Month: July 2022
-
Kerala
റോഡ് സുരക്ഷ: എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ക്ക് മറ്റ് ഡ്യൂട്ടികള്‍ നല്‍കരുത്, റോഡ് സുരക്ഷയ്ക്കായി മാത്രം ചുമതലപ്പെടുത്തണം: ഹൈക്കോടതി
കൊച്ചി: സംസ്ഥാനത്ത് റോഡ് സുരക്ഷ നടപ്പാക്കുന്നതില്‍ നിര്‍ണ്ണായക ഇടപെടലുമായി ഹൈക്കോടതി. മോട്ടോര്‍ വാഹന വകുപ്പിലെ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിലെ ഉദ്യോഗസ്ഥരെ മറ്റ് ഡ്യൂട്ടികള്‍ നല്‍കാതെ റോഡ് സുരക്ഷയ്ക്കായി മാത്രം ചുമതലപ്പെടുത്തണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. സംസ്ഥാനത്ത് റോഡ് സുരക്ഷ ചട്ടം നടപ്പിലാക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ സേഫ് കേരള വിഭാഗത്തിന് ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജിയിലായിരുന്നു കോടതിയുടെ നിര്‍ദ്ദേശം. സംസ്ഥാനത്ത് റോഡ് സുരക്ഷ ചട്ടം നടപ്പിലാക്കുന്നതില്‍ വീഴ്ച സംഭവിക്കുന്നുവെന്നായിരുന്നു എന്നായിരുന്നു ഹര്‍ജിയിലെ പ്രധാന ആരോപണം. റോഡ് സുരക്ഷ ഉറപ്പാക്കുക, അപകടം കുറയ്ക്കുക, പരിക്കുകളും മരണവും ഒഴിവാക്കുക എന്നിവ ലക്ഷ്യമിട്ടാണ് 2007ല്‍ റോഡ് സുരക്ഷ ചട്ടം ഏര്‍പ്പെടുത്തിയത്. അമിതവേഗത്തിന് തടയിടുക, പരിക്കേറ്റവര്‍ക്ക് ഉടന്‍ ചികിത്സ ഉറപ്പാക്കാനും സേഫ് കേരള വിഭാഗത്തിനായിരുന്നു ചുമതല. എന്നാല്‍ ഇത് നടപ്പിലാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ ഇന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം രൂപീകരിച്ച സേഫ് കേരള വിഭാഗത്തില്‍ ആവശ്യത്തിന് ഉദ്യോഗസ്ഥരില്ല. ഇതോടെ 24 മണിക്കൂറും ഡ്യൂട്ടിയില്‍ ഉദ്യോഗസ്ഥരുണ്ടാകണമെന്ന വ്യവസ്ഥ നടപ്പാക്കുന്നില്ല. ഡ്രൈവിംഗ് ടെസ്റ്റ് നടത്താനും, ചെക്‌പോസ്റ്റിലെ പരിശോധനയ്ക്കുമായി…
Read More » -
Crime
അതിര്‍ത്തിത്തര്‍ക്കം: വീട്ടമ്മയ്ക്കും മകള്‍ക്കും നേരേ ആസിഡ് ഒഴിച്ചു: ആക്രമിച്ചത് അയല്‍വാസിയായ വീട്ടമ്മയും മകനും മരുമകളും ചേര്‍ന്ന്
തിരുവനന്തപുരം: അതിര്‍ത്തി തര്‍ക്കത്തെത്തുടര്‍ന്ന് തിരുവനന്തപുരം കാട്ടാക്കടയില്‍ ആസിഡ് ആക്രമണം. അമ്മയ്ക്കും മകള്‍ക്കും പൊള്ളലേറ്റു. കാട്ടാക്കട പന്നിയോട് സ്വദേശികളായ ബിന്ദു, മകള്‍ അജിഷ്‌ന എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബിന്ദുവിന്റ അയല്‍വാസിയായ വീട്ടമ്മയും അവരുടെ മകനും മകന്റെ ഭാര്യയുമാണ് ആക്രമണം നടത്തിയത്. അതിര്‍ത്തി തര്‍ക്കമാണ് ആസിഡ് ആക്രമണത്തിന് കാരണമെന്നാണ് പോലീസ് പറയുന്നു. റവന്യു വകുപ്പ് അതിര്‍ത്തി തിരിച്ച് കൊടുത്ത സ്ഥലത്ത് മതില്‍ നിര്‍മാണം നടക്കുന്നതിനിടെയായിരുന്നു ആക്രമണം ഉണ്ടായത്. റബറിന് ഉറ ഒഴിക്കുന്ന ആസിഡാണ് ഇരുവര്‍ക്കും നേരെ ഒഴിച്ചത്. അജിഷ്‌നയുടെ മുഖത്തും കൈയ്ക്കും കാര്യമായി പൊള്ളലേറ്റിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. ഡിവൈഎസ്പിയാണ് അന്വേഷണം നടത്തുന്നത്. പ്രതികള്‍ നിരീക്ഷണത്തിലാണെന്ന് കാട്ടാക്കട പൊലീസ് അറിയിച്ചു.
Read More » -
Kerala
കോടതിയുടേത് സ്വാഭാവിക നടപടി, ഗൂഢാലോചനയ്ക്ക് സതീശനും സുധാകരനുമെതിരെ ഡി.വൈ.എഫ്.ഐ. പരാതി നല്‍കും: ഇ.പി. ജയരാജന്‍
കണ്ണൂര്‍: വിമാനത്തിലുണ്ടായ പ്രതിഷേധവുമായി ബന്ധപ്പെട്ട് തനിക്കെതിരേ കേസെടുക്കാനുള്ള കോടതി നിര്‍ദേശം തിരിച്ചടിയല്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. എന്തിനും ഏതിനും പരാതിയുമായി നടക്കുന്നവരാണ് കോണ്‍ഗ്രസുകാര്‍. അങ്ങനെയൊരു പരാതി കോടതിക്ക് മുന്നിലെത്തിയപ്പോള്‍ ഉണ്ടായ സ്വാഭാവിക നടപടിയാണിത്. മജിസ്‌ട്രേറ്റ് കോടതിയില്‍ പരാതി കിട്ടിയാല്‍ കേസെടുക്കാന്‍ നിര്‍ദ്ദേശിക്കുന്നത് അവരുടെ ഉത്തരവാദിത്തമാണ്. അന്വേഷിക്കാന്‍ പൊലീസിനെ നിയോഗിക്കുന്നതും അതിന്റെ ഭാഗമാണ്. എനിക്ക് തിരിച്ചടിയെന്നത് മാധ്യമ വ്യാഖ്യാനം മാത്രമാണെന്നും ഇപി ജയരാജന്‍ പ്രതികരിച്ചു. ആസൂത്രിത ആക്രമണമാണ് മുഖ്യമന്ത്രിക്കെതിരേ നടന്നത്. സുധാകരനും വിഡി സതീശനും ഗൂഢാലോചനയില്‍ പങ്കുണ്ടെന്നത് വ്യക്തമാണ്. രണ്ട് വധശ്രമ കേസുകളിലടക്കം പ്രതിയായവരെയാണ് ‘കുഞ്ഞ്’ എന്ന് വിഡി സതീശന്‍ വിശേഷിപ്പിച്ചത്. അതെല്ലാം തെറ്റിനെ മറയ്ക്കാനുള്ള നടപടിയുടെ ഭാഗമാണ്. ഗൂഢാലോചനക്ക് വിഡി സതീശനും സുധാകരനുമെതിരെ ഡിവൈഎഫ്‌ഐ പരാതി നല്‍കും. ട്രെയിനില്‍ തനിക്കെതിരെ ഉണ്ടായ വെടിവെപ്പില്‍ താനായിരുന്നില്ല പകരം പിണറായിയായിരുന്നു കൊലയാളികളുടെ ലക്ഷ്യം. പിണറായിയെ ലക്ഷ്യമിട്ടാണ് അന്ന് വാടക കൊലയാളികളെ അയച്ചതെന്നും ജയരാജന്‍ ആരോപിച്ചു. കോണ്‍ഗ്രസ് ഐവിഭാഗക്കാര്‍ നിരാശരാണ്. അതിന്റെ ഭാഗമാണ് നടപടികളെന്നും…
Read More » -
Crime
അതിജീവിതയ്‌ക്കൊപ്പം നിന്നവരെ അപമാനിക്കാന്‍ വ്യാജ പ്രൊഫൈലുകള്‍ ഉണ്ടാക്കി വാട്‌സ്ആപ്പ് ഗ്രൂപ്പ് തുടങ്ങി; ക്രൈംബ്രാഞ്ച് അന്വേഷ്ണം ഊര്‍ജിതമാക്കി
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അതിജീവിതയ്‌ക്കൊപ്പം നിന്നവരെ, വ്യാജ വാട്‌സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കി അപമാനിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി ക്രൈംബ്രാഞ്ച്. വാട്‌സാപ്പ് ഗ്രൂപ്പില്‍ ഉള്‍പ്പെട്ട മാധ്യമ, സിനിമാ മേഖലയിലെ ആളുകളില്‍ നിന്ന് ക്രൈംബ്രാഞ്ച് മൊഴിയെടുത്തു. വാട്‌സാപ്പ് ഗ്രൂപ്പിലെ തന്റെ പേരിലുള്ള ചാറ്റുകള്‍ വ്യാജമാണെന്ന് ബൈജു കൊട്ടാരക്കര മൊഴി നല്‍കി. ദിലീപിന്റ സഹോദരന്‍ അനൂപിന്റെ ഫോണില്‍ നിന്നാണ് ‘ദിലീപിനെ പൂട്ടണം’ എന്ന ഗ്രൂപ്പിലെ വാട്‌സാപ്പ് ചാറ്റുകള്‍ അന്വേഷണ സംഘത്തിന് കിട്ടിയത്. ചലച്ചിത്ര പ്രവര്‍ത്തകരുടെയും മാധ്യമ പ്രവര്‍ത്തകരുടെയും വ്യാജ പ്രൊഫൈലുകള്‍ ഉള്ള ഗ്രൂപ്പിലെ ചാറ്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകളാണ് ഫോണില്‍ ഉണ്ടായിരുന്നത്. പി.സി.ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജാണ് ഈ സ്‌ക്രീന്‍ ഷോട്ട് അനൂപിന് അയച്ചിട്ടുള്ളത്. സ്‌ക്രീന്‍ ഷോട്ടില്‍ പേരുകള്‍ ഉള്ള ചിലരുടെ മൊഴി എടുത്തതില്‍ നിന്ന് ഇങ്ങനെ ഒരു ഗ്രൂപ്പില്‍ അവര്‍ അംഗങ്ങളല്ലെന്ന് വ്യക്തമായി. ഇതോടെയാണ് അതിജീവിതയ്‌ക്കൊപ്പം നിന്നവരെ അപമാനിക്കാന്‍ വേണ്ടി വ്യാജ ഗ്രൂപ്പ് ഉണ്ടാക്കിയതാണെന്ന് അന്വേഷണ സംഘത്തിന് ബോധ്യപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് മാധ്യമ…
Read More » -
India
ദളിതനായതിനാല്‍ അവഗണിക്കുന്നു: യോഗിക്കെതിരേ സ്വന്തം മന്ത്രിമാര്‍ രംഗത്ത്; രാജിക്കത്ത് അമിത് ഷായ്ക്ക് അയച്ച് മന്ത്രി, കേന്ദ്രത്തെ കണ്ട് മറ്റൊരു മന്ത്രി
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരേ സ്വന്തം മന്ത്രിസഭയിലെ മന്ത്രിമാര്‍ രംഗത്ത്. ദളിതനായതിന്റെ പേരില്‍ തന്നെ അവഗണിക്കുകയാണെന്ന് ആരോപിച്ച് ജലസേചന വകുപ്പ് മന്ത്രി ദിനേഷ് ഖാതിക് രാജിവച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് ആണ് മന്ത്രി രാജിക്കത്ത് അയച്ചത്. പൊതുമരാമത്ത് മന്ത്രി ജിതിന്‍ പ്രസാദയും യോഗിക്കെതിരേ പരാതിയുമായി നേതൃത്വത്തെ കാണുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. നൂറ് ദിവസമായി തന്റെ വകുപ്പുമായി ബന്ധപ്പെട്ട ഒരു കാര്യവും ചെയ്യാന്‍ അനുവദിക്കുന്നില്ലെന്നും ഇതില്‍ തനിക്ക് വേദനയുണ്ടെന്നും വകുപ്പിലെ സ്ഥലംമാറ്റ നടപടികളില്‍ മുഴുവന്‍ ക്രമക്കേടാണെന്നും കത്തില്‍ ദിനേഷ് ഖാതിക് ആരോപിക്കുന്നു. താന്‍ ഒരു ദളിതനായതിനാലാണ് തനിക്ക് ഒരു പ്രാധാന്യവും നല്‍കാത്തതെന്നും മന്ത്രിയെന്ന നിലയില്‍ ഒരു പ്രവര്‍ത്തനവും കാഴ്ചവയ്ക്കാന്‍ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വകുപ്പുമായി ബന്ധപ്പെട്ട യോഗങ്ങള്‍ക്കൊന്നും തന്നെ വിളിക്കാറില്ല, ദളിത് സമുദായത്തെ അപമാനിക്കുന്ന നടപടികളാണിതെല്ലാമെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം, ദിനേഷ് ഖാതികിനെ തീരുമാനത്തില്‍നിന്ന് പിന്തിരിപ്പിനുള്ള ശ്രമം തുടരുകയാണ് പാര്‍ട്ടി നേതൃത്വം. യോഗി ആദിത്യനാഥിന്റെ പ്രവര്‍ത്തന രീതികളോട് വിയോജിച്ച് പൊതുമരാമത്ത്…
Read More » -
Crime
കോട്ടയത്ത് 24 ന്യൂസ് ചാനല്‍ സംഘത്തിനുനേരേ തോക്ക് ചൂണ്ടി ഭീഷണി; അക്രമി സംഘത്തെ മണിക്കൂറുകള്‍ക്കകം പൊലീസ് പൊക്കി
കോട്ടയം: കോട്ടയം നഗരത്തില്‍ എം സി റോഡില്‍ 24 ചാനല്‍ വാര്‍ത്ത സംഘത്തിന് നേരെ തോക്ക് ചൂണ്ടി അക്രമി സംഘത്തിന്റെ ഭീഷണി. മദ്യലഹരിയില്‍ കാറിലെത്തിയ അക്രമി സംഘം കാറുകള്‍ തമ്മില്‍ തട്ടിയതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനൊടുവില്‍ തോക്കുമായി ചാടിയിറങ്ങി ഭീഷണിപ്പെടുത്തുകയായിരുന്നു. ഭയന്ന് പോയ ചാനല്‍ സംഘം വാഹനം അതിവേഗം ഓടിച്ചാണ് രക്ഷപെട്ടത്. ചാനല്‍ സംഘത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ചിങ്ങവനം പൊലീസ് പ്രതികളെ തോക്കു സഹിതം കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച 1.30 ഓടെ നാട്ടകം സിമന്റ് കവലയില്‍ ഐശ്വര്യ ഹോട്ടലിന് മുന്‍വശത്തായിരുന്നു സംഭവം. ചങ്ങനാശ്ശേരി ഭാഗത്തേക്ക് പോകുകയായിരുന്ന ചാനല്‍ സംഘത്തിന്റെ കാറിന് നേരെ ഇട റോഡില്‍ നിന്ന് പിന്നോട്ട് എടുത്ത അക്രമി സംഘത്തിന്റെ കാര്‍ എത്തുകയായിരുന്നു. ഈ സമയം ചാനല്‍ സംഘം തങ്ങളുടെ കാര്‍ മുന്നിലേക്ക് എടുക്കുകയും അക്രമി സംഘത്തോട് വാഹനം ശ്രദ്ധിച്ച് ഓടിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതോടെ കാറിനുള്ളില്‍ ഉണ്ടായിരുന്ന വെള്ള ഷര്‍ട്ട് ധരിച്ച ഒരാള്‍ തോക്കുമായി ചാടിയിറങ്ങുകയും കാറിന് നേരെ എത്തി തോക്കു…
Read More » -
Breaking News
യേശുദാസിന് ഗുരുവായൂരപ്പന്റെ സന്നിധിയിൽ എത്താനാകാത്തത് കളങ്കങ്കം, മതഭേദമെന്യേ വിശ്വാസികൾക്കെല്ലാം ക്ഷേത്രപ്രവേശനത്തിന് അവസരമൊരുക്കണം, വെള്ളാപ്പള്ളി നടേശൻ
കേരളത്തിലെ ക്ഷേത്രങ്ങളിൽ നിലനിൽക്കുന്ന വിവേചനത്തിനെതിരെ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മദ്രാസ് ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ യോഗനാദം പുതിയ ലക്കത്തിലാണ് വെള്ളാപ്പള്ളിയുടെ പ്രതികരണം. കേരളത്തിൽ വീണ്ടും ക്ഷേത്രപ്രവേശന വിളംബരം വേണമെന്ന തലക്കെട്ടിലെഴുതിയ എഡിറ്റോറിയലിലാണ് ക്ഷേത്രങ്ങളിൽ നിലനിൽക്കുന്ന അനാചാരങ്ങൾക്കെതിരെയും ആചാരങ്ങളിൽ പൊളിച്ചെഴുത്തും വേണമെന്നും ഇതിന് സർക്കാർ മുൻകൈ എടുക്കണമെന്നും ആവശ്യപ്പെടുന്നത്. യോഗനാദം പുതിയ ലക്കം എഡിറ്റോറിയൽ പൂർണരൂപം “കേരളത്തിൽ അവർണർക്ക് ക്ഷേത്രദർശനം അനുവദിച്ച ചരിത്രപ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരം ഉണ്ടായത് 1936ലാണ്. വർഷം 86 കഴിഞ്ഞു. കാലവും ലോകവും മാറി. എന്നിട്ടും ഈ ഡിജിറ്റൽ യുഗത്തിലും ക്ഷേത്രങ്ങളിൽ ആർക്കൊക്കെ കയറാമെന്ന് നാം ചർച്ചചെയ്യേണ്ടി വരുന്നത് കഷ്ടമാണ്. വിശ്വാസികളായ അഹിന്ദുക്കൾക്ക് എന്തിന് ക്ഷേത്രപ്രവേശനം നിഷേധിക്കണമെന്ന വളരെ പ്രസക്തമായ ഒരു ചോദ്യം മദ്രാസ് ഹൈക്കോടതി ഉന്നയിച്ചതാണ് ഇങ്ങനെ ചിന്തിക്കാൻ കാരണം. തമിഴ്നാട് കന്യാകുമാരി ജില്ലയിലെ പ്രശസ്തമായ തിരുവട്ടാർ ആദികേശവ പെരുമാൾ ക്ഷേത്രത്തിൽ ജൂലായ് ആറിന് നടന്ന കുംഭാഭിഷേക ചടങ്ങിന് ക്രിസ്തുമത വിശ്വാസിയായ ഒരു സംസ്ഥാനമന്ത്രി…
Read More » -
Crime
കോട്ടയം നഗരമധ്യത്തില്‍ ഓടയില്‍ മൃതദേഹം; മൃതദേഹം കണ്ടെത്തിയത് ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസിനു സമീപം
കോട്ടയം: നഗരമധ്യത്തില്‍ ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസിനു സമീപത്തെ ഓടയില്‍ മൃതദേഹം കണ്ടെത്തി. പ്രദേശ വാസിയായ ഗണേഷന്റെ മൃതദേഹമാണ് ഓടയില്‍ നിന്നും കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ടു ദിവസത്തോളം പഴക്കമുണ്ടെന്നു സംശയിക്കുന്നു. ബുധനാഴ്ച രാവിലെ പത്തുമണിയോടെ ഓടയില്‍ നിന്നും ദുര്‍ഗന്ധം ഉണ്ടായതോടെയാണ് പരിശോധന നടത്തിയത്. തുടര്‍ന്നു, വനിതാ സെല്ലിലെ പൊലീസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് ഓടയില്‍ നിന്നും മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്നു പൊലീസ് ഉദ്യോഗസ്ഥര്‍ ഈസ്റ്റ് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ഇന്‍സ്പെക്ടര്‍ യു.ശ്രീജിത്തിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്നു, സ്ഥലത്ത് എത്തിയ ഡിവൈഎസ്പി അനീഷ് കെ.ജിയുടെ നേതൃത്വത്തില്‍ പൊലീസ് സംഘം പ്രാഥമിക പരിശോധനകള്‍ പൂര്‍ത്തിയാക്കി. സ്ഥിരമായി മദ്യപിക്കുന്ന ഗണേഷ് ഇവിടെ അടുത്തുള്ള കലുങ്കില്‍ ഇരിക്കുന്നത് പതിവാണെന്നാണ് പൊലീസിനു ലഭിച്ച വിവരം. ഈ കലുങ്കില്‍ ഇരിക്കുന്നതിനിടെ പിന്നിലേയ്ക്കു മറിഞ്ഞു വീണ് മരണം സംഭവിച്ചതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം ഇന്‍ക്വസ്റ്റ് അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്കു പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റും.…
Read More » -
India
വിവാദങ്ങളോട് വിടപറഞ്ഞ്, ആകാശം നിറഞ്ഞ് പറക്കാന്‍ സ്പൈസ് ജെറ്റ്; വെള്ളിയാഴ്ച മുതല്‍ 26 പുതിയ ആഭ്യന്തര സര്‍വീസുകള്‍
ദില്ലി: തുടരെയുണ്ടായ തകരാറുകള്‍ സൃഷ്ടിച്ച ചീത്തപ്പേരു മാറ്റിയെടുക്കാനുള്ള തീവ്ര ശ്രമത്തില്‍ സ്‌പൈസ് ജെറ്റ്. വെള്ളിയാഴ്ച മുതല്‍ 26 പുതിയ ആഭ്യന്തര വിമാന സര്‍വീസുകള്‍ സ്പൈസ് ജെറ്റ് ആരംഭിക്കും. ഡല്‍ഹിയില്‍ നിന്ന് നാസിക്കിലേക്കും ഹൈദരാബാദില്‍ നിന്ന് ജമ്മുവിലേക്കും മുംബൈയില്‍ നിന്ന് ഗുവാഹത്തിയിലേക്കും ജാര്‍സുഗുഡയിലേക്കും മധുരയിലേക്കും വാരണാസിയില്‍ നിന്ന് അഹമ്മദാബാദിലേക്കും കൊല്‍ക്കത്തയില്‍ നിന്ന് ജബല്‍പൂരിലേക്കും നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ആണ് ആരംഭിക്കുന്നത് ഇതിനൊപ്പം തന്നെ അഹമ്മദാബാദ്-ജയ്പൂര്‍, ഡല്‍ഹി-ഹൈദരാബാദ്, ഡല്‍ഹി-ധരംശാല, അമൃത്സര്‍-അഹമ്മദാബാദ് റൂട്ടുകളില്‍ കൂടുതല്‍ സര്‍വീസുകള്‍ ഉണ്ടാകുമെന്നും എയര്‍ലൈന്‍ അറിയിച്ചു. ബോയിംഗ് 737, ക്യു 400 വിമാനങ്ങള്‍ ആയിരിക്കും ഈ റൂട്ടുകളില്‍ വ്യന്യസിക്കുക. സ്പൈസ് ജെറ്റിന്റെ പുതിയ സര്‍വീസുകളുടെ ബുക്കിങ്ങിനായി, സ്പൈസ് ജെറ്റിന്റെ മൊബൈല്‍ ആപ്പിലോ വെബിലോ പരിശോധിക്കാം. കഴിഞ്ഞ ദിവസങ്ങളിലായി സ്പൈസ്ജെറ്റിന്റെ വിമാനങ്ങളില്‍ നിരവധി സാങ്കേതിക തകരാറുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടും അതിന്റെ ഒക്യുപ്പന്‍സി നിരക്ക് ജൂലൈയില്‍ ഉയര്‍ന്ന നിലയിലാണ്. പാസഞ്ചര്‍ ലോഡ് ഫാക്ടര്‍ എന്നും അറിയപ്പെടുന്ന എയര്‍ലൈനിന്റെ ഒക്യുപ്പന്‍സി നിരക്ക് ജൂലൈ 1 നും…
Read More » -
Kerala
പത്ത് വയസിൽ നോവലെഴുതിയ ലൈബ അബ്ദുൽ ബാസിത് ഗിന്നസ് ബുക്ക് റെക്കോര്‍ഡില്‍ ഇടം നേടി
ന്യൂമാഹി : ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൽ ഇടം നേടിയ പെരിങ്ങാടിയുടെ അഭിമാനം ലൈബ അബ്ദുൽ ബാസിതിനെ നാളെ ആദരിക്കുന്നു. ജൂലൈ 21 വ്യാഴാഴ്ച വൈകുന്നേരം 4.30 ന് പെരിങ്ങാടി ബോട്ട് ടെർമിനലിൽ വെച്ച് നടക്കുന്ന ചടങ്ങിലാണ് ആദരിക്കുന്നത്. ഏറ്റവും കുറഞ്ഞ പ്രായത്തില്‍ നോവല്‍ എഴുതിയതിനാണ് ഗിന്നസ് ബുക്ക് റെക്കോര്‍ഡില്‍ ലൈബ ഇടം നേടിയത്. ഓര്‍ഡര്‍ ഓഫ് ദ ഗാലക്സി, ദ സ്നോഫ്ലേക്ക് ഓഫ് ലൈഫ് എന്ന നോവലെഴുതുമ്പോള്‍ പത്ത് വയസും 164 ദിവസവുമാണ് ലൈബയുടെ പ്രായം. സൗദി അറേബ്യന്‍ വിദ്യാര്‍ത്ഥി പന്ത്രണ്ടാം വയസില്‍ എഴുതിയ നോവലിന്‍റെ റെക്കോര്‍ഡാണ് ലൈബ മറികടന്നത്.
Read More »