Month: July 2022

  • Crime

    യു.എ.ഇ. കോണ്‍സുല്‍ ജനറലും ജലീലും രഹസ്യ കൂടിക്കാഴ്ച നടത്തി, ഒരു മലയാള പത്രത്തിന് യു.എ.ഇയില്‍ വിലക്ക് ഏര്‍പ്പെടുത്താന്‍ സഹായം ആവശ്യപ്പെട്ടു; കെ.ടി. ജലീലിനെതിരായി സ്വപ്ന നല്‍കിയ സത്യവാങ്മൂലം പുറത്ത്‌

    തിരുവനന്തപുരം: മുന്‍മന്ത്രി കെ.ടി. ജലീലിനെതിരായി സ്വര്‍ണക്കേസ് പ്രതി സ്വപ്‌ന സുരേഷ് നല്‍കിയ സത്യവാങ്മൂലം പുറത്ത്. യു.എ.ഇ. കോണ്‍സുല്‍ ജനറലും ജലീലും പലതവണ രഹസ്യ കൂടിക്കാഴ്ച നടത്തിയെന്നും കേരളത്തിന് അകത്തും പുറത്തും നിരവധി ബിസിനസുകള്‍ക്ക് ജലീല്‍ ലക്ഷ്യമിട്ടെന്നും സ്വപ്‌ന സത്യവാങ്മൂലത്തില്‍ ആരോപിക്കുന്നു. ഒരു മലയാള ദിനപ്പത്രത്തിന് യു.എ.ഇയില്‍ വിലക്ക് ഏര്‍പ്പെടുത്താന്‍ ജലീല്‍ സഹായം ആവശ്യപ്പെട്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. കെ.ടി. ജലീലിനെതിരേ കൂടുതല്‍ ആരോപണങ്ങള്‍ ഉണ്ടാകുമെന്നും ചില തെളിവുകള്‍ കോടതിക്ക് സമര്‍പ്പിക്കുമെന്നും സ്വപ്‌ന സുരേഷ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇന്ന് സ്വപ്‌ന സുരേഷിന്റെ അഭിഭാഷകനാണ് ഇതു സംബന്ധിച്ച തെളിവുകള്‍ ഹൈക്കോടതിക്ക് കൈമാറിയിരിക്കുന്നത്. വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ ജലീല്‍, യു.എ.ഇ. കോണ്‍സുല്‍ ജനറലുമായി കോണ്‍സുല്‍ ജനറല്‍ ഓഫീസില്‍ വെച്ച് നിരവധി കൂടിക്കാഴ്ചകള്‍ നടത്തിയിരുന്നു. കൂടാതെ, യു.എ.ഇ. ഭരണാധികാരിക്ക് ജലീല്‍ നേരിട്ട് കത്തയക്കുകയും ചെയ്തു. താന്‍ അതിന് സഹായിച്ചു എന്നും സ്വപ്ന ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്. യു.എ.ഇയില്‍ കോവിഡ് ബാധിച്ച് നിരവധി മലയാളികള്‍ മരിച്ചിരുന്നു. ഇതു സംബന്ധിച്ച്…

    Read More »
  • Kerala

    ഏകാധിപതികള്‍ക്ക് രാഷ്ട്രീയ എതിരാളികളെ ഭയം: വിഡി സതീശന്‍

    ഒരു ഫാസിസ്റ്റ് ഭരണകൂടം എങ്ങനെയെല്ലാം പ്രവര്‍ത്തിക്കുമെന്നതിന് ഉദാഹരണമാണ് കേന്ദ്രത്തിലെ മോദി ഭരണമെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍. എഐസിസി അധ്യക്ഷ സോണിയ ഗാന്ധിക്കെതിരായ രാഷ്ട്രീയപകപോക്കലിന്റെ ഭാഗമായുള്ള ഇ.ഡി.നടപടിക്കെതിരെ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച രാജ്ഭവന്‍ ഉപരോധം ഉദ്ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു അദ്ദേഹം. ഭരണകൂടത്തിന്റെ എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച് രാഷ്ട്രീയ പ്രതിയോഗികളെ ഇല്ലായ്മ ചെയ്യുകയാണ് മോദി സര്‍ക്കാര്‍. ഏകാധിപതികളായ ഹിറ്റ്‌ലറിനും മുസോളിനിക്കും മോദിക്കും രാഷ്ട്രീയ എതിരാളികളെ ഭയമാണ്. ഇവരെല്ലാം ഭയത്തില്‍ ജീവിക്കുന്ന ഭീരുക്കളാണ്. രാഷ്ട്രീയ എതിരാളികളില്ലാത്ത നാളെയെ സ്വപ്‌നം കണ്ടുറങ്ങുന്ന ഭീരുവാണ് മോദി. ഇല്ലായ്മ ചെയ്യാന്‍ ശ്രമിച്ചപ്പോഴെല്ലാം ശക്തമായ തിരിച്ചുവന്ന പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. കേന്ദ്ര സര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ രാഷ്ട്രീയ പ്രതിയോഗികളെ അപകീര്‍ത്തിപ്പെടുത്താനും ഇഷ്ടക്കാരുടെ ചെയ്തികളെ ചേര്‍ത്തുനിര്‍ത്തി സംരക്ഷിക്കാനും ഉപയോഗിക്കുന്നു. കേരളത്തില്‍ നയതന്ത്ര ചാനല്‍ വഴി സ്വര്‍ണ്ണം കടത്തിയ കേസ് ഇ.ഡി അന്വേഷിക്കാന്‍ സാധ്യമല്ല. കള്ളപ്പണം സംബന്ധിച്ച ഇടപാടുകള്‍മാത്രമാണ് ഇഡിക്ക് അന്വേഷിക്കാന്‍ സാധിക്കുക. ഇഡി അന്വേഷണത്തില്‍ മാത്രം ഒതുക്കി സ്വര്‍ണ്ണക്കടത്ത് കേസ് അട്ടിമറിക്കാനാണ് സംസ്ഥാന…

    Read More »
  • LIFE

    ബസിന്റെ പിന്‍ചക്രത്തിനു മുന്നിലേക്ക് വീണ യുവാവിന്റെ ജീവന്‍ രക്ഷിച്ച് ഹെല്‍മെറ്റ്; അദ്ഭുത രക്ഷപ്പെടല്‍ വീഡിയോ

    ബെംഗളൂരു: ബസിനടിയിലേക്ക് തെറിച്ചുവീണ ബൈക്ക് യാത്രക്കാരന്റെ ജീവന്‍ രക്ഷിച്ച് ഹെല്‍മെറ്റ്. ബൈക്ക് യാത്രികര്‍ക്ക് ഹെല്‍മെറ്റിന്റെ പ്രധാന്യം എത്രമാത്രമുണ്ടെന്ന് വ്യക്തമാക്കുന്ന വീഡിയോ ബെംഗളൂരു പോലീസ് ആണ് പങ്കുവച്ചത്. ‘നല്ല നിലവാരമുള്ള ഐഎസ്ഐ മാര്‍ക്ക് ഹെല്‍മറ്റ് ജീവന്‍ രക്ഷിക്കുന്നു’ എന്ന അടിക്കുറിപ്പോടെ ബെംഗളൂരു ജോയിന്റ് ട്രാഫിക് കമ്മീഷണര്‍ ബി.ആര്‍. രവികാന്ത് ഗൗഡയാണ് അപകടത്തിന്റെ സിസിടിവി വീഡിയോ ട്വിറ്ററില്‍ പങ്കിട്ടിരിക്കുന്നത്. ബൈക്കില്‍ സഞ്ചരിക്കുന്ന ആള്‍ തെറിച്ച് ബസിന്റെ ടയറുകള്‍ക്കിടയിലേക്ക് വീഴുന്നതും അത്ഭുതകരമായി രക്ഷപ്പെടുന്നതുമാണ് വീഡിയോ. ഹെല്‍മറ്റിന്റെ പ്രധാന്യം സംബന്ധിച്ച് ബോധവത്കരണത്തിന് ബെംഗളൂരു പോലീസ് ഈ വീഡിയോ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. ബ്രസീലിലെ റിയോ ഡി ജനീറോയിലുള്ള ബെല്‍ഫോര്‍ഡ് റോക്സോയില്‍ തിങ്കളാഴ്ച നടന്ന അപകടമാണിതെന്നാണ് മനസ്സിലാകുന്നത്. ಉತ್ತಮ ಗುಣಮಟ್ಟದ ಐ ಎಸ್ ಐ ಮಾರ್ಕ್ ಹೆಲ್ಮೆಟ್" ಜೀವರಕ್ಷಕ" Good quality ISI MARK helmet saves life. pic.twitter.com/IUMyH7wE8u — Dr.B.R. Ravikanthe Gowda IPS (@jointcptraffic) July 20, 2022 വീഡിയോയില്‍ അപകടത്തില്‍പ്പെടുന്ന ബൈക്ക് യാത്രികന്‍ 19-കാരനായ…

    Read More »
  • LIFE

    “വിശുദ്ധ മെജോ” ട്രെയിലർ റിലീസ്

    ജയ് ഭീം ഫെയിം ലിജോമോള്‍ ജോസ്, തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ ഫെയിം മാത്യു തോമസ്, ഡിനോയ് പൗലോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കികിരണ്‍ ആന്റണി സംവിധാനം ചെയ്യുന്ന “വിശുദ്ധ മെജോ” എന്ന ചിത്രത്തിന്റെ ട്രെയിലർ, പ്രശസ്ത നടൻ മോഹൻലാൽ തന്റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു. വിനോദ് ഷൊര്‍ണൂര്‍, ജോമോന്‍ ടി ജോണ്‍, ഷമീര്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജോമോന്‍ ടി ജോണ്‍ നിർവ്വഹിക്കുന്നു. ഡിനോയ് പോലോസ് കഥ തിരക്കഥ സംഭാഷണമെഴുതുന്നു. സുഹൈല്‍ കോയയുടെ വരികൾക്ക് ജസ്റ്റിൻ വർഗ്ഗീസ് സംഗീതം പകർന്ന ഗാനം അദീഫ് മുഹമ്മദ് ആലപിക്കുന്നു. എഡിറ്റർ-ഷമീര്‍ മുഹമ്മദ്. സൗണ്ട് ഡിസൈന- ശങ്കരന്‍ എ എസ്, സിദ്ധാര്‍ത്ഥന്‍ ശബ്ദമിശ്രണം-വിഷ്ണു സുജാതന്‍ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ-വിനീത് ഷൊര്‍ണൂര്‍, പ്രൊഡക്ഷൻ കൺട്രോളർ-ഷാഫി ചെമ്മാട്,കല- നിമേഷ് താനൂർ.

    Read More »
  • Kerala

    പേവിഷബാധ മൂലമുള്ള മരണം ഒഴിവാക്കാന്‍ കര്‍മ്മ പദ്ധതി

    തിരുവനന്തപുരം: പേവിഷബാധയ്‌ക്കെതിരായ പ്രതിരോധത്തില്‍ പ്രഥമ ശുശ്രൂഷയ്ക്കും വാക്‌സിനേഷനും അതീവ പ്രധാന്യമാണുള്ളതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പല ജില്ലകളിലും നായകളുടെ കടി രണ്ടു മുതല്‍ മൂന്നിരട്ടി വരെ വര്‍ധിച്ച സാഹചര്യത്തില്‍ പേവിഷബാധ മൂലമുള്ള മരണം ഒഴിവാക്കാന്‍ ആരോഗ്യ വകുപ്പ് കര്‍മ്മ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഇതിന് പൊതുജനങ്ങളുടെ പങ്കാളിത്തവും അവബോധവും വളരെ പ്രധാനമാണ്. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെയുള്ള പ്രവര്‍ത്തനങ്ങളിലൂടെയും ശക്തമായ ബോധവത്ക്കരണത്തിലൂടെയും മൃഗങ്ങളുടെ കടി ഏല്‍ക്കുന്നത് കുറച്ചു കൊണ്ടുവരാനും പേവിഷബാധ മൂലമുള്ള മരണം ഒഴിവാക്കാനും സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. പേവിഷബാധ പ്രതിരോധത്തില്‍ ഏറ്റവും നിര്‍ണായകം കൃത്യ സമയത്ത് സ്വീകരിക്കുന്ന വാക്‌സിനേഷന്‍ ആണെന്നതിന് ശക്തമായ ശാസ്ത്രീയ തെളിവുകളുണ്ട്. അതിനാല്‍ തന്നെ കുപ്രചാരണങ്ങള്‍ തള്ളിക്കളഞ്ഞ് എല്ലാവരും ശാസ്ത്രീയമായ നിയന്ത്രണ മാര്‍ഗങ്ങള്‍ സ്വീകരിക്കണം. നായയോ, പൂച്ചയോ മറ്റേതെങ്കിലും മൃഗങ്ങളോ കടിക്കുകയോ മാന്തുകയോ ചെയ്താല്‍ മുറിവ് സാരമുള്ളതല്ലെങ്കില്‍ കൂടി അവഗണിക്കരുത്. പ്രഥമ ശുശ്രൂഷയും ചികിത്സയും വളരെ പ്രധാനമാണ്. അതിനാല്‍ തന്നെ എല്ലാവരും ഇക്കാര്യം ശ്രദ്ധിക്കേണ്ടതാണ്. പ്രഥമ ശുശ്രൂഷ…

    Read More »
  • Pravasi

    മക്കയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മലയാളി തീര്‍ത്ഥാടക മരിച്ചു

    റിയാദ്: മക്കയിലെ ആശുപത്രിയില്‍ രണ്ടാഴ്ചയായി ചികിത്സയിലായിരുന്ന മലയാളി തീര്‍ത്ഥാടക മരിച്ചു. ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഹജ്ജിനെത്തിയ കാസര്‍കോട്, പടന്ന സ്വദേശി റൗളാ ബീവി (50) ആണ് മരിച്ചത്. ഹൃദ്രോഗത്തെ തുടര്‍ന്ന് രണ്ടാഴ്ചയോളം കിങ് അബ്ദുല്ല മെഡിക്കല്‍ സിറ്റി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ബുധനാഴ്ച ഉച്ചയോടെ മരിച്ചു. പുരുഷ സഹായമില്ലാത്ത നോണ്‍ മഹറം വിഭാഗത്തില്‍ ബന്ധു നൂര്‍ജഹാനൊപ്പം ഹജ്ജിന് എത്തിയതായിരുന്നു റൗളാ ബീവി. ഹജ്ജ് കര്‍മങ്ങള്‍ക്കിടെ മിനായില്‍ വെച്ച് അസുഖം ബാധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. മകന്‍ റഷീദ് രിദ പരിചരണത്തിനായി ദുബൈയില്‍ നിന്ന് സൗദി അറേബ്യയില്‍ എത്തിയിരുന്നു. ഭര്‍ത്താവ് – അബ്ദുല്‍ ഹക്കീം. മക്കള്‍ – സഫ്വാന്‍, റഷീദ് രിദ, സയ്യിദ് അബൂബക്കര്‍. മൃതദേഹം കിങ് അബ്ദുല്ല മെഡിക്കല്‍ സിറ്റി മോര്‍ച്ചറിയില്‍ സുക്ഷിച്ചിരിക്കുകയാണ്. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം മക്കയില്‍ കബറടക്കുന്നതിന് ഇന്ത്യന്‍ കോണ്‍സുലേറ്റ് കമ്യൂണിറ്റി വിഭാഗം ശ്രമം നടത്തിവരുന്നു.

    Read More »
  • India

    വീണ്ടും വിളിക്കും; മൂന്നുമണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം സോണിയയെ വിട്ടയച്ച് ഇ.ഡി

    ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ മൂന്നു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനുശേഷം കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ വിട്ടയച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍. ആവശ്യമെങ്കില്‍ വീണ്ടും വിളിപ്പിക്കുമെന്ന് അറിയിച്ചാണ് ഇന്നത്തെ ചോദ്യം ചെയ്യല്‍ അവസാനിപ്പിച്ച് വിട്ടയച്ചത്. രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്തത് പോലെ ദീര്‍ഘനേരം സോണിയയെ ചോദ്യം ചെയ്യില്ലെന്ന സൂചന നേരത്തെ തന്നെ ഇ.ഡി. വൃത്തങ്ങള്‍ നല്‍കിയിരുന്നു. സോണിയ ഗാന്ധിയുടെ അനാരോഗ്യം പരിഗണിച്ചാണ് ദീര്‍ഘനേരത്തെ ചോദ്യംചെയ്യല്‍ ഒഴിവാക്കിയതെന്നാണ് വിവരം. ഉച്ചയ്ക്ക് 12 മണിയോടെയാണ് ചോദ്യം ചെയ്യലിന് സോണിയ ഗാന്ധി ഇ.ഡി. ആസ്ഥാനത്ത് എത്തിയത്. മക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ക്ക് ഒപ്പമാണ് സോണിയ ചോദ്യം ചെയ്യലിന് ഹാജരായത്. രണ്ടോ മൂന്നോ ദിവസം കൊണ്ട് ചോദ്യംചെയ്യല്‍ പൂര്‍ത്തിയാക്കാനാണ് ഇ.ഡി. ഉദ്ദേശിക്കുന്നത്. നേരത്തെ നോട്ടീസ് നല്‍കിയതിന് പിന്നാലെ കോവിഡ് ബാധിച്ച സോണിയ, തുടര്‍ചികിത്സയുടെ ഭാഗമായി ചോദ്യംചെയ്യല്‍ നീട്ടണമെന്ന് ആവശ്യപ്പെട്ടിരുന്നു. അതേസമയം, സോണിയയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ഇ.ഡി. നടപടിക്കെതിരേ രാജ്യവ്യാപകമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍…

    Read More »
  • Kerala

    ജനകീയ പ്രശ്നങ്ങളിൽ കൃത്യമായ ഇടപെടൽ നടത്തുന്ന സേനയാണ് കേരള പൊലീസെന്ന് മന്ത്രി വീണാ ജോർജ്

    ശാസ്ത്രീയ കുറ്റാന്വേഷണ രംഗത്ത് കേരള പോലീസ് ഇന്ത്യയിൽ തന്നെ ഒന്നാം സ്ഥാനത്ത് നിൽക്കുമ്പോഴും ജനങ്ങളുടെ പ്രശ്നങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനും അവർക്കു കഴിയുന്നുവെന്നു മന്ത്രി പറഞ്ഞു .കേരള പോലീസ് അസോസിയേഷൻ 36-)o സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായുള്ള സംസ്ഥാന കമ്മിറ്റി യോഗം ഉൽഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കേരള പോലീസിനെ ജനകീയവൽക്കരിക്കുന്നതിനുള്ള ആദ്യ ശ്രമങ്ങൾ നടത്തിയത് ഇഎംഎസ് സർക്കാർ ആണെന്നും, ഇ എം എസ് മന്ത്രിസഭയുടെ ആദ്യ തീരുമാനങ്ങളിൽ ഒന്ന് പാവപ്പെട്ടവരുടെയും കുടികിടപ്പുകാരുടെയും കുടിലുകൾ പോലീസ് പൊളിക്കേണ്ടതില്ല എന്ന ചരിത്രപരമായ തീരുമാനം ആയിരുന്നുവെന്നും അഡ്വ വി ജോയ് എംഎൽഎ പറഞ്ഞു. എഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബ് ഐപിഎസ് മുഖ്യപ്രഭാഷണം നടത്തി.കെ പി എ സംസ്ഥാന ജനറൽ സെക്രട്ടറി കെപി പ്രവീൺ, കെ പി എ സംസ്ഥാന ട്രഷറർ സുധീർ ഖാൻ,കെ പി എസ് ഒ എ സംസ്ഥാന ട്രഷറർ പി പി കരുണാകരൻ, കെ പി ഒ എ സംസ്ഥാന ഭാരവാഹികളായ പി ജി അനിൽകുമാർ,മഹേഷ് പി…

    Read More »
  • Kerala

    നീറ്റ് പരീക്ഷയ്‌ക്കെത്തിയ പെണ്‍കുട്ടികളെ അവഹേളിച്ച സംഭവം: അഞ്ച് പ്രതികള്‍ക്ക് ജാമ്യം

    കൊല്ലം: നീറ്റ് പരീക്ഷക്കെത്തിയ പെണ്‍കുട്ടികളെ സുരക്ഷാ പരിശോധനയുടെ പേരില്‍ അവഹേളിച്ച സംഭവത്തില്‍ അറസ്റ്റിലായ അഞ്ച് പ്രതികള്‍ക്ക് ജാമ്യം. പരീക്ഷാകേന്ദ്രത്തിന്റെ ചുമതല ഉണ്ടായിരുന്ന പ്രജി ഐസക് രാജു, ഒബ്‌സര്‍വര്‍ ഡോ. ഷംനാദ് എന്നിവര്‍ക്കും കരാര്‍ ജീവനക്കാരായ മൂന്നു പേര്‍ക്കുമാണ് ജാമ്യം കിട്ടിയത്. പരീക്ഷാ കേന്ദ്രത്തിന്റെ ചുമതലയുള്ള അധ്യാപകനും എന്‍ടിഎ നിയോഗിച്ച ഒബ്‌സര്‍വറും ഇന്നാണ് അറസ്റ്റിലായത്. അടിവസ്ത്രമടക്കം പരിശോധിക്കാന്‍ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയത് ഇവരാണെന്നാണ് പൊലീസിന്റെ അന്വേഷണത്തിലെ കണ്ടെത്തല്‍. സിസിടിവി ദൃശ്യങ്ങളില്‍ നിന്നും ലഭിച്ച തെളിവുകളും കഴിഞ്ഞ ദിവസം അറസ്റ്റിലായ പ്രതികള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലുമാണ് അധ്യാപകരെ പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ അധ്യാപകരാണ് പരിശോധന നടത്താന്‍ നിര്‍ദേശം നല്‍കിയതെന്ന് കഴിഞ്ഞ ദിവസം പിടിയിലായ കരാര്‍ ജീവനക്കാരും പൊലീസിന് മൊഴി നല്‍കിയിരുന്നു. 500 രൂപ ദിവസവേതനത്തില്‍ നിയോഗിച്ച മൂന്ന് ജീവനക്കാരടക്കം അഞ്ചു പേരെ നേരത്തെ പിടികൂടിയിരുന്നു. എന്നാല്‍ ഏജന്‍സിയിലെ തന്നെ ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശപ്രകാരം അല്ലാതെ ജീവനക്കാര്‍ ഇത്തരമൊരു നടപടി സ്വീകരിക്കില്ല എന്നായിരുന്നു പൊലീസിന്റെ…

    Read More »
  • India

    മെട്രോയില്‍ ഇന്‍സ്റ്റഗ്രാം റീല്‍സിനായി നൃത്തം ചെയ്ത യുവതിക്കെതിരെ കേസ് കൊടുത്ത് അധികൃതര്‍

    ഹൈദ്രബാദ് നഗരത്തിലെ മെട്രോയില്‍ ഇന്‍സ്റ്റഗ്രാം റീല്‍സിനായി നൃത്തം ചെയ്ത യുവതിക്കെതിരെ കേസ് കൊടുത്ത് അധികൃതര്‍. തമിഴ് ഗാനത്തിന് ചുവടുവയ്ക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം ഹൈദരാബാദ് മെട്രോ റെയില്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുന്നത്. യുവതിക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. വീഡിയോയില്‍ കാണുന്ന മറ്റ് യാത്രക്കാര്‍ യുവതിയുടെ പ്രവര്‍ത്തി ഇഷ്ടപ്പെടുന്നതായി തോന്നുന്നില്ലെന്ന് നിരവധി പേര്‍ പ്രതികരിച്ചു. മറ്റ് യാത്രക്കാര്‍ക്ക് ശല്യമാകുകയാണ് ചെയ്തതെന്ന വിമര്‍ശനവും ഉയര്‍ന്നുവന്നു. ഇതൊക്കെ പൊതുഗതാഗത സംവിധാനങ്ങളില്‍ അനുവദനീയമാണോ എന്നും ചിലര്‍ ചോദ്യം ചെയ്തു. മെട്രോ സ്‌റ്റേഷനുകള്‍ വിനോദ കേന്ദ്രങ്ങളായും നൃത്തവേദികളായും മാറ്റിയോ എന്ന് ഹൈദരാബാദ് മെട്രോ റെയിലിനെ ടാഗ് ചെയ്തുകൊണ്ട് ഒരാള്‍ ചോദിച്ചു  

    Read More »
Back to top button
error: