NEWS

ഡിഗ്രി 80% മാര്‍ക്കോടെ പാസായ അക്ഷയ ഷാജി എങ്ങനെ മയക്കുമരുന്ന് കേസിൽ അറസ്റ്റിലായി ?

തൊടുപുഴയില്‍ മയക്ക് മരുന്ന് കേസില്‍ പിടിക്കപ്പെട്ട അക്ഷയ ഷാജി (22) ചെറുവട്ടൂര്‍ ഗവണ്‍മെന്‍റ് മോഡല്‍ ഹയര്‍സെക്കന്‍ററി സ്കൂളിലെ 2015 -2017 ഹുമാന്‍റിറ്റീസ് വിഭാഗത്തിലെ മികച്ച വിദ്യാര്‍ത്ഥി ; എം എ കോളേജില്‍ ഡിഗ്രി പാസായത് 80% മാര്‍ക്കോടെ.
ഉന്നത വിദ്യഭ്യാസമുളള അക്ഷയ ഷാജിയുടെ ജീവിതം മാറ്റിമറിച്ചത് മയക്ക് മരുന്ന് ഉപയോഗിച്ചിരുന്ന തൊടുപുഴ സ്വദേശിയായ യൂനുസ് റസാഖുമായുളള പ്രണയം.
ചെറുവട്ടൂരില്‍ നിന്നും അക്ഷയ ഷാജി പ്ലസ് ടു ഹുമാന്‍റിറ്റീസ് പാസായത് നല്ല മാര്‍ക്കോടെ. നല്ല അച്ചടക്കവും പാട്ട് പാടാനും ചിത്രം വരക്കാനുമുളള അക്ഷയയുടെ കഴിവില്‍ മറ്റുളളവരും നോട്ടപ്പുള്ളിയാക്കിയതോടെയാണ് ആ ജീവിതം മാറ്റിമറിച്ചത്.
  കോതമംഗലം എം എ കോളേജില്‍ ഇഷ്ടവിഷയമായ ഹിസ്റ്ററി കിട്ടാത്തതിനെ തുടര്‍ന്ന് സോഷ്യോളജി എടുത്ത് പഠിച്ച് 80% മാര്‍ക്കോടെയാണ് അക്ഷയ പാസ്സായത്.
നെല്ലിക്കുഴി പബ്ലിക് ലൈബ്രറി പുരസ്കാരങ്ങള്‍ ഉൾപ്പടെ നിരവധി പുരസ്കാരങ്ങൾ അക്ഷയ്ക്ക് ലഭിച്ചിട്ടുണ്ട്.
കോതമംഗലം എംഎല്‍എ ആന്‍റണി ജോണ്‍ അടക്കം അക്ഷയക്ക് പുരസ്കാരങ്ങൾ നല്‍കിയിട്ടുണ്ട്.മറ്റ് കുട്ടികള്‍ക്ക് കൂടി മാതൃകയായ ഈ വിദ്യാര്‍ത്ഥിനിയുടെ ജീവിതം തന്നെ മാറ്റി മറിച്ചത് ഡിഗ്രി പാസായ ശേഷം എറണാകുളത്ത് ഒരു കോഴ്സ് എടുത്ത് പഠിക്കുമ്പോൾ സോഷ്യല്‍ മീഡിയ വഴി മയക്ക് മരുന്ന് ഉപയോഗിച്ച് വന്നിരുന്ന യൂനുസ് റസാഖുമായുണ്ടായ പ്രണയമാണ്.
എറണാകുളത്ത് ചേര്‍ന്ന് പഠിച്ച കോഴ്സ് പോലും പൂര്‍ത്തിയാക്കാതെ പ്രണയത്തില്‍ മുടങ്ങിയ ഈ വിദ്യാർഥിനി മയക്ക് മരുന്ന് ലോബിയുടെ കെണിയില്‍ പെട്ട് ജീവിതം തകര്‍ക്കുകയായിരുന്നു.
കോതമംഗലം നെല്ലിക്കുഴി സ്വദേശി അക്ഷയ ഷാജി (22), തൊടുപുഴ പെരുമ്ബള്ളിച്ചിറ സ്വദേശി യൂനസ് റസാഖ് എന്നിവരെ കഴിഞ്ഞ ദിവസമാണ് തൊടുപുഴയിലെ ഒരു ലോഡ്ജില്‍ നിന്ന് മയക്കുമരുന്നുമായി പോലീസ് പിടികൂടിയത്.
ഇരുവരും കുറച്ചുനാളായി അടുപ്പത്തിലായിരുന്നു.ഈ സമയത്ത് യൂനസ് റസാഖ് അക്ഷയയെ ലഹരിമരുന്നിന് അടിമയാക്കിയിരുന്നു. പിന്നീട് അക്ഷയയെ ഒപ്പം കൂട്ടിയായിരുന്നു ലഹരിവില്‍പ്പന. സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളെയാണ് സംഘം ലക്ഷ്യമിട്ടിരുന്നത്.
യുവതികളെ പ്രണയം നടിച്ച്‌ വശത്താക്കി ലഹരി മരുന്ന് വില്‍പ്പനയ്ക്ക് ഉപയോഗിക്കുന്ന സംഭവം സംസ്ഥാനത്ത് വര്‍ധിച്ചുവരികയാണെന്ന് പോലീസ് തന്നെ സമ്മതിക്കുന്നു.ലഹരിമരുന്ന് നല്‍കി അശ്ലീല വീഡിയോ നിര്‍മ്മാണവും ഉണ്ടെന്നാണ് വിവരം.ഒരിക്കല്‍ ചതിക്കുഴിയില്‍ പെട്ടാല്‍ പിന്നെ ഇവര്‍ക്ക് തിരിച്ചുപോക്ക് ബുദ്ധിമുട്ടാണ്.അക്ഷയുടെ ജീവിതം നമ്മുടെ പെൺകുട്ടികൾക്ക് ഒരു പാഠമാകട്ടെ.

Back to top button
error: