Month: July 2022
-
Business
ബാങ്കുകളിലോ എടിഎമ്മിലോ നേരിട്ട് പോകാതെ തന്നെ ഇടപാട് വിവരങ്ങള്‍ വീട്ടിലിരുന്ന് പരിശോധിക്കാം. അറിയാം എസ്ബിഐയുടെ വാട്ട്സ്ആപ്പ് ബാങ്കിംഗ് സേവനങ്ങളെ കുറിച്ച്
ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തങ്ങളുടെ ഉപയോക്താക്കൾക്ക് ബാങ്കിംഗ് ഇടപാടുകൾ ലളിതമാക്കുന്നതിനുള്ള ഒരു മാർഗമായി വാട്ട്‌സ്ആപ്പ് ബാങ്കിംഗ് സേവനങ്ങൾ ആരംഭിച്ചിരുന്നു. ഇതുവഴി എസ്‌ബിഐയുടെ ഉപയോക്താക്കൾക്ക് ബാങ്കിലോ എടിഎമ്മിലോ നേരിട്ട് പോകാതെ തന്നെ ചില ബാങ്കിങ് സേവനങ്ങൾ വാട്ട്സ് ആപ്പ് വഴി ലഭിക്കും. എസ്ബിഐ വാട്ട്‌സ്ആപ്പ് ബാങ്കിംഗ് സേവനം ഉപയോഗിക്കുന്നത് എങ്ങനെ? വാട്ട്‌സ്ആപ്പ് വഴി എസ്ബിഐയുടെ ബാങ്കിംഗ് സേവനം ഉപയോഗിക്കുന്നതിന് ആദ്യം രജിസ്റ്റർ ചെയ്യണം. 7208933148 എന്ന നമ്പറിലേക്ക് WAREG എന്ന് ടൈപ്പ് ചെയ്ത് ഒപ്പം അക്കൗണ്ട് നമ്പർ കൂടി ടൈപ്പ് ചെയ്ത് ഒരു എസ്എംഎസ് അയയ്‌ക്കുക. ഓർക്കേണ്ട കാര്യം എന്താണെന്ന് വെച്ചാൽ എസ്‌ബിഐ അക്കൗണ്ടുമായി ലിങ്ക് ചെയ്‌തിരിക്കുന്ന അതേ ഫോൺ നമ്പറിൽ നിന്നായിരിക്കണം എസ്എംഎസ് അയക്കാൻ. എസ്‌ബിഐ വാട്ട്‌സ്ആപ്പ് ബാങ്കിംഗിൽ രജിസ്റ്റർ ചെയ്തതിന് ശേഷം എസ്ബിഐയുടെ 90226 90226 എന്ന നമ്പറിൽ നിന്ന് നിങ്ങളുടെ വാട്ട്‌സ്ആപ്പിലേക്ക് ഒരു സന്ദേശം ലഭിക്കും. ഈ നമ്പർ സേവ്…
Read More » -
Kerala
ജിഎസ്ടി പരിഷ്‌കാരം: കുത്തക കമ്പനികളെ സഹായിക്കാനെന്ന് തോമസ് ഐസക്
തിരുവനന്തപുരം: രാജ്യത്തെ പുതിയ ചരക്ക് സേവന നികുതിനിരക്ക് കുത്തക കമ്പനികളെ സഹായിക്കാൻ വേണ്ടിയുള്ള കേന്ദ്ര സർക്കാരിന്റെ ആസൂത്രിത നീക്കമാണെന്ന് മുൻ ധനമന്ത്രി തോമസ് ഐസക്. ചണ്ഡീഗഡിൽ നടന്ന 47-ാമത് ജിഎസ്ടി കൗൺസിൽ യോഗത്തിൽ രാജ്യത്തെ ജിഎസ്ടി നിരക്ക് ഉയർത്താനുള്ള തീരുമാനം എടുക്കുകയും തിങ്കളാഴ്ച മുതൽ ഇത് പ്രാബല്യത്തിൽ വരുത്തുകയും ചെയ്തിരുന്നു. മുൻകൂട്ടി പായ്ക്ക് ചെയ്തതും ലേബൽ ചെയ്തതുമായ കാർഷിക ഉത്പന്നങ്ങളുടെ മേൽ 5 ശതമാനം ജിഎസ്ടിയാണ് ചുമത്തിയത്. പുതിയ നികുതി വർദ്ധനവ് വൻകിട കുത്തക കമ്പനികളെ സഹായിക്കാനുള്ളതാണെന്ന് തോമസ് ഐസക് ആരോപിച്ചു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് മുൻ ധനമന്ത്രി പ്രതിഷേധം അറിയിച്ചത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം വായിക്കാം പുതിയ ജി.എസ്.ടി നിരക്ക് ഘടന കുത്തക കമ്പനികളെ സഹായിക്കാൻ വേണ്ടിയുള്ള കേന്ദ്രത്തിന്റെ ആസൂത്രിതമായ നീക്കമാണ്. ബ്രാൻഡ് ചെയ്ത് ഉൽപ്പന്നങ്ങൾ വിൽക്കുന്ന കമ്പനികൾ അവരുടെ ഉൽപ്പന്നങ്ങൾ 26 കിലോ പായ്ക്കറ്റിലാക്കിയാൽ നികുതി വെട്ടിപ്പ് നടത്താം. വലിയ നികുതി ചോർച്ചയിലേക്കാണ് ഇതു നയിക്കുക. ജി.എസ്.ടി നികുതി…
Read More » -
Business
സ്വർണവില കൂപ്പുകുത്തി; നാല് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്, പവന് 36,800 രൂപ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വില ഇടിഞ്ഞു. ഇന്നലെ നേരിയ തോതിൽ ഉയർന്ന സ്വർണവില ഇന്ന് കുത്തനെ ഇടിഞ്ഞു. ഒരു പവൻ സ്വർണത്തിന് ഇന്ന് 320 രൂപ കുറഞ്ഞതോടെ സംസ്ഥാനത്തെ സ്വർണവില നാല് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തി. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 36,800 രൂപയാണ്. രണ്ട് മാസം മുൻപ് മെയ് 18 ന് സ്വർണവില 36880 രൂപയായിരുന്നു. അതിനുശേഷം ഇത്രയും കുറഞ്ഞ നിരക്കിലേക്ക് എത്തുന്നത് ഇന്നാണ്. ഇന്നലെ സ്വർണവിലയിൽ 80 രൂപയുടെ വർദ്ധനവ് ഉണ്ടായിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വില 40 രൂപ കുറഞ്ഞു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 4,600 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും ഇടിഞ്ഞു. 35 രൂപയാണ് ഇടിഞ്ഞത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 3,800 രൂപയാണ്. അതേസമയം സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഹാൾമാർക്ക് വെള്ളിയുടെ വില…
Read More » -
Business
4,500 എയർ ഇന്ത്യ ജീവനക്കാർ പുറത്തേക്ക്; വിആർഎസ് ഏർപ്പെടുത്തി ടാറ്റ ഗ്രൂപ്പ്
ദില്ലി: സ്വകാര്യവത്കരിച്ച മുൻ കേന്ദ്ര പൊതുമേഖലാ വിമാനക്കമ്പനി എയർ ഇന്ത്യയുടെ ജീവനക്കാർക്ക് വോളണ്ടറി റിട്ടയർമെന്റ് സ്കീം ടാറ്റ ഗ്രൂപ്പ് അവതരിപ്പിച്ചിരുന്നു. ഏകദേശം 4,500 ജീവനക്കാർ വിരമിക്കലിന് തീരുമാനിച്ചതായാണ് ഇക്കണോമിക് ടൈംസ് റിപ്പോർട്ട്. കൂടാതെ, അടുത്ത രണ്ട് വർഷത്തിനുള്ളിൽ 4,000 പേർ കൂടി കമ്പനിയിൽ നിന്ന് വിരമിക്കും. എയർ ഇന്ത്യയിൽ ആകെ 12,085 ജീവനക്കാരുണ്ട്, അവരിൽ 8,084 പേർ സ്ഥിരം ജോലിക്കാരും 4,001 പേർ കരാറുകാരുമാണ്. ചെലവ് കുറഞ്ഞ അന്താരാഷ്ട്ര വിഭാഗമായ എയർ ഇന്ത്യ എക്‌സ്പ്രസിന് 1,434 ജീവനക്കാരാണുള്ളത്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 5,000 എയർ ഇന്ത്യ ജീവനക്കാരാണ് വിരമിക്കാനൊരുങ്ങുന്നത്. സാങ്കേതിക മേഖലയിലും നൂതന പരിഷ്കാരങ്ങൾ കൊണ്ട് വരാൻ എയർ ഇന്ത്യ ലക്ഷ്യമിടുന്നുണ്ട്. അതിനാൽ തന്നെ പുതിയ എഞ്ചിനുകളും മെഷീനുകളും കൈകാര്യം ചെയ്യാൻ അന്താരാഷ്ട്ര പരിചയമുള്ള ജീവനക്കാർ ഉണ്ടാകേണ്ടത് അത്യാവശ്യമാണെന്നും വിവിധ തസ്തികകളിലേക്ക് ഉടനെ തന്നെ വലിയ തോതിലുള്ള റിക്രൂട്ട്മെന്റ് ഉണ്ടാകുമെന്നും ടാറ്റ ഗ്രൂപ്പ് അറിയിച്ചു. ടാറ്റ സൺസിന് കീഴിലെ മൂന്നാമത്തെ വിമാനക്കമ്പനിയാണ്…
Read More » -
Business
നഷ്ടത്തോടെ തുടക്കം, ഒടുവില്‍ കരുത്തുകാട്ടി കാളകള്‍; വിപണികള്‍ അഞ്ചാം ദിനവും നേട്ടത്തില്‍
മുംബൈ: രാവിലെ നഷ്ടത്തില്‍ വ്യാപാരം ആരംഭിച്ച ഓഹരി വിപണി നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് സൂചികകള്‍ ഉയര്‍ന്നു നില്‍ക്കവേ വ്യാപാരം അവസാനിപ്പിക്കുന്നത്. ബിഎസ്ഇ സെന്‍സെക്സ് 284 പോയിന്റ് അഥവാ 0.5 ശതമാനം ഉയര്‍ന്ന് 55,682ലും എന്‍എസ്ഇ നിഫ്റ്റി 50 89 പോയിന്റ് അഥവാ 0.54 ശതമാനം ഉയര്‍ന്ന് 16,610ലും ക്ലോസ് ചെയ്തു. നിഫ്റ്റി പിഎസ്ബി സൂചിക 1.56 ശതമാനം ഉയര്‍ന്നപ്പോള്‍ നിഫ്റ്റി ഫാര്‍മ 0.4 ശതമാനം ഇടിഞ്ഞു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ക്യാപ് സൂചികകള്‍ 1.3 ശതമാനം വരെ ഉയര്‍ന്നു. ജൂണിലെ തകര്‍ച്ചയില്‍നിന്ന് ഒമ്പതുശതമാനത്തോളം വിപണികള്‍ കുതിച്ചുയര്‍ന്നു. വിദേശ നിക്ഷേപകരുടെ പിന്തുണയോടെ ആഗോള വിപണികളില്‍നിന്നുള്ള സമ്മര്‍ദത്തെ ചെറുക്കാന്‍ ആഭ്യന്തര സൂചികകള്‍ക്ക് കഴിഞ്ഞു. അതേസമയം, അടുത്തയാഴ്ച നടക്കാനിരിക്കുന്ന യുഎസ് ഫെഡറല്‍ റിസര്‍വിന്റെ യോഗതീരുമാനം നിര്‍ണായകമാകും. മുക്കാല്‍ ശതമാനം നിരക്ക് വര്‍ധനവാണ് പ്രതീക്ഷിക്കുന്നത്. ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, എല്‍ ആന്‍ഡ് ടി, ബജാജ് ഫിനാന്‍സ്, ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്സ്, യുപിഎല്‍, എല്‍ ആന്‍ഡ് ടി,…
Read More » -
Kerala
മുങ്ങിമരണങ്ങൾ തുടർക്കഥകളാകുന്നു, വീടിനുസമീപത്തെ കുളത്തിൽവീണ് നാലുവയസ്സുകാരൻ മരിച്ചു; ഒന്നരവയസ്സുകാരി സഹോദരി ഗുരുതരാവസ്ഥയിൽ
കോഴിക്കോട്: വീട്ടുവളപ്പിലെ കുളത്തിൽ വീണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുകയായിരുന്ന നാലുവയസ്സുകാരൻ മരിച്ചു. പൊൻമള പറങ്കിമൂച്ചിക്കൽ കുറുപ്പുംപടി ഫക്കീർ മുഹമ്മദിന്റെയും സുൽഫത്തിന്റെയും മകൻ മുഹമ്മദ് ഹമീം (4) ആണ് ബുധനാഴ്ച പുലർച്ചെ മരിച്ചത്. കൂടെ കുളത്തിൽവീണ സഹോദരിയായ ഒന്നരവയസ്സുകാരി ഫാത്തിമ മെഹറ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ചെവ്വാഴ്ച രാവിലെ വീടിനു പിറകുവശത്തുള്ള കുളത്തിൽ കുട്ടികൾ അബദ്ധത്തിൽ വീഴുകയായിരുന്നു. മുഹമ്മദ് മുഖ്സിൽ അമീൻ, ആയിശത്തുൽ മെഹ്റ എന്നിവരാണ് ദമ്പതിമാരുടെ മറ്റു മക്കൾ.
Read More » -
India
രാഷ്‌ട്രപതി തെരെഞ്ഞടുപ്പ്:ദ്രൗപദി മുര്‍മു മുന്നിൽ
രാജ്യത്തന്റെ 15-ാമത് രാഷ്‌ട്രപതി തെരെഞ്ഞടുപ്പിന്റെ വെട്ടെണ്ണൽ അവസാനഘട്ടത്തിൽ. എന്‍ഡിഎ സ്ഥാനാര്‍ത്ഥി ദ്രൗപദി മുര്‍മുവാണ് മുന്നില്‍. ദ്രൗപദി മുര്‍മുവിന് 540 എംപിമാരുടെ പിന്തുണ ലഭിച്ചെന്നാണ് ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരം. 3,78,000 ആണ് മുര്‍മുവിന് ലഭിച്ചിരിക്കുന്ന വോട്ടുകളുടെ മൂല്യം. പ്രതിപക്ഷ സ്ഥാനാര്‍ത്ഥിക്ക് യശ്വന്ത് സിന്‍ഹയ്ക്ക് 208 പാര്‍ലമെന്റംഗങ്ങളുടെ പിന്തുണയാണുള്ളത്. 1,45,600 ആണ് സിന്‍ഹയ്ക്ക് ലഭിച്ച വോട്ടുകളുടെ മൂല്യം. രാജ്യസഭാ സെക്രട്ടറി ജനറൽ പി.സി മോദിയാണ് ഇരുവർക്കും ലഭിച്ച എംപിമാരുടെ വോട്ട് വിവരങ്ങൾ പുറത്തുവിട്ടത്. രാവിലെ 11 മണി മുതലാണ് വോട്ടുകൾ എണ്ണിത്തുടങ്ങിയത്. ആരംഭം മുതൽ മുർമു വ്യക്തമായ ഭൂരിപക്ഷം നിലനിർത്തുകയാണ്.
Read More » -
Tech
ഫോണ്‍പേ ആസ്ഥാനം ഇന്ത്യയിലേക്ക് മാറ്റുമെന്ന് റിപ്പോര്‍ട്ടുകള്‍
ദില്ലി: പ്രമുഖ ഡിജിറ്റൽ പേയ്‌മെന്റ് സ്ഥാപനമായ ഫോൺപേ തങ്ങളുടെ ആസ്ഥാനം സിംഗപ്പൂരിൽ നിന്ന് ഇന്ത്യയിലേക്ക് മാറ്റാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. അതേസമയം, ഫോൺ പേയുടെ ഏറ്റവും വലിയ ഓഹരി ഉടമയായ ഫ്ലിപ്പ്കാർട്ട് സിംഗപ്പൂരിൽ തന്നെ തുടരും. 2020 ഡിസംബെരിൽ ആണ് ഫ്ലിപ്പ്കാർട്ടിൽ നിന്നും ഫോൺപേ വേറിട്ടത്. തുടർന്ന് രാജ്യത്തെ ഏറ്റവും മികച്ച ഇ-കൊമേഴ്‌സ് സ്ഥാപനങ്ങളിൽ ഒന്നായ ഫ്ലിപ്പ്കാർട്ട് ഫോൺപേയുടെ ഏറ്റവും വലിയ ഓഹരി ഉടമയായി. സിംഗപ്പൂരിൽ നിന്ന് ഇന്ത്യയിലേക്ക് ഫോൺ മാറ്റുമെന്ന വാർത്തയോട് ഫോൺപേയോ ഫ്ലിപ്പ്കാർട്ടോ പ്രതികരിച്ചിട്ടില്ല. അതേസമയം, ഫോൺ പേ ജീവനക്കാരുടെ എണ്ണം വർധിപ്പിക്കാൻ ഒരുങ്ങുന്നതായും റിപ്പോർട്ടുകളുണ്ട്. 2022 അവസാനത്തോടെ രാജ്യത്തുടനീളമുള്ള മൊത്തം ജീവനക്കാരുടെ എണ്ണം വർധിപ്പിക്കാനാണ് ഫോൺപേ ലക്ഷ്യമിടുന്നത്. ജീവനക്കാരുടെ എണ്ണം നിലവിലുള്ള 2,600 ൽ നിന്ന് 5,400 ആയി ഉയർത്തും . ബംഗളൂരു, പുണെ, മുംബൈ, ദില്ലി തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി അടുത്ത 12 മാസത്തിനുള്ളിൽ പുതിയ നിയമനങ്ങൾ നടത്താനാണ് ഫോൺ പേയുടെ നീക്കം. ഏകദേശം 2,800ഓളം…
Read More » -
India
അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി ലോക സമ്പന്നരുടെ പട്ടികയില്‍ നാലാം സ്ഥാനത്ത്
ലോക സമ്പന്നരുടെ പട്ടികയില്‍ നാലാം സ്ഥാനം കൈയ്യടക്കി അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി. മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്‌സിനെ പിന്തള്ളിയാണ് അദാനിയുടെ നേട്ടം. ബില്‍ ഗേറ്റ്‌സ് 20 ശതകോടി ഡോളര്‍ ‘ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന്’ സംഭാവന ചെയ്തതോടെയാണ് 115.5 ശതകോടി ഡോളര്‍ ആസ്തിയുള്ള് ഗൗതം അദാനി ഫോബ്‌സ് പട്ടികയില്‍ നാലാം സ്ഥാനത്തെത്തിയത്. ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ്, ലുയീ വുട്ടോണ്‍ സഹസ്ഥാപകന്‍ ബെര്‍ണാര്‍ഡ് ആര്‍ണോള്‍ട്ട്, ടെസ്ലയുടെ ഇലോണ്‍ മസ്‌ക്ക് എന്നിവരാണ് യഥാക്രമം ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത്. ഇസ്രയേലിലെ ഹൈഫ തുറമുഖം സ്വകാര്യവല്‍ക്കരിക്കുന്നതിനുള്ള ടെന്‍ഡര്‍ അദാനി ഗ്രൂപ്പ് നേടിയതിന് പിന്നാലെയാണ് ഫോബ്‌സ് പട്ടികയിലെ മാറ്റം.
Read More » -
India
‘2024ൽ നടക്കേണ്ടത് തിരസ്കരണത്തിന്റെ തെരഞ്ഞെടുപ്പ്’; ബിജെപിക്കെതിരെ ആഞ്ഞടിച്ച് മമത
കൊല്‍ക്കത്ത: 2024-ല്‍ നടക്കുന്നത് ബിജെപിയെ അധികാരത്തിൽ നിന്ന് പുറത്തുചാടിക്കുന്ന തിരസ്കരണത്തിന്‍റെ തെരഞ്ഞെടുപ്പ് ആയിരിക്കണമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജി. കൊൽക്കത്തയിൽ തൃണമൂൽ കോൺഗ്രസിന്റെ രക്തസാക്ഷി ദിന റാലിയിൽ സംസാരിക്കുകയായിരുന്നു മമത. ബിജെപിയുടെ ചങ്ങലകളും അവരുടെ കഴിവില്ലായ്മയും തകർത്ത് ഒരു ജനപക്ഷ സർക്കാർ സ്ഥാപിക്കണമെന്നും മമത ആഹ്വാനം ചെയ്തു. 2024-ൽ ബിജെപിക്ക് ലോക്‌സഭയിൽ ഭൂരിപക്ഷം ലഭിക്കില്ല. ബിജെപി ഹിന്ദു കാർഡും മുസ്ലീം കാർഡുംആദിവാസി കാർഡും കളിക്കുന്നു. എന്നാൽ അവർ ആദിവാസികൾക്ക് അവരുടെ അവകാശങ്ങൾ നൽകില്ല. ബിജെപിക്ക് സ്ഥിരബുദ്ധി നഷ്ടപ്പെട്ടിരിക്കുന്നു. വറുത്ത അരിക്ക് പോലും ജിഎസ്ടി ഏര്‍പ്പെടുത്തിയിരിക്കുന്നു. മധുരപലഹാരത്തിനും സംഭാരത്തിനും തൈരിനും ജിഎസ്ടിയാണ്. രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചാല്‍ അതിനുപോലും ജിഎസ്ടി ചുമത്തിയേക്കാമെന്നും അവർ പറഞ്ഞു. മഹാരാഷ്ട്രയിലെ ശിവസേനയിലെ വിമതരെ കൂട്ടുപിടിച്ച് ബിജെപി അധികാരത്തിലേറിയതിനെയും മമതാ ബാനർജി വിമർശിച്ചു. മുംബൈയെ തകര്‍ത്തെന്നാണ് ബിജെപി കരുതുന്നത്. ഛത്തീസ്ഗഢിനേയും ബംഗാളിനേയും തകര്‍ക്കാനാവുമെന്നും അവര്‍ കരുതുന്നു. ബംഗാളിലേക്ക് വരേണ്ടെന്നും ഇവിടെ ബംഗാള്‍ കടുവകളുണ്ടെന്ന് അവര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയാണെന്നും മമത ബാനർജി…
Read More »