Month: August 2022

  • NEWS

    ‘ഹര്‍ ഘര്‍ തിരംഗ’ ബഹിഷ്‌ക്കരിക്കാന്‍ ആഹ്വാനവുമായി ഹിന്ദു പുരോഹിതന്‍ യതി നരസിംഹാനന്ദ്

    ന്യൂഡല്‍ഹി: 75-ാം സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ‘ഹര്‍ ഘര്‍ തിരംഗ’ ബഹിഷ്‌ക്കരിക്കാന്‍ ആഹ്വാനവുമായി വിവാദ ഹിന്ദു പുരോഹിതന്‍ യതി നരസിംഹാനന്ദ്. ദേശീയപതാക നിര്‍മിക്കുന്നത് മുസ്‌ലിംകളാണെന്നും അതിനാല്‍ ഹിന്ദുക്കള്‍ ആരും അത് വാങ്ങരുതെന്നുമാണ് നരസിംഹാനന്ദിന്റെ ആഹ്വാനം. സമൂഹമാധ്യമങ്ങളില്‍ ഇതിന്റെ വീഡിയോ പ്രചരിക്കുന്നുണ്ട്.ബംഗാളില്‍നിന്നുള്ള സലാഹുദ്ദീന്‍ എന്നു പേരുള്ള ഒരു മുസ്‌ലിമിന്റെ ഉടമസ്ഥതയിലുള്ള കമ്ബനിയില്‍നിന്നാണ് കാംപയിനിനായി കൂടുതല്‍ പതാക എത്തുന്നതെന്ന് വിഡിയോയില്‍ പറയുന്നു. ഹിന്ദുക്കളുടെ പണംകൊണ്ട് മുതലാളിമാരാകുന്ന മുസ്‌ലിംകള്‍ ആ പണം ഹിന്ദുക്കളെ തന്നെ കൊല്ലാനാണ് ഉപയോഗിക്കുന്നതെന്നും നരസിംഹാനന്ദ് ആരോപിക്കുന്നു. ഈ പതാക കാംപയിന്‍ ബഹിഷ്‌ക്കരിക്കണം. വീട്ടില്‍ പതാക കെട്ടണമെങ്കില്‍ ഏതെങ്കിലും പഴയത് ഉണ്ടെങ്കില്‍ എടുത്തുവയ്ക്കുക.ഈ വഴിക്ക് മുസ്ലീങ്ങൾക്ക് ഒരു പൈസ പോലും നല്‍കരുത്. ഈ നേതാക്കന്മാര്‍ക്ക് ഒരു പാഠംകൂടിയാകണമത്. ദേശീയപതാകയെ തന്നെ ബഹിഷ്‌ക്കരിക്കണം. ഈ കൊടിയാണ് നിങ്ങളെ നശിപ്പിച്ചത്. എല്ലാ ഹിന്ദുവിന്റെ വീട്ടിലും ഭഗവധ്വജമാണ് ഉണ്ടാകേണ്ടതെന്നും നരസിംഹാനന്ദ് ആഹ്വാനം ചെയ്യുന്നു.

    Read More »
  • Pravasi

    പ്രവാസികളെ ചേര്‍ത്തുപിടിച്ച് കോണ്‍സുലേറ്റ്; പ്രളയത്തില്‍ പാസ്‌പോര്‍ട്ട് നഷ്ടമായ യു.എ.ഇയിലെ ഇന്ത്യക്കാര്‍ക്ക് ഫീസ് ഈടാക്കാതെ പുതിയ പാസ്‌പോര്‍ട്ട് നല്‍കും

    ഫുജൈറ: യുഎഇയിലെ പ്രളയത്തില്‍ വിലപ്പെട്ട രേഖകള്‍ നഷ്ടമായ പ്രവാസികള്‍ക്ക് ആശ്വാസ വാര്‍ത്ത. പ്രളയത്തില്‍ പാസ്‌പോര്‍ട്ട് നഷ്ടമായ പ്രവാസികളില്‍നിന്ന് പുതിയ പാസ്‌പോര്‍ട്ടിന് ഫീസ് ഈടാക്കില്ല. പ്രളയത്തില്‍ നാശനഷ്ടങ്ങള്‍ നേരിട്ട പ്രവാസികള്‍ക്ക് വലിയൊരു സാമ്പത്തിക ബാധ്യതയാണ് ഇന്ത്യന്‍ കോണ്‍സുലേറ്റ് അധികൃതരുടെ ഇടപെടലിലൂടെ ഒഴിവായിക്കിട്ടിയത്. പ്രളയ ബാധിതര്‍ക്കായി കോണ്‍സുലേറ്റ് പ്രത്യേക പാസ്‌പോര്‍ട്ട് സേവാ ക്യാമ്പ് സംഘടിപ്പിക്കുകയും ചെയ്തു. പ്രളയത്തില്‍ പാസ്‌പോര്‍ട്ട് നഷ്ടമാവുകയോ നശിച്ചുപോവുകയോ ചെയ്ത എണ്‍പതോളം പ്രവാസികള്‍ ഇതുവരെ പാസ്ര്‍പോര്‍ട്ട് സേവാ ക്യാമ്പില്‍ അപേക്ഷ നല്‍കിയതായി ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു. ആഗസ്റ്റ് 28 വരെ ഇത്തരത്തില്‍ അപേക്ഷകള്‍ സ്വീകരിക്കുന്നത് തുടരും. കുടുംബാംഗങ്ങളുടെ ഉള്‍പ്പെടെ പാസ്‌പോര്‍ട്ടുകള്‍ നഷ്ടമായവര്‍ രേഖകള്‍ സഹിതം പാസ്‌പോര്‍ട്ട് സേവാ ക്യാമ്പില്‍ അപേക്ഷ നല്‍കി. എല്ലാവരുടെയും ഫീസ് ഒഴിവാക്കി നല്‍കുകയും രണ്ട് മണിക്കൂര്‍ കൊണ്ട് നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. അപേക്ഷകള്‍ സ്വീകരിക്കാനും തുടര്‍നടപടികള്‍ സ്വീകരിക്കാനുമായി വിപുലമായ സംവിധാനങ്ങളാണ് കോണ്‍സുലേറ്റ് ഒരുക്കിയിരിക്കുന്നതെന്ന് അപേക്ഷ നല്‍കിയ പ്രവാസികളും പ്രതികരിച്ചു. യുഎഇയിലെ സാമൂഹിക പ്രവര്‍ത്തകരും കോണ്‍സുലേറ്റിന്റെ നടപടികളെ സ്വാഗതം…

    Read More »
  • Pravasi

    മദ്യലഹരിയില്‍ റോഡില്‍ കിടന്ന് ഗതാഗതം തടസപ്പെടുത്തി: പ്രവാസിക്ക് തടവ് ശിക്ഷ; പിന്നാലെ നാടുകടത്തും

    മനാമ: മദ്യ ലഹരിയില്‍ ബഹ്‌റൈനിലെ റോഡില്‍ കിടന്ന് ഗതാഗതം തടസപ്പെടുത്തിയ പ്രവാസി യുവാവിന് ഒരു മാസം ജയില്‍ ശിക്ഷ. ഗതാഗതം തടസപ്പെടുത്തിയതിന് പുറമെ സ്വന്തം ജീവന്‍ അപകടത്തിലാക്കിയതിനും ഇയാള്‍ക്കെതിരെ കുറ്റം ചുമത്തിയിരുന്നു. ഏതാനും ദിവസം മുമ്പ് ബഹ്‌റൈനിലെ ഗുദൈബിയയിലായിരുന്നു സംഭവം. 30 വയസുകാരനായ പ്രവാസി യുവാവ് റോഡില്‍ കിടന്ന് ഗതാഗതം തടപ്പെടുത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ജയില്‍ ശിക്ഷ അനുഭവിച്ച ശേഷം ഇയാളെ ബഹ്‌റൈനില്‍ നിന്ന് നാടുകടത്തണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ടെന്ന് ക്യാപിറ്റല്‍ ഗവര്‍ണറേറ്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ അറിയിച്ചു. കസ്റ്റഡിയിലെടുത്ത് തുടര്‍ നടപടികള്‍ സ്വീകരിച്ച ശേഷം ഹൂറ പൊലീസ് സ്റ്റേഷനില്‍ നിന്നാണ് കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയത്.

    Read More »
  • Business

    കൈക്കൂലിക്കേസില്‍ അകത്തായ സാംസങ് മേധാവിയെ ‘സംഭാവന നല്‍കാന്‍’ ജയില്‍മോചിതനാക്കി സര്‍ക്കാര്‍

    സോള്‍: മുന്‍ പ്രസിഡന്റിന് കൈക്കൂലി നല്‍കിയ കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിഞ്ഞ കോടീശ്വരനും സാംസ്ങ് മേധാവിയുമായ ലീ ജെയ് യോങിന് മാപ്പു നല്‍കി മോചിപ്പിച്ച് ദക്ഷിണ കൊറിയന്‍ സര്‍ക്കാര്‍. രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സംഭാവന ചെയ്യാന്‍ ലീ ജെയ് യോങിന് അവസരം നല്‍കുകയാണെന്ന് പറഞ്ഞാണ് മോചനം. മുന്‍ കൊറിയന്‍ പ്രസിഡന്റ് പാര്‍ക്ക് കുനേക്കിന്റെ പുറത്താകലിനു കാരണമായ കൈക്കൂലിക്കേസിലാണ് ലീ അറസ്റ്റിലാകുന്നത്. തുടര്‍ന്ന് സോള്‍ സെന്‍ട്രല്‍ ഡിസ്ട്രിക്ട് കോടതി ലീക്ക് അഞ്ച് വര്‍ഷ തടവ് വിധിക്കുകയായിരുന്നു. കൈക്കൂലിവാങ്ങിയ പാര്‍ക്ക് കുനെക്കും പ്രസിഡന്റ് സ്ഥാനത്തുനിന്ന് പുറത്തായിരുന്നു. സാംസങ് ഗ്രൂപ്പിന്റെ അവകാശിയായ ലീ ജെയ് യോങിന് 7.9 ബില്യണ്‍ ഡോളര്‍ ആസ്തിയുണ്ട്. ലോക സമ്പന്നരില്‍ 278ാം സ്ഥാനത്താണ് ലീ. ലോകത്തിലെ ഏറ്റവും വലിയ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളിലൊന്നായ സാംസങ് ഇലക്ട്രോണിക്സിന്റെ മൊത്തത്തിലുള്ള വിറ്റുവരവ് ദക്ഷിണ കൊറിയയുടെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ അഞ്ചിലൊന്നിന് തുല്യമാണ്. 2018 ല്‍ കൈക്കൂലി കേസില്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട രണ്ടര വര്‍ഷത്തെ തടവിന്…

    Read More »
  • Kerala

    പാക് അധീന കശ്മീര്‍ ആസാദ് കശ്മീരെന്ന് കെ.ടി. ജലീല്‍ എം.എല്‍.എ; പരാമര്‍ശം വിവാദത്തില്‍

    ന്യൂഡല്‍ഹി: പാക് അധീന കശ്മീരിനെ ആസാദ് കശ്മീരെന്ന് വിശേഷിപ്പിച്ച മുന്‍മന്ത്രി കെ.ടി. ജലീല്‍ എം.എല്‍.എയുടെ പരാമര്‍ശം വിവാദത്തില്‍. കശ്മീര്‍ സന്ദര്‍ശനത്തിനിടെ പങ്കുവച്ച ഫെയ്‌സ്ബുക്ക് കുറിപ്പിലാണ് വിവാദ പരാമര്‍ശം ഉള്ളടങ്ങിയിരിക്കുന്നത്. യാത്രാക്കുറിപ്പ് എന്ന നിലയില്‍ പഞ്ചാബ്, കശ്മിര്‍ യാത്രകളുടെ വിവരങ്ങളടങ്ങിയ ചിത്രങ്ങളും കുറിപ്പുമാണ് ജലീല്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചത്. അതില്‍ കശ്മിരിനെപ്പറ്റി പറയുന്ന ഭാഗത്ത് ” പാകിസ്ഥാനോട് ചേര്‍ക്കപ്പെട്ട കശ്മീരിന്റെ ഭാഗം ‘ആസാദ് കാശ്മീര്‍” എന്നറിയപ്പെട്ടു. പാകിസ്ഥാന്‍ ഭരണകൂടത്തിന് നേരിട്ട് സ്വാധീനമില്ലാത്ത മേഖലയാണവിടം. കറന്‍സിയും പട്ടാള സഹായവും മാത്രമാണ് പാകിസ്ഥാന്റെ നിയന്ത്രണത്തിലുള്ളത്. സ്വന്തം സൈനിക വ്യൂഹം ആസാദ് കശ്മീരിനുണ്ടായിരുന്നു. സിയാഉല്‍ ഹഖ് പാകിസ്ഥാന്‍ പ്രസിഡണ്ടായ കാലത്ത് ഏകീകൃത സൈന്യം ആസാദ് കശ്മീരിന്റെ പൊതു സൈന്യമായി മാറി. പാകിസ്ഥാന്‍ സര്‍ക്കാരിന് ഭരണപരമായി പാക്കധീന കശ്മീരില്‍ എടുത്തു പറയത്തക്ക അധികാരങ്ങളൊന്നുമില്ലെന്ന് ചുരുക്കം. ജമ്മുവും, കാശ്മീര്‍ താഴ്വരയും, ലഡാക്കുമടങ്ങിയ ഭാഗങ്ങളാണ് ഇന്ത്യന്‍ അധീന ജമ്മു കാശ്മീര്‍”-എന്ന് ജലീല്‍ പറയുന്നു. ഈ പരാമര്‍ശമാണ് വിവാദത്തിലായത്. ഇന്ത്യയുടെ ഔദ്യോഗിക നിലപാടിന് വിരുദ്ധമാണ്…

    Read More »
  • NEWS

    ഹമ്പന്‍തോട്ടയില്‍ എത്തിയില്ല; ചൈനീസ് ചാരക്കപ്പല്‍ യുവാന്‍ വാങ് 5 ആന്‍ഡമാന്‍ ദ്വീപ് മേഖലയിലേക്ക് ദിശമാറ്റിയതായി റിപ്പോര്‍ട്ട്

    കൊളംബോ: ഇന്ത്യയുടെ തന്ത്രപ്രധാന മേഖലകളുടെ രഹസ്യങ്ങള്‍ക്ക് ഭീഷണിയായി ശ്രീലങ്കയിലെ ഹമ്പന്‍തോട്ട തുറമുഖത്ത് നങ്കൂരമിടാന്‍ ശ്രമിച്ച ചൈനീസ് ചാരക്കപ്പല്‍ ദിശമാറ്റിയതായി റിപ്പോര്‍ട്ട്. മുന്‍ നിശ്ചയിച്ച പ്രകാരം ഇന്നലെയാന് ചൈനീസ് ചാരക്കപ്പലായ യുവാന്‍ വാങ് 5 ഹമ്പന്‍തോട്ട തുറമുഖത്ത് എത്തേണ്ടിയിരുന്നത്. എന്നാല്‍ ഇതുവരെ കപ്പല്‍ ഇവിടെ എത്തിയിട്ടില്ല. തുറമുഖ അധികൃതര്‍ അനുമതി നല്‍കാഞ്ഞതിനെത്തുടര്‍ന്നാണ് ചൈനീസ് ചാരക്കപ്പല്‍ ഹമ്പന്‍തോട്ടയിലേക്ക് എത്താഞ്ഞത് എന്നുകരുതുന്നു. അതേസമയം, പ്രവേശനം നിഷേധിച്ചത് സംബന്ധിച്ച് പോര്‍ട്ട് അധികൃതരില്‍ നിന്ന് ഔദ്യോഗിക സ്ഥിരീകരണം ലഭ്യമായിട്ടുമില്ല. തുറമുഖം ലക്ഷ്യമാക്കിയ കപ്പല്‍ അവിടെ എത്താതെ എങ്ങോട്ടുപോയി എന്നതില്‍ ആശയക്കുഴപ്പവും ആകാംക്ഷയും നിലനിന്നിരുന്നു. എന്നാല്‍ യുവാന്‍ വാങ് 5 ആന്‍ഡമാന്‍ ദ്വീപ് മേഖലയിലേക്ക് ദിശമാറ്റിയതായാണ് ഏറ്റവുമൊടുവിലായി പുറത്തുവരുന്ന റിപ്പോര്‍ട്ട്. അത്യാധുനിക ചാരസംവിധാനങ്ങളടങ്ങിയ ചൈനീസ് കപ്പല്‍ ഹമ്പന്‍തോട്ട തുറമുഖത്തേക്ക് അടുക്കുന്നതിനെ ഇന്ത്യ ശക്തമായി എതിര്‍ക്കുകയും ഇത് ശ്രീലങ്കയെ അറിയിക്കുകയും ചെയ്തു. ഇന്ത്യയുടെ ആശങ്ക കണക്കിലെടുത്ത് കപ്പലിന്റെ വരവ് വൈകിപ്പിക്കാന്‍ ലങ്കയും ചൈനീസ് അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ചൈന ഇതെല്ലാം തള്ളുകയും…

    Read More »
  • Kerala

    കടയ്ക്കാവൂര്‍ പോക്‌സോ കേസ്: അമ്മയും ഇരയല്ലേയെന്ന് സുപ്രീം കോടതി; പിതാവ് പകപോക്കിയതാണെന്ന് സംശയിക്കാതിരിക്കുന്നത് എങ്ങനെയെന്നും ചോദ്യം

    ദില്ലി: കടയ്ക്കാവൂര്‍ പോക്‌സോ കേസില്‍ ആരോപണവിധേയായ അമ്മയും ഇരയല്ലേയെന്ന് സുപ്രീം കോടതി. അമ്മ നിരപരാധിയാണെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നും വിചാരണ വേണമെന്നും ആവശ്യപ്പെട്ട് മകന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ ചോദ്യം. അമ്മയ്‌ക്കെതിരായ മകന്റെ പരാതിക്ക് പിന്നില്‍ അച്ഛനാണെന്ന് സംശയിച്ച് കൂടെയെന്നും പിതാവ് പകപോക്കുകയാണെന്ന് സംശയിക്കാതിരിക്കുന്നത് എങ്ങനെയെന്നും കോടതി ചോദ്യമുയര്‍ത്തി. എന്നാല്‍ പരാതിക്ക് പിന്നില്‍ അച്ഛനാണെന്ന ആരോപണം മകന്റെ അഭിഭാഷകന്‍ നിഷേധിച്ചു. ശിശുക്ഷേമ സമിതിയുടെ കസ്റ്റഡിയില്‍ ആയിരുന്നപ്പോഴാണ് മകന്‍ പരാതി നല്‍കിയതെന്ന് അഭിഭാഷകന്‍ വാദിച്ചു. മകന്‍ ഇപ്പോള്‍ കള്ളനെന്ന് മുദ്രകുത്തപ്പെടുന്നുവെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഇതിന് മറുപടിയായാണ് അമ്മയും ഇരയാണെന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, അഭയ് എസ്. ഓക എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കിയത്. കേസില്‍ തന്റെ ഭാഗം കേള്‍ക്കാതെയുള്ള ഏകപക്ഷീയമായ നടപടിയാണ് ഹൈക്കോടതിയില്‍ നിന്നുണ്ടായതെന്ന് മകന്‍ വാദിച്ചു. ഇടക്കാല ഉത്തരവിനിടെ കേസ് റദ്ദാക്കിയെന്നും മകന്‍ കോടതിയെ അറിയിച്ചു. തുടര്‍ന്ന് അമ്മയെ കുറ്റവിമുക്തയാക്കുന്ന റിപ്പോര്‍ട്ടിനെതിരെ ഹൈക്കോടതിയില്‍ നല്‍കിയ എതിര്‍പ്പ് ഹാജരാക്കാന്‍ സുപ്രീം…

    Read More »
  • Kerala

    അങ്കമാലി ഓപ്‌ഷന്‍സ് ടെക്‌സ്‌റ്റൈല്‍സ് ഉദ്‌ഘാടനത്തിന് എന്തു സംഭവിച്ചു…? എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്: ‘കുമ്മൻ അടിച്ചത് ഞാനല്ല, മമ്മൂട്ടിയാണ്’

    അങ്കമാലിയിലെ ടെക്സ്റ്റൈല്‍ ഉദ്ഘാടനത്തിന്റെ വീഡിയോയുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ട്രോളുകള്‍ക്കിടെ സംഭവത്തില്‍ വിശദീകരണവുമായി പെരുമ്പാവൂര്‍ എം.എല്‍.എ എല്‍ദോസ് കുന്നപ്പിള്ളി. കടയുടെ ഉദ്ഘാടനത്തിന് എത്തിയ മമ്മൂട്ടിയില്‍ നിന്നും എംഎല്‍എ കത്രിക വാങ്ങാന്‍ ശ്രമിച്ചുവെന്നും ഇതേ തുടര്‍ന്ന് നടൻ കയര്‍ത്തെന്നുമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. എന്നാല്‍ ടെക്സ്റ്റൈല്‍സിന്റെ ചെറിയ ഷോ റൂം ഉദ്‌ഘാടനം ചെയ്യുകയെന്നുള്ള ഉത്തരവാദിത്തം തനിക്കായിരുന്നുവെന്നും അവിടേക്ക് മമ്മുട്ടി കടന്ന് വരികയുമാണ് ഉണ്ടായതെന്നുമാണ് ഫേസ്ബുക്ക് കുറിപ്പില്‍ എംഎല്‍എ വിശദീകരിക്കുന്നത്. പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം: കുമ്മനടിച്ചത് ഞാനല്ല… ഇന്നലെ രാവിലെ അങ്കമാലി ഓപ്‌ഷന്‍സ് ടെക്‌സ്‌റ്റൈല്‍സ് ഉദ്‌ഘാടനത്തിന് എന്നെ ക്ഷണിച്ചിരുന്നു. കെട്ടിടത്തിന്റെ ഉദ്‌ഘാടനകന്‍ ബഹു. മമ്മുട്ടി ആയിരുന്നു. ഉദ്‌ഘാടന ശേഷം മുകളിലെ ചെറിയ ഷോ റൂം ഉദ്‌ഘാടനം ചെയ്യുകയെന്നുള്ള ഉത്തരവാദിത്തം എനിക്കായിരുന്നു. ഞാന്‍ ഉദ്‌ഘാടനത്തിനു തയ്യാറായി നിന്നപ്പോള്‍ അവിടേക്ക് ബഹു. മമ്മുട്ടി കടന്ന് വരികയും ചെയ്തു. ഈ സമയം ഇതിന്റെ ഉദ്‌ഘാടകന്‍ എം എല്‍ എ ആണെന്ന് കടയുടമ പറയുകയും ചെയ്തു. എന്നാല്‍ ബഹു.…

    Read More »
  • India

    രജൗരി ആര്‍മിക്യാമ്പിലെ ചാവേര്‍ ആക്രമണത്തില്‍ അതിര്‍ത്തികടന്നുള്ള ഭീകരരുടെ ഇടപെടല്‍ സംശയിച്ച് കേന്ദ്രം: അന്വേഷണം എന്‍ഐഎയ്ക്ക് വിട്ടേക്കും; പരുക്കേറ്റ ഒരു സൈനികന്‍ കൂടി വീരമൃത്യു വരിച്ചു

    രജൗരി: ജമ്മു കശ്മീരിലെ രജൗരിയില്‍ സൈനിക പോസ്റ്റിന് നേരെ നടന്ന ഭീകരാക്രമണത്തില്‍ കേസിന്റെ അന്വേഷണം എന്‍ഐഎക്ക് വിട്ടേക്കും. അതിര്‍ത്തി കടന്നുള്ള ഭീകരരുടെ ഇടപെടല്‍ ആക്രമണത്തില്‍ ഉണ്ടായിട്ടുണ്ടെന്നാണ് കേന്ദ്രം സംശയിക്കുന്നത്. അതിനിടെ ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയിലിരുന്ന ഒരു സൈനികന്‍ കൂടി വീരമൃത്യു വരിച്ചു. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന നിഷാന്ത് മാലിക്കാണ് മരിച്ചത്. ഇന്നലെ പുലര്‍ച്ചെ ആണ് രജൗരിയിലെ പാര്‍ഗല്‍ സൈനിക ക്യാമ്പില്‍ ആക്രമണമുണ്ടായത്. സൈനിക വേഷത്തിലെത്തിയ ഭീകരര്‍ ക്യാമ്പിലേക്ക് കടന്നു കയറാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ രണ്ട് ഭീകരര്‍ ആര്‍മി ക്യാമ്പിന്റെ വേലി ചാടിക്കടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ സൈന്യം വെടിയുതിര്‍ത്തു. തുടര്‍ന്ന് സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. ചാവേര്‍ ആക്രമണം ലക്ഷ്യമിട്ടാണ് ഭീകരരെത്തിയതെന്ന് സൈന്യം സ്ഥിരീകരിച്ചു. ആക്രമണത്തില്‍ സൈനികരായ സുബൈദാര്‍ രാജേന്ദ്രപ്രസാദ്, റൈഫിള്‍മാന്‍ മനോജ് കുമാര്‍, ലക്ഷ്മണന്‍ ഡി, നിഷാന്ത് കുമാര്‍ എന്നിവര്‍ വീരമൃത്യുവരിച്ചു. ഗുരുതരമായി പരുക്കേറ്റ് ഓഫീസര്‍ റാങ്കിലുള്ള സൈനികന്‍ അടക്കം അഞ്ച് പേര്‍ ഇപ്പോഴും ചികിത്സയിലാണ്. ആക്രമണം നടത്തിയ രണ്ട് ഭീകരരെയും വെടിവച്ച്…

    Read More »
  • Kerala

    മന്ത്രിമാർ കൂടുതൽ സജീവമാകണമെന്നും ആഭ്യന്തര വകുപ്പിനെതിരെ വിമർശനമുയർന്നു എന്നും സ്ഥിരീകരിച്ച് കോടിയേരി ബാലകൃഷ്ണൻ

    സി.പി.എം സംസ്ഥാന സമിതിയിൽ മന്ത്രിമാരുടെ പ്രവർത്തനങ്ങളെക്കുറിച്ച് വിമർശനമുണ്ടായെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സമ്മതിച്ചു. ആഭ്യന്തര വകുപ്പിനെതിരെ വിമർശനമുണ്ടായെന്നും കോടിയേരി സ്ഥിരീകരിച്ചു. ”മന്ത്രിമാരുടെ പ്രവർത്തനത്തിൽ പോരായ്മ പാർട്ടി തന്നെയാണ് ചർച്ച ചെയ്യേണ്ടത്. അത് പാർട്ടി സംസ്ഥാന കമ്മിറ്റി ചെയ്തു. മന്ത്രിമാരുടെ മൊത്തം പ്രവർത്തനങ്ങളാണ് ഇത്തവണ ചർച്ച ചെയ്തത്. മന്ത്രിമാർ കുറച്ചുകൂടി സജീവമാകണം. സംസ്ഥാനത്തുടനീളം സജീവമാകണം. അത്തരത്തിൽ നിർദേശം നൽകിയിട്ടുണ്ട്” കോടയേരി പറഞ്ഞു. സിപിഎം സംസ്ഥാന സമിതി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കോടിയേരി ബാലകൃഷ്ണൻ. തുടക്കം ആയതിനാൽ ഓഫീസുകൾ മാത്രം കേന്ദ്രീകരിക്കുന്ന സ്ഥിതിവിശേഷമുണ്ട്. ഓൺലൈൻ സംവിധാനം വന്നതോട് കൂടി ചില പരിപാടികൾ അതിലൂടെ ക്രമീരിക്കുന്നതിന് സൗകര്യമെടുക്കുന്നുണ്ട്. അതിനെല്ലാം ഒരു മാറ്റം ബന്ധപ്പെട്ടവർ വരുത്തണമെന്ന നിർദ്ദേശം പാർട്ടി നൽകിയിട്ടുണ്ട്. മന്ത്രിമാരെ മാറ്റേണ്ട സ്ഥിതിയൊന്നുമില്ല. ആഭ്യന്തര വകുപ്പിനെ കുറിച്ചും വിമർശനങ്ങളുണ്ടായിട്ടുണ്ട്. അതിന് നേട്ടങ്ങളുമുണ്ട്. പോലീസ് വകുപ്പിനെ കുറിച്ച് എല്ലാകാലത്തും വിമർശനങ്ങളുണ്ടായിട്ടുണ്ട്. അതേസമയം രാജ്യത്തെ ക്രമസമാധാനനില ഏറ്റവും ഭദ്രമായി നിൽക്കുന്നത് കേരളത്തിലാണ്. കോടിയേരി വ്യക്തമാക്കി.…

    Read More »
Back to top button
error: