ഇടുക്കി : ഇടമലയാര്‍ ഡാം വീണ്ടും തുറന്നു. കനത്തമഴയില്‍ നീരൊഴുക്ക് ശക്തമായതിനെ തുടര്‍ന്നാണ് ഡാം വീണ്ടും തുറന്നത്.
രണ്ട് ഷട്ടറുകളാണ് തുറന്നത്. 50 സെന്റീമീറ്റര്‍ ഉയര്‍ത്തി. 68 മുതല്‍ 131 ക്യുമെക്‌സ് വരെ ജലമാണ് പുറത്തേക്ക് ഒഴുക്കുക. ഡാമിലെ നിലവിലെ ജലനിരപ്പ് 164.05 മീറ്ററാണ്.
ഇതേത്തുടർന്ന് തീരപ്രദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.പുഴ മുറിച്ചു കടക്കുന്നതിനും മീന്‍ പിടിക്കുന്നതിനും, പുഴയില്‍ വിനോദസഞ്ചാരം നടത്തുന്നതിനും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.