Month: August 2022
-
Crime
സ്വര്‍ണംപൊട്ടിക്കാന്‍ ആളെ വിട്ടു; അര്‍ജുന്‍ ആയങ്കിയെ ഒന്നാം പ്രതിയാക്കി പുതിയ കേസ്
കൊണ്ടോട്ടി: കരിപ്പൂര്‍വഴി കടത്താന്‍ ശ്രമിച്ച സ്വര്‍ണം തട്ടിയെടുക്കാന്‍ ശ്രമിച്ചെന്നപേരില്‍ അര്‍ജുന്‍ ആയങ്കിക്കെതിരേ പുതിയ കേസ്. കഴിഞ്ഞ ദിവസം കരിപ്പൂരില്‍ നടത്തിയ പരിശോധനയില്‍ സ്വര്‍ണം പിടികൂടിയതുമായി ബന്ധപ്പെട്ട കേസിലാണ് അര്‍ജുനെ ഒന്നാം പ്രതിയാക്കി കരിപ്പൂര്‍ പോലീസ് കോടതിയില്‍ പ്രഥമ വിവര റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. പരപ്പനങ്ങാടി സ്വദേശികളായ കുഞ്ഞിക്കാന്റെ പുരയ്ക്കല്‍ മൊയ്തീന്‍കോയ (52), പള്ളിച്ചന്റെ പുരയ്ക്കല്‍ മുഹമ്മദ് അനീസ് (32), പരപ്പനങ്ങാടി പള്ളിച്ചാന്റെ പുരയ്ക്കല്‍ അബ്ദുല്‍ റഊഫ് (36), നിറമരുതൂര്‍ ആലിന്‍ചുവട് പുതിയന്റകത്ത് സുഹൈല്‍ (36), യാത്രക്കാരനായ തിരൂര്‍ കാളാട് കാവീട്ടില്‍ മഹേഷ് (42) എന്നിവരെ കഴിഞ്ഞദിവസം സ്വര്‍ണവുമായി പിടികൂടിയിരുന്നു. ഇവര്‍ റിമാന്‍ഡിലാണ്. ഈ കേസുമായി ബന്ധപ്പെട്ടാണ് അര്‍ജുനെ ഒന്നാം പ്രതിയാക്കിയിരിക്കുന്നത്. ചൊവ്വാഴ്ച പകല്‍ പതിനൊന്നരയോടെ വിമാനത്താവളത്തില്‍നിന്ന് ഇവരില്‍ മൂന്നുപേരെ പോലീസ് പിടികൂടിയതോടെയാണ് പ്രതികളുടെ സ്വര്‍ണം പൊട്ടിക്കല്‍ നീക്കം പരാജയപ്പെട്ടത്. യാത്രക്കാരന്‍ കടത്തിക്കൊണ്ടുവരുന്ന സ്വര്‍ണം തട്ടിയെടുക്കാന്‍ അര്‍ജുന്‍ ആയങ്കിയുടെ നേതൃത്വത്തില്‍ സംഘം കരിപ്പൂരിലെത്തുന്നതായി പോലീസിന് രഹസ്യവിവരം കിട്ടിയിരുന്നു. സംശയം തോന്നിയ ഇവരെ പിടികൂടി ചോദ്യംചെയ്തപ്പോള്‍…
Read More » -
India
മാലിദ്വീപിലേക്കുപോയ ഗോ ഫസ്റ്റ് വിമാനം കോയമ്പത്തൂരില്‍ അടിയന്തരമായി ഇറക്കി
കോയമ്പത്തൂര്‍: സാങ്കേതികത്തകരാറിനെത്തുടര്‍ന്ന്, ബംഗളുരുവില്‍നിന്ന് മാലിദ്വീപിലേക്കുപോയ ഗോ എയറിന്റെ ഗോ ഫസ്റ്റ് വിമാനം കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി. വിമാനത്തിനുള്ളിലെ സ്‌മോക് അലാം മുഴങ്ങിയതിനെ തുടര്‍ന്നാണ് വിമാനം എമര്‍ജന്‍സി ലാന്‍ഡിങ് നടത്തിയത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. വിമാനത്തിന്റെ രണ്ട് എഞ്ചിനുകളും അമിതമായി ചൂടായതിനെ തുടര്‍ന്നാണ് അലാം മുഴങ്ങിയത് എന്നാണ് ആദ്യം പുറത്തുവന്ന വിവരം. എന്നാല്‍, പിന്നീട് നടത്തിയ വിശദ പരിശോധനയില്‍ എഞ്ചിന് തകരാറില്ലെന്ന് കണ്ടെത്തി. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് അലാം അടിച്ചതെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വിമാനത്താവളം അധികൃതരും വ്യക്തമാക്കി. പരിശോധനയില്‍ കുഴപ്പങ്ങള്‍ കണ്ടെത്താഞ്ഞതോടെ വിമാനം യാത്ര പുനഃരാരംഭിച്ചു. അടുത്തിടെ സമാനമായ സാഹചര്യത്തില്‍ ഗോ എയറിന്റെ രണ്ട് വിമാനങ്ങള്‍ തിരിച്ചിറക്കിയിരുന്നു. മുംബൈ- ലേ, ശ്രീനഗര്‍ – ന്യൂഡല്‍ഹി റൂട്ടുകളില്‍ സര്‍വീസ് നടത്തുന്ന വിമാനങ്ങളാണ് തിരിച്ചിറക്കിയത്.
Read More » -
India
ബിഹാറിലെ മഹാസഖ്യ സര്‍ക്കാരില്‍ സിപിഎം ഭാഗമാകില്ല, പുറത്തുനിന്ന് പിന്തുണയ്ക്കുമെന്ന് യെച്ചൂരി
ദില്ലി: ബിഹാറിലെ മഹാസഖ്യ സര്‍ക്കാരില്‍ സിപിഎം ഭാഗമാകില്ലെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. മറ്റ് ഇടത് പാര്‍ട്ടികളെ പോലെ സിപിഎം, മഹാസഖ്യ സര്‍ക്കാരിനെ പുറത്ത് നിന്ന് പിന്തുണയ്ക്കും. ബിഹാറിലെ മഹാസഖ്യ സര്‍ക്കാര്‍ രാജ്യത്തിനാകെ പ്രതീക്ഷയാണെന്നും 2024ല്‍ നിതീഷ് കുമാര്‍ പ്രധാനമന്ത്രി ആകുമെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ബിഹാര്‍ ഉപമുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ തേജസ്വി യാദവമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു യെച്ചൂരിയുടെ പ്രതികരണം. ബിഹാറില്‍ മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട് ആര്‍ജെഡിയും ജെഡിയുവും തമ്മില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. നിതീഷ് കുമാറും തേജസ്വി യാദവും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെങ്കിലും ഓഗസ്റ്റ് 15-ന് ശേഷമാകും മന്ത്രിസഭാ രൂപീകരണം ഉണ്ടാകുക. തേജസ്വി യാദവിനൊപ്പം സഹോദരന്‍ തേജ് പ്രതാപ് യാദവും മന്ത്രിസഭയുടെ ഭാഗമാകുമെന്നാണ് വിവരം. ജെഡിയുവിനെക്കാള്‍ കൂടുതല്‍ മന്ത്രിസ്ഥാനങ്ങള്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ആര്‍ജെഡിക്ക് തന്നെയാകും ലഭിക്കുക. ഇതിനുള്ള കരുനീക്കങ്ങളാണ് തേജസ്വി യാദവ് നടത്തുന്നത്. ആര്‍ജെഡിയില്‍ നിന്ന് 18 മന്ത്രിമാരും ജെഡിയുവില്‍ നിന്ന് 13-14 മന്ത്രിമാരും ആയിരിക്കും…
Read More » -
Pravasi
യു.എ.ഇയില്‍ വീണ്ടും പ്രളയഭീതി; വരുംദിവസങ്ങളിലും മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്: ഡാമുകളിലെ അധികജലം തുറന്നുവിട്ടു
അബുദാബി: യുഎഇയില്‍ വരുംദിവസങ്ങളില്‍ വീണ്ടും കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ കഴിഞ്ഞ ദിവസങ്ങളിലെ ശക്തമായ മഴയില്‍ നിറഞ്ഞുനിന്നിരുന്ന ഡാമുകളിലെ അധികജലം തുറന്നുവിട്ടു. കിഴക്ക് ദിക്കില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദ്ദം രാജ്യത്ത് എത്തുമെന്നാണ് വിലയിരുത്തല്‍. ഇതിന്റെ ഫലമായി 14നും 17നും ഇടയില്‍ കിഴക്കന്‍ മേഖലയിലും തെക്കന്‍ മേഖലയിലും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. രാജ്യത്തെ താപനിലയും ഉയരുകയാണ്. تدعو وزارة الطاقة والبنية التحتية، الجمهور والقاطنين في مناطق سدود الحيل ولبن وصفد إلى اخذ الحيطة والحذر نظراً لاعتزامها فتح بوابات تلك السدود الساعه 12 ظهرا مما سيؤدي إلى جريان المياه فيها، وتأمل الوزارة من الجمهور التعاون والالتزام بتعليمات السلامة. pic.twitter.com/Q8cfTmSOP5 — وزارة الطاقة والبنية التحتية (@MOEIUAE) August 10, 2022 സമീപഭാവിയില്‍ ലഭിക്കാന്‍ സാധ്യതയുള്ള ജലം സംഭരിക്കാന്‍ ഡാമുകളെ…
Read More » -
Local
റെയില്‍വേ ട്രാക്കില്‍ തലയിടിച്ച് വീണ് ബോധരഹിതനായികിടന്ന 60കാരന് 13കാരന് ആദിൽ രക്ഷകനായി
പതിമൂന്നുകാരൻ ആദിലിന്റെ ധീരതയിൽ റെയില്‍വേ ട്രാക്കില്‍ ബോധരഹിതനായി കിടന്ന മധ്യവയസ്കൻ ജീവിതത്തിലേക്ക്. പിറവം റോഡ് റെയില്‍വേ സ്റ്റേഷനു സമീപം തോന്നല്ലൂർ കട്ടിംഗിലെ പാളത്തില്‍ വീണുകിടന്ന ശ്രാങ്കുഴിയില്‍ മോഹന (60)നാണ് പതിമ്മൂന്നുകാരനായ ആദിലിൻ്റെ ധീരത കൊണ്ട് ജീവൻ തിരിച്ചു കിട്ടിയത്. ആദിലും അനിയന് ആദര്‍വും വീടിന് സമീപം റെയില്‍വേ ട്രാക്കിന് താഴെയുള്ള പാടത്ത് ചൂണ്ടയിടാന്‍ പോയപ്പോഴാണ് ഒരാള്‍ ട്രാക്കില്‍ തലയിടിച്ച് വീണു രക്തത്തില്‍ കുളിച്ചുകിടക്കുന്നത് കണ്ടത്. ഇതേസമയം, എറണാകുളം ഭാഗത്തുനിന്നും കൊച്ചുവേളിയിലേക്ക് പോകുന്ന കൊച്ചുവേളി എക്സ്പ്രസിന്റെ ചൂളംവിളി കാഞ്ഞിരമറ്റത്തു നിന്നും കേട്ടു. ആദില്‍ ഉടന്‍തന്നെ മോഹനനെ ട്രാക്കില്‍നിന്നു വലിച്ചു മാറ്റി, അപ്പോഴേക്കും ട്രെയിനും പാഞ്ഞുപോയി. തുടര്‍ന്ന് കുട്ടികള്‍ ബഹളം വച്ച് ആളുകളെക്കൂട്ടി മോഹനനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തോന്നല്ലൂര്‍ ശ്രാങ്കുഴിയില്‍ സിജു – അമ്പിളി ദമ്പതികളുടെ മകനായ ആദില്‍ സിജു വെള്ളൂര്‍ കുഞ്ഞിരാമന് മെമ്മോറിയല്‍ ഹൈസ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ്. ആദിലിനെ ആഗസ്റ്റ്15ന് കുഞ്ഞിരാമന് മെമ്മോറിയല്‍ സ്കൂളില്‍ നടക്കുന്ന യോഗത്തില്‍ അനുമോദിക്കുമെന്നു സ്കൂള്‍ മാനേജര്‍…
Read More » -
India
ഇനി വോട്ടര്‍പ്പട്ടികയില്‍ പേരു ചേര്‍ക്കാന്‍ വര്‍ഷത്തില്‍ 4 തവണ അവസരം; 17 വയസ് തികഞ്ഞവര്‍ക്ക് മുന്‍കൂറായി അപേക്ഷിക്കാം: പുതിയ മാറ്റങ്ങള്‍ വിശദീകരിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന്‍
തിരുവനന്തപുരം: ഇനി മുതല്‍ വര്‍ഷത്തില്‍ 4 തവണ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ അവസരം ഉണ്ടാകുമെന്ന് സംസ്ഥാന മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് എം. കൗള്‍. ജനുവരി, ഏപ്രില്‍, ജൂലൈ, ഒക്ടോബര്‍ മാസങ്ങളില്‍ 18 വയസ് പൂര്‍ത്തിയാകുന്നവര്‍ക്ക് പേരുചേര്‍ക്കാം. കൂടാതെ 17 വയസ് തികഞ്ഞവര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനായി മുന്‍കൂറായി അപേക്ഷ സമര്‍പ്പിക്കാം. ആധാര്‍, വോട്ടര്‍ ഐഡിയുമായി ബന്ധിപ്പിക്കാന്‍ ഓണ്‍ലൈന്‍ വഴി അപേക്ഷ നല്‍കാമെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കി. വോട്ടര്‍ പട്ടിക തയാറാക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങളിലും ചട്ടങ്ങളിലും തിരഞ്ഞെടുപ്പ് കമ്മീഷന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി വരുത്തിയ പശ്ചാത്തലത്തില്‍ വിളിച്ചു ചേര്‍ത്ത അംഗീകൃത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ സംവിധാന പ്രകാരം ആധാര്‍, വോട്ടര്‍ ഐഡിയുമായി ബന്ധിപ്പിക്കാന്‍ ഫോം 6 ബി ഉപയോഗിച്ച് ഓഫ്‌ലൈനായും ഓണ്‍ലൈനായും അപേക്ഷിക്കാം. വോട്ടര്‍ പട്ടികയുമായി ആധാര്‍ ബന്ധിപ്പിക്കുന്നതില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും 6485 പേര്‍ ഇതിനോടകം ആധാറും വോട്ടര്‍…
Read More » -
India
പോകുന്നത് ദയാവധത്തിന്; സുഹൃത്തായ യുവാവിന്റെ സ്വിറ്റ്സര്‍ലന്‍ഡ് യാത്ര തടയണമെന്നാവശ്യപ്പെട്ട് മലയാളി യുവതി കോടതിയില്‍
ന്യൂഡല്‍ഹി: സ്വിറ്റ്സര്‍ലന്‍ഡിലേക്ക് പോകാനൊരുങ്ങുന്ന സുഹൃത്തിന്റെ യാത്രയ്ക്ക് അനുമതി നല്‍കരുതെന്നാവശ്യപ്പെട്ട് യുവതി കോടതിയില്‍. അന്‍പതില്‍ താഴെമാത്രം പ്രായമുള്ള തന്റെ സുഹൃത്ത് പോകുന്നത് ദയാവധത്തിനാണെന്നും അദ്ദേഹത്തിന് എമിഗ്രേഷന്‍ ക്ലിയറന്‍സ് നല്‍കരുതെന്ന് കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് സുഹൃത്തായ മലയാളി യുവതി ഡല്‍ഹി കോടതിയെ സമീപിച്ചിരിക്കുന്നത്. മയാള്‍ജിക് എന്‍സെഫലോമയലിറ്റിസ് അഥവാ ഫാറ്റിഗ് സിന്‍ഡ്രോം എന്ന രോഗത്താല്‍ ബുദ്ധിമുട്ടുന്നയാളാണ് സുഹൃത്ത്. ചികിത്സകന്റെ സഹായത്തോടെയുള്ള ആത്മഹത്യയ്ക്ക് വേണ്ടിയാണ് അദ്ദേഹത്തിന്റെ സ്വിറ്റ്സര്‍ലന്‍ഡിലേക്കുള്ള യാത്രയെന്നും യുവതി കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു. 2014 ലാണ് രോഗത്തിന്റെ ആദ്യലക്ഷണം പ്രത്യക്ഷപ്പെട്ടത്. പിന്നീട് രോഗം ഗുരുതരമായതോടെ ചലനശേഷി കുറയുകയും വീടിനുള്ളില്‍ ഏതാനും ചുവടുകള്‍ മാത്രം നടക്കാന്‍ സാധിക്കുന്ന അവസ്ഥയിലെത്തിച്ചേര്‍ന്നതായും ഹര്‍ജിക്കാരി പറയുന്നു. നേരത്തെ എയിംസില്‍ ചികിത്സയിലായിരുന്നെങ്കിലും കോവിഡ് വ്യാപനത്തോടെ ചികിത്സ മുടങ്ങി. യുവാവിന്റെ ഈ യാത്ര പ്രായമേറിയ മാതാപിതാക്കള്‍ക്കും മറ്റ് കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും ഏറെ മനോവിഷമമുണ്ടാക്കുമെന്നും ഹര്‍ജിയിലുണ്ട്. ഇന്ത്യയിലോ വിദേശത്തോ ചികിത്സിക്കാന്‍ പണത്തിനായി ബുദ്ധിമുട്ടില്ല. ചികിത്സയില്‍ ഇനിയും പ്രതീക്ഷയ്ക്ക് വകയുണ്ട്, എന്നാല്‍ ഇപ്പോള്‍ ദയാവധം…
Read More » -
NEWS
സ്വാതന്ത്ര്യദിനാഘോഷം: നാളെ മുതല്‍ മിൽമ പാലിന്റെ കവറുകളും ത്രിവര്‍ണ പതാകയുള്ളത്
തിരുവനന്തപുരം: രാജ്യത്തിന്റെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ വാര്‍ഷികത്തില്‍ ത്രിവര്‍ണ പതാകയുടെ പൊലിമ മില്‍മ പാലിന്റെ കവറിലും. സംസ്ഥാനത്തെ മില്‍മയുടെ 525 മില്ലി ഹോമോജ്‌നൈസ്ഡ് ടോണ്‍ഡ് മില്‍ക്കിന്റെ കവറിലാണ് ത്രിവര്‍ണ പതാക ആലേഖനം ചെയ്യുന്നത്. നാളെ (13) മുതല്‍ 16 വരെ പുറത്തിറങ്ങുന്ന പാലിന്റെ കവറുകള്‍ പതാകയും ത്രിവര്‍ണവും പതിച്ചവയായിരിക്കും. അതേസമയം ഓണക്കാലത്തെ പ്രതിസന്ധി പരിഹരിക്കാൻ കർണാടകയിൽ നിന്നും കൂടുതൽ പാൽ ഇറക്കുമതി ചെയ്യാൻ തീരുമാനമായതായി മിൽമ ചെയർമാൻ കെ.എസ്.മണി അറിയിച്ചു.അംഗനവാടിയിലേക്ക് പാൽ കൊടുക്കുന്നതാണ് ക്ഷാമത്തിന് കാരണമായതെന്നും അദ്ദേഹം പറഞ്ഞു.
Read More » -
India
പേരറിവാളനെ വിട്ടയച്ചതുപോലെ തന്നെയും മോചിപ്പിക്കണം, അതുവരെ ഇടക്കാല ജാമ്യവും വേണം: രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനി സുപ്രീം കോടതിയില്‍
ദില്ലി: പേരറിവാളനെ വിട്ടയച്ചതുപോലെ തനിക്കും മോചനം വേണമെന്നും അതുവരെ ഇടക്കാല ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനി ശ്രീഹരന്‍ സുപ്രീം കോടതിയില്‍. രാജീവ് ഗാന്ധി വധക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട നളിനിയും മറ്റൊരു പ്രതി രവിചന്ദ്രനും ഇപ്പോള്‍ തമിഴ്‌നാട് സര്‍ക്കാര്‍ അനുവദിച്ച പരോളിലാണുള്ളത്. കേസിലെ ഏഴ് പ്രതികളില്‍ പേരറിവാളന്‍, നളിനി, രവിചന്ദ്രന്‍ എന്നിവര്‍ മാത്രമാണ് ഇന്ത്യക്കാര്‍. മറ്റ് നാല് പ്രതികള്‍ ശ്രീലങ്കക്കാരാണ്. പേരറിവാളനെ മാസങ്ങള്‍ക്ക് മുമ്പ് ജയിലില്‍ നിന്ന് മോചിപ്പിച്ചിരുന്നു. പിന്നിലെ കേസിലെ മറ്റൊരു പ്രതിയായ രവിചന്ദ്രനും മോചന ആവശ്യമുന്നയിച്ച് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. മുപ്പത് കൊല്ലത്തിലധികം ജയിലില്‍ കഴിഞ്ഞ പേരറിവാളനെ മോചിപ്പിക്കാന്‍ മെയ് 18 നാണ് സുപ്രീംകോടതി ഉത്തരവിട്ടത്. സമ്പൂര്‍ണ്ണ നീതി ഉറപ്പാക്കാന്‍ ഭരണഘടന സുപ്രീം കോടതിക്ക് നല്‍കുന്ന അധികാരം ഉപയോഗിച്ചായിരുന്നു കോടതി നടപടി. മോചനത്തിനായി സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ നല്‍കിയിട്ടും ഗവര്‍ണര്‍ അത് നടപ്പാക്കാത്തതില്‍ രൂക്ഷ വിമര്‍ശനവും സുപ്രീം കോടതി നടത്തിയിരുന്നു. ഇതിന് പിന്നാലെ…
Read More » -
NEWS
തീവ്രവാദബന്ധം ഉണ്ടെന്ന് സംശയിക്കുന്ന ആറു പേർ ഡൽഹിയിൽ പിടിയിൽ
ന്യൂഡൽഹി :തീവ്രവാദബന്ധം ഉണ്ടെന്ന് സംശയിക്കുന്ന ആറു പേർ ഡൽഹിയിൽ പിടിയിൽ. കിഴക്കൻ ഡൽഹിയിലെ ആനന്ദ് വിഹാറിൽ നിന്നുമാണ് ഇവർ അറസ്റ്റിലായത്.ഇവരിൽ നിന്നും തോക്കുകളും 2000-ൽ ഏറെ വെടിയുണ്ടകളും കണ്ടെടുത്തു.ലക്നൗവിലേക്കുള്ള ട്രെയിൻ കയറാൻ ആനന്ദ് വിഹാർ റയിൽവെ സ്റ്റേഷനിൽ എത്തിയപ്പോഴാണ് ഇവർ പിടിയിലായത്. സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ഡല്‍ഹിയില്‍ സുരക്ഷ വര്‍ദ്ധിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് തോക്കുകളും വെടിയുണ്ടകളും പിടിച്ചെടുത്തത്.തോക്ക് പാർട്സ് പാർട്സായി അഴിച്ചനിലയിലായിരുന്നു. സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ഡല്‍ഹിയില്‍ സുരക്ഷയും പരിശോധനയും ശക്തമാക്കിയിരിക്കുകയാണ്. മാര്‍ക്കറ്റുകള്‍ റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവിടങ്ങളിലാണ് സുരക്ഷ കൂടുതല്‍ ശക്തമാക്കിയത്. ഹോട്ടലുകളും വാഹനങ്ങളും പൊലീസ് നിരീക്ഷണത്തിലാണ്. സംശയംതോന്നുന്നവരെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുന്നുണ്ട്.അടുത്തിടെ വാടകയ്ക്ക് താമസിക്കാനെത്തിയവരുടെയും അന്യസംസ്ഥാനക്കാരുടെയും വീട്ടുജോലിക്കാരുടെയും വിവരങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്.
Read More »