തിരുവനന്തപുരം: ദേശീയപാതയിൽ പുതുതായി 700 ക്യാമറകള്‍ സ്ഥാപിക്കാനൊരുങ്ങി കേരള റോഡ് സുരക്ഷാ അതോറിറ്റി.
നിയമലംഘനം, അപകടങ്ങള്‍ എന്നിവയ്ക്കെതിരെയുള്ള നടപടിയുടെ ഭാഗമായാണ് കൂടുതൽ ക്യമറകള്‍ സ്ഥാപിക്കുന്നത്. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡുവരെ റോഡ് സുരക്ഷ ഫണ്ട് ഉപയോഗിച്ചാണ് ക്യാമറകൾ സ്ഥാപിക്കുന്നത്.
ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ക്യാമറകളിലൂടെ വാഹനത്തിനുള്ളില്‍ ഇരിക്കുന്ന ആളുകളെയും കാണാന്‍ സാധിക്കും.