Month: July 2022

  • Kerala

    സോണിയ ഗാന്ധി ഓഗസ്റ്റ് മൂന്നിന് ഹാജരാകാന്‍ കൊല്ലം മുന്‍സിഫ് കോടതി ഉത്തരവ്; പരാതിക്കാരന്‍ കോണ്‍ഗ്രസ് നേതാവ്

    കൊല്ലം: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സോണിയ ഗാന്ധി അടക്കമുള്ള നേതാക്കള്‍ ഓഗസ്റ്റ് മൂന്നിന് ഹാജരാകാന്‍ കൊല്ലം മുന്‍സിഫ് കോടതിയുടെ ഉത്തരവ്. കോണ്‍ഗ്രസിന്റെ നിയമാവലിക്കു വിരുദ്ധമായി ഡിസിസി പ്രസിഡന്റ് പുറപ്പെടുവിച്ച സസ്‌പെന്‍ഷന്‍ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസിന്റെ കുണ്ടറയിലെ നേതാവ് പൃഥ്വിരാജ് നല്‍കിയ ഹര്‍ജിയിലാണു കോടതിയുടെ ഉത്തരവ്. സോണിയാ ഗാന്ധിക്ക് പുറമെ, കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍, ഡിസിസി പ്രസിഡന്റ് പി രാജേന്ദ്ര പ്രസാദ് എന്നിവരും ഹാജരാകണമെന്ന് കോടതി ഉത്തരവിട്ടു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്റെ ആരോപണങ്ങളെത്തുടര്‍ന്ന് അന്നത്തെ ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ കുണ്ടറയിലെ പ്രാദേശിക നേതാവായിരുന്ന പൃഥ്വിരാജിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. സസ്‌പെന്‍ഷന്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പാര്‍ട്ടി നേതൃത്വത്തിന് നിവേദനം നല്‍കിയെങ്കിലും മറുപടി ലഭിക്കാത്തതിനെ തുടര്‍ന്നാണ് നിയമനടപടിയുമായി മുന്നോട്ട് പോയത്. കെപിസിസി അംഗങ്ങളുടെ തെരഞ്ഞെടുക്കുമ്പോള്‍ കുണ്ടറ ബ്ലോക്കില്‍ നിന്നുള്ള പ്രതിനിധിയെ കേസിന്റെ തീരുമാനം വരുന്നതുവരെ നിശ്ചയിക്കരുതെന്നാവശ്യപ്പെട്ട് പൃഥ്വിരാജ് ഉപഹര്‍ജിയും നല്‍കിയിട്ടുണ്ട്. അഡ്വ. ബോറിസ് പോള്‍ മുഖേനയാണ് പൃഥീരാജ് മുന്‍സിഫ്…

    Read More »
  • Kerala

    ആണ്‍കുട്ടികളും പെണ്‍കുട്ടികളും അടുത്തിരിക്കുന്നുവെന്നാരോപിച്ച് ബെഞ്ച് വെട്ടിപ്പൊളിച്ച സിഇടി ബസ് കാത്തിരിപ്പു കേന്ദ്രം പൊളിച്ചുകളയുമെന്ന് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍

    ആണ്‍കുട്ടികളും പെണ്‍കുട്ടികളും അടുത്തിരിക്കുന്നുവെന്നാരോപിച്ച് ബെഞ്ച് വെട്ടിപ്പൊളിച്ച സിഇടി ബസ് കാത്തിരിപ്പു കേന്ദ്രം പൊളിച്ചുകളയുമെന്ന് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍. നിലവിലെ ഷെഡ് അനധികൃതമായി നിര്‍മ്മിച്ചതാണ്. അത് പൊളിച്ച് ആധുനിക സൗകര്യത്തോട് കൂടി ലിംഗ സമത്വ കാഴ്ചപ്പാട് ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് പുതിയ ബസ് കാത്തിരിപ്പു കേന്ദ്രം നിര്‍മ്മിക്കുമെന്നും മേയര്‍ പറഞ്ഞു.   ബെഞ്ച് വെട്ടിപ്പൊളിച്ചതിനെ തുടര്‍ന്ന് വിവാദമായ തിരുവനന്തപുരം ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളേജിന് സമീപത്തെ ബസ് സ്റ്റാന്‍ഡ് സന്ദര്‍ശിക്കുകയായിരുന്നു മേയര്‍. വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിക്കാനുണ്ടായ സാഹചര്യം കൂടി നമ്മള്‍ മനസ്സിലാക്കണം. അവര്‍ അങ്ങനെ ഉപയോഗിച്ചുകൊണ്ടിരുന്ന ഒരു ബസ് സ്റ്റാന്‍ഡ് നശിപ്പിക്കപ്പെടുന്നു അല്ലെങ്കില്‍ അതിന്റെ ഘടനയില്‍ മാറ്റം വരുത്തുന്നു എന്ന് പറയുന്നത് തെറ്റായ നടപടിയാണ്. അതില്‍ പ്രതികരിക്കാന്‍ തീരുമാനിച്ചതില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അഭിനന്ദനം അറിയിക്കുന്നുവെന്നും ആര്യ രാജേന്ദ്രന്‍ പറഞ്ഞു.  

    Read More »
  • Kerala

    പുലര്‍ച്ചെയെത്തിയ കാട്ടാന വീട് തകര്‍ത്തു; സ്‌കൂള്‍ കെട്ടിടത്തില്‍ അഭയം തേടി പ്രധാനാധ്യാപികയും ഭര്‍ത്താവും

    ഇടുക്കി: കാട്ടാന വീട് ആക്രമിച്ചതിനെത്തുടര്‍ന്ന് മണിക്കൂറുകളോളം ഭീതിയുടെ മുള്‍മുനയില്‍ കഴിഞ്ഞ് കുടുംബം. നയമക്കാട് എസ്റ്റേറ്റിലെ ദമ്പതികള്‍ക്കാണ് പുലര്‍ച്ചെ കാട്ടാനയുടെ ആക്രമണം നേരിടേണ്ടി വന്നത്. പുലര്‍ച്ചെ നാല് മണിയോടെ വീടിന് മുന്നിലെത്തിയ കാട്ടാന വീടിന്റെ ചുമരുകള്‍ തകര്‍ത്തു. വീടിനുള്ളിലേക്ക് പ്രവേശിക്കാനുള്ള ശ്രമം പരാജയപ്പെട്ടെങ്കിലും അവിടെ തന്നെ നിലയുറപ്പിച്ച കാട്ടാന ഭീതി ജനിപ്പിച്ചു. ഇതോടെ നയമക്കാട് എല്‍പി സ്‌കൂളിലെ പ്രധാനാധ്യാപികകൂടിയായ മഹാലക്ഷ്മിയും ഭര്‍ത്താവ് സോളമന്‍ രാജയും മറ്റൊരു വാതിലിലൂടെ പുറത്തു കടന്ന് അടുത്തുള്ള സ്‌കൂള്‍ കെട്ടിടത്തില്‍ അഭയം തേടുകയായിരുന്നു. പിന്നീട് ഫോണിലൂടെ വിവിരം അറിയിച്ചതിനെ തുടര്‍ന്ന് സമീപവാസികള്‍ എത്തി ശബ്ദം ഉയര്‍ത്തിയതോടെ കാട്ടാന മടങ്ങിയപ്പോഴാണ് ദമ്പതികളുടെ ശ്വാസം നേരെ വീണത്. ഇരുവരും അഭയം തേടിയ സ്‌കൂളിന്റെ ശുചിമുറികള്‍ ഒരാഴ്ച മുമ്പ് കാട്ടാന തകര്‍ത്തിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി മൂന്നാറിലെ എസ്റ്റേറ്റുകളില്‍ കാട്ടാനകള്‍ തുടരെ ഭീതി പടര്‍ത്തുകയാണ്. കാട്ടാനയുടെ മുമ്പില്‍പ്പെട്ട യുവാവിനെ കാട്ടാന ചുഴറ്റിയെറിഞ്ഞതിനു പിന്നാലെയാണ് നയമക്കാട് എസ്റ്റേറ്റിലെ ദമ്പതികള്‍ക്കും ആക്രമണം നേരിടേണ്ടി വന്നത്.

    Read More »
  • LIFE

    വിക്രാന്ത് റോണയെ കേരളത്തിലെത്തിച്ച്‌ ദുൽഖർ സൽമാന്റെ വേഫർ ഫിലിംസ്

    രാജമൗലി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകർക്കിടയിൽ ആരാധകർ ഏറെ ലഭിച്ച താരമാണ് കിച്ച സുദീപ് . ഈച്ചയിലും ബാഹുബലിയിലും ഒക്കെ വലുതും ചെറുതുമായ വേഷങ്ങൾ കൈകാര്യം ചെയ്ത പ്രിയ താരം . കിച്ച സുദീപ് നായക വേഷത്തിലെത്തുന്ന ചിത്രമാണ് വിക്രാന്ത് റോണ. പൂർണമായും 3 ഡി യിൽ ഒരുങ്ങുന്ന ചിത്രം മലയാളം ഉൾപ്പടെ പല ഭാഷയിൽ പുറത്ത് വരും. ഹോളിവുഡ് നിലവാരത്തോടു കിട പിടിക്കുന്ന ഇന്ത്യൻ ചിത്രമായി ജൂലൈ 28 ന് ലോകമെമ്പാടും 6000 സ്ക്രീനുകളിൽ വിക്രാന്ത് റോണ പ്രദർശനത്തിനെത്തും. ചിത്രത്തിന്റെ ട്രൈലറിനും പാട്ടുകൾക്കും ഗംഭീര സ്വീകരണമാണ് ലഭിച്ചത്. ഇതിനോടകം തന്നെ 104 മില്യൺ കാഴ്ചക്കാരാണ് ചിത്രത്തിന്റെ പ്രൊമോഷൻ കണ്ടെന്റുകൾ കണ്ടത്. അനൂപ് ഭണ്ടാരി സംവിധാനം ചെയ്യുന്ന ചിത്രം ഒരു ഫാന്റസി ആക്ഷൻ ചിത്രമാണിത് . ശാലിനി ജാക്ക് മഞ്ജുവും അലങ്കാർ പാണ്ട്യനും ചേർന്നു നിർമ്മിച്ച ചിത്രത്തിൽ സുദീപിന്റെ കിച്ച ക്രീയേഷൻസും നിർമ്മാണത്തിൽ പങ്കാളിയാണ്. വില്യം ഡേവിഡ് ആണ് കാമറക്ക് പിന്നിൽ, ബി…

    Read More »
  • Crime

    പ്ലസ് ടു കോഴ: കെ.എം. ഷാജിയുടെ അറസ്റ്റ് ഹൈക്കോടതി താല്ക്കാലികമായി തടഞ്ഞു

    കൊച്ചി: പ്ലസ്ടു കോഴ്‌സ് അനുവദിക്കാന്‍ ഇരുപത്തഞ്ച് ലക്ഷം രൂപ കോഴവാങ്ങിയെന്ന കേസില്‍ മുസ്ലീം ലീഗ് നേതാവും മുന്‍ എംഎല്‍എയുമായ കെഎം ഷാജിയെ അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി താല്ക്കാലികമായി തടഞ്ഞു. അടുത്ത ചൊവ്വാഴ്ച വരെയാണ് അറസ്റ്റ് തടഞ്ഞത്. കേസ് കോടതി ചൊവ്വാഴ്ച്ച വീണ്ടും പരിഗണിക്കും. അഴീക്കോട് എംഎല്‍എയായിരിക്കെ 2016ല്‍ കെ.എം. ഷാജി അഴീക്കോട് സ്‌കൂളില്‍ പ്ലസ്ടു കോഴ്‌സ് അനുവദിക്കാന്‍ ഇരുപത്തഞ്ച് ലക്ഷം രൂപ കോഴവാങ്ങിയെന്ന് മുന്‍ ലീഗ് നേതാവാണ് ആദ്യം ആരോപണമുന്നയിച്ചത്. 2020 ഏപ്രിലില്‍ കണ്ണൂര്‍ വിജിലന്‍സാണ് ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തു. പിന്നീടാണ് കേസ് ഇഡിയുടെ കൈയിലേക്കെത്തിയത്. കെ.എം. ഷാജിയെയും ഭാര്യയെയും നിയമസഭാ തിരഞ്ഞെടുപ്പ് കാലത്തടക്കം കേസുമായി ബന്ധപ്പെട്ട് ഇഡി കോഴിക്കോട് ഓഫീസില്‍ വിളിച്ചു വരുത്തി ചോദ്യം ചെയ്തിരുന്നു. സ്‌കൂളിലെ ഒരു അധ്യാപകനില്‍നിന്നാണ് കോഴ വാങ്ങിയതെന്നും, ഈ അധ്യാപകന് പിന്നീട് സ്‌കൂളില്‍ സ്ഥിരനിയമനം ലഭിച്ചെന്നും ഇഡി അന്വേഷണത്തില്‍ വ്യക്തമായി. ഈ കോഴപ്പണമുപയോഗിച്ച് ഷാജി ഭാര്യ ആശയുടെ പേരില്‍ കോഴിക്കോട് വേങ്ങേരി വില്ലേജില്‍…

    Read More »
  • Kerala

    കോവിഡ് ബാധിച്ച് മരിച്ചവരുടെ വനിതാ ആശ്രിതര്‍ക്കായി ‘സ്മൈല്‍ കേരള’ വായ്പാ പദ്ധതി

    സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ കുടുംബങ്ങളെ (പട്ടികവര്‍ഗ്ഗ/ന്യൂനപക്ഷ/പൊതുവിഭാഗം) സഹായിക്കുന്നതിനായി ആരംഭിച്ച സ്മൈല്‍ കേരള സ്വയംതൊഴില്‍ വായ്പാ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരള സര്‍ക്കാരും സംസ്ഥാന വനിതാവികസന കോര്‍പ്പറേഷനും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. ആറ് ശതമാനം വാര്‍ഷിക പലിശ നിരക്കില്‍ പരമാവധി അഞ്ച് ലക്ഷം രൂപ വരെയാണ് വായ്പ നല്‍കുന്നത്. വായ്പാ തുകയുടെ 20 ശതമാനം അല്ലെങ്കില്‍ പരമാവധി ഒരു ലക്ഷംരൂപ വരെ സബ്‌സിഡി ലഭിക്കുമെന്ന് വനിതാ വികസന കോര്‍പ്പറേഷന്‍ മേഖലാ മാനേജര്‍ അറിയിച്ചു. മുഖ്യവരുമാനശ്രയമായ വ്യക്തി കോവിഡ് ബാധിച്ച് മരിച്ചവരുടെ വനിതകളായ ആശ്രിതര്‍ക്കാണ് വായ്പ ലഭിക്കുക. 18 നും 60 നുമിടയില്‍ പ്രായമുള്ള, കുടുംബ വാര്‍ഷികവരുമാനം 3 ലക്ഷം രൂപയില്‍ താഴെയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ കേരളത്തില്‍ സ്ഥിര താമസക്കാര്‍ ആയിരിക്കണം. അപേക്ഷയ്ക്കായി www.kswdc.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0471- 2328257, 9496015006.

    Read More »
  • VIDEO

    മഞ്ഞിൻകൂടാരത്തിൽ രാപ്പാർക്കാൻ ഒരിടം. ഇടുക്കിയുടെ നെറുകയിലെ മറ്റൊരു സ്വർഗ്ഗ ഭൂമി…പാഞ്ചലിമേട്-വീഡിയോ

    മഞ്ഞിൻകൂടാരത്തിൽ രാപ്പാർക്കാൻ ഒരിടം. ഇടുക്കിയുടെ നെറുകയിലെ മറ്റൊരു സ്വർഗ്ഗ ഭൂമി…പാഞ്ചലിമേട് https://youtu.be/-jKTzJ1VkTE

    Read More »
  • India

    അവിവാഹിതയാണെന്ന കാരണത്താല്‍ ഗര്‍ഭഛിദ്രം നിഷേധിക്കാനാകില്ലെന്ന് സുപ്രീം കോടതി

    ദില്ലി: ഗര്‍ഭഛിദ്രവുമായി ബന്ധപ്പെട്ട് സുപ്രധാന നിരീക്ഷണവുമായി സുപ്രീം കോടതി. അവിവാഹിതയാണെന്ന കാരണം ചൂണ്ടിക്കാട്ടി ഗര്‍ഭഛിദ്രം നിഷേധിക്കാനാകില്ലെന്ന് സുപ്രീം കോടതി നീരീക്ഷിച്ചു. 24 ആഴ്ച പിന്നിട്ട, ഹര്‍ജിക്കാരിയുടെ ഗര്‍ഭച്ഛിദ്രം നടത്തുന്നത് സുരക്ഷിതമാണോ എന്ന് പരിശോധിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ ദില്ലി എംയിസിന് സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കി. മെഡിക്കല്‍ ബോര്‍ഡിന് വിധേയമായി, സ്ത്രീയുടെ ജീവന് അപകടമില്ലാതെ ഭ്രൂണം അലസിപ്പിക്കാം എന്നാണ് കോടതി നിര്‍ദേശം. രാജ്യത്തെ നിലവിലെ നിയമം അനുസരിച്ച് 24 ആഴ്ച പിന്നിട്ട ഗര്‍ഭച്ഛിദ്രം അനുവദനീയമല്ല. അവിവാഹിതയായ ഇരുപത്തിയഞ്ചുകാരി പരസ്പരധാരണയോടെ പങ്കാളിയുമൊത്ത് കഴിയുന്നതിനിടെയാണ് ഗര്‍ഭിണിയായത്. ഗര്‍ഭഛിദ്രം അനുവദിക്കണമെന്ന യുവതിയുടെ ഹര്‍ജി നേരത്തെ ദില്ലി ഹൈക്കോടതി തള്ളിയിരുന്നു.

    Read More »
  • Kerala

    ഇഡിക്കെതിരായ നിലപാട്‌; പ്രതിപക്ഷത്തിന്‌ തിരിച്ചറിവുണ്ടായതിൽ സന്തോഷമെന്ന്‌ മുഖ്യമന്ത്രി

    ഇഡിയെ കുറിച്ചുള്ള നിലപാട് മാറ്റിയതിന് പ്രതിപക്ഷത്തോട് നന്ദിയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷത്തിന് തിരിച്ചറിവ് ഉണ്ടായതിൽ സന്തോഷമുണ്ടെന്നും സിബിഐയും പരിമിതികളില്‍ നിന്ന് മുക്തരല്ലെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. പ്രതിപക്ഷത്തിന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. പ്രതിപക്ഷനേതാവിന് ഇഡിയെ പറ്റി നേരത്തെ എടുത്ത നിലപാടിൽ നിന്ന് വ്യക്തമായ ഒരു വേർതിരിവ് ഇപ്പോളുണ്ടാകുന്നത് സന്തോഷകരമായ കാര്യമാണ്. ഇഡി രാഷ്ട്രീയ എതിരാളികളെ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്നു, വേണ്ടപ്പെട്ടവരെ ചേർത്തുപിടിക്കുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. അതോടൊപ്പം തന്നെ ഇഡി അവരുടെ ജൂറിസ്ഡിക്ഷൻ ലംഘിച്ചു പ്രവർത്തിക്കുകയാണെന്നും കൂട്ടിച്ചേർത്തിട്ടുണ്ട്. ഇവിടുത്തെ സംഭവങ്ങൾ കൂടി പരാമർ ശിച്ചുകൊണ്ടാണ് അദ്ദേഹമങ്ങനെ പറഞ്ഞത്. അദ്ദേഹം കൂട്ടിച്ചേർത്ത മറ്റൊരു കാര്യം പ്രധാനമാണ്. ഈ കേസ് ഇഡി ബാംഗ്ലൂരിലേക്ക് മാറ്റാൻ ശ്രമിക്കുന്നത് അട്ടിമറി ലക്ഷ്യത്തോടെയാണ്. ഇവിടെയുള്ള കേസ് തന്നെ അട്ടിമറി ശ്രമത്തിന്റെ ഭാഗമാണോ എന്നാണ് അദ്ദേഹത്തിന്റെ സംശയം. സംസ്ഥാന സർക്കാരിന്റെ നിരപരാധിത്വം തെളിയിക്കാനും ഇഡിയുടെ രാഷ്ട്രീയോദ്ദേശം തെളിയിക്കാനും സാധിക്കുന്ന രീതിയിൽ സർക്കാർ ഇടപെടണമെന്ന് അദ്ദേഹം പറയുകയുണ്ടായി. ഇതെല്ലാം അദ്ദേഹം…

    Read More »
  • Kerala

    ജയരാജന്‍ നവീന്റെ മുഖത്ത് ഇടിച്ചെന്നും ഫര്‍സീന്‍ മജീദിന്റെ കഴുത്ത് ഞെരിച്ചെന്നും എഫ്.ഐ.ആറില്‍ പരാമര്‍ശം

    തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പരാതിയില്‍ കോടതിയുത്തരവിനെത്തുടര്‍ന്ന് ഇ.പി. ജയരാജനും മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്കും എതിരേ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ എഫ്.ഐ.ആര്‍ വിവരങ്ങള്‍ പുറത്ത്. ഇ.പി. ജയരാജന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നവീന്റെ മുഖത്ത് ഇടിച്ചുവെന്നും പ്രതിഷേധിച്ച ഫര്‍സീന്‍ മജീദിന്റെ കഴുത്ത് ഞെരിച്ചുവെന്നും മുഖ്യമന്ത്രിക്കു മുന്നില്‍ വച്ച് പ്രതിഷേധക്കാറായോ എന്ന് ആക്രോശിച്ചായിരുന്നു ആക്രമണമെന്നും എഫ്‌ഐആറില്‍ പരമാര്‍ശിക്കുന്നു. മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ തിരുവനന്തപുരം വലിയതുറ പൊലീസാണ് കേസെടുത്തത്. എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍, മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അനില്‍കുമാര്‍, പിഎ സുനീഷ് എന്നിവരെ പ്രതികളാക്കി രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസില്‍ വധശ്രമം, മനഃപൂര്‍വ്വമല്ലാത്ത നരഹത്യാ ശ്രമം, ഗൂഢാലോചന, ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. വിമാനത്തിലെ സംഘര്‍ഷത്തില്‍ ജയരാജനെതിരെ കേസെടുക്കാന്‍ തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ട് ഇന്നലെ ഉത്തരവിട്ടിരുന്നു. മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്കെതിരെയും കേസെടുക്കാന്‍…

    Read More »
Back to top button
error: