Month: August 2022
-
NEWS
സര്‍ക്കാരിനെ വിമര്‍ശിച്ചു; പാക് മാധ്യമ സ്ഥാപനത്തിന് സംപ്രേഷണ വിലക്ക്, തലവന്‍ അറസ്റ്റില്‍
ഇസ്ലാമാബാദ്: പാകിസ്ഥാന്‍ ടെലിവിഷന്‍ ചാനലായ എആര്‍വൈ ന്യൂസിന്റെ സീനിയര്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് അമ്മദ് യൂസഫ് അറസ്റ്റില്‍. സര്‍ക്കാരിനെ വിമര്‍ശിച്ചതിന്റെ പേരില്‍ ചാനല്‍ സംപ്രേഷണം നിര്‍ത്തി മണിക്കൂറുകള്‍ക്കുള്ളിലാണ് അറസ്റ്റ്. രാജ്യദ്രോഹപരമായ ഉള്ളടക്കം സംപ്രേഷണം ചെയ്തതിനാണ് ചാനലിന്റെ സംപ്രേഷണത്തിന് വിലക്കേര്‍പ്പെടുത്തിയത്. കറാച്ചിയിലെ ഡിഎച്ച്എ ഏരിയയിലെ വസതിയില്‍ നിന്ന് വാറന്റില്ലാതെയാണ് യൂസഫിനെ അറസ്റ്റ് ചെയ്തതെന്ന് എആര്‍വൈ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ”പൊലീസ് ഉദ്യോഗസ്ഥരും സാധാരണ വസ്ത്രം ധരിച്ച ഉദ്യോഗസ്ഥരും അമ്മദ് യൂസഫിന്റെ വീട്ടില്‍ ബലമായി പ്രവേശിച്ചു. റെയ്ഡിനെത്തിയ സംഘം യൂസഫിന്റെ വീട്ടിലെ സിസിടിവി ക്യാമറകള്‍ മാറ്റി, പ്രധാന കവാടത്തിന്റെ മുകളില്‍ നിന്ന് വീട്ടിലേക്ക് ചാടുകയായിരുന്നു ഇവര്‍” – എആര്‍വൈ ന്യൂസ് പ്രസ്താവനയില്‍ പറഞ്ഞു: ദേശീയ സുരക്ഷയ്ക്ക് ഭീഷണിയുണ്ടാക്കുന്ന തരത്തില്‍ ആക്ഷേപകരവും വിദ്വേഷവും രാജ്യദ്രോഹപരവുമായ ഉള്ളടക്കം സംപ്രേഷണം ചെയ്തതിനാണ് ചാനലിനെ വിലക്കിയതെന്ന് വ്യക്തമാക്കി പാകിസ്ഥാന്‍ ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റി (പിഇഎംആര്‍എ) ചാനലിന് നോട്ടീസ് നല്‍കിയിരുന്നു. ഗവണ്‍മെന്റും സേനയും തമ്മില്‍ വിള്ളലുണ്ടാക്കാനുള്ള ദുരുദ്ദേശത്തോടെ സായുധ സേനയ്ക്കുള്ളില്‍…
Read More » -
Crime
സ്വര്‍ണം കടത്തിയ ആളും കവര്‍ച്ച ചെയ്യാനെത്തിയ സംഘവും പിടിയില്‍
കോഴിക്കോട്: വിദേശത്തുനിന്ന് കേരളത്തിലേക്ക് സ്വര്‍ണം കടത്തിയ ആളും, ഇത് കവര്‍ച്ച ചെയ്യാനെത്തിയ സംഘവും കരിപ്പൂരില്‍ അറസ്റ്റിലായി. ആകെ അഞ്ച് പേരാണ് പിടിയിലായത്. ഇതില്‍ നാല് പേരും സ്വര്‍ണ കവര്‍ച്ചാ സംഘത്തിലുള്ളവരാണ്. മലപ്പുറം സ്വദേശി മഹേഷാണ് 974 ഗ്രാം സ്വര്‍ണം വിദേശത്ത് നിന്ന് കടത്തിയത്. പരപ്പനങ്ങാടി സ്വദേശികളായ മൊയ്ദീന്‍ കോയ, മുഹമ്മദ് അനീസ്, അബ്ദുല്‍ റഊഫ്, സുഹൈല്‍ എന്നിവരാണ് മഹേഷില്‍ നിന്ന് ഈ സ്വര്‍ണം തട്ടിയെടുക്കാനായി എത്തിയത്. അഞ്ച് പേരെയും കരിപ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. അതേസമയം രണ്ട് ശ്രീലങ്കന്‍ വനിതകള്‍ കൊച്ചി നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്വര്‍ണവുമായി പിടിയിലായി. കൊളംബോയില്‍ നിന്ന് വിമാന മാര്‍ഗം കൊച്ചിയിലെത്തിയ സിദു മിനി മിസന്‍ സാല, സെവാന്തി ഉത്പാല എന്നിവരെയാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയില്‍ കൈയ്യോടെ പിടികൂടിയത്. ഇവരുവരും ഗുളിക രൂപത്തിലാക്കിയ സ്വര്‍ണമാണ് കടത്താന്‍ ശ്രമിച്ചത്. 980 ഗ്രാം തൂക്കമുള്ള സ്വര്‍ണമാണ് ഇവരുടെ പക്കല്‍ നിന്ന് പിടികൂടിയത്. കസ്റ്റംസ് വിഭാഗത്തിന് ലഭിച്ച…
Read More » -
Kerala
ഗുരുവായൂരില്‍ തെരുവ് നായകള്‍ക്ക് പേവിഷ പ്രതിരോധ വാക്‌സിന്‍
തൃശൂര്‍: ഗുരുവായൂരിൽ തെരുവ് നായകൾക്ക് പേവിഷ പ്രതിരോധ വാക്സിൻ നൽകാൻ തീരുമാനം. ഗുരുവായൂർ ക്ഷേത്ര പരിസരത്തുള്ള തെരുവ് നായകൾക്ക് പേവിഷ പ്രതിരോധ വാക്സിൻ നൽകുന്നതിന് ദേവസ്വം, നഗരസഭാ, പൊലീസ് ഉന്നതതല യോഗം തീരുമാനിച്ചു. ദേവസ്വം ചെയർമാൻ ഡോ: വി.കെ വിജയൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് തീരുമാനമെടുത്തത്. ഇതിനായി സംസ്ഥാന മൃഗ സംരക്ഷണ വകുപ്പിന്റെ അനുമതിയോടെ നായകളെ പിടികൂടുന്നതിന് നായ പിടുത്തക്കാരുടെ സേവനം തേടും. ക്ഷേത്രപരിസരത്തുവെച്ച് ഭക്തർ നായകൾക്ക് ഭക്ഷണം നൽകുന്നത് നിരുൽസാഹപ്പെടുത്താനും യോഗം തീരുമാനിച്ചു. കഴിഞ്ഞ ദിവസം അഞ്ച് ഭക്തർക്ക് നായയുടെ കടിയേറ്റിരുന്നു. അതേസമയം പാലക്കാട് വടക്കഞ്ചേരി അഞ്ചുമൂർത്തി മംഗലത്ത് തെരുവുനായ ശല്യവും ആക്രമണവും രൂക്ഷമെന്ന് പരാതി. തെരുവ് നായകളുടെ കടിയേറ്റ് നാല് പശുക്കളും, 3 ആടുകളും ചത്തു. അഞ്ചുമൂർത്തി മംഗലത്തെ തെക്കേത്തറ, രക്കൻകുളം, വലിയകുളം, ഒറകുന്നങ്കാട്, തുടങ്ങിയ പ്രദേശങ്ങളിലാണ് കഴിഞ്ഞ ഒരു മാസത്തോളമായി തെരുവുനായ ആക്രമണം കൂടിയത്. ഒന്നരമാസം മുമ്പ് പ്രദേശത്ത് ഉണ്ടായിരുന്ന പേവിഷയുള്ള ഒരു നായ ചത്തിരുന്നെങ്കിലും മറ്റ്…
Read More » -
Kerala
മധുവിന്‍റെ കുടുംബത്തിന് നീതി ഉറപ്പാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയം: കെ. സുധാകരന്‍
തിരുവനന്തപുരം: ആൾകൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്‍റെ കുടുംബത്തിന് നീതി ഉറപ്പാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയമാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി. മധുവിനെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ സാക്ഷികള്‍ തുടര്‍ച്ചയായി കൂറുമാറുന്നത് നിയമവ്യവസ്ഥയ്ക്കും ഭരണസംവിധാനത്തിനും അപമാനകരമാണ്. കൂറുമാറിയവര്‍ക്കെതിരെയും അതിന് കളമൊരുക്കിയവര്‍ക്കെതിരെയും കര്‍ശനമായ നിയമനടപടി സ്വീകരിക്കുന്നതില്‍ സര്‍ക്കാര്‍ കാട്ടുന്ന അലംഭാവം ഗുരുതരമാണ്. കുറ്റവാളികളെ രക്ഷിക്കാനുള്ള ഗൂഢനീക്കം തടയാന്‍ സര്‍ക്കാര്‍ കാര്യമായി ഒന്നും ചെയ്യുന്നില്ല. ആദിവാസി വിഭാഗത്തോടുള്ള എല്‍ഡിഎഫ് സർക്കാറിന്‍റെ സമീപനം വ്യക്തമാക്കുന്നതാണ് മധുവധക്കേസിലെ നിലപാട്. ആദിവാസി ക്ഷേമവും സുരക്ഷയും ഉറപ്പുവരുത്താന്‍ ബാധ്യസ്ഥമായ ഭരണകൂടം നിഷ്‌ക്രിയമായ മൗനം തുടരുന്നത് ജനാധിപത്യ കേരളത്തിന് തീരാകളങ്കവും നാണക്കേടുമാണ്. ജാമ്യത്തിലിറങ്ങിയ പ്രതികള്‍ സാക്ഷികളെ സ്വാധീനിക്കുന്നുവെന്ന് വ്യക്തമായിട്ടും അവരുടെ ജാമ്യം റദ്ദാക്കാനുള്ള നടപടികള്‍ സ്വീകരിക്കാതിരുന്നതാണ് ഇത്തരം ഒരു സാഹചര്യത്തിന് കാരണം. മനുഷ്യമനസാക്ഷിയെ നടുക്കിയ മധുവിന്‍റെ കൊലപാതകം നടന്നിട്ട് നാലുവര്‍ഷം കഴിഞ്ഞിട്ടും വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കി പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കാന്‍ കഴിയാത്തത് ആ കുടുംബത്തോട് കാട്ടിയ കൊടിയ വഞ്ചനയും…
Read More » -
NEWS
“കുരങ്ങുശല്യ പരിഹാരത്തിന്റെ ഭാഗമാണ് നിങ്ങളും”; സൗദിയില്‍ വഴിയരുകില്‍ കുരങ്ങുകള്‍ക്ക് ഭക്ഷണം നല്‍കരുതെന്ന് നിര്‍ദേശം
റിയാദ്: റോഡ് സൈഡുകളിലും മറ്റും കാണുന്ന കുരങ്ങുകള്‍ക്ക് ഭക്ഷണം നല്‍കരുതെന്ന് സൗദി ദേശീയ വന്യജീവി സംരക്ഷണ കേന്ദ്രം എല്ലാ സൗദി പൗന്മാരോടും രാജ്യത്തെ വിദേശികളോടും ആവശ്യപ്പെട്ടു. ‘കുരങ്ങുശല്യ പരിഹാരത്തിന്റെ ഭാഗമാണ് നിങ്ങളും’ എന്ന പേരില്‍ ആരംഭിച്ച കാമ്പയിന്റെ ഭാഗമായാണ് ഇത്തരമൊരു നിര്‍ദേശം അധികൃതര്‍ നല്‍കിയിരിക്കുന്നത്. കുരങ്ങുകള്‍ക്ക് ഭക്ഷണം നല്‍കുന്നത് കാരണം അവ പെറ്റു പെരുകുകയും ജനവാസ മേഖലകളിലേക്ക് ഇറങ്ങിവരികയും ചെയ്യുമെന്ന് ദേശീയ വന്യജീവി സംരക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. മനുഷ്യരെ ആക്രമിക്കുന്നതോടൊപ്പം വിവിധ രോഗങ്ങള്‍ പടര്‍ത്തുന്നതിന് കുരങ്ങന്മാര്‍ കാരണമാകുകയും ചെയ്യും. കുരങ്ങുകളുള്ള ഭാഗങ്ങളില്‍ ഭക്ഷണ അവശിഷ്ടങ്ങള്‍ ഉപേക്ഷിക്കുകയും ചെയ്യരുത്. കാരണം കാല്‍നട യാത്രക്കാരെയും അവിടങ്ങളിലെ താമസക്കാരെയും അത് കാരണം ആക്രമിക്കാന്‍ സാധ്യതയുണ്ട്. സൗദിയിലെ വിവിധ പ്രവിശ്യകളില്‍ കുരങ്ങു ശല്യം രൂക്ഷമായതിനെ തുടര്‍ന്ന് കുരങ്ങുകളെ കുറിച്ച് പഠിക്കാന്‍ കഴിഞ്ഞ ജനുവരിയില്‍ പ്രത്യേക സമിതിയെ വന്യജീവി സംരക്ഷണ വിഭാഗം നിയമിച്ചിരുന്നു.
Read More » -
Crime
12 ലക്ഷത്തിന് കച്ചവടം ഉറപ്പിച്ച് ആനക്കൊമ്പുമായി കാത്തുനിന്നു, എത്തിയത് വനം വകുപ്പ്; ടിപ്പര്‍ ഡ്രൈവര്‍ പിടിയില്‍
കട്ടപ്പന: കട്ടപ്പനയിൽ വിൽക്കാൻ ആനക്കൊമ്പുമായി വന്നയാളെ വനവകുപ്പ് പിടികൂടി. സുവർണ്ണഗിരിയിൽ വാടക വീട്ടിൽ താമസിക്കുന്ന ടിപ്പർ ഡ്രൈവർ കണ്ണംകുളം കെ.അരുൺ ആണ് അറസ്റ്റിലായത്. ഇടുക്കിയിലെ ഹൈറേഞ്ച് കേന്ദ്രീകരിച്ച് ആനക്കൊമ്പ് കച്ചവടം നടക്കുന്നതായി വനം വകുപ്പ് ഇൻറലിജൻസ് വിഭാഗത്തിന് വിവരം ലഭിച്ചിരുന്നു. ഇവർ നടത്തിയ അന്വേഷത്തിലാണ് അരുൺ കുടുങ്ങിയത്. രാവിലെ എട്ടു മണിക്ക് വള്ളക്കടവിന് സമീപം കരിമ്പാനിപ്പടിയിൽ വച്ചാണ് ആനക്കൊമ്പുമായി അരുണിനെ വനംവകുപ്പ് ഫ്ലയിംഗ് സ്ക്വാഡ് കസ്റ്റഡിയിൽ എടുത്തത്. പന്ത്രണ്ട് ലക്ഷം രൂപയ്ക്ക് കച്ചവടം ഉറപ്പിച്ച് ആനകൊമ്പ് മറ്റൊരു സംഘത്തിന് കൈമാറാൻ കാറിൽ കാത്ത് നിൽക്കുമ്പോഴാണ് പിടിയിലായത്. നെടുങ്കണ്ടം സ്വദേശിയായ ജയ്മോന്‍റെ പക്കൽ നിന്നും ജിതേഷ് എന്നയാളുടെ സഹായത്തോടെയാണ് ആനക്കൊമ്പ് വാങ്ങിയതെന്നാണ് അരുൺ വനപാലകരോട് പറങഞ്ഞത്. അരുണിന്റെ സഹോദരി ഭർത്താവ് ബിബിനുമായി ചേർന്ന് ആറു ലക്ഷം രൂപയ്ക്കാണിത് വാങ്ങിയത്. രണ്ടു ലക്ഷത്തി എഴുപതിനായിരം രൂപ പണമായും 20,000 രൂപ ബാങ്ക് അക്കൗണ്ട് വഴിയും ജിതേഷിന് അഡ്വാൻസായി നൽകുകയും ചെയ്തു. തുടർന്നാണ് മറ്റൊരാൾക്ക് പന്ത്രണ്ട്…
Read More » -
Kerala
എം.ജിയിലെ പി.ജി. പ്രൈവറ്റ് വിദ്യാര്‍ഥികളുടെ കൂട്ടത്തോല്‍വി: തട്ടിക്കൂട്ട് മൂല്യ നിര്‍ണയമെന്ന് പരാതി; 970 വിദ്യാര്‍ത്ഥികള്‍ കോഴ്‌സ് ഉപേക്ഷിച്ചു
പത്തനംതിട്ട: മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ പി.ജി പ്രൈവറ്റ് വിദ്യാര്‍ത്ഥികളുടെ കൂട്ടത്തോല്‍വി. അക്കാദമിക വര്‍ഷം നഷ്ടപ്പെടുന്ന തരത്തില്‍ തോന്നുംപടി പരീക്ഷകളും തട്ടിക്കൂട്ടല്‍ മൂല്യനിര്‍ണയവുമാണ് ഇതിന് കാരണമെന്ന് ആക്ഷേപം. 2019 -ല്‍ അഡ്മിഷന്‍ എടുത്തവരുടെ ഒന്നും രണ്ടും സെമസ്റ്ററുകളുടെ ഫലം ഇക്കഴിഞ്ഞ ജൂലൈ 30നാണ് പൂര്‍ണമായി പുറത്തുവന്നത്. ഞെട്ടിക്കുന്ന വിവരങ്ങളാണ് ഈ ഫലത്തിലൂടെ വെളിപ്പെട്ടത്. പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്ത ആകെ 3987 വിദ്യാര്‍ഥികളില്‍ പരീക്ഷ എഴുതിയവര്‍ 3017. ഇവരില്‍ ജയിച്ചത് 269 പേര്‍ മാത്രം. വിജയ ശതമാനം 8.9 ശതമാനം. കോഴ്‌സ് ഉപേക്ഷിച്ചവര്‍ 970 എം.എസ്.സി മാത്‌സ്, എം.എ സംസ്‌കൃതം, എം.എ ഫിലോസഫി , എം.എ ഇസ്ലാമിക് ഹിസ്റ്ററി എന്നിവയില്‍ രണ്ടു സെമസ്റ്ററിനും കൂടി ആരും ജയിച്ചില്ല. എം.എസ്.ഇക്ക് 60 പേര്‍ രജിസ്റ്റര്‍ ചെയ്തു. 38 പേര്‍ എഴുതി. ഒരാള്‍ വീത്രമേ ഓരോ സെമസ്റ്ററിനും പാസായിട്ടുള്ളുവെന്ന് പാരലല്‍ കോളേജ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ആര്‍ അശോകകുമാറും പാരലല്‍ കോളേജ് സ്റ്റുഡന്റ്‌റ്‌സ് സ്‌റ്റേറ്റ് കോര്‍ഡിനേറ്റര്‍ ഫസല്‍…
Read More » -
NEWS
ടിപ്പർ ലോറി തോട്ടിലേയ്ക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു
കോട്ടയം:ടിപ്പർ ലോറി തോട്ടിലേയ്ക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു. കല്ലറ സ്വദേശി(45) സുരേഷ് ആണ് മരിച്ചത്.ഇന്നലെ വൈകിട്ടായിരുന്നു സംഭവം. വെച്ചൂർ സ്രാമ്പിമറ്റം പാലത്തിൽ നിന്നും നിയന്ത്രണം വിട്ട് ടിപ്പർ ലോറി തോട്ടിലേക്ക് മറിയുകയായിരുന്നു.
Read More » -
Crime
ഭാര്യയെ വെട്ടിപ്പരുക്കേല്‍പ്പിച്ചശേഷം പാടത്തൂടെ ഓടി രക്ഷപ്പെട്ട ഭര്‍ത്താവ് മരിച്ച നിലയില്‍
കോട്ടയം: വൈക്കം തോട്ടകത്ത് ഭാര്യയെ വെട്ടി പരുക്കേല്‍പിച്ച ശേഷം ഭര്‍ത്താവ് വിഷം കഴിച്ച് മരിച്ചു. തലയാഴംതോട്ടകം കമ്മ്യൂണിറ്റി ഹാളിന് സമീപം പുത്തന്‍വീട്ടില്‍ ദാമോദരനാണ് മരിച്ചത്. വെട്ടേറ്റ് ഗുരുതരാവസ്ഥലിലുള്ള ഭാര്യ സുശീല (58)യെ കോട്ടയം മെഡിക്കല്‍ കോളേജ് ആശു പത്രിയില്‍ പ്രവേശിപ്പിച്ചു. വീടിന് സമീപം തോട്ടരികിലാണ് ദാമോദരനെ കണ്ടെത്തിയത്. വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം. ഭാര്യയെ വെട്ടിയതിനെ തുടര്‍ന്ന് നിലവിളി കേട്ട് ആളുകള്‍ ഓടിക്കൂടിയപ്പോള്‍ ദാമോദരന്‍ പാടത്തിലുടെ ഓടിപ്പോകുന്നതാണ് കണ്ടത്. പിന്നീട് പൊലീസെത്തി നടത്തിയ തെരച്ചിലിലാണ് ഇയാളെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഉടന്‍ വൈക്കം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം വൈക്കം താലൂക്ക് ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Read More » -
Local
ഷവര്‍മ കഴിച്ച് മരണപ്പെട്ട ദേവനന്ദയുടെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് 3 ലക്ഷം രൂപ ധനസഹായം
കാഞ്ഞങ്ങാട്: ചെറുവത്തൂരില്‍ ഷവര്‍മ കഴിച്ചതിനെത്തുടര്‍ന്ന് മരണപ്പെട്ട ദേവനന്ദയുടെ മാതാവ് ഇ.വി. പ്രസന്നക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് 3 ലക്ഷം രൂപ ധനസഹായം അനുവദിച്ചു. കഴിഞ്ഞ മെയ് ഒന്നിനാണ് ചെറുവത്തൂരിലെ ഐഡിയൽ കൂൾബാറിൽ നിന്ന് ഷവർമ്മ കഴിച്ചതിനെ തുടർന്ന് കരിവെള്ളൂർ എ.വി സ്മാരക ഹയർ സെക്കൻ്ററി സ്കൂളിലെ വിദ്യാർത്ഥി പെരളത്തെ ദേവനന്ദ (16) മരിച്ചത്. വിഷബാധയേറ്റ് 17 വിദ്യാർത്ഥികൾ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ദേവനന്ദയുടെ കുടുംബത്തിന് അടിയന്തിര സാമ്പത്തിക സഹായം നൽകണമെന്ന് ആവശ്യപ്പെട്ട് തൃക്കരിപ്പൂർ എം.എൽ.എ എം രാജഗോപാലൻ മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരുന്നു. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമുണ്ടായത്. ജൂൺ മാസത്തിൽ നിയമസഭ സമിതി ഭക്ഷ്യ വിഷബാധയേറ്റ് മരണമടഞ്ഞ ദേവനന്ദയുടെ വീട് സന്ദർശിച്ചിരുന്നു.
Read More »