Month: July 2022
-
Kerala
മലപ്പുറത്ത് ഉത്തരപ്പേപ്പറില്‍ കുരങ്ങന്‍ മൂത്രമൊഴിച്ചു; പരീക്ഷ വീണ്ടും നടത്തണമെന്ന ആവശ്യവുമായി പ്ലസ് വണ്‍ വിദ്യാര്‍ഥിനി
മലപ്പുറം: കുരങ്ങന്‍ ഉത്തരപ്പേപ്പറിലേക്ക് മൂത്രമൊഴിച്ചതിനെത്തുടര്‍ന്ന് പൂര്‍ത്തിയാക്കാന്‍ കഴിയാതെ പോയ പ്ലസ് വണ്‍ പരീക്ഷ വീണ്ടും എഴുതാന്‍ അനുവദിക്കണം എന്ന ആവശ്യവുമായി വിദ്യാര്‍ഥിനി രംഗത്ത്. മലപ്പുറം എടയൂര്‍ മാവണ്ടിയൂര്‍ ബ്രദേഴ്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിനി കെ.ടി. ഷിഫ്ലയാണ് ഇതു സംബന്ധിച്ച് ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ക്ക് പരാതി നല്‍കിയത്. കാടിനടുത്ത് സ്ഥിതി ചെയ്യുന്ന സ്‌കൂളില്‍ കുരങ്ങന്മാര്‍ കയറുന്നത് പതിവാണ്. കഴിഞ്ഞ മാസം 24 ന് പ്ലസ് വണ്‍ ബോട്ടണി പരീക്ഷക്കിടെയാണ് പരാതിക്കിടയാക്കിയ സംഭവം നടന്നത്. പരീക്ഷാ ഹാളില്‍ ഏറ്റവും പിറകിലെ ബെഞ്ചിലായി ഇരുന്ന ഷിഫ്ലയുടെ ഉത്തരക്കടലാസിലേക്ക് മുകളിലിരുന്ന കുരങ്ങന്‍ മൂത്രമൊഴിക്കുകയായിരുന്നു. ഉത്തരക്കടലാസും ഹാള്‍ ടിക്കറ്റും, ചോദ്യ കടലാസ്സുമെല്ലാം നനഞ്ഞു. ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരീക്ഷ തുടങ്ങി 15 മിനിറ്റ് കഴിഞ്ഞപ്പോഴാണ് ഇത് സംഭവിച്ചത്. ക്ലാസിലുണ്ടായിരുന്ന ടീച്ചറോട് പറഞ്ഞപ്പോള്‍ ആദ്യം വേറെ ചോദ്യപേപ്പര്‍ ഇല്ലെന്ന് പറഞ്ഞു. ഉത്തരക്കടലാസ് തന്ന് വീണ്ടും എഴുതാന്‍ അവര്‍ ആവശ്യപ്പെട്ടു. പിന്നെ പ്രിന്‍സിപ്പലിനെ അറിയിച്ച് രണ്ടാമത് ചോദ്യപേപ്പര്‍ കിട്ടിയപ്പോഴേക്കും ഏറെ…
Read More » -
Careers
60 എക്‌സിക്യൂട്ടീവ് തസ്തികകളിലേക്ക് നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പറേഷന്‍ അപേക്ഷ ക്ഷണിച്ചു
ദില്ലി: നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പറേഷന്‍ ലിമിറ്റഡ് എക്‌സിക്യൂട്ടീവ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 60 ഒഴിവുകളാണുള്ളത്. അപേക്ഷ നടപടികള്‍ ആരംഭിച്ചു. ജൂലൈ 29 ആണ് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റായ careers.ntpc.co.in. ല്‍ അപേക്ഷ സമര്‍പ്പിക്കാം. ജനറല്‍/ഇഡബ്ലിയുഎസ്/ഒബിസി അപേക്ഷാര്‍ത്ഥികള്‍ 300 രൂപ അപേക്ഷ ഫീസ് അടക്കണം. എസ് സി, എസ്ടി, പിഡബ്ലിയുഡി, എക്‌സ്എസ് എം വിഭാഗത്തിലുള്ള ഉദ്യോഗാര്‍ത്ഥികളെ അപേക്ഷ ഫീസില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അപേക്ഷ സമര്‍പ്പിക്കേണ്ടെതെങ്ങനെ എന്‍ടിപിസിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ careers.ntpc.co.in സന്ദര്‍ശിക്കുക ഹോംപേജില്‍ ജോബ്‌സ് എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക വിജ്ഞാപനം പരിശോധിക്കുക അപ്ലൈ ലിങ്ക് തുറന്ന് അപേക്ഷ നടപടികള്‍ പൂര്‍ത്തിയാക്കുക അപേക്ഷ ഫീസ് അടക്കുക ആവശ്യപ്പെട്ട ഡോക്യുമെന്റ്‌സ് സമര്‍പ്പിക്കുക സബ്മിറ്റ് ചെയ്ത് അപേക്ഷ പ്രിന്റെടുക്കുക കൃഷിഭവനുകളില്‍ ഇന്റേണ്‍ഷിപ്പ് അഭ്യസ്തവിദ്യരായ യുവതീ-യുവാക്കള്‍ക്ക് കൃഷിഭവനുകളില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യുന്നതിന് കേരള കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് അവസരം നല്‍കുന്നു. വി.എച്ച്.എസ്.ഇ അഗ്രിക്കള്‍ച്ചര്‍, ഡിപ്ലോമ ഇന്‍…
Read More » -
India
പി.ടി ഉഷ രാജ്യസഭാ എംപിയായി സത്യപ്രതിജ്ഞ ചെയ്തു, ചുവപ്പിൽ നിന്ന് ഉഷ കാവിയിലേക്ക് ട്രാക്ക് മാറിയപ്പോൾ
ഒളിമ്പ്യന്‍ പി.ടി ഉഷ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. ഹിന്ദിയിലായിരുന്നു സത്യപ്രതിജ്ഞ. ഇന്ന് പകൽ 11 മണിയോടെയാണ് സഭാ അദ്ധ്യക്ഷൻ വെങ്കയ്യ നായിഡുവിന് മുമ്പാകെ ഉഷ ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തത്. കൂടുതൽ പേർ സംസാരിക്കുന്ന ഭാഷ ഹിന്ദി ആയതുകൊണ്ടാണ് ഇത് തെരഞ്ഞെടുത്തതെന്ന് പിടി ഉഷ പിന്നീട് പറഞ്ഞു. കായികമേഖലയ്ക്കായി ഏറെ കാര്യങ്ങൾ ചെയ്യാനാകുമെന്ന് സത്യപ്രതിജ്ഞക്ക് മുമ്പായി പിടി ഉഷ പറഞ്ഞു. വിവിധ മേഖലകളില്‍ പ്രശസ്തരായ പിടി ഉഷ ഉള്‍പ്പെടെ നാലുപേരെയാണ് ദക്ഷിണേന്ത്യയില്‍നിന്ന് കഴിഞ്ഞയാഴ്ച രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തത്. സംഗീത സംവിധായകന്‍ ഇളയരാജ, വീരേന്ദ്ര ഹെഡ്ഡെ, സംവിധായകന്‍ വിജയേന്ദ്ര പ്രസാദ് ഗുരു എന്നിവരാണ് മറ്റ് മൂന്ന് പേർ. നടൻ സുരേഷ് ഗോപിയുടെ കാലാവധി അവസാനിച്ച ഘട്ടത്തിലാണ് കേരളത്തിൽ നിന്ന് പി.ടി ഉഷയെ രാജ്യസഭാംഗമാക്കിയത്. ചൊവ്വാഴ്ച ഉഷ പാര്‍ലമെന്റ് മന്ദിരത്തിലെത്തി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തത്. ഭര്‍ത്താവ് വി. ശ്രീനിവാസനും ഒപ്പമുണ്ടായിരുന്നു. ഇന്നലെ ബി.ജെ.പി അധ്യക്ഷൻ ജെ.പി നദ്ദയുമായി പി.ടി.ഉഷ കൂടിക്കാഴ്ച നടത്തി.…
Read More » -
Kerala
അമ്മയ്ക്ക് മരുന്ന് വാങ്ങാന്‍ പോയ ഭാര്യയോട് വാഹനപരിശോധനയ്ക്കിടെ മോശമായി പെരുമാറി; എസ്‌ഐക്കെതിരേ പരാതിയുമായി ഡിഐജി
ആലപ്പുഴ: ആലപ്പുഴയിലെ പൊലീസ് ഉദ്യോഗസ്ഥനെതിരെ എസ്പിക്ക് പരാതി നല്‍കി ജയില്‍ ഡിഐജി. വാഹന പരിശോധനയ്ക്കിടെ എസ്‌ഐ ഭാര്യയോട് മോശമായി പെരുമാറിയെന്നുകാട്ടി ഡിഐജി എം.കെ. വിനോദ്കുമാര്‍ ആണ് പരാതി നല്‍കിയത്. ആലപ്പുഴ നോര്‍ത്ത് എസ്‌ഐ മനോജിനെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. വാഹനം തടഞ്ഞു നിര്‍ത്തി രേഖകള്‍ ആവശ്യപ്പെട്ടെന്നും പിന്നീട് ഹാജരാക്കാം എന്ന് പറഞ്ഞപ്പോള്‍ എസ്‌ഐ തട്ടിക്കയറിയെന്നുമാണ് പരാതി. അമ്മയ്ക്ക് മരുന്ന് വാങ്ങാന്‍ പോകുന്നതിനിടയിലാണ് സംഭവം. തന്നോട് ഫോണില്‍ സംസാരിക്കാന്‍ ഭാര്യ ആവശ്യപ്പെട്ടെങ്കിലും എസ്‌ഐ കൂട്ടാക്കിയില്ല എന്നും ഡിഐജി എം.കെ. വിനോദ്കുമാര്‍ പരാതിയില്‍ പറയുന്നു. നാട്ടുകാര്‍ക്ക് മുന്നില്‍ സ്ത്രീ എന്ന പരിഗണന നല്‍കാതെ മോശമായി പെരുമാറിയെന്നും എസ്പിക്ക് നല്‍കിയ പരാതിയില്‍ ബോധിപ്പിച്ചിട്ടുണ്ട്.
Read More » -
Kerala
ഇന്‍ഡിഗോയുടെ കരിപ്പുരിലെ രണ്ടാമത്തെ ബസിനും 37000 രൂപ പിഴചുമത്തി ആര്‍.ടി.ഒ നോട്ടിസ്
കരിപ്പുര്‍: നികുതി അടയ്ക്കാത്ത പേരില്‍ കരിപ്പുര്‍ വിമാനത്താവളത്തില്‍ ഓടുന്ന ഇന്‍ഡിഗോയുടെ മറ്റൊരു ബസിനുകൂടി മലപ്പുറം ആര്‍.ടി.ഒയുടെ നോട്ടീസ്. നികുതി അടയ്ക്കാത്തതിനാലാണ് 37000 രൂപ പിഴ ചുമത്തിയതെന്ന് മലപ്പുറം ആര്‍.ടി.ഒ അറിയിച്ചു. വിമാനത്താവളത്തില്‍ ഓടുന്ന മറ്റൊരു ഇന്‍ഡിഗോ ബസ്സിനും കൂടി നോട്ടീസ് നല്‍കിയിട്ടുണ്ട്. നികുതി അടയ്ക്കാനാണ് കൊണ്ടോട്ടി ജോയിന്റ് ആര്‍.ടി.ഒ നോട്ടീസ് നല്‍കിയത്. വിമാനത്താവളത്തില്‍ ഓടുന്ന പല വണ്ടികളും കൃത്യമായ നികുതി അടക്കുന്നില്ലെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് പരിശോധന. വിമാനത്താവളങ്ങളില്‍ ഓടുന്ന എല്ലാ വണ്ടികളും പരിശോധിക്കും. വണ്ടി നമ്പര്‍ വഴിയാണ് പരിശോധന. ആദ്യ ഘട്ടത്തില്‍ നോട്ടീസ് അയയക്കുകയാണ് ചെയ്യുന്നത്. പിഴയടച്ചില്ലെങ്കില്‍ വണ്ടി പിടിച്ചെടുക്കും. ഇ.പി. ജയരാജനെതിരായ ഇന്‍ഡിഗോ യാത്രാവിലക്കിനു പിന്നാലെ കമ്പനിയുടെ ബസുകള്‍ പിടിച്ചെടുക്കുകയും പിഴയീടാക്കുകയും ചെയ്തത് ഏറെ ചര്‍ച്ചയായിരുന്നു.
Read More » -
Crime
മലപ്പുറത്ത് ഹെല്‍മെറ്റ് പെറ്റിക്ക് പൊക്കി; പിഴയെത്തിയത് എറണാകുളത്തെ യഥാര്‍ഥ ഉടമയ്ക്ക്; മോഷണ വണ്ടി കുടുങ്ങി
മലപ്പുറം: എറണാകുളത്തുനിന്ന് മോഷണം പോയ സ്‌കൂട്ടര്‍ മലപ്പുറത്ത് വാഹനപരിശോധനയ്ക്കിടെ പിടിയില്‍. എറണാകുളം കോതമംഗലം സ്വദേശി സുധീറിന്റെ മോഷണം പോയ സ്‌കൂട്ടറാണ് കോഴിക്കോട് അത്തോളി സ്വദേശിയില്‍ നിന്നും പിടികൂടിയത്. മലപ്പുറത്ത് വാഹന പരിശോധനയ്ക്കടെ ഹെല്‍മറ്റില്ലാതെ സ്‌കൂട്ടറില്‍ വരികയായിരുന്നയാളെ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ കൈ കാണിച്ച് നിര്‍ത്തുകയും പിഴ അടയ്ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇ പോസ് മെഷീന്‍ ഉപയോഗിച്ചാണ് ഉദ്യോഗസ്ഥര്‍ പിഴ കൈപ്പറ്റിയത്. എന്നാല്‍ പിഴ ഈടാക്കിയതിന് മൊബൈലിലേക്ക് അയച്ച എസ് എം എസ് ലഭിച്ചത് ഒറിജിനല്‍ ഉടമയക്ക് ആയിരുന്നു. അങ്ങനെയാണ് കള്ളിപൊളിഞ്ഞത്. യഥാര്‍ഥ ആര്‍ സി ഉടമ സുധീര്‍ ഫോണിലേക്ക് പിഴ അടച്ചെന്ന സന്ദേശം വന്നതിനു പിന്നാലെ മലപ്പുറം എന്‍ഫോഴ്‌സ്‌മെന്റിലേക്ക് വിളിച്ചു കാര്യം തിരക്കി. അപ്പോഴാണ് ബൈക്ക് മോഷ്ടിച്ചതാണെന്ന് ഉദ്യോഗസ്ഥര്‍ക്ക് മനസിലായത്. തുടര്‍ന്ന് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ നടത്തിയ വാഹന പരിശോധനയില്‍ മോഷണം പോയ ആക്‌സസ് സ്‌കൂട്ടര്‍ കയ്യോടെ പൊക്കി. സുധീര്‍ വാഹനം മോഷണം പോയതിനെ തുടര്‍ന്ന് ജനുവരിയില്‍ കോതമംഗലം പൊലീസില്‍ പരാതി നല്‍കിയിരുന്നു. മലപ്പുറത്ത്…
Read More » -
Kerala
ഇ.പി. ജയരാജനെതിരെയും മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിനെതിരേയും കേസെടുക്കാന്‍ കോടതി ഉത്തരവ്
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ ഇന്‍ഡിഗോ വിമാനത്തിലുണ്ടായ പ്രതിഷേധത്തില്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജനെതിരെയും മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്കെതിരെയും കേസെടുക്കാന്‍ കോടതി ഉത്തരവ്. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടാണ് ഉത്തരവിട്ടത്. ഇ.പി.ജയരാജന്‍, മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളായ അനില്‍ കുമാര്‍, സുനീഷ് വി.എം. എന്നിവര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനാണ് കോടതി നിര്‍ദേശം നല്‍കിയത്. വധശ്രമം, ക്രിമിനല്‍ ഗൂഢാലോചന എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പരാതിയിലാണ് കേസെടുക്കാന്‍ തിരുവനന്തപുരം ജെഎഫ്എംസി കോടതി രണ്ട് ജഡ്ജി ലെനി തോമസ് ഉത്തരവിട്ടത്.
Read More » -
India
വീട്ടില്‍ വരേണ്ട, ഓഫീസിലെത്താം; ഇ.ഡി നിര്‍ദേശം തള്ളി സോണിയ: പ്രതിപക്ഷത്തെ അണിനിരത്താന്‍ കോണ്‍ഗ്രസ്
ദില്ലി: നാഷണല്‍ ഹെറാള്‍ഡ് കേസുമായി ബന്ധപ്പെട്ട് വീട്ടിലെത്തി മൊഴിയെടുക്കാം എന്ന ഇഡി ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശം കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി തള്ളി. ഓഫീസിലെത്താമെന്ന് സോണിയ ഇ ഡിയെ അറിയിച്ചു. അതേസമയം സോണിയ ഗാന്ധിക്കെതിരായ ഇഡി നീക്കത്തിനെതിരെ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളുടെയും സഹകരണം തേടി കോണ്‍ഗ്രസ്. കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നു എന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടും. നാളെ രാവിലെ സംയുക്ത വാര്‍ത്താ സമ്മേളനം നടത്തും. പാര്‍ലമെന്റില്‍ സംയുക്തമായി വിഷയം ഉന്നയിക്കും. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ പ്രതിഷേധിച്ച് അറസ്റ്റു വരിക്കും. സംസ്ഥാനങ്ങളില്‍ എംഎല്‍എമാര്‍ അറസ്റ്റു വരിക്കും. എന്നിങ്ങനെയാണ് പ്രതിരോധ തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. കേസില്‍ സോണിയയുടെ മൊഴിയെടുത്ത ശേഷം കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധിയെ വീണ്ടും ചോദ്യം ചെയ്യാനാണ് ഇഡിയുടെ നീക്കം. നേരത്തെ അഞ്ച് ദിവസം അന്‍പതിലേറെ മണിക്കൂര്‍ രാഹുിനെ ഇഡി ചോദ്യം ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട രേഖകള്‍ സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം രാഹുല്‍ തേടിയിട്ടുണ്ട്. നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ ഉടമസ്ഥരായ അസോസിയേറ്റഡ്…
Read More » -
Kerala
ബത്തേരിയില്‍ ഭീതിപരത്തിയ പെണ്‍കടുവ പിടിയില്‍
വയനാട്: ബത്തേരി വാകേരിയില്‍ നിരവധി വളര്‍ത്തു മൃഗങ്ങളെ കൊന്ന് ഭീതിപരത്തിയ കടുവയെ വനംവകുപ്പ് പിടികൂടി. കക്കടംകുന്ന് ഏദന്‍വാലി എസ്റ്റേറ്റില്‍ സ്ഥാപിച്ച കൂട്ടിലാണ് 13 വയസുള്ള പെണ്‍ കടുവ കുടുങ്ങിയത്. പ്രാഥമിക ചികിത്സ നല്‍കാനായി കടുവയെ ബത്തേരിയിലെ മൃഗ പരിപാലന കേന്ദ്രത്തിലേക്ക് മാറ്റി. ചീഫ് വെറ്ററിനറി സര്‍ജന്‍ അരുണ്‍ സഖറിയയുടെ നേതൃത്വത്തിലാണ് ചികിത്സ. ബത്തേരി മേഖലയില്‍ നിരവധി വളര്‍ത്തു മൃഗങ്ങളെ കടുവ കൊന്നിരുന്നു. ഈ മാസം 12 ന് കക്കടംകുന്ന് ഏദന്‍വാലി എസ്റ്റേറ്റില്‍ കടുവയെത്തി വളര്‍ത്തു നായയെ കൊന്നിരുന്നു. പിന്നീടാണ് എസ്റ്റേറ്റിനുള്ളില്‍ കടുവാ കൂടും നിരീക്ഷണ ക്യാമറകളും സ്ഥാപിച്ചത്. ഇന്ന് രാവിലെ വീണ്ടും എസ്റ്റേറ്റിനുള്ളിലെത്തിയ കടുവ വനം വകുപ്പ് ഒരുക്കിയ കെണിയില്‍ അകപ്പെട്ടു. 13 വയസ് പ്രായമുള്ള പെണ്‍കടുവയ്ക്ക് കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് വനം വകുപ്പ് അറിയിച്ചു. കൂട്ടിലായ കടുവയെ മയക്കുവെടി വച്ച ശേഷം പ്രാഥമിക ചികിത്സ നല്‍കും. ഇതിനായി ബത്തേരിയിലെ മൃഗപരിപാലന കേന്ദ്രത്തിലേക്ക് കടുവയെ മാറ്റിയിട്ടുണ്ട്. കടുവയെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് എസ്റ്റേറ്റിലെ…
Read More » -
NEWS
റെനില്‍ വിക്രമസിംഗെ ലങ്കന്‍ പ്രസിഡന്റ്; അംഗീകരിക്കില്ലെന്ന് ആവര്‍ത്തിച്ച് പ്രക്ഷോഭകര്‍
കൊളംബോ: ശ്രീലങ്കയുടെ പുതിയ പ്രസിഡന്റായി റെനില്‍ വിക്രമസിംഗെ തിരഞ്ഞെടുക്കപ്പെട്ടു. 225 അംഗ പാര്‍ലമെന്റില്‍ 134 പേരുടെ പിന്തുണയോടെയാണ് വിക്രമസിംഗെ അധികാരത്തിലേക്ക് എത്തുന്നത്. മുഖ്യ എതിരാളിയായ ദല്ലാസ് അലഹപെരുമയ്ക്ക് 82 വോട്ടുകള്‍ മാത്രമാണ് നേടാനായത്. ഇടതുപക്ഷ സ്ഥാനാര്‍ഥി അനുര ഡിസനായകെയ്ക്ക് മൂന്ന് വോട്ടുകള്‍ ലഭിച്ചു. എന്നാല്‍ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ച ജനകീയ പ്രക്ഷോഭത്തെത്തുടര്‍ന്ന് പ്രധാനമന്ത്രിയും പ്രസിഡന്റും സ്ഥാനം രാജിവച്ച ശ്രീലങ്കയില്‍ ഇതോടെ പ്രശ്‌നങ്ങള്‍ അവസാനിക്കുന്നില്ലെന്നാണ് വിലയിരുത്തല്‍. റെനില്‍ വിക്രമസിംഗെ പ്രധാനമന്ത്രിയായിരിക്കെയാണ് ശ്രീലങ്കയില്‍ ശക്തമായ ജനകീയ പ്രക്ഷോഭം ആരംഭിച്ചത്. രാജ്യത്തിന്റെ അവസ്ഥയ്ക്ക് പ്രധാനമന്ത്രിക്കും ഉത്തരവാദിത്തമുണ്ടെന്ന് ആരോപിച്ച് വിക്രമസിംഗെയുടെ രാജിയും ജനങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് പ്രധാനമന്ത്രി സ്ഥാനം അദ്ദേഹം രാജിവച്ചു. പിന്നാലെ പ്രക്ഷോഭം ശക്തമായി പ്രസിഡന്റ് ഗോതബായ രജപക്സെ രാജിവയ്ക്കുകയും നാടുവിടുകയും ചെയ്തു. ഇതോടെ ആക്ടിങ് പ്രസിഡന്റായി ചുമതലയേറ്റെടുത്ത് ഭരണം നടത്തിവരികയായിരുന്നു റെനില്‍ വിക്രമസിംഗെ. എന്നാല്‍ റെനില്‍ വിക്രമസിംഗെയെ അംഗീകരിക്കില്ലെന്ന് വ്യക്തമാക്കിയ പ്രക്ഷോഭകര്‍ അദ്ദേഹത്തിന്റെ കോലം പ്രസിഡന്റ് ഓഫീസിന് മുന്നില്‍ കത്തിച്ചിരുന്നു. പ്രതിസന്ധിയും…
Read More »