Month: August 2022
-
India
ജസ്റ്റിസ് യു.യു. ലളിത് സുപ്രീം കോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസ്
ദില്ലി: ജസ്റ്റിസ് യു.യു.ലളിത് സുപ്രീം കോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസ്. രാഷ്ട്രപതി ഇന്ന് വൈകിട്ട് നിയമന ഉത്തരവ് പുറത്തിറക്കി. ഈ മാസം 27നാണ് സത്യപ്രതിജ്ഞ. നിലവിലുള്ള ചീഫ് ജസ്റ്റിസ് എന്‍.വി.രമണ ഓഗസ്റ്റ് 26ന് വിരമിക്കും. ചീഫ് ജസ്റ്റിസ് എന്‍.വി. രമണ കഴിഞ്ഞാല്‍ സുപ്രീം കോടതിയിലെ മുതിര്‍ന്ന ജഡ്ജിയാണ് ജസ്റ്റിസ് യു.യു. ലളിത്. സുപ്രീംകോടതി ജഡ്ജിയായി ബാറില്‍നിന്ന് നേരിട്ട് നിയമിതനാകുന്ന രണ്ടാമത്തെ ചീഫ് ജസ്റ്റിസാണ് യു.യു. ലളിത്. ജസ്റ്റിസ് എസ്.എം. സിക്രിയാണ് ഇതിന് മുമ്പ് ഇത്തരത്തില്‍ ചീഫ് ജസ്റ്റിസ് ആയിട്ടുള്ളത്. ചീഫ് ജസ്റ്റീസ് നിയമനത്തിനായി പിന്തുടരുന്ന കീഴ്‌വഴക്കമായ മെമ്മോറാണ്ടം ഓഫ് പ്രൊസീജ്വര്‍ (എംഒപി) പ്രകാരം അടുത്ത ചീഫ് ജസ്റ്റിസിനെ സ്ഥാനമൊഴിയുന്ന ചീഫ് ജസ്റ്റിസ് എന്‍.വി. രമണ ശുപാര്‍ശ ചെയ്തിരുന്നു. കേന്ദ്ര നിയമ മന്ത്രാലയത്തിനാണ് ശുപാര്‍ശ കൈമാറിയത്. നിയമ മന്ത്രാലയം ഈ ശുപാര്‍ശ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് സമര്‍പ്പിക്കുകയും അംഗീകാരം ലഭിക്കുകയുമായിരുന്നു. 1957 ല്‍ ജനിച്ച ജസ്റ്റിസ് ലളിത് 1983ല്‍ ബോംബെ ഹൈക്കോടതിയിലാണ് അഭിഭാഷകനായി…
Read More » -
NEWS
വ്യാജ ചാരായ വിൽപ്പന; യുവതിയും സഹോദരനും അറസ്റ്റിൽ
കൊല്ലം: ശൂരനാട് വ്യാജ ചാരായ വിൽപ്പന നടത്തിവന്ന യുവതിയേയും സഹോദരനെയും എക്സൈസ് ഷാഡോ സംഘം അറസ്റ്റ് ചെയ്തു. ഇടപ്പനയം മുറിയില്‍ അമ്മു നിവാസിൽ അമ്മു സഹോദരന്‍ അപ്പു എന്നിവരാണ് പിടിയിലായത് . ഇവരില്‍ നിന്നു പത്തു ലിറ്റര്‍ വ്യാജ ചാരായവും പിടികൂടി. അതേ സമയം റെയ്ഡിനായി വന്ന വനിതാ ഉദ്യോഗസ്ഥരെയടക്കം ആക്രമിക്കുകയും വാഹനം തകര്‍ക്കുകയും ചെയ്ത കേസില്‍ അമ്മുവിന്‍റെ പിതാവ് ജനാര്‍ദനന്‍ (60), ഭാര്യ സിന്ധു (54) വിജില്‍ ഭവനത്തില്‍ വിനോദ് (41), മകന്‍ വിജില്‍ (20) എന്നിവരെ ശൂരനാട് പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. ജനാര്‍ദ്ദനനും കൂട്ടാളികളും ആക്രമണത്തിന് ശേഷം ഒളിവിലായിരുന്നു ഇവരെ ചൊവ്വാഴ്ച ഉച്ചയോടെയാണ് പൊലീസ് പിടികൂടിയത്.
Read More » -
NEWS
നാടെങ്ങും വ്യാജ മുട്ട; എങ്ങനെ തിരിച്ചറിയാം
പത്തനംതിട്ട: നാടെങ്ങും വ്യാജ മുട്ട വിലസുമ്പോൾ തിരിച്ചറിയുക പ്രയാസമാണ്.എങ്കിലും ചില സൂചനകൾ. സാധാരണ മുട്ട തിളക്കമില്ലാത്തതാണ്. മുട്ട പുറമേ നിന്നും നോക്കുമ്ബോള്‍ തിളങ്ങുന്നതായി കാണുന്നുവെങ്കില്‍ ഇത് വ്യാജനാകാന്‍ സാധ്യതയുണ്ട്. സാധാരണ മുട്ട കുലുക്കുമ്ബോള്‍ ഒച്ച കേള്‍ക്കില്ല. എന്നാല്‍, കൃത്രിമമുട്ട കുലുക്കുമ്ബോള്‍ ഉള്ളില്‍ ഫ്ലൂയിഡ് ഇളകുന്ന ഒച്ച കേള്‍ക്കാം. സാധാരണ മുട്ട പൊട്ടിയ്ക്കുമ്ബോള്‍ മുട്ടവെള്ളയും മഞ്ഞയും വെവ്വേറെ കാണപ്പെടും. എന്നാല്‍, കൃത്രിമമുട്ടയെങ്കില്‍ ഒരുമിച്ചു കലര്‍ന്നതായിരിയ്ക്കും.
Read More » -
NEWS
നിയമ നിര്‍മാണത്തിന് മാത്രമായി പ്രത്യേക നിയമസഭ; ഗവർണർ വഴങ്ങി
തിരുവനന്തപുരം: ഈ മാസം 22 മുതല്‍ സെപ്റ്റംബര്‍ 2 വരെ നിയമ നിര്‍മാണത്തിന് മാത്രമായി നിയമസഭ ചേരാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശ ഗവര്‍ണര്‍ അംഗീകരിച്ചു. ഗവര്‍ണറുടെ കടുംപിടുത്തത്തെ തുടര്‍ന്ന് അസാധുവായ ഓര്‍ഡിനന്‍സുകള്‍ക്ക് പകരം ബില്‍ പാസാക്കാന്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാന്‍ സര്‍ക്കാര്‍ ഇന്ന് രാവിലെ തന്നെ തീരുമാനിച്ചിരുന്നു. രാവിലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ ഉടന്‍ സഭ ചേരേണ്ട അസാധാരണ സാഹചര്യമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലോകായുക്ത നിയമഭേദഗതി അടക്കം 11 ഓര്‍ഡിനന്‍സുകള്‍ ഗവര്‍ണര്‍ ഒപ്പിടാതെ അസാധുവായ സ്ഥിതിയിലാണ് അതിവേഗം സര്‍ക്കാര്‍ സമ്മേളനം വിളിക്കാന്‍ നീക്കം തുടങ്ങിയത്. ഓര്‍ഡിനന്‍സ് പുതുക്കി ഇറക്കാനുള്ള സാധ്യത അടഞ്ഞതോടെയാണ് ബില്‍ കൊണ്ടുവരാന്‍ സഭ ചേരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതു സംബന്ധിച്ച മന്ത്രിസഭാ യോഗ തീരുമാനമാണ് വൈകിട്ട് ഗവര്‍ണര്‍ അംഗീകരിച്ചത്. ഇതിനു പിന്നാലെ ഒപ്പിടാതെ പിടിച്ചുവച്ച ലോകായുക്ത ഭേദഗതി ഉള്‍പ്പെടെയുള്ള ഓര്‍ഡിനന്‍സുകള്‍ ഗവര്‍ണര്‍ സര്‍ക്കാരിന് തിരിച്ചു നല്‍കി.
Read More » -
NEWS
തിരുവനന്തപുരം മുതൽ കാസർകോട് വരെ പുതിയ 700 ക്യാമറകൾ കൂടി വരുന്നു
തിരുവനന്തപുരം: ദേശീയപാതയിൽ പുതുതായി 700 ക്യാമറകള്‍ സ്ഥാപിക്കാനൊരുങ്ങി കേരള റോഡ് സുരക്ഷാ അതോറിറ്റി. നിയമലംഘനം, അപകടങ്ങള്‍ എന്നിവയ്‌ക്കെതിരെയുള്ള നടപടിയുടെ ഭാഗമായാണ് കൂടുതൽ ക്യമറകള്‍ സ്ഥാപിക്കുന്നത്. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡുവരെ റോഡ് സുരക്ഷ ഫണ്ട് ഉപയോഗിച്ചാണ് ക്യാമറകൾ സ്ഥാപിക്കുന്നത്. ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ക്യാമറകളിലൂടെ വാഹനത്തിനുള്ളില്‍ ഇരിക്കുന്ന ആളുകളെയും കാണാന്‍ സാധിക്കും.
Read More » -
India
രാജ്യ സ്‌നേഹം പ്രകടിപ്പിക്കാൻ കണ്ണിനുള്ളില്‍ ത്രിവര്‍ണ്ണ പതാക വരച്ച് യുവാവ്
രാജ്യസ്‌നേഹം പ്രകടിപ്പിക്കാൻ പലരും ത്രിവര്‍ണ പതാകയുടെ നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കാറുണ്ട്. മറ്റ് ചിലർ ബാഡ്ജുകള്‍ കുത്തുന്നതും ഈ ദിവസത്തെ സ്ഥിരം കാഴ്ചയാണ്. ശരീര ഭാഗങ്ങളിൽ ത്രിവര്‍ണ പതാക ടാറ്റു ചെയ്യുന്നതും മുമ്പൊക്കെ കണ്ടിട്ടുണ്ട്. എന്നാല്‍ ഇതില്‍ നിന്നൊക്കെ വ്യത്യസ്തമായി ഈ സ്വാതന്ത്ര്യദിനത്തിന് സമൂഹത്തില്‍ അവബോധം സൃഷ്ടിക്കാനായി ഒരു കലാകാരന്‍ ചെയ്തതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച വിഷയം. സ്വാതന്ത്ര്യ സമരത്തെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനായി മിനിയേച്ചര്‍ ആര്‍ട്ടിസ്റ്റ് തന്റെ കണ്ണിലെ നേത്രപടലത്തില്‍ ദേശീയ പതാക വരച്ചിരിക്കുകയാണ്. യുഎംടി രാജ എന്നയാളാണ് രാജ്യസ്‌നേഹത്തിന്റെ ഭാഗമായി തന്റെ വലത് കണ്ണില്‍ ഇത്തരത്തിലൊരു സാഹസികത ചെയ്തത്. കേള്‍ക്കുംപോള്‍ അത്ഭുതവും പേടിയുമായിരിക്കും പലര്‍ക്കും തോന്നുന്നത്. മെഴുകിന്റെയും മുട്ടയുടെയും മിശ്രിതം ഉപയോഗിച്ചാണ് രാജ തന്റെ കണ്ണിനുള്ളില്‍ ത്രിവര്‍ണ പതാക വരച്ചത്. കണ്ണാടിയില്‍ നോക്കിയാണ് താന്‍ പെയിന്റിംഗ് പൂര്‍ത്തിയാക്കിയതെന്ന് രാജ പറയുന്നു. കണ്ണാടിയില്‍ തന്റെ നോട്ടം ഉറപ്പിക്കാന്‍ പ്രയാസമായെത് കാരണം 16 തവണ ശ്രമിച്ചിട്ടാണ് ചിത്രം പൂര്‍ത്തിയാക്കിയതെന്നും അദ്ദേഹം…
Read More » -
NEWS
ഓണം സ്പെഷൽ ട്രെയിനുകൾ പ്രഖ്യാപിച്ചു
ഓണത്തിന് സ്പെഷൽ ട്രെയിനുകൾ പ്രഖ്യാപിച്ചു.ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളിൽ നിന്നാണ് നിലവിൽ പ്രഖ്യാപിച്ച ട്രെയിനുകൾ.നാളെ മുതൽ റിസർവേഷൻ ആരംഭിക്കും. 1. Train No. 06046 Ernakulam Junction – MGR Chennai Central Special 2. Train No. 06045 MGR Chennai Central – Ernakulam Junction Special 3. Train No. 06043 Tambaram – Nagercoil Junction Special 4. Train No. 06044 Nagercoil Junction – Tambaram Special 5. Train No. 06048 Nagercoil Junction – Chennai Egmore Special 6. Train No. 06047 Chennai Egmore – Nagercoil Junction Special 7. Train No. 06037 Kochuveli – SMVT Bengaluru Special 8. Train…
Read More » -
Kerala
ഹെല്‍മറ്റ് ധരിച്ച് വാഹനം ഓടിച്ചാലും 2000 രൂപ പിഴയീടാക്കാം, ഈ നിയമം അറിയുക
മോട്ടോര്‍ വാഹന നിയമമനുസരിച്ച്, ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്യുമ്ബോള്‍ ഹെല്‍മറ്റ് ധരിച്ചില്ലെങ്കില്‍ 194 ഡി പ്രകാരം 1000 രൂപ പിഴ ചുമത്താവുന്ന കുറ്റമാണ്. ഇത് മാത്രമല്ല, നിലവാരമില്ലാത്ത ഹെല്‍മെറ്റ് ധരിക്കുകയോ ഹെല്‍മെറ്റില്‍ ബ്യൂറോ ഓഫ് ഇന്‍ഡ്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ് രജിസ്ട്രേഷന്‍ മാര്‍ക് ഇല്ലെങ്കിലോ, 194 ഡി എം.വി.എ പ്രകാരം 1000 രൂപ അധികമായി ചുമത്താം. ഹെല്‍മെറ്റ് അനുചിതമായി ധരിക്കുന്നതിന് നിയമങ്ങള്‍ ലംഘിക്കുന്ന ഇരുചക്രവാഹന യാത്രക്കാര്‍ക്ക് തല്‍ക്ഷണം 2,000 വരെ പിഴ ഈടാക്കാമെന്നാണ് പുതിയ നിയമം വ്യക്തമാക്കുന്നത്. ഇരുചക്രവാഹനങ്ങള്‍ക്ക് ബി.ഐ.എസ് സാക്ഷ്യപ്പെടുത്തിയ ഹെല്‍മെറ്റുകള്‍ മാത്രമേ ഇന്‍ഡ്യയില്‍ നിര്‍മിക്കുകയും വില്‍ക്കുകയും ചെയ്യാവൂവെന്ന നിയമം രണ്ടുവര്‍ഷം മുമ്പ് കേന്ദ്രസര്‍കാര്‍ നടപ്പാക്കിയിരുന്നു. സുപ്രീം കോടതിയുടെ നിര്‍ദേശപ്രകാരം റോഡ് സുരക്ഷ സംബന്ധിച്ച സമിതി 2018 മാര്‍ചില്‍ രാജ്യത്ത് ലൈറ്റ് ഹെല്‍മെറ്റുകള്‍ ശുപാര്‍ശ ചെയ്തിരുന്നു. നാല് വയസിന് താഴെയുള്ള കുട്ടികളെ ഇരുചക്രവാഹനങ്ങളില്‍ കയറ്റുന്നതിനുള്ള സുരക്ഷാ നിയമങ്ങളിലും റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം അടുത്തിടെ മാറ്റം വരുത്തിയിട്ടുണ്ട്. പുതിയ ട്രാഫിക് നിയമപ്രകാരം ഇരുചക്രവാഹന…
Read More » -
Kerala
തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയാ ഉപകരണം രോഗിയുടെ വയറിനുള്ളില്‍ മറന്നുവച്ചു, 3 ലക്ഷം നഷ്ടപരിഹാരം
തൃശൂര്‍ മെഡിക്കല്‍ കോളജില്‍ നടന്ന പാന്‍ക്രിയാസ് ശസ്ത്രക്രിയക്കിടയില്‍ ശസ്ത്രക്രിയ ഉപകരണം രോഗിയുടെ വയറിനുള്ളില്‍ മറന്നു വച്ച് തുന്നിക്കെട്ടിയ സംഭവത്തില്‍ മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. ശസ്ത്രക്രിയാ ഉപകരണമായ ഫോര്‍സെപ്സ് ആണ് വയറിനുള്ളില്‍ മറന്നുവച്ചത്. ശസ്ത്രക്രിയയില്‍ പങ്കെടുത്ത ഡോക്ടര്‍മാര്‍, നഴ്സുമാര്‍ എന്നിവരില്‍ നിന്ന് നഷ്ടപരിഹാര തുക ഈടാക്കി പരാതിക്കാരന് നല്‍കാം. ഉത്തരവാദപ്പെട്ടവരില്‍ നിന്ന് ഈടാക്കേണ്ട തുക ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് തീരുമാനിക്കാമെന്നും കമ്മീഷന്‍ അംഗം വി.കെ ബീനാകുമാരി ഉത്തരവില്‍ പറഞ്ഞു. ഉത്തരവ് ലഭിച്ച് ഒരു മാസത്തിനകം തുക നല്‍കണമെന്നും അല്ലാത്തപക്ഷം പത്തുശതമാനം പലിശ നല്‍കേണ്ടി വരുമെന്നും കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. ആരോഗ്യവകുപ്പ് സെക്രട്ടറി തുക കൈമാറിയ ശേഷം കമ്മീഷനെ അറിയിക്കണം. തൃശൂര്‍ കണിമംഗലം സ്വദേശി ഓട്ടോ റിക്ഷാ തൊഴിലാളിയായ ജോസഫ് പോള്‍ നല്‍കിയ പരാതിയിലാണ് നടപടി. 2020 മെയ് 5 നാണ് ജോസഫ് പോളിന് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയ നടത്തിയത്. സ്വകാര്യാശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് ശസ്ത്രക്രിയ ഉപകരണം വയറില്‍…
Read More » -
Crime
ഓൺലൈൻ റമ്മി കളിക്കാൻ ജൂവലറിയിൽനിന്ന് ജീവനക്കാരൻ കവർന്നത് ഒന്നരക്കിലോ സ്വർണം
കോയമ്പത്തൂര്‍: ഓണ്‍ലൈന്‍ റമ്മികളിക്കാനായി ജോലിചെയ്തിരുന്ന ജൂവലറിയില്‍നിന്ന് സൂപ്പര്‍വൈസര്‍ കവര്‍ന്നത് 55 ലക്ഷംരൂപ വരുന്ന 1.467 കിലോഗ്രാം സ്വര്‍ണം. കോയമ്പത്തൂര്‍ സലിവന്‍വീഥിയിലെ ജൂവലറിയിലെ സൂപ്പര്‍വൈസര്‍ വീരകേരളം സ്വദേശി ജഗദീഷ് (34) ആണ് തട്ടിപ്പ് നടത്തിയതിന് അറസ്റ്റിലായത്. ജൂവലറിയിലെത്തുന്ന സ്വര്‍ണം ആഭരണങ്ങളാക്കി തിരികെ എത്തിക്കുന്നതും ആഭരണങ്ങളില്‍ മുദ്രവെക്കുന്നതും ജഗദീഷിന്റെ ചുമതലയിലായിരുന്നു. മാനേജര്‍ കാര്‍ത്തികേയന്റെ നേതൃത്വത്തില്‍ സ്വര്‍ണത്തിന്റെ കണക്കെടുത്തപ്പോഴാണ് ഒന്നരക്കിലോയോളം കുറവ് കണ്ടെത്തിയത്. പിന്നീട് നടന്ന പരിശോധനയില്‍ സ്വര്‍ണം 37 ലക്ഷം രൂപയ്ക്ക് വിറ്റഴിച്ചതായി കണ്ടെത്തി. മാനേജരുടെ പരാതിയില്‍ വെറൈറ്റി ഹാള്‍ പോലീസ് കേസെടുത്ത് അന്വേഷിണം നടത്തി. സ്വര്‍ണം മുഴുവന്‍ ഓണ്‍ലൈന്‍ റമ്മികളിച്ച് നഷ്ടപ്പെടുത്തിയതായി ജഗദീഷ് അറിയിച്ചു. കുറച്ചുമാസങ്ങളായി ഇയാള്‍ ഡ്യൂപ്ലിക്കേറ്റ് ബില്ലുകള്‍ തയ്യാറാക്കുന്നതായും കംപ്യൂട്ടര്‍ കണക്കുകളില്‍ തിരിമറി നടത്തുന്നതായും കണ്ടെത്തിയിട്ടുണ്ട്. വര്‍ഷങ്ങളായി ഓണ്‍ലൈന്‍ റമ്മിയില്‍ മുഴുകിയ ജഗദീഷ് ജൂവലറിയില്‍ എത്തിയാല്‍ കംപ്യൂട്ടറില്‍ മുഴുവന്‍സമയവും റമ്മികളിക്കയാണ് പതിവെന്ന് പറയുന്നു. റമ്മികളിയില്‍ രണ്ടുകോടിരൂപവരെ സമ്പാദിച്ചു. പണം കിട്ടിയതോടെ വീണ്ടും റമ്മികളിക്കാന്‍ ഇറങ്ങി. കളിച്ചുകിട്ടിയ രണ്ടുകോടിരൂപ നഷ്ടപ്പെട്ടതിന് പുറമേ…
Read More »