കോഴിക്കോട്: അന്താരാഷ്ട്ര ഫുട്ബോൾ സംഘടനയായ ഫിഫ ഇന്ത്യയെ വിലക്കിയത് ആദ്യ ബാധിക്കുക ഗോകുലം കേരള ക്ലബിനെ ആകും.
ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനെതിരെ ഫിഫ നടപടി സ്വീകരിച്ചതോടെ ഗോകുലം കേരളയ്ക്ക് ഇനി ഏഷ്യന്‍ ക്ലബ് ചാമ്ബ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ കഴിയില്ല.ഇന്നലെയാണ് ഏഷ്യന്‍ ക്ലബ് ചാമ്ബ്യന്‍ഷിപ്പില്‍ പങ്കെടുക്കാനായി ഗോകുലം കേരളയുടെ വനിതാ ടീം ഉസ്ബെകിസ്താനിലേക്ക് യാത്ര തിരിച്ചത്. ഇനി ടൂര്‍ണമെന്റിൽ പങ്കെടുക്കാതെ അവർക്ക് ഇന്ത്യയിലേക്ക് തന്നെ മടങ്ങേണ്ടി വരും.