Month: August 2022
-
Crime
ഒപ്പം കഴിയാന്‍ പലവട്ടം നിര്‍ബന്ധിച്ചിട്ടും തയാറായില്ല; വെട്ടുകത്തിയുമായി വീട്ടിലെത്തി ഭര്‍തൃമതിയെ ആക്രമിച്ച ഇരുപത്തൊന്‍പതുകാരന്‍ അറസ്റ്റില്‍
തിരുവനന്തപുരം: തനിക്കൊപ്പം താമസിക്കാന്‍ ഇറങ്ങിവരാന്‍ ആവശ്യപ്പെട്ടിട്ടും തയാറായില്ലെന്ന പേരില്‍ വീട്ടമ്മയെ വീട്ടില്‍ക്കയറി ക്രൂരമായി മര്‍ദിച്ച യുവാവ് അറസ്റ്റില്‍. കരകുളം കണ്ണണിക്കോണം പള്ളിത്തറവീട്ടില്‍ എസ്. അഖില്‍ (29)ആണ് അറസ്റ്റിലായത്. വിവാഹിതയും രണ്ടുകുട്ടികളുടെ അമ്മയുമായ യുവതിയെയാണ് അഖില്‍ ഒപ്പംകഴിയാന്‍ നിര്‍ബന്ധിച്ചത്. എന്നാല്‍ പലവട്ടം ആവശ്യമുന്നയിച്ചിട്ടും മുപ്പത്തഞ്ചുകാരിയായ വീട്ടമ്മ ഇതിനു തയ്യാറായില്ല. കഴിഞ്ഞദിവസം വെട്ടുകത്തിയുമായി ഇവരുടെ വീട്ടിലെത്തിയ അഖില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ക്രൂരമായി മര്‍ദിക്കുകയുമായിരുന്നു. തുടര്‍ന്ന് നെടുമങ്ങാട് പോലീസ് കേസെടുക്കുകയും അഖിലിനെ അറസ്റ്റുചെയ്യുകയുമായിരുന്നു. പരിക്കേറ്റ വീട്ടമ്മ ചികിത്സയിലാണ്. അരുവിക്കര, നെടുമങ്ങാട് സ്റ്റേഷനുകളിലായി നിരവധി ക്രിമിനല്‍കേസുകളിലെ പ്രതിയാണ് അഖിലെന്ന് നെടുമങ്ങാട് സി.ഐ. സതീഷ്‌കുമാര്‍ പറഞ്ഞു. എസ്.ഐ. സൂര്യ, ഭൂവനേന്ദ്രന്‍, വിജയന്‍, വൈശാഖ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്.
Read More » -
Business
700 കോടി ഡോളര്‍ മൂല്യമുള്ള ടെസ്ലയുടെ ഓഹരികള്‍ വില്‍ക്കുന്നു
വാഷിംഗ്ടണ്‍: ആഗോള കോടീശ്വരന്‍ ഇലോണ്‍ മസ്ക് 700 കോടി ഡോളര്‍ മൂല്യമുള്ള ടെസ്ലയുടെ ഓഹരികള്‍ വില്‍ക്കുന്നതായി റിപ്പോര്‍ട്ട്. ട്വിറ്റര്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട നിയമപ്രശ്‌നങ്ങള്‍ തുടരുന്നതിനിടെയാണ് ടെസ്ലയുടെ ഓഹരികള്‍ വില്‍ക്കുന്നതെന്ന് എഎഫ്പി അടക്കമുള്ള അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് കമ്മീഷന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച ഫയല്‍ പ്രകാരം ഓഗസ്റ്റ് അഞ്ചിനും ഒമ്പതിനും ഇടയിലാണ് മസ്‌ക് ടെസ്ലയുടെ 7.9 ദശലക്ഷം ഓഹരികള്‍ വിറ്റത്. ട്വിറ്ററുമായി ബന്ധപ്പെട്ട ഇടപാടുകള്‍ അവസാനിപ്പിക്കാന്‍ നിര്‍ബന്ധിക്കപ്പെടുകയും ചില ഇക്വിറ്റി പങ്കാളികള്‍ വരാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍, ടെസ്ല സ്റ്റോക്കിന്റെ അടിയന്തര വില്‍പ്പന ഒഴിവാക്കേണ്ടത് പ്രധാനമാണെന്ന് ചൊവ്വാഴ്ച മസ്‌ക് ട്വീറ്റ് ചെയ്തിരുന്നു. കമ്പനി വാങ്ങുന്നതിനുള്ള കരാറില്‍ നിന്ന് പിന്മാറാനുള്ള ശ്രമത്തെ തുടര്‍ന്ന് ടെസ്ല മേധാവിയുമായി ട്വിറ്റര്‍ നിയമ പോരാട്ടത്തിലാണ്. ഒക്ടോബറില്‍ വിചാരണ ആരംഭിക്കുമെന്ന് കേസ് പരിഗണിക്കുന്ന ജഡ്ജി അറിയിച്ചു. 44 ബില്യണ്‍ ഡോളര്‍ ഇടപാടിന് മുമ്പ് ട്വിറ്റര്‍ വഞ്ചന നടത്തിയെന്നും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം അതിന്റെ ബിസിനസിനെക്കുറിച്ച് തന്നെ…
Read More » -
Kerala
തൃശൂര്‍ കലക്ടര്‍ പണിയെടുത്തു; കരാറുകാരന്റെ പണിപോകും, കരിമ്പട്ടികയില്‍പ്പെടുത്താന്‍ നിര്‍ദേശിച്ച് ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് നല്‍കി
തൃശൂര്‍: കലക്ടര്‍മാര്‍ റോഡ് നിര്‍മാണം നിരീക്ഷിക്കണമെന്ന ഹൈക്കോടതിയുടെ നിര്‍ദേശം പാലിച്ച് റോഡിലിറങ്ങി നിര്‍മാണ പ്രവൃത്തികള്‍ നേരിട്ട് പരിശോധിച്ച് തൃശൂര്‍ ജില്ലാ കലക്ടര്‍ ഹരിതാ വി കുമാര്‍. എന്നാല്‍ റോഡിലെ കുഴികളുമായി ബന്ധപ്പെട്ട് ഇത്രയും വിവാദങ്ങള്‍ ഉയര്‍ന്നിട്ടും ഹൈക്കോടതി വരെ വിഷയത്തില്‍ രൂക്ഷ പ്രതികരണം നടത്തിയിട്ടും റോഡ് ശരിയായി നന്നാക്കാനോ, നിര്‍ണാണത്തിലെ ഉഴപ്പ് നിര്‍ത്തി നന്നാകാനോ കരാറുകാര്‍ തയാറല്ല എന്ന നിലയിലാണ് കരാറുകാര്‍ പണി തുടരുന്നത് എന്നാണ് പരിശോധനയ്ക്കിറങ്ങിയ കലക്ടര്‍ കണ്ടെത്തിയിരിക്കുന്നത്. തുടര്‍ന്ന് തൃശൂര്‍ മണ്ണുത്തി ദേശീയ പാതയുടെ കരാര്‍ ഏറ്റെടുത്ത ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ കമ്പനിയെ കരിമ്പട്ടകയില്‍പ്പെടുത്തണമെന്ന് കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കി. ദേശീയപാതയിലെ കുഴി അടയ്ക്കല്‍ കൃത്യതയോടെ അല്ലെന്നു വ്യക്തമാക്കുന്ന പ്രാഥമിക റിപ്പോര്‍ട്ടാണ് ഹരിതാ വി കുമാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. താല്‍കാലിക കുഴി അടയ്ക്കലിനായി ഇപ്പോള്‍ ഉപയോഗിക്കുന്ന കോള്‍ഡ് മിക്‌സ് ഫലപ്രദമല്ലെന്നും കളക്ടറുടെ റിപ്പോര്‍ട്ടില്‍ ഉണ്ട്. ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ എന്ന കരാര്‍ കമ്പനിയില്‍ ആവശ്യമായ ജോലിക്കാരില്ല. റോഡ് നിര്‍മാണത്തിനും അറ്റകുറ്റപ്പണിക്കും ആവശ്യമായ നിര്‍മാണ…
Read More » -
Kerala
ആശങ്കകള്‍ അകലുന്നു; മഴയും നീരൊഴുക്കും കുറഞ്ഞു, മുല്ലപ്പെരിയാറിലും ഇടുക്കിയിലും ജലനിരപ്പ് താഴ്ന്ന് തുടങ്ങി
ഇടുക്കി: മഴയും നീരൊഴുക്കും കുറഞ്ഞതിനാൽ ഇടുക്കി അണക്കെട്ടിൽ നിന്നും കൂടുതൽ വെള്ളം തുറന്ന് വിടില്ല. ജലനിരപ്പ് 2387.40 അടിയിൽ തുടരുകയാണ്. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് കുറഞ്ഞതോടെ പെരിയാർ തീരത്ത് ആശങ്ക ഒഴിഞ്ഞ് തുടങ്ങി. 138.85 അടിയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ്. ഇടുക്കി അണക്കെട്ടിലേക്കുള്ള നീരൊഴുക്കിന്‍റെ ശക്തി കുറഞ്ഞതോടെ ജലനിരപ്പ് ഉയരുന്നതും സാവധാനത്തിലായിട്ടുണ്ട്. മുല്ലപ്പെരിയാറിൽ നിന്നുമെത്തുന്ന വെള്ളവും ഇടുക്കിയിൽ സംഭരിക്കാൻ കഴിയുമെന്നതിനാലാണ് കൂടുതൽ വെള്ളം തുറന്നു വിടേണ്ടെന്ന് റൂൾ കർവ് കമ്മറ്റി തീരുമാനിച്ചത്. അളവ് കുറക്കുന്ന കാര്യത്തിൽ അടുത്ത ദിവസം തീരുമാനമാകും. തടിയമ്പാട് ചപ്പാത്ത് ഇപ്പോഴും വെള്ളത്തിനടിയിലാണ്. സൈഡിലെ റോഡിനും കേടുപാടുകൾ സംഭവിച്ചു. വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞതോടെ മുല്ലപ്പെറിയാറിലെ ജലനിരപ്പും കുറഞ്ഞു വരികയാണ്. സ്പിൽവേ വഴി പുറത്തേക്ക് ഒഴുകുന്ന വെള്ളവും കുറയുന്നുണ്ട്. സെക്കന്‍റിൽ 8000 ഘനയടിയോളം വെള്ളമാണ് ഇപ്പോൾ ഒഴുക്കുന്നത്. പെരിയാർ നദിയിലും ജലനിരപ്പ് രണ്ട് അടിയോളം കുറഞ്ഞു. വീടുകളിലേക്ക് കയറിയ വെള്ളം ഇറങ്ങി തുടങ്ങി. പൂർണമായും വെള്ളം ഇറങ്ങിയ വീടുകളിലുള്ളവർ തിരിച്ചെത്തി.…
Read More » -
Business
വിപണിയില്‍ നേരിയ നഷ്ടം; സെന്‍സെക്സ് 58,817.29ലും നിഫ്റ്റി 17,534.80ലും വ്യാപാരം അവസാനിപ്പിച്ചു
മുംബൈ: തുടര്‍ച്ചയായ ദിവസങ്ങളിലെ നേട്ടത്തിനുശേഷം സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 35.78 പോയിന്റ് താഴ്ന്ന് 58,817.29ലും നിഫ്റ്റി 9.70 പോയിന്റ് നഷ്ടത്തില്‍ 17,534.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. യുഎസിലെ പണപ്പെരുപ്പ നിരക്കുകള്‍ പുറത്തുവരാനിരിക്കെ നിക്ഷേപകര്‍ കരുതലെടുത്തതാണ് വിപണിയെ ബാധിച്ചത്. മികച്ച തൊഴില്‍ ഡാറ്റയ്ക്കൊപ്പം പണപ്പെരുപ്പ നിരക്ക് കൂടിയതോതില്‍ നിലനിന്നാല്‍ ഫെഡ് റിസര്‍വ് കടുത്ത സമീപനം സ്വീകരിക്കാനിടയുണ്ടെന്ന വിലയിരുത്തല്‍ വിപണിയില്‍ പ്രതിഫലിച്ചു. ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, യുപിഎല്‍, കോള്‍ ഇന്ത്യ, ടാറ്റ സ്റ്റീല്‍ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ബജാജ് ഫിനാന്‍സ്, എന്‍ടിപിസി, ഒഎന്‍ജിസി, എച്ച്സിഎല്‍ ടെക്നോളജീസ്, അദാനി പോര്‍ട്സ് തുടങ്ങിയ ഓഹരികള്‍ നഷ്ടംനേരിട്ടു.
Read More » -
Crime
നുപൂർ ശർമയ്ക്കെതിരായ കേസുകൾ ദില്ലിയിലേക്ക് മാറ്റി
ദില്ലി: പ്രവാചക നിന്ദാ പരാമർശത്തിൽ ബിജെപി മുൻ വക്താവ് നുപുർ ശർമയ്ക്ക് ആശ്വാസം. നുപൂറിനെതിരെ വിവിധ സംസ്ഥാനങ്ങളിൽ എടുത്ത കേസുകളെല്ലാം ദില്ലി പൊലീസിന് കൈമാറാൻ സുപ്രീംകോടതി ഉത്തരവിട്ടു. വധഭീഷണി ഉണ്ടെന്ന നുപുർ ശർമയുടെ വാദവും ഹജരാക്കിയ രേഖകളും കണക്കിലെടുത്താണ് എല്ലാ എഫ്ഐആറുകളും ദില്ലി പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗമായ, ഇന്റലിജൻസ് ഫ്യൂഷൻ ആന്റ് സ്ര്ടാറ്റജിക് ഓപ്പറേഷൻസിന് കൈമാറാൻ തീരുമാനമെടുത്തതെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജെ.ബി.പാർഡിവാല എന്നിവർ അടങ്ങിയ പ്രത്യേക ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഈ വിഷയവുമായി ബന്ധപ്പെട്ട് ഭാവിയിൽ എടുക്കുന്ന കേസുകൾക്കും ഉത്തരവ് ബാധകമായിരിക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. ദില്ലി പൊലീസിന് ആവശ്യമെങ്കിൽ മറ്റ് സംസ്ഥാന പൊലീസിന്റെ സഹായം തേടാമെന്നും ജസ്റ്റിസുമാരായ സൂര്യകാന്തും ജെ.ബി.പാർഡിവാലയും വിധിന്യായത്തിൽ വ്യക്തമാക്കി. കേസിലെ എഫ്ഐആറുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദില്ലി ഹൈക്കോടതിയെ സമീപിക്കാൻ അനുവാദം വേണമെന്ന നുപുറിന്റെ ആവശ്യവും സുപ്രീംകോടതി അംഗീകരിച്ചു. ദില്ലിക്ക് പുറമേ, മഹാരാഷ്ട്ര, തെലങ്കാന, പശ്ചിമ ബംഗാൾ, കർണാടക, ഉത്തർപ്രദേശ്, അസം, ജമ്മു കശ്മീർ…
Read More » -
Kerala
ജനവാസ-കൃഷിയിട മേഖലകളെ ബഫര്‍സോണില്‍നിന്ന് പൂര്‍ണമായി ഒഴിവാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി
തിരുവനന്തപുരം: വന്യജീവി സങ്കേതങ്ങളോട് ചേര്‍ന്ന് ജനവാസകേന്ദ്രങ്ങള്‍ അടക്കം ഒരു കിലോ മീറ്റര്‍ ബഫര്‍ സോണായി നിശ്ചയിച്ചുള്ള മുന്‍ ഉത്തരവ് തിരുത്തി സര്‍ക്കാര്‍. ജനവാസ, കൃഷിയിട മേഖലകളെ പരിസ്ഥിതിലോല മേഖലകളില്‍ നിന്ന് പൂര്‍ണമായി ഒഴിവാക്കിയാണ് ഉത്തരവിറക്കിയിരിക്കുന്നത്. സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ പൊതുസ്ഥാപനങ്ങളേയും പുതിയ ഉത്തരവ് പ്രകാരം ഒഴിവാക്കിയിട്ടുണ്ട്. സംരക്ഷിത പ്രദേശങ്ങള്‍ക്ക് ചുറ്റുമുള്ള പൂജ്യം മുതല്‍ ഒരു കിലോമീറ്റര്‍ വരെ പ്രദേശങ്ങളില്‍ ആവശ്യമെങ്കില്‍ ജനവാസ മേഖലകളെ കൂടി ഉള്‍പ്പെടുത്തി പരിസ്ഥിതിലോല പ്രദേശമായി നിശ്ചയിച്ച 2019-ലെ സര്‍ക്കാര്‍ ഉത്തരവ് ഇതോടെ റദ്ദാകും. ജൂലൈ 27 ന് ചേര്‍ന്ന് മന്ത്രിസഭാ യോഗമാണ് 2019ല ബഫര്‍ സോണ്‍ ഉത്തരവ് തിരുത്താന്‍ തീരുമാനമെടുത്തത്. ജനവാസമേഖലകളെ ബഫര്‍സോണില്‍നിന്ന് ഒഴിവാക്കണമെന്ന അഭിപ്രായം വിവിധ മേഖലകളില്‍ നിന്ന് ഉയര്‍ന്നിരുന്നു. ഇക്കാര്യം കേന്ദ്രത്തിന്റെ പരിഗണനയിലിരിക്കെയാണ് ജനവാസ മേഖലയടക്കം ഉള്‍പ്പെടുത്തി ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ പരിസ്ഥിതിലോല മേഖലയായി കണക്കാക്കി കഴിഞ്ഞ ജൂണില്‍ സുപ്രീംകോടതി ഉത്തരവുണ്ടായത്. തുടര്‍ന്ന് സംസ്ഥാനമാകെ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇക്കാര്യത്തില്‍ സുപ്രീം കോടതിയെ സമീപിക്കുന്നതിന്റെ…
Read More » -
Crime
ഡി.വൈ.എഫ്.ഐ. വനിതാ നേതാവ് കൊല്ലപ്പെട്ടു; സുഹൃത്ത് കീഴടങ്ങി
പാലക്കാട്: ചിറ്റിലഞ്ചേരി കോന്നല്ലൂരില്‍ ഡി.വൈ.എഫ്.ഐ. വനിതാ നേതാവ് കൊല്ലപ്പെട്ടു. കോന്നല്ലൂര്‍ ശിവദാസന്റെ മകള്‍ സൂര്യപ്രിയ(24)യാണ് മരിച്ചത്. സംഭവത്തില്‍ യുവതിയുടെ സുഹൃത്തായ അഞ്ചുമൂര്‍ത്തി മംഗലം ചിക്കോട് സ്വദേശി സുജീഷ് പോലീസില്‍ കീഴടങ്ങി. ചിറ്റിലഞ്ചേരിയിലെ സ്വന്തം വീട്ടിലെ മുറിയിലാണ് സൂര്യപ്രിയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴുത്ത് ഞെരിച്ചാണ് സൂര്യപ്രിയയെ കൊന്നതെന്ന് സുജീഷ് പൊലീസിനോട് പറഞ്ഞു. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു ദാരുണമായ സംഭവം. പോലീസ് സുജീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി. മേലാര്‍കോട് പഞ്ചായത്ത് സി.ഡി.എസ്. അംഗമാണ് സൂര്യപ്രിയ. ഡി.വൈ.എഫ്.ഐ.യുടെ കോന്നല്ലൂര്‍ യൂണിറ്റ് സെക്രട്ടറിയായും ചിറ്റിലഞ്ചേരി മേഖലാ കമ്മിറ്റിയംഗമായും പ്രവര്‍ത്തിച്ചുവരികയായിരുന്നു. കൊല്ലപ്പെട്ട സൂര്യപ്രിയയും സുജീഷും പ്രണയത്തിലായിരുന്നെന്ന് പോലീസ് പറഞ്ഞു. കൊലപാതകത്തിന്റെ കാരണമെന്താണെന്ന് ഇതുവരെ വ്യക്തമല്ല. പ്രണയ ബന്ധത്തിലുണ്ടായ ചില അസ്വരാസ്യങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ആലത്തൂര്‍ പൊലീസ് സൂര്യപ്രിയയുടെ വീട്ടിലെത്തി അന്വേഷണം ആരംഭിച്ചു. ബന്ധുക്കളില്‍ നിന്നും സുഹൃത്തുകളില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു.
Read More » -
Kerala
കരുവന്നൂര്‍ തട്ടിപ്പ് കേസ് പ്രതികളുടെ വീടുകളില്‍ ഒരേസമയം ഇഡി റെയ്ഡ്
തൃശൂര്‍: 312 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പ് നടന്ന കരുവന്നൂര്‍ സഹകരണബാങ്ക് ക്രമക്കേട് കേസിലെ പ്രധാന പ്രതികളുടെ വീടുകളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്. കേസിലെ മുഖ്യപ്രതി ബിജോയ് ഉള്‍പ്പടെ അഞ്ച് പ്രതികളുടെ വീട്ടിലാണ് രാവിലെ എട്ടുമണിയോടെ ഒരേ സമയം റെയ്ഡ് നടത്തിയത്. സിആര്‍പിഎഫ് സുരക്ഷയോട് കൂടി കൊച്ചിയില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണ് ഒരേസമയം അഞ്ചിടത്തും പരിശോധനയ്ക്ക് എത്തിയത്. ബാങ്ക് മുന്‍ സെക്രട്ടറി സുനില്‍കുമാര്‍, മുന്‍ ബ്രാഞ്ച് മാനേജര്‍ എം കെ ബിജു കരീം, മുന്‍ സീനിയര്‍ അക്കൗണ്ടന്റ് ജില്‍സ്, ബാങ്ക് അംഗം കിരണ്‍, ബാങ്കിന്റെ മുന്‍ റബ്കോ കമ്മീഷന്‍ ഏജന്റ് ബിജോയ് തുടങ്ങിയ പ്രതികളുടെ വീടുകളിലാണ് റെയ്ഡ് നടത്തുന്നത്. എഴുപത്തഞ്ചോളം ഉദ്യോഗസ്ഥര്‍ ആണ് റെയ്ഡില്‍ പങ്കെടുത്തത്. നിലവില്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസിലാണ് റെയ്ഡുമായി ഇഡി രംഗത്തെത്തിയിരിക്കുന്നത്. കേസില്‍ കേന്ദ്ര ഏജന്‍സി അന്വേഷണം ആവശ്യപ്പെട്ട് നേരത്തെ പരാതിക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനമായിട്ടില്ല. തട്ടിപ്പ് പുറത്തുവന്നതിന് പിന്നാലെ നേരത്തെ ഇ ഡി ബാങ്കിലെത്തി…
Read More » -
Health
മുടി തഴച്ചുവളരാന്‍ സഹായിക്കും; മണ്‍സൂണില്‍ ഉപയോഗിക്കാന്‍ പറ്റിയ ആയുര്‍വേദിക് ഹെയര്‍ മാസ്‌കുകള്‍
ചുട്ടുപൊള്ളുന്ന ചൂടില്‍ നിന്നും ഉയര്‍ന്ന താപനിലയില്‍ നിന്നും ആശ്വാസമാണ് മണ്‍സൂണ്‍ സീസണ്‍. എന്നിരുന്നാലും അത് കൊണ്ടുവരുന്ന ഈര്‍പ്പം നമ്മുടെ മുടിയിലും തലയോട്ടിയിലും പ്രശ്‌നമുണ്ടാക്കുന്നു. മുടികൊഴിച്ചില്‍, താരന്‍ എന്നിവയെല്ലാം മഴക്കാലത്ത് വര്‍ധിക്കും. ഇതിനെതിരോ പോരാടാന്‍ നിങ്ങളെ ആയുര്‍വേദം സഹായിക്കും. അതിനായി വേണ്ട എല്ലാ ചേരുവകളും നിങ്ങളുടെ അടുക്കളയില്‍ തന്നെ എളുപ്പത്തില്‍ ലഭ്യമായവയാണ്. മഴക്കാലത്ത് നിങ്ങളുടെ മുടിക്ക് അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്ന ചില മികച്ച ആയുര്‍വേദ ഹെയര്‍ മാസ്‌കുകള്‍ ഇതാ. നിങ്ങളുടെ എല്ലാ മുടി പ്രശ്‌നങ്ങള്‍ക്കുമുള്ള ഒറ്റമൂലി പരിഹാരമാണിത്. ഷിക്കാകായ്, ഉലുവ, നെല്ലിക്ക ഒരു നാരങ്ങയുടെ നീര്, 1 ടേബിള്‍സ്പൂണ്‍ ഷിക്കാക്കായ് പൊടി, 2 ടേബിള്‍സ്പൂണ്‍ നെല്ലിക്ക പൊടി, 1 ടേബിള്‍ സ്പൂണ്‍ ഉലുവ പൊടി, തൈര് എന്നിവയാണ് നിങ്ങള്‍ക്ക് വേണ്ടത്. ആദ്യം നിങ്ങള്‍ ചെറുചൂടുള്ള വെള്ളത്തില്‍ നെല്ലിക്കയും ശിക്കാക്കായ് പൊടിയും ഒരുമിച്ച് കുതിര്‍ത്ത് രാത്രി മുഴുവന്‍ വയ്ക്കണം. അടുത്ത ദിവസം രാവിലെ ഈ പേസ്റ്റില്‍ തൈര് ചേര്‍ത്ത് ഒരു മണിക്കൂര്‍ നേരം വയ്ക്കുക. ഒരു…
Read More »