
തിരുവനന്തപുരം: രാജ്യത്തിന്റെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ വാര്‍ഷികത്തില്‍ ത്രിവര്‍ണ പതാകയുടെ പൊലിമ മില്‍മ പാലിന്റെ കവറിലും.
സംസ്ഥാനത്തെ മില്‍മയുടെ 525 മില്ലി ഹോമോജ്‌നൈസ്ഡ് ടോണ്‍ഡ് മില്‍ക്കിന്റെ കവറിലാണ് ത്രിവര്‍ണ പതാക ആലേഖനം ചെയ്യുന്നത്.
നാളെ (13) മുതല്‍ 16 വരെ പുറത്തിറങ്ങുന്ന പാലിന്റെ കവറുകള്‍ പതാകയും ത്രിവര്‍ണവും പതിച്ചവയായിരിക്കും.
അതേസമയം ഓണക്കാലത്തെ പ്രതിസന്ധി പരിഹരിക്കാൻ കർണാടകയിൽ നിന്നും കൂടുതൽ പാൽ ഇറക്കുമതി ചെയ്യാൻ തീരുമാനമായതായി മിൽമ ചെയർമാൻ കെ.എസ്.മണി അറിയിച്ചു.അംഗനവാടിയിലേക്ക് പാൽ കൊടുക്കുന്നതാണ് ക്ഷാമത്തിന് കാരണമായതെന്നും അദ്ദേഹം പറഞ്ഞു.






