Month: August 2022

  • Crime

    കാറില്‍ ഹാഷിഷ് ഓയിലുമായി സഞ്ചരിച്ച മൂന്ന് യുവാക്കള്‍ പിടിയില്‍

    വയനാട്: വയനാട് പുൽപ്പള്ളിയിൽ ഹാഷിഷ് ഓയിലുമായി മൂന്ന് യുവാക്കൾ പിടിയിൽ. പുൽപ്പള്ളി ടൗണിൽ വെച്ച് നടത്തിയ വാഹന പരിശോധനയിലാണ് കാറിൽ മയക്ക് മരുന്നുമായി സഞ്ചരിച്ച പ്രതികൾ പിടിയിലായത്. താമരശ്ശേരി സ്വദേശി കെ.സി വിവേക്, വേലിയമ്പം സ്വദേശികളായ ലിബിൻ രാജൻ, അഖിൽ എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ പക്കൽ നിന്ന് 22 ഗ്രാം ഹാഷിഷ് ഓയിലാണ് കണ്ടെത്തിയത്. പ്രതികൾ സഞ്ചരിച്ചിരുന്ന വാഹനം പുൽപ്പള്ളി പൊലീസ് കസ്റ്റഡിയിലെടുത്തു. അതിനിടെ, കോഴിക്കോട് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ വൻതോതിൽ കഞ്ചാവ് വിൽപ്പന നടത്തുന്ന റാക്കറ്റിൽ പെട്ട മൂന്ന് യുവാക്കളെ കോഴിക്കോട് ഡൻസാഫും സിറ്റി ക്രൈം സ്‌കോഡും കസബ പൊലീസും ചേർന്ന് പിടികൂടി. കണ്ണൂർ അമ്പായിത്തോട് സ്വദേശി പാറചാലിൽ വീട്ടിൽ അജിത് വർഗ്ഗീസ് (22), കുറ്റ്യാടി പാതിരിപാറ്റ സ്വദേശി കിളിപൊറ്റമ്മൽ വീട്ടിൽ അൽത്താഫ് (36 ) കാസർഗോഡ് പൈന സ്വദേശി കുഞ്ഞിപ്പറ വീട്ടിൽ മുഹമ്മദ് ജുനൈസ് (33) എന്നിവരാണ് ഏഴര കിലോഗ്രാം കഞ്ചാവുമായി പിടിയിലായത്.

    Read More »
  • Kerala

    വീടുകളിൽ ഓണമുണ്ണാൻ കഴിയാത്തവരെയും ചേർത്തുപിടിച്ച് സംസ്ഥാന സർക്കാർ; അഗതി മന്ദിരങ്ങളിലേക്ക് ഓണക്കിറ്റുമായി സംസ്ഥാന സർക്കാർ

    കോട്ടയം: വീടുകളിൽ ഓണമുണ്ണാൻ കഴിയാത്തവരെയും ചേർത്തുപിടിച്ച് സംസ്ഥാന സർക്കാർ. ഇതോടെ ആയിരക്കണത്തിന് അഗതികൾക്ക് ഇത്തവണ ഓണമുണ്ണാം. സംസ്ഥാനത്തെ വിവിധ അഗതിമന്ദിരങ്ങളിലും ക്ഷേമസ്ഥാപനങ്ങളിലും സൗജന്യ ഓണക്കിറ്റ് നേരിട്ടെത്തിച്ച് നൽകുന്ന നടപടികൾ ഊർജ്ജിതമാക്കി ഭക്ഷ്യസിവിൽ സപ്ലൈസ് വകുപ്പ്. ഇതിന്റെ ഭാഗമായി കോട്ടയം കീഴ്ക്കുന്നിലെ മിഷനറീസ് ഓഫ് ചാരിറ്റീസിന്റെ അഭയ ഭവനിൽ കഴിഞ്ഞ ദിവസം ഭക്ഷ്യമന്ത്രി ജി ആർ അനിൽ നേരിട്ടെത്തി അന്തേവാസികൾക്ക് കിറ്റുകൾ വിതരണം ചെയ്തു. കേന്ദ്ര നയത്തിന്റെ ഭാഗമായി കേരളത്തിലെ സാർവ്വത്രിക റേഷനിംഗ് അവസാനിപ്പിച്ചതിന് ശേഷം റേഷൻകാർഡുകളെ തരംതിരിച്ചാണ് റേഷൻ വിതരണം ചെയ്യുന്നത്. ഗുണഭോക്താക്കളായ കുടുംബങ്ങളെ മുൻഗണനയുടെ അടിസ്ഥാനത്തിൽ മഞ്ഞ, പിങ്ക്, നീല, വെള്ള കാർഡുകളായാണ് തരം തിരിച്ചിരിക്കുന്നത്. ഇതിൽ മഞ്ഞ, പിങ്ക് വിഭാഗങ്ങൾക്കാണ് ഭക്ഷ്യഭദ്രതാ നിയമപ്രകാരമുള്ള കേന്ദ്രത്തിന്റെ സൗജന്യനിരക്കിൽ ഭക്ഷ്യധാന്യം നൽകി വരുന്നത്. നീല , വെള്ള വിഭാഗങ്ങൾക്ക് നൽകുന്ന റേഷന്റെ ബാധ്യത സംസ്ഥാന സർക്കാരാണ് വഹിക്കുന്നത്. ഇതോടൊപ്പം വിവിധ ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികൾക്ക് ബ്രൗൺ (നോൺ-പ്രയോരിറ്റി- ഇൻസ്റ്റിസ്റ്റ്യൂഷൻ) കാർഡുകളും സംസ്ഥാന…

    Read More »
  • NEWS

    ഓട്ടോയുടെ അടിയില്‍ പെട്ട് രണ്ടര വയസ്സുകാരിക്ക് ദാരുണാന്ത്യം

    ഇടുക്കി: ഓട്ടോയുടെ അടിയില്‍ പെട്ട് രണ്ടര വയസ്സുകാരിക്ക് ദാരുണാന്ത്യം. ഇടുക്കി വെള്ളിലാംകണ്ടത്താണ് ദാരുണ സംഭവം നടന്നത്. കട്ടപ്പന വെള്ളിലാകണ്ടം സ്വദേശികളായ സജേഷ് ശ്രീക്കുട്ടി ദമ്ബതികളുടെ മകള്‍ ഹൃദികയാണ് മരിച്ചത്. രാവിലെ വീടിന് മുറ്റത്ത് വച്ചാണ് അപകടം. ഓട്ടോ ഡ്രൈവറായ അച്ഛന്‍ പുറത്തേക്ക് പോകാനായി ഓട്ടോ എടുക്കുമ്ബോള്‍ മകള്‍ വാഹനത്തിന് പിന്നിലേക്ക് ഓടിയെത്തുകയായിരുന്നു.കുട്ടിയെ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

    Read More »
  • NEWS

    പത്തനംതിട്ട നഗരമധ്യത്തില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിപരുക്കേല്‍പ്പിച്ചു

    പത്തനംതിട്ട :നഗരമധ്യത്തില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിപരുക്കേല്‍പ്പിച്ചു.സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാരി അമ്ബിളിക്കാണ് വെട്ടേറ്റത്. സംഭവത്തെ തുടർന്ന് ഭര്‍ത്താവ് സത്യപാലനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. ഇരുവരും കുറച്ചുകാലമായി വേര്‍പിരിഞ്ഞ് കഴിയുകയായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇന്നലെ രാവിലെയാണ് സംഭവം നടന്നത്. അമ്ബിളിയുടെ കഴുത്തിലാണ് വെട്ടേറ്റത്. തുടര്‍ന്ന് ഗുരുതരമായി പരുക്കേറ്റ അമ്ബിളിയെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. വേര്‍പിരിഞ്ഞ് കഴിയുന്ന ഭാര്യയുമായി ഇന്ന് രാവിലെ സത്യപാലന്‍ വഴക്കുണ്ടാക്കിയിരുന്നു. തുടര്‍ന്ന് അമ്ബിളി സൂപ്പര്‍മാര്‍ക്കറ്റിലേക്ക് ജോലിയ്‌ക്കെത്തിയപ്പോഴാണ് സത്യപാലന്‍ ഇവരെ ആക്രമിച്ചത്.

    Read More »
  • NEWS

    ഹിഗ്വിറ്റ എന്ന ഭ്രാന്തൻ 

    അയാളൊരു ഭ്രാന്തൻ തന്നെയായിരുന്നു.ഗോൾപോസ്റ്റിലെ ഏകാന്തതയുടെ ചങ്ങലകൾ മുഴുവൻ പൊട്ടിച്ചെറിഞ്ഞ് മൈതാനം മുഴുവൻ അലഞ്ഞു തിരിയുന്ന ഭ്രാന്തൻ.കൊളംബിയക്കാര്‍ അയാളെ വിളിക്കുന്നത് ഭ്രാന്തന്‍ എന്നര്‍ത്ഥമുള്ള ‘എല്‍ലോക്കോ’ എന്നായിരുന്നു. ഗോൾപോസ്റ്റിന് കീഴിലെ ഏകാന്തത തന്നെയാവാം ഒരുപക്ഷെ അയാളെ ഭ്രാന്തനാക്കിയതും.കുറെക്കാലം ഒന്നുമെഴുതാതെ ഇങ്ങ് ദൂരെ കേരളത്തിൽ അടങ്ങിയിരുന്ന എൻ.എസ്.മാധവനെ വരെ ഭ്രാന്തെടുപ്പിച്ച ഒരാളുമാണ് ജോസെ റെനെ ഹിഗ്വിറ്റ എന്ന ഈ ഭ്രാന്തൻ. ഗോളികൾക്കൊരു അപവാദമായിരുന്നു കൊളംമ്പിയൻ ഗോൾകീപ്പർ ഹിഗ്വിറ്റ.ഗോളികളുടെ സ്ഥായിയായ ധർമ്മം ഗോൾവലയം കാക്കുക എന്നതായിരുന്നു.പക്ഷെ അയാൾ,ഹിഗ്വിറ്റ.. പന്തുമായി ഇടംവലം പാളിച്ച് മൈതാനത്തിന്റെ മധ്യത്തിലേക്ക് നടന്നു നീങ്ങും.ഗോൾവലയ്ക്കു മുമ്പിൽ കൈകൾ വായുവിൽ വീശി ഒരു ഓർക്കസ്ട്ര കണ്ടക്ടറെ അനുസ്മരിക്കും വിധം, ചന്ദ്രക്കല പോലെ വളഞ്ഞ് അയാൾ പന്തു പിടിക്കുന്നതിനേക്കാൾ ഗീവർഗീസച്ചന് ഇഷ്ടവും അയാളുടെ മുമ്പും പിമ്പും നോക്കാതെയുള്ള ആ നീക്കമായിരുന്നു.ഹിഗ്വിറ്റയെന്ന സൃഷ്ടിയെ പുറത്തെടുക്കാൻ എൻ എസ് മാധവനെ പ്രേരിപ്പിച്ചത് ലാറ്റിൻ അമേരിക്കൻ ഫുട്ബോൾ സൗന്ദര്യങ്ങളുടെ നിറഭേദങ്ങൾ മൈതാനങ്ങളിൽ സൃഷ്ടിച്ച ആ ഭ്രാന്തനോടുള്ള ഇഷ്ടം തന്നെയാവാം. അതാണ് ഗീവർഗീസ് അച്ചനിലൂടെ നമ്മൾ വായിക്കുന്നതും.ഹിഗ്വിറ്റ അങ്ങനെ കൊച്ചു…

    Read More »
  • NEWS

    ഡിഗ്രി 80% മാര്‍ക്കോടെ പാസായ അക്ഷയ ഷാജി എങ്ങനെ മയക്കുമരുന്ന് കേസിൽ അറസ്റ്റിലായി ?

    തൊടുപുഴയില്‍ മയക്ക് മരുന്ന് കേസില്‍ പിടിക്കപ്പെട്ട അക്ഷയ ഷാജി (22) ചെറുവട്ടൂര്‍ ഗവണ്‍മെന്‍റ് മോഡല്‍ ഹയര്‍സെക്കന്‍ററി സ്കൂളിലെ 2015 -2017 ഹുമാന്‍റിറ്റീസ് വിഭാഗത്തിലെ മികച്ച വിദ്യാര്‍ത്ഥി ; എം എ കോളേജില്‍ ഡിഗ്രി പാസായത് 80% മാര്‍ക്കോടെ. ഉന്നത വിദ്യഭ്യാസമുളള അക്ഷയ ഷാജിയുടെ ജീവിതം മാറ്റിമറിച്ചത് മയക്ക് മരുന്ന് ഉപയോഗിച്ചിരുന്ന തൊടുപുഴ സ്വദേശിയായ യൂനുസ് റസാഖുമായുളള പ്രണയം. ചെറുവട്ടൂരില്‍ നിന്നും അക്ഷയ ഷാജി പ്ലസ് ടു ഹുമാന്‍റിറ്റീസ് പാസായത് നല്ല മാര്‍ക്കോടെ. നല്ല അച്ചടക്കവും പാട്ട് പാടാനും ചിത്രം വരക്കാനുമുളള അക്ഷയയുടെ കഴിവില്‍ മറ്റുളളവരും നോട്ടപ്പുള്ളിയാക്കിയതോടെയാണ് ആ ജീവിതം മാറ്റിമറിച്ചത്.   കോതമംഗലം എം എ കോളേജില്‍ ഇഷ്ടവിഷയമായ ഹിസ്റ്ററി കിട്ടാത്തതിനെ തുടര്‍ന്ന് സോഷ്യോളജി എടുത്ത് പഠിച്ച് 80% മാര്‍ക്കോടെയാണ് അക്ഷയ പാസ്സായത്. നെല്ലിക്കുഴി പബ്ലിക് ലൈബ്രറി പുരസ്കാരങ്ങള്‍ ഉൾപ്പടെ നിരവധി പുരസ്കാരങ്ങൾ അക്ഷയ്ക്ക് ലഭിച്ചിട്ടുണ്ട്. കോതമംഗലം എംഎല്‍എ ആന്‍റണി ജോണ്‍ അടക്കം അക്ഷയക്ക് പുരസ്കാരങ്ങൾ നല്‍കിയിട്ടുണ്ട്.മറ്റ് കുട്ടികള്‍ക്ക് കൂടി മാതൃകയായ…

    Read More »
  • NEWS

    രണ്ട് അല്ലി വാളൻപുളി മതി പൈൽസ് മാറാൻ

    മൂലക്കുരു അഥവാ പൈല്‍സ് പലരേയും അലട്ടുന്ന ഒരു പ്രശ്‌നമാണ്.പേരു സൂചിപ്പിയ്ക്കുന്ന പോലെ കുരുവല്ല.ഒരു വെയിന്‍ അഥവാ ഞരമ്പിനുണ്ടാകുന്ന പ്രശ്‌നമാണിത്.കാലില്‍ ഉണ്ടാകുന്ന വെരിക്കോസ് വെയിന്‍ പോലെ മലദ്വാരത്തിന് അടുത്തുണ്ടാകുന്ന ഒന്നാണിത്.  പൈല്‍സിന് കാരണങ്ങള്‍ പലതുണ്ട്. മലബന്ധം, ആഹാര രീതി, പൊതുവേ മസാലകളും എരിവും, വെള്ളം കുടി കുറയുന്നത്, ഇറച്ചി വിഭവങ്ങള്‍ കൂടുതല്‍ കഴിയ്ക്കുന്നത് എല്ലാം തന്നെ ഇതിനു കാരണമാകുന്നു. ഇത് തുടക്കത്തില്‍ തന്നെ ചികിത്സിച്ചാല്‍, നിയന്ത്രിച്ചു നിര്‍ത്തിയാല്‍ പരിഹാരം കാണാം.അത് അധികമായാല്‍ പുറത്തേയ്ക്കു തള്ളി വന്ന് ബ്ലീഡിംഗ് അടക്കമുള്ള പ്രശ്‌നങ്ങളുണ്ടാകും.ഒപ്പം അസഹ്യമായ വേദനയും.പൈല്‍സിന് സഹായകമായ ഒട്ടേറെ വീട്ടുവൈദ്യങ്ങളുണ്ട്. എള്ള്, ചേനത്തണ്ട് എന്നിവയെല്ലാം തന്നെ ഈ പ്രശ്‌നത്തിനുളള സ്വാഭാവിക പരിഹാരങ്ങളാണ്.എള്ള് അരച്ച് പാലില്‍ കലക്കി കുടിയ്ക്കാം.ഇത് നല്ലതാണ്. ചേനത്തണ്ടും പൈല്‍സിന് നല്ലൊരു മരുന്നാണ്.ചെറുപയറും ചേനത്തണ്ടും കറി വച്ചു കഴിച്ചാല്‍ പൈല്‍സിന് നല്ലൊരു പരിഹാരമാണ്. ഇതു തോരനാക്കി കഴിയ്ക്കാം. വെറുതെ വേവിച്ചും കഴിയ്ക്കാം.ഈ സമയങ്ങളിൽ മത്സ്യ-മാംസാദികൾ ഒഴിവാക്കുക. കല്‍ക്കണ്ടം, അല്‍പം പഴകിയ വാളന്‍ പുളി, നല്ല…

    Read More »
  • NEWS

    ഉള്ളിൽ ലഹരിയുണ്ടോ,പിടി വീഴും; വരുന്നു ആൽകോ സ്കാൻ വാൻ 

    തിരുവനന്തപുരം:സംസ്ഥാന പോലീസ് സേനയ്ക്ക് പുതിയ ആൽകോ സ്കാൻ വാൻ വരുന്നു. മദ്യപിച്ച്  വാഹനം ഓടിക്കുന്നത് കാരണം സംസ്ഥാനത്ത് ഉണ്ടാകുന്ന അപകടങ്ങളെ തടയുന്നതിന് വേണ്ടിയുള്ള പോലീസിന്റെ പരിശോധനയ്ക്ക് സഹായകരമാകുന്നതാണ് ആൽകോ സ്കാൻ വാൻ. പോലീസ് വാഹന പരിശോധന നടത്തുന്ന സമയം തന്നെ മദ്യമോ മറ്റു ലഹരിവസ്തുക്കളോ  ഉപയോ​ഗിച്ചുവോ എന്നുള്ള പരിശോധനയും മെഡിക്കൽ സെന്ററിൽ കൊണ്ട് പോകാതെ ഈ വാനിൽ വെച്ച് തന്നെ വേ​ഗത്തിൽ പരിശോധിക്കാനാകും. പരിശോധിക്കുന്ന ആളിന്റെ സ്വകാര്യതയ്ക്ക് തടസമുണ്ടാകാത്ത രീതിയിൽ ഉമിനീരിൽ നിന്നും നിമിഷങ്ങൾക്കകം തന്നെ ഉപയോ​ഗിച്ച ലഹരി പദാർത്ഥത്തെ വേ​ഗത്തിൽ തിരിച്ചറിയുവാനും പോലീസിന് വേ​ഗത്തിൽ മറ്റു നടപടികൾ സ്വീകരിക്കാനുമാകും. ഉമിനീര് ഉപയോ​ഗിച്ചുള്ള പരിശോധന രാജ്യത്ത് തന്നെ ആദ്യമായാണ് ഈ പദ്ധതി വഴി നടപ്പാക്കുന്നത്. വിദേശ രാജ്യങ്ങളിലെ പോലീസ് ഉപയോ​ഗിക്കുന്ന തരത്തിലുള്ള ഈ വാഹനം എല്ലാ ജില്ലകളിലും നൽകാനാണ് പദ്ധതി. പ്രത്യേകം സജ്ജീകരിച്ച പോലീസ് വാഹനത്തിൽ ഇതിനായി പരിശീലനം സിദ്ധിച്ച ഉദ്യോഗസ്ഥരെയും നിയോഗിക്കും. റോട്ടറി ഇന്റർനാഷണലിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന സംരംഭത്തിന്റെ ഔദ്യോ​ഗിക…

    Read More »
  • NEWS

    ഇടമലയാര്‍ ഡാം തുറന്നു; പെരിയാര്‍ തീരത്ത് ജാഗ്രത നിര്‍ദേശം

    ഇടുക്കി : ഇടമലയാര്‍ ഡാം വീണ്ടും തുറന്നു. കനത്തമഴയില്‍ നീരൊഴുക്ക് ശക്തമായതിനെ തുടര്‍ന്നാണ് ഡാം വീണ്ടും തുറന്നത്. രണ്ട് ഷട്ടറുകളാണ് തുറന്നത്. 50 സെന്റീമീറ്റര്‍ ഉയര്‍ത്തി. 68 മുതല്‍ 131 ക്യുമെക്‌സ് വരെ ജലമാണ് പുറത്തേക്ക് ഒഴുക്കുക. ഡാമിലെ നിലവിലെ ജലനിരപ്പ് 164.05 മീറ്ററാണ്.     ഇതേത്തുടർന്ന് തീരപ്രദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.പുഴ മുറിച്ചു കടക്കുന്നതിനും മീന്‍ പിടിക്കുന്നതിനും, പുഴയില്‍ വിനോദസഞ്ചാരം നടത്തുന്നതിനും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

    Read More »
  • NEWS

    പത്തനംതിട്ട ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്ബുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

    പത്തനംതിട്ട:ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്ബുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി. ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണും ജില്ലാ കളക്ടറുമായ ഡോ.ദിവ്യ എസ് അയ്യരാണ് അവധി പ്രഖ്യാപിച്ചത്. എന്നാല്‍, മുന്‍ നിശ്ചയിച്ച പ്രകാരമുള്ള യുണിവേഴ്‌സിറ്റി പരീക്ഷകള്‍ക്ക് മാറ്റം ഉണ്ടായിരിക്കില്ല. അതേസമയം, കനത്ത മഴയില്‍ മല്ലപ്പള്ളി ‍ എഴുമറ്റൂര്‍ കോട്ടാങ്ങലില്‍ ഉരുള്‍ പൊട്ടി. തൈക്കാവ് ഭാഗത്ത് നിന്നും പുലര്‍ച്ചെയോടെ ഉരുള്‍ പൊട്ടി കുത്തിയൊലിച്ച്‌ വന്ന വെള്ളം ചുങ്കപ്പാറ ടൗണിലേക്ക് കയറുകയായിരുന്നു. ആദ്യമായാണ് താരതമ്യേന ഉയര്‍ന്ന പ്രദേശമായ ചുങ്കപ്പാറ ടൗണ്‍ വെള്ളത്തില്‍ മുങ്ങുന്നത്.     മല്ലപ്പള്ളി, ആനിക്കാട്, തെള്ളിയൂര്‍ എന്നിവിടങ്ങളിലും തോടുകള്‍ കരകവിഞ്ഞ് ഒഴുകുകയാണ്. തിരുവല്ല റാന്നി റോഡില്‍ വെണ്ണിക്കുളം ഭാഗത്തും വസിയകാവ്-റാന്നി റോഡിൽ പുള്ളോലിയിലും വെള്ളംകയറി റോഡ് ഗതാഗതം തടസ്സപ്പെട്ടു.

    Read More »
Back to top button
error: