Month: August 2022
-
NEWS
നെഹ്റു ട്രോഫി ഭാഗ്യചിഹ്നത്തിന് പേരിടാം; സ്വര്‍ണനാണയം സമ്മാനം
ആലപ്പുഴ: 68ാമത് നെഹ്‌റു ട്രോഫി ജലോത്സവത്തിന്റെ ഭാഗ്യചിഹ്നത്തിന് പേരിടാം. വാഴപ്പിണ്ടിയില്‍ തുഴഞ്ഞു നീങ്ങുന്ന തത്തയാണ് ഇക്കുറി ഭാഗ്യചിഹ്നമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. വാട്‌സപ്പിലൂടെയോ ഫേസ്ബുക്കിലൂടെയോ എന്‍ട്രികള്‍ സമര്‍പ്പിക്കാം. വാട്‌സാപ്പില്‍ പേരുകള്‍ നിര്‍ദ്ദേശിക്കുന്നവര്‍ ഭാഗ്യചിഹ്നത്തിന് നിര്‍ദ്ദേശിക്കുന്ന പേര്, നിര്‍ദേശിക്കുന്നയാളുടെ പേര് വിലാസം, ഫോണ്‍ നമ്ബര്‍ എന്നിവ ഒറ്റ മെസേജ് ആയി 8943870931 എന്ന വാട്‌സാപ്പ് നമ്ബരിലേക്ക് അയക്കണം. ഒരാള്‍ ഒരു എന്‍ട്രി മാത്രമേ സമര്‍പ്പിക്കാന്‍ പാടുള്ളൂ. ഫേസ്ബുക്ക്, വാട്‌സപ്പ് ഇവയില്‍ ഏതെങ്കിലും ഒന്നു മാത്രം ഉപയോഗിച്ചാല്‍ മതിയാകും. ഓഗസ്റ്റ് 19ന് വൈകുന്നേരം അഞ്ചുവരെയാണ് പേര് നിര്‍ദ്ദേശിക്കാനുള്ള സമയം. വിജയികള്‍ക്ക് മുല്ലയ്ക്കല്‍ നൂര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് നല്‍കുന്ന സ്വര്‍ണ്ണനാണയമാണ് സമ്മാനം.
Read More » -
LIFE
”മുന്‍പ് ചെയ്തത് ആവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നില്ല”, ഇനി ഗ്ലാമര്‍ വേഷങ്ങളില്‍ തന്നെ പ്രതീക്ഷിക്കേണ്ടെന്ന് നടി തമന്ന
മുംബൈ: ഇനി ഗ്ലാമറസ് വേഷങ്ങളില്‍ തന്നെ പ്രതീക്ഷിക്കേണ്ടെന്ന് നടി തമന്ന. സൂപ്പര്‍താര, ബിഗ് ബജറ്റ് സിനിമകളിലെ നായികയായി തിളങ്ങിനിന്നിരുന്ന നടിയാണ് തമന്ന. സിനിമയില്‍ എത്തി ചുരുങ്ങിയ കാലം കൊണ്ട് തന്നെ വിവിധ ഭാഷാ സിനിമകളില്‍ ആരാധകരെ സ്വന്തമാക്കാന്‍ തമന്നയ്ക്ക് സാധിച്ചിരുന്നു. എന്നാല്‍ ഈ ആരാധകര്‍ ഇനി നിരാശപ്പെടേണ്ടിവരുമോ എന്നാണ് സിനിമാലോകം ഉറ്റുനോക്കുന്നത്. ”സിനിമകളില്‍ സുന്ദരിയായ നായികയെ കാണുന്നത് ഞാനും ആസ്വദിച്ചിരുന്നു, എന്നാല്‍ 17 വര്‍ഷത്തോളമായി ഇന്‍ഡസ്ട്രിയില്‍ തുടരുന്ന നടി എന്ന നിലയില്‍ ഇപ്പോള്‍ സിനിമകളോടുള്ള മനോഭാവം മാറി. മുന്‍പ് ഞാന്‍ ചെയ്തത് തന്നെ ആവര്‍ത്തിക്കണം എന്ന് ആഗ്രഹിക്കുന്നില്ല. ഞാന്‍ ഇന്‍ഡസ്ട്രിയില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയപ്പോള്‍ സ്ത്രീകള്‍ക്കായി എഴുതിയ വേഷങ്ങള്‍ തികച്ചും വ്യത്യസ്തമായിരുന്നു. അതൊക്കെ പ്രണയിനി ആയോ, അല്ലെങ്കില്‍ സിനിമയിലേക്ക് പ്രേക്ഷകരെ ആകര്‍ഷിപ്പിക്കുന്ന ഘടകമായോ ആയിരുന്നു. അതും നല്ലതാണ്. ഞാനും ഒരു സിനിമാ ആസ്വാദകയാണ്. സിനിമയില്‍ ഒരു സുന്ദരിയായ മുന്‍നിര നായികയെ കാണാന്‍ ഞാനും ഇഷ്ടപ്പെടുന്നു’എന്നും തമന്ന പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ…
Read More » -
NEWS
ഫിഫയുടെ വിലക്ക് ആദ്യം ബാധിക്കുക ഗോകുലം കേരളയെ
കോഴിക്കോട്: അന്താരാഷ്ട്ര ഫുട്ബോൾ സംഘടനയായ ഫിഫ ഇന്ത്യയെ വിലക്കിയത് ആദ്യ ബാധിക്കുക ഗോകുലം കേരള ക്ലബിനെ ആകും. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനെതിരെ ഫിഫ നടപടി സ്വീകരിച്ചതോടെ ഗോകുലം കേരളയ്ക്ക് ഇനി ഏഷ്യന്‍ ക്ലബ് ചാമ്ബ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ കഴിയില്ല.ഇന്നലെയാണ് ഏഷ്യന്‍ ക്ലബ് ചാമ്ബ്യന്‍ഷിപ്പില്‍ പങ്കെടുക്കാനായി ഗോകുലം കേരളയുടെ വനിതാ ടീം ഉസ്ബെകിസ്താനിലേക്ക് യാത്ര തിരിച്ചത്. ഇനി ടൂര്‍ണമെന്റിൽ പങ്കെടുക്കാതെ അവർക്ക് ഇന്ത്യയിലേക്ക് തന്നെ മടങ്ങേണ്ടി വരും.
Read More » -
NEWS
കുട്ടികളെ മദ്യപിക്കാന്‍ പ്രേരിപ്പിച്ച പിതാവ് അറസ്റ്റിൽ
കോട്ടയം: കുട്ടികളെ മദ്യപിക്കാന്‍ പ്രേരിപ്പിച്ച കുറ്റത്തിന് പിതാവ് അറസ്റ്റില്‍. വടവാതൂര്‍ തേവര്‍ക്കുന്ന് അമ്ബലത്തിന് സമീപം പാറക്കപറമ്ബില്‍ വീട്ടില്‍ അരുണ്‍കുമാറിനെ(36)യാണ് മണര്‍കാട് പൊലീസ് അറസ്റ്റ് ചെയ്തത്. വീട്ടിലിരുന്ന് മദ്യപിക്കുന്ന സമയത്ത് കുട്ടികളെ നിര്‍ബന്ധിച്ച് മദ്യപിക്കാന്‍ ഇയാൾ പ്രേരിപ്പിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്ത ഭാര്യയെ ഇയാൾ വടി കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽക്കുകയും ചെയ്തു. തുടര്ന്ന് ഇയാളുടെ ഭാര്യ മണര്‍കാട് പൊലീസ് സ്റ്റേഷനിൽ പരാതിപ്പെടുകയായിരുന്നു.
Read More » -
Kerala
റിപ്പയര്‍ ചെയ്യാന്‍ കൊണ്ടുപോയ ബസ് തടഞ്ഞ് നിര്‍ത്തി ഡ്രൈവറെ ആക്രമിച്ച കേസില്‍ മദ്യപസംഘം അറസ്റ്റില്‍
കായംകുളം: റിപ്പയര്‍ ചെയ്യാന്‍ കൊണ്ടുപോയ ബസ് തടഞ്ഞ് നിര്‍ത്തി ഡ്രൈവറെ ആക്രമിച്ച കേസില്‍ നാല് പ്രതികള്‍ അറസ്റ്റില്‍. കായംകുളം പെരിങ്ങാല ബിജു ഭവനത്തില്‍ ബിജു (48), കൃഷ്ണപുരം ദേശത്തിനകം പന്തപ്ലാവില്‍ പടീറ്റതില്‍ ഷാബു (48), കൃഷ്ണപുരം പുള്ളിക്കണക്ക് ശബരി ഭവനത്തില്‍ ശരത് വിജയന്‍ (32), പാലമേല്‍ പണയില്‍ കളപ്പാട്ട് തെക്കതില്‍ എബി (32) എന്നിവരാണ് കേസില്‍ പിടിയിലായത്. കായംകുളത്തു നിന്ന് മാവേലിക്കര വര്‍ക്ക് ഷോപ്പിലേക്ക് കൊണ്ടുപോയ കെഎസ്ആര്‍ടിസി വേണാട് ബസിന്റെ ഡ്രൈവറെയാണ് പ്രതികള്‍ മര്‍ദ്ദിച്ചത്. രണ്ടാംകുറ്റിക്ക് വടക്കുവശം വച്ച് ക്വാളിസ് വാഹനത്തിലെത്തിയ മദ്യപസംഘം വാഹനം തടഞ്ഞ് നിര്‍ത്തുകയും ജീവനക്കാരനെ മര്‍ദ്ദിക്കുകയുമായിരുന്നു. കായംകുളം എസ് ഐ ശ്രീകുമാറിന്റെ നേതൃത്വത്തില്‍ എസ് ഐ വിനോദ്, പൊലീസുകാരായ ശിവകുമാര്‍, സബീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Read More » -
Kerala
ചിങ്ങമാസപൂജകള്‍ക്കായി ശബരിമല ശ്രീധര്‍മ്മശാസ്താക്ഷേത്ര നട തുറന്നു
ചിങ്ങമാസപൂജകള്‍ക്കായി ശബരിമല ശ്രീധര്‍മ്മശാസ്താക്ഷേത്ര നട തുറന്നു. വൈകിട്ട് 5 മണിക്ക് ക്ഷേത്ര മുതിര്‍ന്ന തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ മേല്‍ശാന്തി എന്‍.പരമേശ്വരന്‍ നമ്പൂതിരി ക്ഷേത്രതിരുനട തുറന്ന് ദീപങ്ങള്‍ തെളിക്കുകയിച്ചു .പിന്നീട് ഗണപതി,നാഗര്‍ തുടങ്ങിയ ഉപദേവതാക്ഷേത്രനടകളും തുറന്ന് വിളക്ക് തെളിച്ചു.ശേഷം പതിനെട്ടാംപടിക്ക് മുന്നിലായുള്ള ആഴിയില്‍ മേല്‍ശാന്തി അഗ്നിപകർന്നതോടെ അയ്യപ്പഭക്തര്‍ ശരണം വിളികളോടെ പതിനെട്ടാം പടികയറി ശബരീശനെ തൊഴുതു വണങ്ങി. അയ്യപ്പസ്വാമിക്ക് അവലും മലരും നിവേദ്യം നടത്തിയ ശേഷം തന്ത്രി കണ്ഠരര് രാജീവരര് ഭക്തർക്ക് വിഭൂതി പ്രസാദം വിതരണം ചെയ്തു. മാളികപ്പുറം മേല്‍ശാന്തി ശംഭുനമ്പൂതിരി മാളികപ്പുറം ക്ഷേത്രനട തുറന്ന് വിളക്കുകൾ തെളിച്ചു.17 മുതല്‍ 21 വരെയാണ് ശബരിമല ,മാളികപ്പുറം ക്ഷേത്രനടകള്‍ തുറന്നിരിക്കുക.വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ ബുക്ക് ചെയ്ത് അയ്യപ്പഭക്തര്‍ക്ക് ദര്‍ശനത്തിനായി എത്തിച്ചേരാം.കൂടാതെ നിലയ്ക്കലില്‍ എത്തിച്ചേരുന്ന അയ്യപ്പഭക്തന്‍മാര്‍ക്ക് സ്പോട്ട് ബുക്കിംഗ് സംവിധാനവും ഒരുക്കിയിട്ടുണ്ട്.ചിങ്ങം ഒന്നായ ആഗസ്റ്റ് 17 ന് പുലര്‍ച്ചെ 5 മണിക്ക് ആണ് തിരുനട തുറക്കുക.ശേഷം പതിവ് അഭിഷേകവും നെയ്യഭിഷേകവും മഹാഗണപതിഹോമവും മറ്റ്പൂജകളും നടക്കും.ഉദയാസ്തമയപൂജ,…
Read More » -
Kerala
സോളാര്‍ പീഡനക്കേസ്: കെ.സി. വേണുഗോപാല്‍ എം.പിയെ സി.ബി.ഐ. ചോദ്യംചെയതു
ന്യൂഡല്‍ഹി: സോളാര്‍ പീഡനക്കേസില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പിയെ സി.ബി.ഐ. ചോദ്യംചെയ്തു. ഡല്‍ഹിയില്‍ വച്ചായിരുന്നു ചോദ്യംചെയ്യല്‍. 2012 മേയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ടൂറിസം മന്ത്രിയായിരുന്ന എ.പി അനില്‍കുമാറിന്റെ വസതിയില്‍വെച്ച് പരാതിക്കാരിയെ കെ.സി വേണുഗോപാല്‍ പീഡിപ്പിച്ചുവെന്നാണ് പരാതി. തിരുവനന്തപുരത്തുവെച്ചാണ് ആദ്യം ചോദ്യംചെയ്യാന്‍ നിശ്ചയിച്ചിരുന്നതെങ്കിലും പിന്നീട് ദില്ലിയിലേക്ക് മാറ്റുകയായിരുന്നു. ഇരയുടെ പരാതിയില്‍ മൂന്ന് തവണ കെ.സി വേണുഗോപാലിനെ മുമ്പ് ചോദ്യംചെയ്തിരുന്നു. പിന്നീട് ഡിജിറ്റല്‍ തെളിവുകള്‍ പരാതിക്കാരി സി.ബി.ഐക്ക് കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ ചോദ്യംചെയ്യല്‍. ഏതാണ്ട് എട്ട് മാസത്തോളമായി കേസില്‍ സിബിഐ അന്വേഷണം ആരംഭിച്ചിട്ട്. ആദ്യം ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയ കേസ് കഴിഞ്ഞ പിണറായി സര്‍ക്കാര്‍ സിബിഐക്ക് കൈമാറുകയുമായിരുന്നു. കേസുമായി ബന്ധപ്പെട്ട് നേരത്തെ സിബിഐ സംഘം ദില്ലി കേരള ഹൗസ് ജീവനക്കാരുടെ മൊഴിയെടുത്തിരുന്നു. സോളാര്‍ പീഡനക്കേസില്‍ ആറ് കേസുകളാണ് സിബിഐ രജിസ്റ്റര്‍ ചെയ്തത്. സോളാര്‍ പദ്ധതിക്ക് സഹായം വാഗ്ദാനം ചെയ്ത് ഔദ്യോഗിക വസതിയിലും അതിഥി മന്ദിരങ്ങളിലും വിളിച്ചുവരുത്തി നേതാക്കള്‍ പീഡിപ്പിച്ചുവെന്നാണ്…
Read More » -
Kerala
ലൈഫ് ഭവന പദ്ധതി- അന്തിമ ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിച്ചു
ലൈഫ് ഭവനപദ്ധതിയുടെ അന്തിമ ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിച്ചതായി തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റര്‍ അറിയിച്ചു. വിവിധ പരിശോധനകള്‍ക്കും രണ്ട് ഘട്ടം അപ്പീലിനും ശേഷമുള്ള പട്ടിക, ഗ്രാമ/വാര്‍ഡ് സഭകള്‍ ചര്‍ച്ച് ചെയ്ത് പുതുക്കി, തദ്ദേശ സ്വയം ഭരണ സ്ഥാപന ഭരണസമിതികളുടെ അംഗീകാരം നേടിയാണ് പ്രസിദ്ധീകരിച്ചത്. ഈ പ്രക്രീയ പൂര്‍ത്തിയാക്കിയ 863 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ഗുണഭോക്തൃ പട്ടികയാണ് പുറത്തിറങ്ങിയത്. മഴക്കെടുതി ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ മൂലം 171 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് ഗ്രാമ/വാര്‍ഡ് സഭകള്‍ പൂര്‍ത്തീകരിക്കാൻ കഴിഞ്ഞിട്ടില്ല. നടപടി പൂര്‍ത്തായാക്കാത്ത തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ 151 പഞ്ചായത്തുകളും, 19 മുൻസിപ്പാലിറ്റികളും, ഒരു കോര്‍പറേഷനും ഉള്‍പ്പെടുന്നു. ഇവ കൂടി പൂര്‍ത്തിയാകുമ്പോള്‍ ഗുണഭോക്തൃ പട്ടിക പൂര്‍ണതോതില്‍ ലഭ്യമാകും. ബാക്കിയുള്ള തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും ഉടൻ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പട്ടിക സമര്‍പ്പിക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു. മഴക്കെടുതി ഉള്‍പ്പെടെയുള്ള തടസങ്ങള്‍ക്കിടയിലും പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കിയ…
Read More » -
Kerala
ജെൻഡർ ന്യൂട്രൽ യൂണിഫോം അടിച്ചേൽപ്പിക്കുന്ന നിലപാട് സർക്കാരിനില്ല:മന്ത്രി വി ശിവൻകുട്ടി
ജെൻഡർ ന്യൂട്രൽ യൂണിഫോം അടിച്ചേൽപ്പിക്കുന്ന നിലപാട് സംസ്ഥാന സർക്കാരിനില്ലെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. അത്തരത്തിലുള്ള പ്രചരണം നടത്തുന്നത് തല്പര കക്ഷികളാണ്. ചില വിഭാഗങ്ങളെ സർക്കാരിനെതിരെ തിരിക്കുകയാണ് അവരുടെ ലക്ഷ്യം. ഈ പ്രചാരണങ്ങളിൽ ആരും വീണ് പോകരുതെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. ഗേൾസ്, ബോയ്സ് സ്കൂളുകൾ മിക്സഡ് ആക്കുന്നതിനും ജെൻഡർ ന്യൂട്രൽ യൂണിഫോം സ്കൂളിൽ നടപ്പാക്കുന്നതിനും കൃത്യമായ നടപടിക്രമങ്ങൾ പാലിക്കണം. സ്കൂൾ അധികൃതരും പി ടി എ യും തദ്ദേശ ഭരണ സ്ഥാപനവും അംഗീകരിച്ച് സർക്കാരിലേക്ക് സമർപ്പിക്കുന്ന അപേക്ഷകൾ ആണ് പരിഗണിക്കുക. ആ അപേക്ഷകൾ പൊതു വിദ്യാഭ്യാസ വകുപ്പ് വിശകലനം ചെയ്തതിന് ശേഷം മാത്രമാണ് അനുമതി നൽകുന്ന കാര്യം പരിഗണിക്കുക. നടപടിക്രമങ്ങൾ ഇതായിരിക്കെ ആളുകളിൽ തെറ്റിദ്ധാരണ പരത്തുന്ന രീതിയിൽ ചില കോണുകളിൽ പ്രവർത്തനം നടക്കുന്നുണ്ട്. അവർ ഇതിൽ നിന്ന് പിന്മാറണമെന്നും മന്ത്രി വി ശിവൻകുട്ടി ആവശ്യപ്പെട്ടു.
Read More » -
Crime
കരിപ്പൂരിൽ കാപ്സ്യൂൾ രൂപത്തിലാക്കി കടത്താൻ ശ്രമിച്ച 2.5 കിലോ സ്വർണം പിടികൂടി
കോഴിക്കോട്: കരിപ്പൂരിൽ വീണ്ടും സ്വർണ വേട്ട. രണ്ടര കിലോയോളം സ്വർണം കസ്റ്റംസാണ് പിടികൂടിയത്. സ്വർണം എത്തിച്ച മലപ്പുറം ഓമാനൂർ സ്വദേശി ഹംസാത്തു സാദിഖിനെ പിടികൂടി. ബഹ്‌റൈനിൽ നിന്നാണ് ഇയാൾ എത്തിയത്. മിശ്രിത രൂപത്തിലുള്ള സ്വർണം ക്യാപ്‌സ്യൂൾ രൂപത്തിലാക്കി ശരീരത്തിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്. പിടിച്ചെടുത്ത സ്വർണത്തിന്റെ മൂല്യം ഒന്നേകാൽ കോടിയോളം വരുമെന്ന് കസ്റ്റംസ് അറിയിച്ചു. കരിപ്പൂരിൽ അനധികൃതമായി സ്വർണം കടത്തിയ ആളും ഇയാളിൽ നിന്ന് സ്വർണം തട്ടിക്കൊണ്ടു പോകാനെത്തിയ നാല് പേരുമടക്കം അഞ്ച് പേർ കരിപ്പൂർ പൊലീസിന്റെ പിടിയിലായി. സ്വർണം കൊണ്ടുവന്ന ആൾ തന്നെയാണ് ഇത് ഏജന്റിന് കൈമാറുമ്പോൾ തട്ടിയെടുക്കാനായി ഗുണ്ടാ സംഘത്തെ ഏർപ്പാടാക്കിയത്. തിരൂർ നിറമരുതൂർ കാലാട് കാവീട്ടിൽ മഹേഷാ (44) ണ് സ്വർണം കടത്തിയത്. ഇന്റിഗോ വിമാനത്തിൽ ജിദ്ദയിൽ നിന്നെത്തിയ ഇയാൾ 974 ഗ്രാം തൂക്കമുള്ള മിശ്രിത സ്വർണം കാപ്‌സ്യൂൾ രൂപത്തിലുള്ള നാല് പാക്കുകളിലാക്കി മലദ്വാരത്തിൽ ഒളിപ്പിച്ചാണ് കടത്തിയിരുന്നത്. 46 ലക്ഷത്തിനുമേൽ വില വരുന്നതാണ് പിടികൂടിയ സ്വർണം. കസ്റ്റംസിൽ…
Read More »