KeralaNEWS

പത്ത് വയസിൽ നോവലെഴുതിയ ലൈബ അബ്ദുൽ ബാസിത് ഗിന്നസ് ബുക്ക് റെക്കോര്‍ഡില്‍ ഇടം നേടി

ന്യൂമാഹി : ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൽ ഇടം നേടിയ പെരിങ്ങാടിയുടെ അഭിമാനം ലൈബ അബ്ദുൽ ബാസിതിനെ നാളെ ആദരിക്കുന്നു.

ജൂലൈ 21 വ്യാഴാഴ്ച വൈകുന്നേരം 4.30 ന് പെരിങ്ങാടി ബോട്ട് ടെർമിനലിൽ വെച്ച് നടക്കുന്ന ചടങ്ങിലാണ് ആദരിക്കുന്നത്.

Signature-ad

ഏറ്റവും കുറഞ്ഞ പ്രായത്തില്‍ നോവല്‍ എഴുതിയതിനാണ് ഗിന്നസ് ബുക്ക് റെക്കോര്‍ഡില്‍ ലൈബ ഇടം നേടിയത്. ഓര്‍ഡര്‍ ഓഫ് ദ ഗാലക്സി, ദ സ്നോഫ്ലേക്ക് ഓഫ് ലൈഫ് എന്ന നോവലെഴുതുമ്പോള്‍ പത്ത് വയസും 164 ദിവസവുമാണ് ലൈബയുടെ പ്രായം. സൗദി അറേബ്യന്‍ വിദ്യാര്‍ത്ഥി പന്ത്രണ്ടാം വയസില്‍ എഴുതിയ നോവലിന്‍റെ റെക്കോര്‍ഡാണ് ലൈബ മറികടന്നത്.

Back to top button
error: