CrimeNEWS

പെട്രോള്‍ പമ്പില്‍നിന്ന് ഫോണ്‍ മോഷ്ടിച്ച് കടന്നു; ഉടമ വിളിച്ചപ്പോള്‍ പണം നല്‍കിയാല്‍ തിരിച്ചുതരാമെന്ന് ഭീഷണി: യുവാക്കള്‍ അറസ്റ്റില്‍

കടുത്തുരുത്തി: പെട്രോള്‍ പമ്പില്‍ നിന്നു മൊെബെല്‍ ഫോണ്‍ മോഷ്ടിക്കുകയും തിരിച്ചുചോദിച്ച ഉടമയെ ഭീഷണിപ്പെടുത്തുകയും ചെയ്ത പ്രതികള്‍ അറസ്റ്റില്‍. മുട്ടുചിറ കൊണ്ടൂക്കുന്നേല്‍ റെതുല്‍ രാജ് (27), മാഞ്ഞൂര്‍ പള്ളിത്തറമാലിയില്‍ ശ്രീലേഷ് (22) എന്നിവരാണ് അറസ്റ്റിലായത്.

കഴിഞ്ഞദിവസം കടുത്തുരുത്തിയില്‍ പ്രവര്‍ത്തിക്കുന്ന പെട്രോള്‍ പമ്പില്‍ ഇന്ധനം നിറയ്ക്കാന്‍ എത്തിയ ഇരുവരും അവിടെ ഇരുന്ന മൊെബെല്‍ ഫോണ്‍ മോഷ്ടിച്ചു കടക്കുകയായിരുന്നു. പിന്നീട് പമ്പുടമ ആ നമ്പറില്‍ വിളിച്ചപ്പോള്‍ പണം തന്നാല്‍ മാത്രമേ ഫോണ്‍ തിരിച്ച് നല്‍കൂ എന്നു പറഞ്ഞു പ്രതികള്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് പമ്പുടമ പോലീസില്‍ പരാതിപ്പെടുകയായിരുന്നു.

റെതുല്‍ രാജിനെതിരേ കടുത്തുരുത്തി പോലീസ് സ്‌േറ്റഷനില്‍ പോക്‌സോ കേസും സ്‌ഫോടകവസ്തു എറിഞ്ഞ കേസും നിലവിലുണ്ട്. ശ്രീലേഷ് കടുത്തുരുത്തി സ്‌േറ്റഷനില്‍ രജിസ്റ്റര്‍ ചെയ്ത അടിപിടിക്കേസിലെ പ്രതിയും സ്‌ഫോടകവസ്തു എറിഞ്ഞ കേസില്‍ റെതുല്‍രാജിനൊപ്പം കൂട്ടുപ്രതിയുമാണ്.

എസ്.എച്ച്.ഒ: സജീവ് ചെറിയാന്‍, എസ്.ഐ: വിനോദ്, എ.എസ്.ഐമാരായ റോജിമോന്‍, റെജിമോന്‍, സി.പി.ഒമാരായ സജി കെ.കെ, പ്രവീണ്‍ എ.കെ, അനൂപ് അപ്പുക്കുട്ടന്‍ എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.

 

Back to top button
error: