Month: August 2022
-
NEWS
ഉരുളക്കിഴങ്ങ് ബോണ്ട ഉണ്ടാക്കുന്ന വിധം
ഉരുളക്കിഴങ്ങ് വലുത് – 4 എണ്ണം സവാള – 2 എണ്ണം ചെറുതായി അരിഞ്ഞത് ഇഞ്ചി – വെളുത്തുള്ളി പേസ്റ്റ് – 1 ടേബിള്‍സ്പൂണ്‍ പച്ചമുളക് – 4 എണ്ണം വട്ടത്തിൽ, ചെറുതായി മുറിച്ചത് കറിവേപ്പില നാരങ്ങാ നീര് – 1 ടേബിള്‍സ്പൂണ്‍ ജീരകം – ½ ടീസ്പൂണ്‍ കടലമാവ് – 1 കപ്പു അരിപ്പൊടി – 2 ടേബിൾസ്പൂൺ. കായപ്പൊടി – ഒരു നുള്ള് മഞ്ഞള്‍പ്പൊടി – ഒരു നുള്ള് മുളകുപൊടി – 1 ടീസ്പൂണ്‍ ഉപ്പ് – ആവശ്യത്തിന്. എണ്ണ കടുക് വെള്ളം മല്ലിയില ഉണ്ടാക്കുന്ന വിധം :- ഉരുളക്കിഴങ് പുഴുങ്ങി തൊലി കളഞ്ഞു ഉടച്ചു വെക്കുക. ഫ്രൈയിങ് പാനില്‍ ആവശ്യത്തിന് എണ്ണയൊഴിച്ച് കടുക് , ജീരകം എന്നിവ പൊട്ടിച്ചതിലേക്ക് സവാള, ഇഞ്ചി , വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില എന്നിവ ചേര്‍ത്തു നന്നായി വഴറ്റുക. ആവശ്യത്തിന് ഉപ്പ്, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ക്കുക. ഇതിലേക്ക് ഉടച്ചു വെച്ചിരിക്കുന്ന ഉരുളക്കിഴങ്ങും, ആവശ്യത്തിന്…
Read More » -
യുഎഇയിലെ പ്രവാസികള്‍ക്ക് മുന്നറിയിപ്പുമായി ഇന്ത്യന്‍ എംബസി; എംബസിയുടെ വ്യാജ ഐഡികളില്‍നിന്നുള്ള സന്ദേശങ്ങള്‍ തിരിച്ചറിയണം; പണം തട്ടുന്ന സംഘങ്ങള്‍ സജ്ജീവം
അബുദാബി: യുഎഇയിലെ ഇന്ത്യക്കാര്‍ക്ക് മുന്നറിയിപ്പുമായി എംബസി. പ്രവാസികളെ തെറ്റിദ്ധരിപ്പിച്ച് പണം തട്ടുന്നതിനായി ചില വ്യാജ സോഷ്യല്‍ മീഡിയ ഹാന്റിലുകളും ഇ-മെയില്‍ വിലാസങ്ങളും ഉപയോഗിക്കുന്നുണ്ടെന്നും ഇവയ്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നുമാണ് യുഎഇയിലെ ഇന്ത്യന്‍ എംബസിയുടെ മുന്നറിയിപ്പ്. ഇത് സംബന്ധിച്ച അറിയിപ്പ് സാമൂഹിക മാധ്യമങ്ങളിലൂടെ എംബസി പുറത്തുവിട്ടിട്ടുണ്ട്. @embassy_help എന്ന ട്വിറ്റര്‍ ഹാന്റിലും [email protected] എന്ന ഇ-മെയില്‍ വിലാസവും ഉപയോഗിച്ചാണ് പ്രവാസികളെ കബളിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നത്. യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രാ ടിക്കറ്റുകള്‍ വാഗ്ദാനം ചെയ്‍ത് പ്രവാസികളില്‍ നിന്ന് പണം തട്ടുകയാണ് ഇത്തരം തട്ടിപ്പ് സംഘങ്ങള്‍ ചെയ്യുന്നത്. ഇത്തരം ട്വിറ്റര്‍ ഹാന്റിലുമായോ ഇ-മെയില്‍ വിലാസുമായോ ഇന്ത്യന്‍ എംബസിക്ക് യാതൊരു ബന്ധവുമില്ലെന്നും തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്നും എംബസി പുറത്തിറക്കിയ ഔദ്യോഗിക അറിയിപ്പില്‍ പറയുന്നു. https://twitter.com/IndembAbuDhabi/status/1559522908690587649?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1559522908690587649%7Ctwgr%5E1f2224f9136cc8ecdc636051f1e6bfe7a22dcc7a%7Ctwcon%5Es1_c10&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2FIndembAbuDhabi%2Fstatus%2F1559522908690587649%3Fref_src%3Dtwsrc5Etfw എംബസിയുടെ ഔദ്യോഗിക ഇ-മെയില്‍ വിലാസങ്ങളും, ട്വിറ്റര്‍ ഹാന്റിലും, ഫേസ്‍ബുക്ക് ഐഡിയും ടെലിഫോണ്‍ നമ്പറുകളുമെല്ലാം എംബസിയുടെ ഔദ്യോഗിക വെബ്‍സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇവ പരിശോധിച്ച്, വ്യാജ ഐഡികളില്‍ നിന്നുള്ള സന്ദേശങ്ങള്‍ തിരിച്ചറിയണമെന്ന് എംബസി പുറത്തിറക്കിയ…
Read More » -
NEWS
ബിൽ കുടിശ്ശിക വരുത്തുന്ന പക്ഷം കണക്ഷൻ വിച്ഛേദിക്കുന്നതിന് വൈദ്യുതി ബോർഡിന് മറ്റൊരു ഡിസ്കണക്ഷൻ നോട്ടീസ് നൽകേണ്ടതില്ല
ബിൽ കുടിശ്ശിക വരുത്തുന്ന പക്ഷം കണക്ഷൻ വിച്ഛേദിക്കുന്നതിന് വൈദ്യുതി ബോർഡിന് മറ്റൊരു ഡിസ്കണക്ഷൻ നോട്ടീസ് നൽകേണ്ടതില്ല.കാരണം ഡിമാൻഡ് കം ഡിസ്കണക്ഷൻ നോട്ടീസ് ആയാണ് കെ എസ് ഇ ബി ഉപഭോക്താക്കൾക്ക് വൈദ്യുതി ബിൽ നൽകുന്നത്. ഉപഭോക്താവിന്റെ പേര്, കൺസ്യൂമർ നമ്പർ, ബില്ലിംഗ് കാലയളവ്, മുൻപത്തെയും ഇപ്പോഴത്തെയും റീഡിംഗുകൾ, ബിൽ തയ്യാറാക്കിയ തീയതി, പിഴകൂടാതെ പണമടയ്ക്കാവുന്ന അവസാന തീയതി, വൈദ്യുതി വിച്ഛേദിക്കാതിരിക്കാൻ പണമടയ്ക്കേണ്ട അവസാന തീയതി തുടങ്ങിയ വിവരങ്ങൾ വ്യക്തമായി വൈദ്യുതി ബില്ലിൽ രേഖപ്പെടുത്തിയിരിക്കും. വൈദ്യുതി ബിൽ തയ്യാറാക്കുന്ന തീയതിക്കുശേഷം 10 ദിവസം പിഴകൂടാതെ പണമടയ്ക്കുന്നതിനും തുടർന്ന് 15 ദിവസം പിഴയോടുകൂടി പണമടയ്ക്കുന്നതിനും അവസരമുണ്ടായിരിക്കും. 2014 ലെ കേരള ഇലക്ട്രിസിറ്റി സപ്ലൈ കോഡിന്റെ 122, 123 റെഗുലേഷനുകളനുസരിച്ചാണ് കെ എസ് ഇ ബി ബിൽ തയ്യാറാക്കുന്നത്. വൈദ്യുതി വിച്ഛേദിക്കുന്നത് സംബന്ധിച്ച നിയമ വ്യവസ്ഥകൾ റെഗുലേഷന് 138ൽ സുവ്യക്തമാണ്. ബിൽ തയ്യാറാക്കിയ തീയതി, പിഴകൂടാതെ പണമടയ്ക്കാവുന്ന അവസാന തീയതി, വൈദ്യുതി വിച്ഛേദിക്കാതിരിക്കാൻ പണമടയ്ക്കേണ്ട അവസാന…
Read More » -
NEWS
യുഎഇയില്‍ കാല്‍നട യാത്രക്കാരനെ ഇടിച്ചിട്ട വാഹന ഡ്രൈവര്‍ 1.2 കോടി നഷ്ടപരിഹാരം നല്‍കണമെന്ന് വിധി
അല്‍ ഐന്‍: യുഎഇയില്‍ കാല്‍നട യാത്രക്കാരനെ ഇടിച്ചിട്ട വാഹന ഡ്രൈവര്‍ 6,00,000 ദിര്‍ഹം (1.2 കോടിയിലധികം ഇന്ത്യന്‍ രൂപ) നഷ്‍ടപരിഹാരം നല്‍കണമെന്ന് കോടതി വിധി. അല്‍ ഐനിലായിരുന്നു സംഭവം. അശ്രദ്ധമായി വാഹനം ഓടിക്കുന്നതിനിടെ റോഡ് മുറിച്ചുകടക്കുകയായിരുഡ്രൈവര്‍ ഇടിച്ചിടുകയായിരുന്നുവെന്ന് കോടതി രേഖകള്‍ വ്യക്തമാക്കുന്നു. ഗുരുതരമായി പരിക്കേറ്റ കാല്‍നട യാത്രക്കാരന്‍ തനിക്ക് അപകടം കാരണം നേരിട്ട ശാരീരിക, മാനസിക, ബുദ്ധിമുട്ടുകള്‍ക്കും പ്രയാസങ്ങള്‍ക്കും പകരമായി 10 ലക്ഷം ദിര്‍ഹം നഷ്‍ടപരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് അല്‍ ഐന്‍ പ്രാഥമിക കോടതിയെ സമീപിക്കുകയായിരുന്നു. അപകടം കാരണമായി ശരീരത്തില്‍ ഗുരുതര പരിക്കുകളും പൊട്ടലുകളും സംഭവിച്ച യാത്രക്കാരന്‍ നിരവധി ശസ്‍ത്രക്രിയകള്‍ക്ക് വിധേയനാകേണ്ടി വന്നു. പല ആശുപത്രികളില്‍ ചികിത്സ തേടിയതിന്റെ രേഖകളും ഇയാള്‍ കോടതിയില്‍ സമര്‍പ്പിച്ചു. അപകടത്തിന് ഡ്രൈവര്‍ ഉത്തരവാദിയാണെന്ന് അല്‍ ഐന്‍ പ്രാഥമിക കോടതിയാണ് ആദ്യം വിധി പ്രസ്‍താവിച്ചത്. ഇയാള്‍ നഷ്‍ടപരിഹാരം നല്‍കേണ്ടതുണ്ടെന്നും കോടതി കണ്ടെത്തി. മൂന്ന് ലക്ഷം ദിര്‍ഹമാണ് പ്രാഥമിക കോടതി നഷ്ടപരിഹാരം വിധിച്ചത്. ഇതിനെതിരെ പരിക്കേറ്റയാളും ഡ്രൈവറും അപ്പീലുമായി…
Read More » -
NEWS
മതപഠനത്തിനെത്തിയ പതിനാലുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ പള്ളി ഇമാം അറസ്റ്റിൽ
തൃശ്ശൂര്‍: മതപഠനത്തിനെത്തിയ പതിനാലുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ പള്ളി ഇമാം അറസ്റ്റില്‍. തൃശ്ശൂര്‍ അന്തിക്കാട് മുസ്ലിം ജുമാ അത്ത് പള്ളിയിലെ മുന്‍ ഇമാമും മദ്രസ അധ്യാപകനുമായ കരൂപ്പടന്ന സ്വദേശി കുഴിക്കണ്ടത്തില്‍ ബഷീര്‍ സഖാഫി ( 52 ) ആണ് അറസ്റ്റിലായത്. 20 വര്‍ഷമായി പള്ളിയിലെ ഇമാമായി പ്രവർത്തിച്ചിരുന്ന ഇയാൾ സംഭവത്തിന് ശേഷം ഒളിവിലായിരുന്നു.പീഡനത്തിനിരയായ കുട്ടിയെ മുന്‍പും പലതവണ ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമം നടത്തിയതായി പറയുന്നു. മറ്റു ചില കുട്ടികള്‍ക്കും സമാനമായ അനുഭവം ഉണ്ടായിട്ടുണ്ടെങ്കിലും മാനഹാനി ഭയന്ന് ആരും പുറത്ത് പറഞ്ഞിരുന്നില്ല എന്നാണ് വിവരം.
Read More » -
NEWS
നിര്‍ബന്ധിത ഗര്‍ഭഛിദ്രത്തിനിടെ വിദ്യാര്‍ത്ഥിനി മരിച്ചു
ലക്നൗ: ബലാല്‍സംഗത്തിനിരയായ വിദ്യാര്‍ത്ഥിനി നിര്‍ബന്ധിത ഗര്‍ഭഛിദ്രത്തിനിടെ മരിച്ചു. സംഭവത്തിൽ പെൺകുട്ടിയുടെ കാമുകനും ഗര്‍ഭഛിദ്രം നടത്തിയ ഡോക്ടറും ഉൾപ്പടെ നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു. വാരാണസിയിലെ ചോലാപൂരിലാണ് സംഭവം.അമ്മയുടെ മരണശേഷം പെണ്‍കുട്ടി മുത്തച്ഛന്റെ വീട്ടിലാണ് താമസിച്ചിരുന്നത്.ഇതിനിടെയാണ് ഇയാള്‍ കുട്ടിയുമായി അടുപ്പം സ്ഥാപിച്ചത്. ഏറെ നാളായി പ്രതി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് വരികയായിരുന്നു. വിദ്യാര്‍ത്ഥിനി ഗര്‍ഭിണിയായതോടെ നവപുരയിലെ ഗണേഷ് ലക്ഷ്മി ആശുപത്രിയില്‍ എത്തിച്ച് നിർബന്ധപൂർവ്വം ഗര്‍ഭച്ഛിദ്രം നടത്തുകയായിരുന്നു. ബന്ധുക്കളുടെ പരാതിയില്‍, കാമുകനായ പ്രദുമ്‌ന യാദവ്, ആശുപത്രി ഓപ്പറേറ്റര്‍ ഷീല പട്ടേല്‍, ഡോ. ലാലന്‍ പട്ടേല്‍, അസിസ്റ്റന്റ് അനുരാഗ് ചൗബെ, എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
Read More » -
Kerala
സമഗ്ര ശിക്ഷാ കേരളയുടെ പ്രവർത്തനങ്ങൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടപ്പിലാക്കും’ മന്ത്രി വി. ശിവൻകുട്ടി
തിരുവനന്തപുരം:സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ രംഗം കൂടുതൽ ജനകീയമാക്കുന്നതിന് എല്ലാ തലത്തിലേയും ജനപ്രതിനിധികളുടെ പങ്കാളിത്തത്തോടെയും ഏകോപനത്തിലൂടെയും പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷ കേരളയുടെ ഉന്നതതല ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. പൊതുവിദ്യാലയങ്ങൾ സ്ഥിതിചെയ്യുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയും സഹകരണം ഉറപ്പുവരുത്തിയാകണം പദ്ധതി പ്രവർത്തനങ്ങൾ നടപ്പിലാക്കേണ്ടതെന്നും മന്ത്രി നിർദ്ദേശിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള പ്രധാന കേന്ദ്ര പദ്ധതിയായ സമഗ്ര ശിക്ഷ കേരളയുടെ സംസ്ഥാന -ജില്ലാ -ബിആർസി തലങ്ങളിലെ പദ്ധതി പ്രവർത്തനങ്ങൾ ,ആസൂത്രണം , നിർവഹണം , ഉദ്യോഗസ്ഥ ശാക്തീകരണം തുടങ്ങിയവ ലക്ഷ്യമിട്ടാണ് മന്ത്രി യോഗം വിളിച്ചു ചേർത്തത്. സമഗ്ര ശിക്ഷ കേരളം പുതിയ അക്കാദമിക വർഷത്തിൽ നടപ്പിലാക്കിയ പദ്ധതി പ്രവർത്തനങ്ങളുടെ സമ്പൂർണ്ണ വിലയിരുത്തലും യോഗത്തിൽ ഉണ്ടായി. സംസ്ഥാന ജില്ലാതല പ്രോഗ്രാം ഓഫീസർമാർ നടപ്പിലാക്കിയ പ്രവർത്തനങ്ങൾ വിശദീകരിച്ചു. പദ്ധതി പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും അതുവഴി സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസരംഗം കൂടുതൽ കാര്യക്ഷമമാക്കുന്നതിനുള്ള…
Read More » -
Kerala
കാർഷിക പാരമ്പര്യം സംരക്ഷിക്കാനും കർഷകരുടെ ക്ഷേമത്തിനായും ഒരുമിച്ചു പ്രവർത്തിക്കാം -മുഖ്യമന്ത്രി
നാളെ ചിങ്ങം ഒന്ന്. കേരളത്തിനിത് കർഷക ദിനം കൂടിയാണ്. നമ്മുടെ ശ്രേഷ്ഠമായ കാർഷിക പാരമ്പര്യത്തെ ആഘോഷിക്കാനും കാർഷിക മേഖലയുടെ അഭിവൃദ്ധിക്കായി പുതിയ ചിന്തകൾ പങ്കു വയ്ക്കാനുമുള്ള അവസരമാണ് ചിങ്ങം ഒന്ന് കർഷക ദിനമായി ആചരിക്കുന്നതിലൂടെ ഒരുങ്ങുന്നത്. നമ്മുടെ രാജ്യത്തെ കർഷകർ കടുത്ത പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന ഘട്ടമാണിത് എന്നത് കർഷക ദിനത്തിൻ്റെ പ്രസക്തി വർദ്ധിപ്പിക്കുന്നു. കർഷകരുടെ സുരക്ഷിതത്വം തകർക്കുന്ന നവ ഉദാരവൽക്കരണ നയങ്ങൾക്കെതിരെ രാജ്യമാകെ വലിയ പ്രക്ഷോഭങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്. അവയോട് ഐക്യപ്പെടാനും കർഷകർക്കു പിന്തുണ നൽകാനും മുന്നോട്ട് വരാൻ നാം തയ്യാറാകേണ്ട സന്ദർഭം കൂടിയാണിത്. അതോടൊപ്പം ബദൽ കാർഷിക നയങ്ങളുമായി മുന്നോട്ടു പോകുന്ന സംസ്ഥാന സർക്കാരിൻ്റെ പദ്ധതികൾ കൂടുതൽ ജനകീയമാക്കാൻ അനിവാര്യമായ പിന്തുണ ഏവരിൽ നിന്നും ഉണ്ടാകണമെന്നും അഭ്യർത്ഥിക്കുന്നു. നമ്മുടെ മഹത്തായ കാർഷിക പാരമ്പര്യം സംരക്ഷിക്കാനും കർഷകരുടെ ക്ഷേമത്തിനായും നമുക്കൊരുമിച്ചു മുന്നോട്ടു പോകാം. ഏവർക്കും ആശംസകൾ.
Read More » -
NEWS
നെഹ്റു ട്രോഫി ഭാഗ്യചിഹ്നത്തിന് പേരിടാം; സ്വര്‍ണനാണയം സമ്മാനം
ആലപ്പുഴ: നെഹ്‌റു ട്രോഫി ജലോത്സവത്തിന്റെ ഭാഗ്യചിഹ്നത്തിന് പേരിടാം. വാഴപ്പിണ്ടിയില്‍ തുഴഞ്ഞു നീങ്ങുന്ന തത്തയാണ് ഇക്കുറി ഭാഗ്യചിഹ്നമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. വാട്‌സപ്പിലൂടെയോ ഫേസ്ബുക്കിലൂടെയോ എന്‍ട്രികള്‍ സമര്‍പ്പിക്കാം. വാട്‌സാപ്പില്‍ പേരുകള്‍ നിര്‍ദ്ദേശിക്കുന്നവര്‍ ഭാഗ്യചിഹ്നത്തിന് നിര്‍ദ്ദേശിക്കുന്ന പേര്, നിര്‍ദേശിക്കുന്നയാളുടെ പേര് വിലാസം, ഫോണ്‍ നമ്ബര്‍ എന്നിവ ഒറ്റ മെസേജ് ആയി 8943870931 എന്ന വാട്‌സാപ്പ് നമ്ബരിലേക്ക് അയക്കണം. ഒരാള്‍ ഒരു എന്‍ട്രി മാത്രമേ സമര്‍പ്പിക്കാന്‍ പാടുള്ളൂ. ഫേസ്ബുക്ക്, വാട്‌സപ്പ് ഇവയില്‍ ഏതെങ്കിലും ഒന്നു മാത്രം ഉപയോഗിച്ചാല്‍ മതിയാകും. ഓഗസ്റ്റ് 19ന് വൈകുന്നേരം അഞ്ചുവരെയാണ് പേര് നിര്‍ദ്ദേശിക്കാനുള്ള സമയം. വിജയികള്‍ക്ക് മുല്ലയ്ക്കല്‍ നൂര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് നല്‍കുന്ന സ്വര്‍ണ്ണനാണയമാണ് സമ്മാനം.
Read More » -
India
കൊവിഡ് കരുതൽ ഡോസ് വിതരണത്തിന്റെ വേഗത കൂട്ടണം; സംസ്ഥാനങ്ങളോട് കേന്ദ്രം
ദില്ലി: കൊവിഡ് കരുതൽ ഡോസ് വിതരണത്തിന്റെ വേഗത കൂട്ടാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രസർക്കാരിന്റെ നിർദ്ദേശം. വാക്സിനേഷൻ കാമ്പുകൾ സംഘടിപ്പിച്ച് കൂടുതൽ പേരിലേക്ക് കരുതൽ ഡോസ് എത്തിക്കാനാണ് നിർദേശിച്ചിരിക്കുന്നത്. സംസ്ഥാനങ്ങളിലെ ആരോഗ്യ മന്ത്രിമാരുമായുള്ള അവലോകന യോഗത്തിൽ ആണ് കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവിയ ഇക്കാര്യം ആവശ്യപ്പെട്ടത്. അതേസമയം, ദില്ലിയിൽ കൊവിഡ് കേസുകൾ കൂടുന്നുവെന്ന് ലെഫ്റ്റനന്റ് ഗവർണർ വിനയ് കുമാർ സാക്സെന മുന്നറിയിപ്പ് നൽകി. തുടർച്ചയായി 12 ദിവസം ദില്ലിയിൽ രണ്ടായിരത്തിൽ അധികം കേസുകളും ഉയർന്ന പോസിറ്റിവിറ്റി നിരക്കും റിപ്പോർട്ട് ചെയ്യുന്ന പശ്ചാത്തലത്തിൽ കൊവിഡ് പ്രതിരോധ മാർഗ്ഗങ്ങൾ ശക്തമാക്കണമെന്ന് വിനയ് കുമാർ സാക്സെന മുന്നറിയിപ്പ് നൽകി. ദില്ലിയിൽ രോഗം ഭേദമായ ശേഷം ഉടൻ വീണ്ടും കൊവിഡ് ബാധിക്കുന്നതായും ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടി കഴിഞ്ഞയാഴ്ച്ച ദില്ലിയിൽ മാസ്ക് കർശനമാക്കിയിരുന്നു.
Read More »