IndiaNEWS

രാജ്യത്ത് ടോൾ പ്ലാസകളും ഫാസ്റ്റ് ട്രാക്കും നിർത്തുന്നു, പകരം ഇനി ക്യാമറകൾ; നമ്പർ പ്ലേറ്റ് അടിസ്ഥാനമാക്കിയുള്ള പിരിവ് വരും

   രാജ്യത്ത് ടോൾ പ്ലാസകൾ പൂർണ്ണമായി മാറ്റുന്നു. ടോൾ പ്ലാസകൾക്ക് പകരം ഇനി ക്യാമറകൾ മാത്രം. നമ്പർ പ്ലേറ്റ് റീഡർ ക്യാമറകൾ ദേശീയപാതകളിൽ സ്ഥാപിക്കും. അതുവഴി നേരിട്ട് ബാങ്ക് അക്കൗണ്ടിൽ നിന്ന് ടോൾ ഈടാക്കുന്ന വ്യവസ്ഥ കൊണ്ടുവരാൻ കേന്ദ്രസർക്കാർ തീരുമാനം. ടോൾ നൽകാത്ത വാഹനഉടമയ്ക്കെതിരെ നിയമ നടപടി സ്വീകരിക്കും. വാഹനങ്ങളിൽ കമ്പനികളുടെ നമ്പർ പ്ലേറ്റ് നിർബന്ധം. കമ്പനികൾ സ്ഥാപിച്ചു നൽകുന്ന നമ്പർ പ്ലേറ്റ് തന്നെ വേണം. എല്ലാ വാഹനങ്ങളിലും നിശ്ചിത സമയത്തിനകം സംഘടിപ്പിക്കണം. ഇതിനായി പുതിയ ബില്ല് കൊണ്ടുവരാനും കേന്ദ്ര തീരുമാനം.
നിശ്ചിത ഇടങ്ങളിൽ സ്ഥാപിക്കുന്ന ക്യാമറകൾ ആകും നമ്പർ പ്ലേറ്റ് അടിസ്ഥാനമാക്കിയുള്ള ടോൾ പിരിവ് സാധ്യമാക്കുക. ടോൾ പിരിവുമായി ബന്ധപ്പെട്ട ദൂരപരിധി പ്രശ്‌നങ്ങളും പുതിയ സംവിധാനത്തിൽ പരിഹരിക്കപ്പെടും.

പുതിയ ടോൾ പിരിവ് സമ്പ്രദായത്തിനായി നിയമഭേദഗതി അടുത്ത പാർലമെന്റ് സമ്മേളനത്തിൽ അവതരിപ്പിക്കും.

രണ്ട് ഉപാധികളാണ് കേന്ദ്ര സർക്കാർ കൈക്കൊണ്ടത്. ടോൾ പ്ലാസയ്‌ക്കൊപ്പം ഫാസ്ടാഗും പുതിയ ഭേദഗതി വരുന്നതോടെ ഇല്ലാതാകും. അടുത്ത ഒരു വർഷത്തിൽ തന്നെ ഇതിനായുള്ള നടപടികൾ പൂർത്തീകരിക്കാനാണ് തീരുമാനം.

Back to top button
error: