പത്തനംതിട്ട: നാടെങ്ങും വ്യാജ മുട്ട വിലസുമ്പോൾ തിരിച്ചറിയുക പ്രയാസമാണ്.എങ്കിലും ചില സൂചനകൾ.
സാധാരണ മുട്ട തിളക്കമില്ലാത്തതാണ്. മുട്ട പുറമേ നിന്നും നോക്കുമ്ബോള്‍ തിളങ്ങുന്നതായി കാണുന്നുവെങ്കില്‍ ഇത് വ്യാജനാകാന്‍ സാധ്യതയുണ്ട്.
സാധാരണ മുട്ട കുലുക്കുമ്ബോള്‍ ഒച്ച കേള്‍ക്കില്ല. എന്നാല്‍, കൃത്രിമമുട്ട കുലുക്കുമ്ബോള്‍ ഉള്ളില്‍ ഫ്ലൂയിഡ് ഇളകുന്ന ഒച്ച കേള്‍ക്കാം.
സാധാരണ മുട്ട പൊട്ടിയ്ക്കുമ്ബോള്‍ മുട്ടവെള്ളയും മഞ്ഞയും വെവ്വേറെ കാണപ്പെടും. എന്നാല്‍, കൃത്രിമമുട്ടയെങ്കില്‍ ഒരുമിച്ചു കലര്‍ന്നതായിരിയ്ക്കും.