KeralaNEWS

ജനകീയ പ്രശ്നങ്ങളിൽ കൃത്യമായ ഇടപെടൽ നടത്തുന്ന സേനയാണ് കേരള പൊലീസെന്ന് മന്ത്രി വീണാ ജോർജ്

ശാസ്ത്രീയ കുറ്റാന്വേഷണ രംഗത്ത് കേരള പോലീസ് ഇന്ത്യയിൽ തന്നെ ഒന്നാം സ്ഥാനത്ത് നിൽക്കുമ്പോഴും ജനങ്ങളുടെ പ്രശ്നങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനും അവർക്കു കഴിയുന്നുവെന്നു മന്ത്രി പറഞ്ഞു .കേരള പോലീസ് അസോസിയേഷൻ 36-)o സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായുള്ള സംസ്ഥാന കമ്മിറ്റി യോഗം ഉൽഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

കേരള പോലീസിനെ ജനകീയവൽക്കരിക്കുന്നതിനുള്ള ആദ്യ ശ്രമങ്ങൾ നടത്തിയത് ഇഎംഎസ് സർക്കാർ ആണെന്നും, ഇ എം എസ് മന്ത്രിസഭയുടെ ആദ്യ തീരുമാനങ്ങളിൽ ഒന്ന് പാവപ്പെട്ടവരുടെയും കുടികിടപ്പുകാരുടെയും കുടിലുകൾ പോലീസ് പൊളിക്കേണ്ടതില്ല എന്ന ചരിത്രപരമായ തീരുമാനം ആയിരുന്നുവെന്നും അഡ്വ വി ജോയ് എംഎൽഎ പറഞ്ഞു. എഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബ് ഐപിഎസ് മുഖ്യപ്രഭാഷണം നടത്തി.കെ പി എ സംസ്ഥാന ജനറൽ സെക്രട്ടറി കെപി പ്രവീൺ, കെ പി എ സംസ്ഥാന ട്രഷറർ സുധീർ ഖാൻ,കെ പി എസ് ഒ എ സംസ്ഥാന ട്രഷറർ പി പി കരുണാകരൻ, കെ പി ഒ എ സംസ്ഥാന ഭാരവാഹികളായ പി ജി അനിൽകുമാർ,മഹേഷ് പി പി, രമേശ് പി എന്നിവർ സംസാരിച്ചു.
കെ പി എ സംസ്ഥാന പ്രസിഡന്റ്‌ ഷിനോദാസ് എസ് ആർ അധ്യക്ഷത വഹിച്ച യോഗത്തിൽ സ്വാഗത സംഘം ജനറൽ കൺവീനർ വിനു ജി വി സ്വാഗതവും ഷജിൻ ആർ എസ് നന്ദിയും രേഖപ്പെടുത്തി.

Back to top button
error: