KeralaNEWS

ജെൻഡർ ന്യൂട്രൽ യൂണിഫോം അടിച്ചേൽപ്പിക്കുന്ന നിലപാട് സർക്കാരിനില്ല:മന്ത്രി വി ശിവൻകുട്ടി

 

ജെൻഡർ ന്യൂട്രൽ യൂണിഫോം അടിച്ചേൽപ്പിക്കുന്ന നിലപാട് സംസ്ഥാന സർക്കാരിനില്ലെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. അത്തരത്തിലുള്ള പ്രചരണം നടത്തുന്നത് തല്പര കക്ഷികളാണ്. ചില വിഭാഗങ്ങളെ സർക്കാരിനെതിരെ തിരിക്കുകയാണ് അവരുടെ ലക്ഷ്യം. ഈ പ്രചാരണങ്ങളിൽ ആരും വീണ് പോകരുതെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.

Signature-ad

ഗേൾസ്, ബോയ്സ് സ്കൂളുകൾ മിക്സഡ് ആക്കുന്നതിനും ജെൻഡർ ന്യൂട്രൽ യൂണിഫോം സ്കൂളിൽ നടപ്പാക്കുന്നതിനും കൃത്യമായ നടപടിക്രമങ്ങൾ പാലിക്കണം. സ്കൂൾ അധികൃതരും പി ടി എ യും തദ്ദേശ ഭരണ സ്ഥാപനവും അംഗീകരിച്ച് സർക്കാരിലേക്ക് സമർപ്പിക്കുന്ന അപേക്ഷകൾ ആണ് പരിഗണിക്കുക. ആ അപേക്ഷകൾ പൊതു വിദ്യാഭ്യാസ വകുപ്പ് വിശകലനം ചെയ്തതിന് ശേഷം മാത്രമാണ് അനുമതി നൽകുന്ന കാര്യം പരിഗണിക്കുക.

നടപടിക്രമങ്ങൾ ഇതായിരിക്കെ ആളുകളിൽ തെറ്റിദ്ധാരണ പരത്തുന്ന രീതിയിൽ ചില കോണുകളിൽ പ്രവർത്തനം നടക്കുന്നുണ്ട്. അവർ ഇതിൽ നിന്ന് പിന്മാറണമെന്നും മന്ത്രി വി ശിവൻകുട്ടി ആവശ്യപ്പെട്ടു.

Back to top button
error: