തൃശൂര്‍: സ്വന്തം ബസിനടിയില്‍പ്പെട്ട് ഉടമയ്ക്ക് ദാരുണാന്ത്യം.കേച്ചേരി സ്വദേശി രജീഷ് (40) ആണ് മരിച്ചത്.
തൃശൂര്‍ – ഗുരുവായൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന വെണ്ണിലാവ് എന്ന സ്വകാര്യ ബസിന്റെ ഉടമയാണ് മരിച്ച രജീഷ്. തിങ്കളാഴ്ച വൈകീട്ട് പുറ്റേക്കരയില്‍ വെച്ചാണ് അപകടം. റോഡില്‍ വീണ രജീഷിന്റെ ശരീരത്തില്‍ കൂടി ബസ് കയറി ഇറങ്ങുകയായിരുന്നു.