KeralaNEWS

കാർട്ടൂണിസ്റ്റ് കെ.എസ്. പിള്ള സ്മാരക അവാർഡ് എം എസ് മോഹന ചന്ദ്രന്

കൊച്ചി: ഈ വർഷത്തെ കാർട്ടൂണിസ്റ്റ് കെ.എസ് പിള്ള സ്മാരക അവാർഡിന് കാർട്ടൂണിസ്റ്റ് എം എസ് മോഹന ചന്ദ്രൻ അർഹനായി.10000 രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്കാരം അടുത്ത മാസം കൊച്ചിയിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും. തന്റെ ഗുരുനാഥൻ കാർട്ടൂണിസ്റ്റ് കെ.എസ്. പിളളയുടെ സ്മരണയ്ക്കായി കാർട്ടൂണിസ്റ്റ് സുകുമാർ ഏർപ്പെടുത്തിയതാണ് അവാർഡ്.

കൊല്ലം വാളത്തുങ്കൽ ഭാവനയിൽ എം.എസ്. മോഹനചന്ദ്രൻ ഇന്ത്യൻ ബാങ്കിലെ ജോലിക്ക് ഒപ്പം ജനയുഗം പ്രസിദ്ധീകരണങ്ങളിലൂടെയാണ് കാർട്ടൂൺ രചനയിൽ സജീവമായത്.
കൊല്ലം അഞ്ചൽ ആർച്ചൽ കോയിക്കൽ പുതുമംഗലം എം.കെ.മാധവൻ നായരുടെയും കെ.സുമതിയമ്മയുടെയും മകനായി 1952 മാർച്ച് 15 നായിരുന്നു ജനനം.
കുങ്കുമം ഗ്രൂപ്പ് പ്രസിദ്ധീകരണങ്ങളിലും വനിതയിലും ബാലരമയിലും കാർട്ടൂണുകളും ചിത്രകഥകളും വരച്ചു. കേരള കാർട്ടൂൺ അക്കാദമി സെക്രട്ടറി, ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.ഹാസ്യം ഗവേഷണീയം, ഹസിനോ ഭവന്തു , മയക്കുവെടി, കോമളാംഗി കഥകൾ എന്നിവയാണ് കൃതികൾ.ഇന്ത്യൻ ബാങ്ക് സീനിയർ മാനേജരായി വിരമിച്ചു. ബി.എസ്. ഗീതയാണ് ഭാര്യ. മക്കൾ :ശ്യാം ചന്ദ്, ദേവീ ചന്ദ്.

Back to top button
error: