Month: August 2022
-
NEWS
സല്‍മാന്‍ റുഷ്ദിക്ക് നേരെ വധശ്രമം; ന്യൂയോര്‍ക്കിലെ പരിപാടിക്കിടെ രണ്ടുതവണ കുത്തേറ്റു, ആരോഗ്യനില ഗുരുതരം
ന്യൂയോര്‍ക്ക്: സാഹിത്യകാരന്‍ സല്‍മാന്‍ റുഷ്ദിക്ക് നേരെ വധശ്രമം. ന്യൂയോര്‍ക്കിലെ ഒരു പരിപാടിക്കിടെയാണ് സല്‍മാന്‍ റുഷ്ദി ആക്രമിക്കപ്പെട്ടത്. വേദിയിലേക്ക് അതിക്രമിച്ച് കയറിയ അക്രമി റുഷ്ദിയെ കുത്തുകയായിരുന്നു. റുഷ്ദിക്ക് രണ്ടുതവണ കുത്തേറ്റെന്ന് ദൃക്സാക്ഷി പറഞ്ഞു. കുത്തേറ്റ സല്‍മാന്‍ റുഷ്ദി വേദയിലേക്ക് വീണു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച റുഷ്ദിയുടെ ആരോഗ്യനില ഗുരുതരമെന്നാണ് റിപ്പോര്‍ട്ട്. അക്രമിയെ പൊലീസ് പിടികൂടി. സാത്താനിക് വേഴ്സസ് എന്ന പുസ്തകത്തിന്‍റെ പേരില്‍ റുഷ്ദിക്ക് ഷിയ വിഭാഗത്തില്‍ നിന്ന് വധഭീഷണി നേരിട്ടിരുന്നു. മതനിന്ദ ആരോപിച്ച് സല്‍മാന്‍ റുഷ്ദിയുടെ പുസ്തകം സാത്താനിക് വേഴ്സ് 1988 മുതല്‍ ഇറാനില്‍ നിരോധിച്ചിരിക്കുകയാണ്.
Read More » -
Kerala
മിതമായ നിരക്കിൽ സുരക്ഷിതവും, തർക്കരഹിതവുമായ സഞ്ചാരം ഉറപ്പാക്കുന്ന ‘കേരള സവാരി’യുമായി എസ്.ബി.ഐ കൈകോർക്കുന്നു
ഓൺലൈൻ ഓട്ടോ-ടാക്സി സേവനങ്ങൾക്കായി കേരള സംസ്ഥാന സർക്കാരിന്റെ പുതിയ സംരംഭമായ കേരള സവാരിയുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സഹകരിക്കുന്നു. ഊബർ, ഒല തുടങ്ങിയ കോർപ്പറേറ്റ് ടാക്സി സേവന പ്ലാറ്റ്‌ഫോമുകൾക്ക് ബദലായി കേരള സംസ്ഥാന സർക്കാർ തദ്ദേശീയമായി രൂപം കൊടുത്ത ഓൺലൈൻ ഓട്ടോറിക്ഷ, കാർ ടാക്‌സി സർവീസ് സേവനമായ കേരള സവാരി ഓഗസ്റ്റ് 17 മുതൽ ആരംഭിക്കുന്നു. സംസ്ഥാനത്ത് നിലവിലുള്ള മിതമായ നിരക്കിൽ തന്നെ പൊതുജനങ്ങൾക്ക് സുരക്ഷിതവും, സൗകര്യപ്രദവും, തർക്കരഹിതവുമായ യാത്ര ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. രാജ്യത്ത് ഇത്തരം ഒരു സംവിധാനം ആദ്യമായി നടപ്പാക്കുന്ന സംസ്ഥാനമാണ് കേരളം. ഒരുപക്ഷെ ലോകത്ത് തന്നെ സർക്കാർ മേഖലയിലെ തന്നെ ആദ്യത്തെ സംവിധാനമായും കേരള സവാരിയെ കണക്കാക്കപ്പെടുന്നു. പാലക്കാട് ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസുമായി (ഐ.ടി.ഐ) സഹകരിച്ച് കേരള മോട്ടോർ ട്രാൻസ്‌പോർട്ട് തൊഴിലാളി ക്ഷേമനിധി ബോർഡാണ് പദ്ധതി നടപ്പാക്കുന്നത്. ജനപ്രിയ ഡിജിറ്റൽ ബാങ്കിംഗ് സംരംഭങ്ങളുമായി എന്നും മുൻനിരയിലുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഈ…
Read More » -
Crime
കോതമംഗലത്ത് ബ്രൗൺ ഷുഗറുമായി ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റിൽ
കൊച്ചി: എറണാകുളം കോതമംഗലത്ത് അതിതീവ്ര ലഹരിമരുന്നായ ബ്രൗൺ ഷുഗറുമായി ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റിൽ. പെരുമ്പാവൂരില്‍ താമസിക്കുന്ന അസം സ്വദേശി സദ്ദാം ഹുസൈനാണ് പിടിയിലായത്. പ്രതിയിൽ നിന്ന് 24 ഗ്രാം ബ്രൗൺ ഷുഗർ കണ്ടെടുത്തു. എക്സൈസ് ഓണത്തിനോട് അനുബന്ധിച്ച് നടത്തുന്ന സ്പെഷ്യൽ ഡ്രൈവിന്‍റെ ഭാഗമായുള്ള പരിശോധനയിലാണ് പ്രതി പിടിയിലായത്. കൊറിയർ വഴിയാണ് പ്രതി ബ്രൗൺ ഷുഗർ വരുത്തി വിൽപ്പന നടത്തുന്നത്. ലഹരി വിൽപ്പന സംഘത്തിൽ കൂടുതൽ പേരുണ്ടോയെന്നതിൽ അന്വേഷണം നടത്തുമെന്ന് എക്സൈസ് അറിയിച്ചു.
Read More » -
Health
കുഞ്ഞുങ്ങളുടെ തൊണ്ടയിൽ ഭക്ഷണം കുടുങ്ങാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഭക്ഷണം തൊണ്ടയിൽ കുടുങ്ങി മലപ്പുറത്ത് ഒന്നര വയസ്സുകാരൻ മരിച്ച വാർത്ത നമ്മൽ അറിഞ്ഞതാണ്. കുട്ടികൾക്ക് ഭക്ഷണം നൽകുമ്പോൾ ഒരുപാട് കാര്യങ്ങൾ നാം ശ്രദ്ധിക്കേണ്ടതുണ്ട്. മികച്ർ, നിലക്കടല, പോപ്പ് കോൺ പോലുള്ള ഭക്ഷണങ്ങൾ കുട്ടികൾക്ക് എപ്പോഴും പൊടിച്ച് തന്നെ നൽകുക. അല്ലാത്തപക്ഷം ചില സാഹചര്യങ്ങളിൽ ഇവ ശ്വാസനാളത്തിലേക്ക് എത്താൻ സാധ്യതയുണ്ട്. ശ്വാസംമുട്ടൽ, ശബ്ദം പുറത്തുവരാതിരിക്കൽ, ശരീരത്തിൽ നീലനിറം, പേടിച്ച മുഖഭാവം, തൊണ്ടയിൽ മുറുകെ പിടിക്കൽ എന്നിവ എന്തെങ്കിലും വിഴുങ്ങിയതിന്റെ ലക്ഷണമാവാം. അഞ്ച് വയസിന് താഴേയുള്ള കുട്ടികളെ കൂടുതൽ ശ്രദ്ധിക്കുക. കൈയിൽ കിട്ടുന്ന ചെറിയ സംഗതികളെന്തും വിഴുങ്ങാൻ ശ്രമിക്കുകയോ വായിലിട്ടുനോക്കുകയോ ചെയ്യുന്ന പ്രായമാണിത്. ശ്വാസനാളം ചെറുതായതിനാൽ അപകടസാധ്യത കൂടുതലും. ശ്വാസനാളം ഭാഗകമായോ പൂർണമായോ അടയാനിടയുണ്ട്. പൂർണമായി അടഞ്ഞാൽ ജീവന് തന്നെ ആപത്താണ്. രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ അഞ്ച് വയസിന് താഴേയുള്ള കുട്ടികൾക്ക് ചെറിയ കളിപ്പാട്ടങ്ങളോ അല്ലെങ്കിൽ വായിലിടുന്ന കളിപ്പാട്ടങ്ങളോ കൊടുക്കാതിരിക്കുക. കുട്ടികൾ ചെറിയ കളിപ്പാട്ടങ്ങൾ വച്ച് കളിക്കുന്നുണ്ടെങ്കിൽ നമ്മളും കൂടെയിരിക്കാൻ ശ്രമിക്കുക.ആഹാരം കൊടുക്കുന്ന സമയത്ത്…
Read More » -
LIFE
ഒടുവില്‍ വിക്രം ട്വിറ്ററിലെത്തി; ആഘോഷമാക്കി ആരാധകര്‍
തെന്നിന്ത്യയില്‍ ഏറ്റവും ആരാധകരുള്ള നടൻമാരില്‍ ഒരാളാണ് വിക്രം. സാമൂഹ്യ മാധ്യമങ്ങളില്‍ ഇല്ലായിരുന്നെങ്കിലും കിട്ടുന്ന അവസരത്തില്‍ എല്ലാം ആരാധകരോട് സംവദിക്കാൻ തയ്യാറാവുന്ന നടനുമാണ് വിക്രം. ഇപ്പോഴിതാ വിക്രം ട്വിറ്റര്‍ അക്കൗണ്ട് തുടങ്ങിയിരിക്കുകയാണ്. എല്ലാവര്‍ക്കും നന്ദി പറഞ്ഞ് വിക്രം ഒരു വീഡിയോയും ട്വീറ്റ് ചെയ്‍തിട്ടുണ്ട്. pic.twitter.com/G7Cl2BmhNg — Chiyaan Vikram (@chiyaan) August 12, 2022 പത്ത് വര്‍ഷം വൈകിയാണ് താൻ ട്വിറ്ററില്‍ എത്തുന്നത്. പക്ഷേ എല്ലാവരുടെ സ്‍നേഹത്തിന് നന്ദിയെന്നും ഇനി ഇടയ്‍ക്ക് വരാമെന്നും വീഡിയോയില്‍ വിക്രം പറയുന്നു. വിക്രം ട്വിറ്ററില്‍ എത്തിയത് ആരാധകര്‍ ആഘോഷമാക്കിയിട്ടുമുണ്ട്. കോബ്ര എന്ന ചിത്രമാണ് വിക്രമിന്റേതായി ഉടൻ റിലീസ് ചെയ്യാനുള്ളത്. ആര്‍ അജയ് ജ്ഞാനമുത്തുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഓഗസ്റ്റ് 31ന് ആണ് ചിത്രം റിലീസ് ചെയ്യുക. ‘കോബ്ര’ എന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് എ ആര്‍ റഹ്‍മാന്‍ ആണ്. വിക്രം നായകനാകുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം ഹരീഷ് കണ്ണന്‍ ആണ്. ‘കെജിഎഫി’ലൂടെ സുപരിചിതയായ ശ്രീനിധി ഷെട്ടി നായികയാവുന്ന…
Read More » -
Business
സെവന്‍ സീറ്റർ എസ്‌യുവിയുടെ പണിപ്പുരയില്‍ മാരുതി സുസുക്കി
മാരുതി സുസുക്കി ഏറെ കാത്തിരിക്കുന്ന ഗ്രാൻഡ് വിറ്റാര എസ്‌യുവി 2022 സെപ്റ്റംബറിൽ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് . അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഇന്ത്യൻ വിപണിയിൽ മൂന്ന് പുതിയ എസ്‌യുവികളും കമ്പനി വികസിപ്പിക്കുന്നുണ്ട്. ഒരു കൂപ്പെ ശൈലിയിലുള്ള ക്രോസ്ഓവർ കമ്പനി വികസിപ്പിക്കുന്നു. അതിനെ ആന്തരികമായി ബലേനോ ക്രോസ് എന്ന് വിളിക്കുന്നു. 2023ൽ അഞ്ച് ഡോർ ജിംനി ലൈഫ്‌സ്‌റ്റൈൽ എസ്‌യുവി കമ്പനി അവതരിപ്പിക്കും. മാരുതി സുസുക്കി ബലേനോ ക്രോസ് 2023 ജനുവരിയിൽ 2022 ഓട്ടോ എക്‌സ്‌പോയിൽ അനാച്ഛാദനം ചെയ്യും. അതേസമയം 2023 ഫെബ്രുവരിയിൽ ലോഞ്ച് നടന്നേക്കും. ഈ പുതിയ കൂപ്പെ ശൈലിയിലുള്ള ക്രോസ്ഓവർ ബലേനോ ഹാച്ച്‌ബാക്കിന് അടിവരയിടുന്ന മാരുതിയുടെ ഭാരം കുറഞ്ഞ ഹാർട്ട്‌ടെക്റ്റ് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് സുസുക്കിയുടെ ബൂസ്റ്റർജെറ്റ് ടർബോ-പെട്രോൾ എഞ്ചിന്റെ പുനരവതരണം അടയാളപ്പെടുത്തും. ഇന്ത്യൻ വിപണിയിലേക്ക് പുതിയ ഏഴ് സീറ്റർ എസ്‌യുവിയും മാരുതി സുസുക്കി വികസിപ്പിക്കുന്നുണ്ടെന്ന് ഒരു പുതിയ റിപ്പോർട്ട് അവകാശപ്പെടുന്നു. ഇത് ബ്രാൻഡിന്റെ മുൻനിര മോഡലായിരിക്കും. ഇത് നെക്സ പ്രീമിയം…
Read More » -
Kerala
ഭക്ഷണം തൊണ്ടയിൽ കുടുങ്ങി; മലപ്പുറത്ത് ഒന്നര വയസുകാരന് ദാരുണാന്ത്യം
മലപ്പുറം: ഭക്ഷണം തൊണ്ടയിൽ കുടുങ്ങി മലപ്പുറത്ത് ഒന്നര വയസ്സുകാരൻ മരിച്ചു. ചെറുതുരുത്തിയിൽ വാടകയ്ക്ക് താമസിക്കുന്ന മലപ്പുറം വെള്ളയൂർ വീട്ടിൽ വിജേഷിന്റെ മകൻ വിദേവ് ചന്ദ്രനാണ് മരിച്ചത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
Read More » -
Crime
ഫ്ളാറ്റില്‍ അതിക്രമിച്ച് കയറി യുവാവിനെ വിവസ്ത്രനാക്കി, കെട്ടിയിട്ട് മോഷ്ണം; രണ്ട് പേര്‍ പിടിയില്‍
തൃപ്പൂണിത്തുറ: ഫ്ളാറ്റില്‍ അതിക്രമിച്ചുകയറി യുവാവിനെ കെട്ടിയിട്ട് പണവും മറ്റും കവര്‍ച്ച നടത്തിയ കേസില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ചോറ്റാനിക്കര അമ്പാടിമല ചാണിയില്‍ കുഞ്ഞപ്പു എന്ന അരുണ്‍ (25), മട്ടാഞ്ചേരി പുതിയ റോഡ് ബംഗ്ലാവ്പറമ്പില്‍ അര്‍ഷാദ് (26) എന്നിവരെയാണ് തൃപ്പൂണിത്തുറ ഇന്‍സ്പെക്ടര്‍ ഗോപകുമാറും സംഘവും അറസ്റ്റ് ചെയ്തത്. തൃപ്പൂണിത്തുറ ചാത്താരിയിലെ ഫ്ളാറ്റില്‍ അതിക്രമിച്ചു കയറി ഇവിടെയുണ്ടായിരുന്ന യുവാവിനെ വിവസ്ത്രനാക്കി കെട്ടിയിടുകയും പണവും മൊബൈല്‍ ഫോണും വിലപിടിപ്പുള്ള വസ്ത്രങ്ങളും മറ്റും കവര്‍ച്ച ചെയ്ത് ഇവര്‍ കടന്നു കളയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. നിരവധി മോഷണക്കേസുകളില്‍ ഇവര്‍ പ്രതികളാണെന്നും പോലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു.
Read More » -
Crime
അമ്മയ്ക്ക് പ്രണയമെന്ന് സംശയം; അമ്മയെ മകന്‍ കുത്തിക്കൊന്നു മൃതദേഹം ഒളിപ്പിച്ചു
ഗുരുഗ്രാം: അമ്മയ്ക്ക് മറ്റൊരാളുമായി പ്രണയമുണ്ടെന്ന് സംശയിച്ച് മകന്‍ വീട്ടിനുള്ളിലിട്ട് അമ്മയെ കുത്തിക്കൊന്ന് മൃതദേഹം ഒളിപ്പിച്ചു. പ്രദേശവാസികളുടെ പരാതിയെത്തുടര്‍ന്ന് 21 കാരനമായ മകന്‍ പര്‍വേഷിനെ വ്യാഴാഴ്ച പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. ഗുരുഗ്രാമിലെ സോനാദേവി(40) ആണ് ദാരുണായി കൊല്ലപ്പെട്ടത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ. ഭര്‍ത്താവിന്റെ മരണശേഷം സോനാദേവി സ്വന്തം ഗ്രാമമായ ഹിസാറിലെ ഗാര്‍ഹിയിലായിരുന്നു താമസിച്ചുവരുന്നത്. അവിടെ സ്വകാര്യ സ്‌കൂളില്‍ വാര്‍ഡനായി ജോലിയും നോക്കിയിരുന്നു. ഏകദേശം ആറ് മാസം മുമ്പ് അവര്‍ ജോലി വിടുകയും ഇതേ ഗ്രാമത്തില്‍ വാടകയ്ക്ക് താമസിച്ചുവരികയുമായിരുന്നു. സോനിപത്തില്‍ താമസിക്കുകയായിരുന്ന പര്‍വേഷ് ഇവിടെ ഇടയ്ക്കിടെ സന്ദര്‍ശിക്കാറുണ്ടായിരുന്നു. തുടര്‍ന്നാണ് അമ്മയ്ക്ക് മറ്റൊരാളുമായി പ്രണയമുണ്ടെന്ന തോന്നല്‍ പര്‍വേഷിനുണ്ടായത്. പലപ്പോഴും അമ്മ ഫോണ്‍വിളിക്കുന്നത് താന്‍ കാണാറുണ്ടെന്നും പര്‍വേഷ് പോലീസിനോട് പറഞ്ഞിട്ടുണ്ട്. നിരവധി തവണ കുത്തി സോനാദേവിയുടെ മരണം ഉറപ്പാക്കിയ ശേഷം മൃതദേഹം കിടക്കയില്‍ കെട്ടി അകത്ത് ഒളിപ്പിച്ചെന്നും പോലീസ് പറഞ്ഞു. ദുര്‍ഗന്ധം വന്നതോടെ കെട്ടിട ഉടമ പരാതിയെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് മരിച്ച്…
Read More » -
Kerala
വിഴിഞ്ഞം തീരസംരക്ഷണ സേനക്ക് കരുത്തേകാന്‍ അതിവേഗ നിരീക്ഷണ കപ്പല്‍
തിരുവനന്തപുരം: വിഴിഞ്ഞം തീരസംരക്ഷണ സേനക്ക് അതിവേഗ നിരീക്ഷണ കപ്പലായ ഐ.സി.ജി.എസ്. അനഘ് (ICGS- 246) കൈമാറി. വിഴിഞ്ഞം തീര സംരക്ഷണ സേന ജെട്ടിയില്‍വച്ച് ഇന്നാണ് കപ്പല്‍ കൈമാറിയത്. കേരളത്തിന്റെ തീരദേശ സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നതാവും ഐ.സി.ജി.എസ്. അനഘ് അതിവേഗ നിരീക്ഷണ കപ്പലിന്റെ സാന്നിധ്യം. ഉള്‍ക്കടലിലടക്കം തിരച്ചില്‍ നടത്താനും രക്ഷാപ്രവര്‍ത്തനത്തിനും ഈ കപ്പല്‍ വലിയ സഹായമാകും. കപ്പല്‍ കൈമാറ്റ ചടങ്ങില്‍ കേരള അഡീഷണല്‍ ചീഫ് സെക്രട്ടറി (ആഭ്യന്തരം) ഡോ വി വേണു മുഖ്യാതിഥിയായിരുന്നു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം സമീപഭാവിയില്‍ ഈ പ്രദേശത്തെ ഏറ്റവും തിരക്കേറിയ ഷിപ്പിംഗ് ഹബ്ബായി മാറുമെന്നാണ് കരുതുന്നത്. അതിനാല്‍ ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ സുരക്ഷ ശക്തിപ്പെടുത്തേണ്ടതിന്റെ തന്ത്രപരമായ ആവശ്യമുണ്ട്. ഇത് മുന്‍കൂട്ടി കണ്ടാണ് അനഘ് കപ്പല്‍ വിഴിഞ്ഞം തീരസംരക്ഷണ സേനയുടെ ഭാഗമായത്. കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ലിമിറ്റഡ് തദ്ദേശീയമായി നിര്‍മ്മിച്ച കപ്പലാണ് ഐ സി ജി എസ് അനഘ്. പ്രതികൂല കാലാവസ്ഥയിലും പ്രവര്‍ത്തിക്കാന്‍ ശേഷിയുള്ള കപ്പലാണിത്. 15 ദിവസം തുടര്‍ച്ചയായി കടലില്‍…
Read More »