NEWS

പത്തനംതിട്ട ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്ബുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

പത്തനംതിട്ട:ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്ബുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി.
ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണും ജില്ലാ കളക്ടറുമായ ഡോ.ദിവ്യ എസ് അയ്യരാണ് അവധി പ്രഖ്യാപിച്ചത്. എന്നാല്‍, മുന്‍ നിശ്ചയിച്ച പ്രകാരമുള്ള യുണിവേഴ്‌സിറ്റി പരീക്ഷകള്‍ക്ക് മാറ്റം ഉണ്ടായിരിക്കില്ല.

അതേസമയം, കനത്ത മഴയില്‍ മല്ലപ്പള്ളി ‍ എഴുമറ്റൂര്‍ കോട്ടാങ്ങലില്‍ ഉരുള്‍ പൊട്ടി. തൈക്കാവ് ഭാഗത്ത് നിന്നും പുലര്‍ച്ചെയോടെ ഉരുള്‍ പൊട്ടി കുത്തിയൊലിച്ച്‌ വന്ന വെള്ളം ചുങ്കപ്പാറ ടൗണിലേക്ക് കയറുകയായിരുന്നു. ആദ്യമായാണ് താരതമ്യേന ഉയര്‍ന്ന പ്രദേശമായ ചുങ്കപ്പാറ ടൗണ്‍ വെള്ളത്തില്‍ മുങ്ങുന്നത്.

 

Signature-ad

 

മല്ലപ്പള്ളി, ആനിക്കാട്, തെള്ളിയൂര്‍ എന്നിവിടങ്ങളിലും തോടുകള്‍ കരകവിഞ്ഞ് ഒഴുകുകയാണ്. തിരുവല്ല റാന്നി റോഡില്‍ വെണ്ണിക്കുളം ഭാഗത്തും വസിയകാവ്-റാന്നി റോഡിൽ പുള്ളോലിയിലും വെള്ളംകയറി റോഡ് ഗതാഗതം തടസ്സപ്പെട്ടു.

Back to top button
error: