Month: August 2022
-
Kerala
കേരളത്തില്‍നിന്ന് പണം വാരാന്‍ പതിനെട്ടടവും പയറ്റി നാഗാലാന്‍ഡ്; ഇതരസംസ്ഥാന ലോട്ടറിയില്‍ കേരളത്തിന് സുപ്രീം കോടതിയുടെ നോട്ടീസ്
കൊച്ചി: കേരളത്തില്‍ തങ്ങളുടെ ലോട്ടറിയുടെ വില്‍പ്പന ഏതുവിധേനയും പുനരാരംഭിക്കാനുള്ള നാഗാലാന്‍ഡ് സര്‍ക്കാരിന്റെ നടപടികള്‍ തുടരുന്നു. ഇതരസംസ്ഥാന ലോട്ടറികളെ നിയന്ത്രിച്ച കേരള സര്‍ക്കാര്‍ നടപടി ഹൈക്കോടതി ശരിവച്ചതോടെ സുപ്രീം കോടതിയില്‍ നാഗാലാന്‍ഡ് സമര്‍പ്പിച്ച ഹര്‍ജിയില്‍ കേരളത്തിന് നോട്ടീസ്. എതിര്‍ സത്യവാങ് മൂലം സമര്‍പ്പിക്കാന്‍ മൂന്നാ്ചത്തെ സമയം അനുവദിച്ചാണ് കേരളസര്‍ക്കാരിന് നോട്ടീസ് അയച്ചിരിക്കുന്നത്. ഇതര സംസ്ഥാന ലോട്ടറികളുടെ വില്‍പന തടഞ്ഞ കേരള സര്‍ക്കാരിന്റെ നടപടി ഫെഡറല്‍ തത്ത്വത്തിന് എതിരാണെന്ന് നാഗാലാന്‍ഡ് സര്‍ക്കാരിനായി മുതിര്‍ന്ന അഭിഭാഷകന്‍ തുഷാര്‍ മേത്ത വാദിച്ചു. രണ്ട് സംസ്ഥാനങ്ങളും നടത്തുന്നത് വ്യാപാരമാണെന്നും ഇതിനിടയില്‍ ഒരു സര്‍ക്കാര്‍ മറ്റൊരു സര്‍ക്കാരിനെ വ്യാപാരത്തില്‍ നിന്ന് വിലക്കുന്നത് നിയമപരമല്ലെന്നും നാഗാലാന്‍ഡ് വാദിച്ചു. ഒരു സര്‍ക്കാരിന് അന്യസംസ്ഥാന ലോട്ടറിയെ നിയന്ത്രിക്കാം പക്ഷേ വിലക്കാനാകില്ലെന്നും നാഗാലാന്‍ഡ് സര്‍ക്കാര്‍ വാദിച്ചു. എന്നാല്‍ നാഗാലാന്‍ഡ് സര്‍ക്കാരിന്റെ ലോട്ടറി ഏജന്റ് പല വിധ ക്രമക്കേടുകളും വ്യാപാരത്തില്‍ നടത്തിയിട്ടുണ്ടെന്ന് കേരളം കോടതിയെ അറിയിച്ചു. ഇത്തരം നടപടികള്‍ കണ്ടെത്തിയാല്‍ സംസ്ഥാനത്തിന് നടപടിയെടുക്കാമെന്ന് കേന്ദ്രം അനുമതി നല്‍കിട്ടുണ്ടെന്നും…
Read More » -
Careers
സിബിഐ റിക്രൂട്ട്മെന്റ്: ശമ്പളം 80000ത്തിന് മുകളിൽ
ഡൽഹി: സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ ഫോറൻസിക് എക്സ്പർട്ട് ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. 65 വയസ്സാണ് പ്രായപരിധി. ശമ്പളം പ്രതിമാസം 80000. അപേക്ഷിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 2 ൽ നിന്ന് 17 ലേക്ക് ദീർഘിപ്പിച്ചിട്ടുണ്ട്. തസ്തികയുടെ പേര് – ഫോറൻസിക് എക്സ്പർട്ട് പ്രായപരിധി – 65 വയസ്സ് പ്രതിമാസ ശമ്പളം – 80000 അപേക്ഷകൻ കമ്പ്യൂട്ടർ സയൻസ്/ഇലക്‌ട്രോണിക്‌സ്, കമ്മ്യൂണിക്കേഷൻസ്/ഐടി/അല്ലെങ്കിൽ അനുബന്ധ വിഷയങ്ങളിൽ തത്തുല്യമായ ബിഇ/ബി-ടെക് ബിരുദമോ അല്ലെങ്കിൽ സമാന മേഖലയിൽ ബിരുദാനന്തര ബിരുദം നേടിയവരോ അല്ലെങ്കിൽ എംഎസ്‌സി കമ്പ്യൂട്ടർ ഫോറൻസിക്‌സ്/കമ്പ്യൂട്ടർ സയൻസ്/ഐടി/ഫിസിക്‌സ്/ഗണിതമോ ഉള്ളവരായിരിക്കണം. ആകെ രണ്ട് ഒഴിവുകളാണുള്ളത്. ഒരു വർഷമായിരിക്കും കരാറിന്റെ കാലാവധി. ഉദ്യോഗാർത്ഥിയുടെ പെർഫോമൻസിന്റെ അടിസ്ഥാനത്തിൽ കരാർ കാലാവധി ദീർഘിപ്പിക്കുന്നതായിരിക്കും. ഔദ്യോഗിക വിജ്ഞാപനത്തിൽ അപേക്ഷ നടപടികളെക്കുറിച്ച് വിശദാംശങ്ങളറിയാം. മുസ്ലിം, ക്രിസ്ത്യൻ, ജൈൻ, സിഖ്, പാർസി, ബുദ്ധ എന്നീ ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെടുന്ന വിധവകൾ, വിവാഹബന്ധം വേർപെടുത്തി ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾ എന്നിവർക്കായുള്ള ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ…
Read More » -
Crime
ചെന്നൈ ബാങ്ക് കവർച്ച: ഒരാള്‍ കൂടി പിടിയിൽ; കവര്‍ച്ച നടത്തിയത് 15 മിനിറ്റുകൊണ്ട്
ചെന്നൈ: അരുമ്പാക്കത്തെ ഫെഡ് ബാങ്ക് കവർച്ച കേസിൽ ഒരു പ്രതി കൂടി പിടിയിലായി. മുഖ്യപ്രതി മുരുകന്‍റെ കൂട്ടാളി സൂര്യയാണ് ചെന്നൈയിൽ പിടിയിലായത്. ഇതോടെ കേസിൽ അറസ്റ്റിൽ ആയവരുടെ എണ്ണം അഞ്ചായി. പ്രതികൾക്ക് രക്ഷപ്പെടാൻ സൗകര്യം ഒരുക്കിയവരും സ്വർണം വിൽപന നടത്താൻ സഹായിച്ചവരുമായി നാല് പേർ കൂടി കസ്റ്റഡിയിലുണ്ടെന്നാണ് വിവരം. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. കവർച്ചയുടെ വിശദാംശങ്ങൾ മുഖ്യപ്രതി മുരുകൻ പൊലീസിനോട് വിശദീകരിച്ചു. പതിനഞ്ച് മിനിറ്റുകൊണ്ടാണ് കവർച്ച നടത്തിയത്. മുഖ്യ ബാങ്കിലേക്ക് അപായ സന്ദേശം എത്താതിരിക്കാൻ ബാങ്കിലെ നെറ്റ് വർക്ക് കേബിളുകൾ മുറിച്ചതിന് ശേഷമായിരുന്നു കവർച്ച. ബാങ്കിലുണ്ടായിരുന്നവരുടെ മൊബൈൽ ഫോണുകൾ ആദ്യമേ കൈക്കലാക്കി. ഇവരെ കെട്ടിയിട്ടതിന് ശേഷം ശുചിമുറിയിൽ പൂട്ടിയിട്ടു. പിന്നീട് ലോക്കറിന്‍റെ താക്കോൽ എടുത്ത് കവർച്ച നടത്തുകയായിരുന്നുവെന്നും മുരുകൻ പൊലീസിനോട് പറഞ്ഞു. ബാലാജി, ശക്തിവേൽ, സന്തോഷ് എന്നിവരാണ് മുരുകനെ കൂടാതെ നേരത്തേ പിടിയിലായ പ്രതികൾ. ദിവസങ്ങള്‍ക്ക് മുമ്പാമ് ചെന്നൈ നഗരഹൃദയത്തിൽ അണ്ണാ നഗറിനടുത്ത് അമ്പാക്കത്ത് വന്‍ പകൽക്കൊള്ള നടന്നത്. ഉച്ചതിരിഞ്ഞ് രണ്ടരയോടെ…
Read More » -
Business
ഓഹരി സൂചികകൾ നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു
മുംബൈ: രാജ്യത്തെ ഓഹരി സൂചികകൾ നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. 2022ൽ നിക്ഷേപകർക്കുണ്ടായ എല്ലാ നഷ്ടങ്ങളും തിരിച്ചു പിടിക്കാനെന്ന രീതിയിൽ സൂചികകൾ നാലാഴ്ചയ്ക്കിടെ മൊത്തത്തിൽ 11 ശതമാനം നേട്ടമുണ്ടാക്കി. ബിഎസ്‌ഇ സെൻസെക്‌സ് സൂചിക 379.43 പോയിന്റ് അഥവാ 0.64 ശതമാനം ഉയർന്ന് 59,842.21 ലും എൻഎസ്‌ഇ നിഫ്റ്റി സൂചിക 127.10 പോയിന്റ് അഥവാ 0.72 ശതമാനം ഉയർന്ന് 125,825,825 എന്ന നിലയിലും വ്യാപാരം അവസാനിപ്പിച്ചു. എച്ച്‌ഡിഎഫ്‌സി ബാങ്ക്, റിലയൻസ് ഇൻഡസ്ട്രീസ്, ഹൗസിംഗ് ഡെവലപ്‌മെന്റ് ഫിനാൻസ് കോർപ്പറേഷൻ (എച്ച്‌ഡിഎഫ്‌സി), ഹിന്ദുസ്ഥാൻ യുണിലിവർ (എച്ച്‌യുഎൽ), ഐസിഐസിഐ ബാങ്ക് തുടങ്ങിയ സൂചികകൾ ഉയർന്നു. ബിഎസ്ഇ മിഡ്ക്യാപ് 1.03 ശതമാനം അഥവാ 256 പോയിന്റ് ഉയർന്ന് 25,021 ൽ എത്തി. ബിഎസ്ഇ സ്‌മോൾ ക്യാപ്പ് സൂചികയും 1.03 ശതമാനം അഥവാ 288 പോയിന്റ് ഉയർന്ന് 28,194 ൽ വ്യാപാരം അവസാനിപ്പിച്ചു. വിപണിയിൽ ഇന്ന് ഏകദേശം 1926 ഓഹരികൾ മുന്നേറി, 1527 ഓഹരികൾ നഷ്ടം നേരിട്ടു. 153 ഓഹരികളിൽ മാറ്റമില്ലാതെ…
Read More » -
Kerala
പ്രതി പറഞ്ഞതു സത്യം; മനോരമയുടെ കാണാതായ എട്ടുപവന്റെ ആഭരണങ്ങള്‍ അടുക്കളയില്‍ സുരക്ഷിതം: കൊലനടന്നത് എന്തിനെന്ന ചോദ്യം ബാക്കി!
തിരുവനന്തപുരം: കേശവദാസപുരത്തെ വീട്ടമ്മയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നിര്‍ണാക വഴിത്തിരിവ്. കൊല്ലപ്പെട്ട മനോരമയുടെ കാണാതായെന്നു കരുതപ്പെട്ടിരുന്ന ആഭരണങ്ങള്‍ വീട്ടില്‍നിന്നുതന്നെ ബന്ധുക്കള്‍ കണ്ടെത്തി. അടുക്കളയില്‍ രഹസ്യമായി സൂക്ഷിച്ചിരുന്ന നിലയിലായിരുന്നു 8 പവന്റെ ആഭരണങ്ങള്‍ ഉണ്ടായിരുന്നത്. കൊലപാതകം നടത്തിയെന്നു സമ്മതിച്ചിരുന്നെങ്കിലും ആഭരണങ്ങള്‍ മോഷ്ടിച്ചില്ലെന്നാണ് പറഞ്ഞിരുന്നത്. ഇതേത്തുടര്‍ന്നാണ് ബന്ധുക്കള്‍ വീട്ടില്‍ വിശദമായി പരിശോധന നടത്തിയത്. ഇതിനിടെ അടുക്കളയില്‍നിന്ന് ബാഗില്‍ സൂക്ഷിച്ച നിലയില്‍ ഗുളികകളോടൊപ്പമാണ് ആഭരണങ്ങള്‍ കണ്ടെത്തിയത്. ഇവ മനോരമ സുരക്ഷിതമായി സൂക്ഷിച്ചു വച്ചതായിരുന്നെന്ന് പോലീസ് അറിയിച്ചു. മനോരമയെ കൊലപ്പെടുത്തിയശേഷം രക്ഷപ്പെട്ട ഇതരസംസ്ഥാന തൊഴിലാളിയായ പ്രതി ആദം അലിയെ ചെന്നൈയില്‍നിന്നാണ് പോലീസ് പിടികൂടിയത്്. ആര്‍.പി.എഫ്. കസ്റ്റഡിയിലെടുത്ത പ്രതിയെ കേരളത്തിലെത്തിച്ച് പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ ആദ്യംതന്നെ പ്രതി കുറ്റം സമ്മതിച്ചിരുന്നു. മോഷണ ശ്രമത്തിനിടെ കൊലപാതകം നടത്തി എന്നായിരുന്നു പോലീസ് കണ്ടെത്തല്‍. മനോരമ വീട്ടില്‍ തനിച്ചാണെന്ന് മനസിലാക്കി ആദം അലി ആക്രമിക്കാന്‍ എത്തിയത്. വീടിന്റെ പിന്നില്‍ നില്‍ക്കുകയായിരുന്ന മനോരമയോട് ചെമ്പരത്തിപ്പൂക്കള്‍ തരാമോ എന്ന് ചോദിച്ചാണ് അടുത്തെത്തിയത്. തുടര്‍ന്ന് കയ്യിലുണ്ടായിരുന്ന കത്തി…
Read More » -
Crime
മുംബൈയിൽ 1000 കോടിയിലേറെ രൂപയുടെ വൻ ലഹരി മരുന്ന് ശേഖരം പിടിച്ചെടുത്തു; ഒരു സ്ത്രീ അടക്കം 7 പേർ പിടിയിൽ
മുംബൈ: മുംബൈയിൽ ആയിരം കോടിയിലേറെ രൂപ വിലവരുന്ന വൻ ലഹരി മരുന്ന് ശേഖരം പിടികൂടി. 513 കിലോ എംഡി ആണ് പിടികൂടിയത്. ഗുജറാത്തിലെ ബറൂച്ചിലുളള ഫാക്ടറിയിൽ നിന്നാണ് വൻ മയക്കുമരുന്ന് ശേഖരം പിടികൂടിയത്. സംഭവത്തിൽ ഒരു സ്ത്രീ അടക്കം 7 പേരെ അറസ്റ്റ് ചെയ്തു. മുംബൈ പൊലീസിലെ നാർക്കോട്ടിക് സെല്ലിന്റെ വർളി യൂണിറ്റാണ് രഹസ്യവിവരത്തെ തുടർന്ന് ലഹരി മരുന്ന് ശേഖരം കണ്ടെത്തിയത്. രണ്ടാഴ്ച മുമ്പ് മുംബൈ പൊലീസിന്റെ നാർക്കോട്ടിക് സെൽ 1,400 കോടിയുടെ ലഹരി മരുന്ന് പാൽഖർ ജില്ലയിൽ നിന്നും പിടികൂടിയിരുന്നു.
Read More » -
Business
ബാക്ക് ടു സ്‍കൂള്‍; യൂണിയന്‍ കോപ് 65 ശതമാനത്തിലേറെ വിലക്കുറവ് പ്രഖ്യാപിച്ചു
ദുബൈ: പുതിയ സ്‍കൂള്‍ സീസണിന്റെ തുടക്കം പ്രമാണിച്ച് യൂണിയന്‍ കോപ് വാര്‍ഷിക ‘ബാക്ക് ടു സ്‍കൂള്‍’ പ്രൊമോഷണല്‍ ക്യാമ്പയിനിന് തുടക്കം കുറിച്ചതായി യൂണിയന്‍ കോപ് ഹാപ്പിനെസ് ആന്റ് മാര്‍ക്കറ്റിങ് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ഡോ. സുഹൈല്‍ അല്‍ ബസ്‍തകി പറഞ്ഞു. 2022 ഓഗസ്റ്റ് 12ന് ആരംഭിച്ച ആദ്യത്തെ ക്യാമ്പയിനില്‍ നൂറുകണക്കിന് ഉത്പന്നങ്ങള്‍ക്കും സ്‍കൂള്‍ സംബന്ധമായ സാധനങ്ങള്‍ക്കും 65 ശതമാനത്തിലേറെ വിലക്കുറവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഉപഭോക്താക്കള്‍ക്കായി വര്‍ഷം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന പ്രത്യേക പാക്കേജുകളുടെ ഭാഗമായി മൂന്ന് ബാക്ക് ടു സ്‍കൂള്‍ ക്യാമ്പയിനുകളാണ് സജ്ജമാക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഉപഭോക്താക്കളെ വിസ്‍മയിപ്പിക്കാനും അവരുടെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാനും ഉന്നത ഗുണനിലവാരത്തിലുള്ള ഉത്പന്നങ്ങള്‍ ഏറ്റവും മികച്ച വിലയില്‍ അവര്‍ക്ക് എത്തിക്കുന്നതിനും, രാജ്യത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ ലക്ഷ്യങ്ങള്‍ക്ക് അനുഗുണമായി സമൂഹത്തിലെ എല്ലാ വിഭാഗത്തിലുമുള്ള ജനങ്ങള്‍ക്ക് സേവനം എത്തിക്കുന്നതിനും വേണ്ടി, യൂണിയന്‍കോപ് ആവിഷ്‍കരിക്കുന്ന വാര്‍ഷിക പദ്ധതികളുടെ ഭാഗമാണ് ഈ ക്യാമ്പയിനുകളെന്നും അദ്ദേഹം സൂചിപ്പിച്ചു. ദുബൈയിലെ വിവിധ സ്ഥലങ്ങളിലുള്ള യൂണിയന്‍ കോപ് ശാഖകളില്‍ ഉപഭോക്താക്കളുടെ ഷോപ്പിങ്…
Read More » -
Crime
അമ്മയെ തീകൊളുത്തി കൊന്ന മകനെ ജീവപര്യന്തം തടവിന് ശിക്ഷിച്ച് കോടതി; ഒരു ലക്ഷം രൂപ പിഴയും ചുമത്തി
തൃശ്ശൂർ: തൃശ്ശൂർ മുല്ലശ്ശേരിയിൽ അമ്മയെ തീകൊളുത്തി കൊലപ്പെടുത്തിയ മകന് ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. മുല്ലശ്ശേരി സ്വദേശി ഉണ്ണികൃഷ്ണനെയാണ് തൃശ്ശൂർ ഒന്നാം അഡീഷണൽ ജില്ലാ കോടതി ശിക്ഷിച്ചത്. 2020 മാർച്ച് പതിനൊന്നിനാണ് അമ്മ വള്ളിയമ്മുവിനെ ഉണ്ണിക്കൃഷ്ണൻ കൊലപ്പെടുത്തിയത്. പെയിന്‍റംഗിന് ഉപയോഗിക്കുന്ന തിന്നർ തലയിലൂടെ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വള്ളിയമ്മു മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. അമ്മയും മകനും തമ്മിൽ വഴക്ക് പതിവായിരുന്നു. തീ കൊളുത്തുന്നതിന് ആറു മാസം മുൻപ് അമ്മയുടെ വായിലേക്ക് ടോർച്ച് ബലമായി കുത്തിക്കയറ്റി ഉപദ്രവിച്ചതിന് ഉണ്ണികൃഷ്ണനെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതിൽ ജയിലിലായിരുന്ന ഉണ്ണികൃഷ്ണനെ വള്ളിയമ്മു തന്നെയാണ് ജാമ്യത്തിലിറക്കിയത്. താഴ്ന്ന ജാതിക്കാരനെ വിവാഹം കഴിച്ച സഹോദരിയെ, പോയി കണ്ടതിനാണ് അമ്മയെ ഉണ്ണികൃഷ്ണൻ ആക്രമിച്ചത്. ഓട്ടോറിക്ഷ പെയിന്റടിക്കാൻ വീട്ടിൽ സൂക്ഷിച്ചിരുന്ന തിന്നർ ഒഴിച്ച് വളളിയമ്മുവിന്റെ ദേഹത്ത് ഒഴിച്ച് കത്തിക്കുകയായിരുന്നു. 95 ശതമാനം പൊള്ളലേറ്റ വള്ളിയമ്മുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിറ്റേന്ന് മരിച്ചു. കരച്ചിൽ…
Read More » -
India
ആധാറില്ലാതെ ഇനി ആനുകൂല്യങ്ങളും സബ്‌സിഡിയുമില്ല; സര്‍ക്കുലര്‍ പുറത്തിറക്കി അതോറിറ്റി
ദില്ലി: സര്‍ക്കാര്‍ സബ്സിഡികളും ആനുകൂല്യങ്ങളും ലഭിക്കുന്നതിന് യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ)യുടെ ആധാര്‍ നമ്പറോ, അതിന്റെ എന്റോള്‍മെന്റ് സ്ലിപ്പോ നിര്‍ബന്ധമാക്കി. ഓഗസ്റ്റ് 11ന് യുഐഡിഎഐ ഇതുസംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറക്കി. എല്ലാ കേന്ദ്ര മന്ത്രാലയങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാരുകള്‍ക്കും യു.ഐ.ഡി.എ.ഐ ഇതു സംബന്ധിച്ച സര്‍ക്കുലര്‍ അയച്ചു. ‘സാമൂഹിക ക്ഷേമ പദ്ധതികള്‍ സുഗമമായി നടപ്പിലാക്കുന്നതിന് ചില സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ആധാര്‍ നമ്പര്‍ ആവശ്യമായി വന്നേക്കാം. അതിനാല്‍, അത്തരം സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ഗുണഭോക്താക്കളോട് ആധാര്‍ നമ്പറുകള്‍ നല്‍കാനും വിഐഡി ഓപ്ഷണല്‍ ആക്കാനും ആവശ്യപ്പെടാം,” -യുഐഡിഎഐ സര്‍ക്കുലറില്‍ പറയുന്നു. കൂടാതെ, ആനുകൂല്യങ്ങളും സേവനങ്ങളും ലഭിക്കുന്നതിനായുള്ള വ്യത്യസ്ത സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതിന് ആധാറോ ആധാര്‍ എന്റോള്‍മെന്റ് നമ്പറോ ആവശ്യമായേക്കാമെന്നും യുഐഡിഎഐ സൂചിപ്പിച്ചു. ആധാര്‍ നമ്പറിനൊപ്പം മാപ്പ് ചെയ്തിരിക്കുന്ന താല്‍കാലികവും പിന്‍വലിക്കാവുന്നതുമായ 16 അക്ക നമ്പറാണ് വിഐഡി. ഇ-കെവൈസി സേവനത്തിന് ആധാര്‍ നമ്പറിന് പകരം ഇത് ഉപയോഗിക്കാം. രാജ്യത്തെ 99 ശതമാനത്തിലധികം പൗരന്മാര്‍ക്കും ഇപ്പോള്‍ സ്വന്തം ആധാര്‍ നമ്പര്‍ ഉണ്ട്.…
Read More » -
Kerala
മുഖ്യമന്ത്രി അഴിമതി നടത്തിയാൽ അത് ചോദ്യം ചെയ്യാൻ പാടില്ലെന്ന് പറയുന്നത് സ്റ്റാലിനിസ്റ്റ് നിലപാട്: കെ. സുരേന്ദ്രൻ
തിരുവനന്തപുരം: സർവകലാശാലകളുടെ സ്വയംഭരണ സ്വഭാവത്തെ തകർക്കാനും സർക്കാരിന്‍റെ അഴിമതി ചോദ്യം ചെയ്യുന്നവരെയെല്ലാം നിർവീര്യമാക്കാനുമാണ് പുതിയ ബില്ലുകളിലൂടെ സർക്കാർ ശ്രമിക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ആരോപിച്ചു. മുഖ്യമന്ത്രി അഴിമതി നടത്തിയാൽ അത് ചോദ്യം ചെയ്യാൻ പാടില്ലെന്ന് പറയുന്നത് സ്റ്റാലിനിസ്റ്റ് നിലപാടാണ്. ലോകായുക്ത ഭേദഗതി ബില്ലിലൂടെയുള്ള അമിതാധികാര പ്രവണതയെ ഘടകകക്ഷികളെങ്കിലും ഇക്കാര്യം ചോദ്യം ചെയ്യണമെന്ന് സുരേന്ദ്രൻ അഭ്യർത്ഥിച്ചു. ഇല്ലെങ്കിൽ ജനങ്ങൾ അക്കാര്യം ഏറ്റെടുക്കും. എല്ലാ സർവകലാശാലകളിലും പിൻവാതിലിലൂടെയും അധികാര ദുർവ്യയത്തിലൂടെയും സ്വന്തക്കാരെ തിരുകി കയറ്റുകയും അഴിമതിയും ക്രമക്കേടും നടത്തുകയും ചെയ്ത ഇടതു സർക്കാർ തങ്ങളുടെ അഴിമതിക്കെതിരെ ചെറിയ പ്രതികരണം പോലും വരാതിരിക്കാനാണ് ഗവർണറുടെ ചിറകരിയാൻ നിയമ നിർമാണം കൊണ്ടുവരുന്നത്. ഒരു ചെറിയ സംസ്ഥാനത്തിൽ അധികാരമുപയോഗിച്ച് അഴിമതി നടത്താൻ ഇത്രയൊക്കെ ക്രമക്കേടുകളും നിയമനിർമാണവും കൊണ്ടുവരുന്ന ഇവർ ഇന്ദ്രപ്രസ്ഥത്തിന് അടുത്തെത്തിയാൽ നമ്മുടെ ഭരണഘടനയെ തന്നെ ഇല്ലാതാക്കി സ്റ്റാലിൻ -ഉത്തരകൊറിയൻ മോഡൽ നടപ്പാക്കുകയാണ് ചെയ്യുക. ഫെഡറലിസത്തെക്കുറിച്ചും ജനാധിപത്യത്തെക്കുറിച്ചും വാതോരാതെ സംസാരിക്കുന്നവർ അഴിമതി നിർബാധം നടത്താനായി അതു തടയാൻ…
Read More »