Month: July 2022
-
NEWS
”തന്റെ ബീജത്തിന് ഇപ്പോള്‍ ഭയങ്കര ഡിമാന്‍ഡ്” ഇലോണ്‍ മസ്‌കിന്റെ പിതാവ് ബീജം ദാനം ചെയ്യുന്നു; ലക്ഷ്യം കൂടുതല്‍ മസ്‌കുമാരെ ഉണ്ടാക്കല്‍
ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനും ടെസ്ല, സ്പേസ് എക്സ് കമ്പനികളുടെ സ്ഥാപകനുമായ ഇലോണ്‍ മസ്‌ക് വാര്‍ത്തകളില്‍ നിറയാന്‍ തുടങ്ങിയിട്ട് നാളുകളായി. എന്നാല്‍, ഇത്തവണ മസ്‌ക് വാര്‍ത്തയായത് അസാധാരണമായ ഒരു കാര്യത്തിനാണ്. സത്യത്തില്‍ ഇലോണ്‍ മസ്‌ക് അല്ല ഈ വാര്‍ത്തയിലെ നായകന്‍. ഇലോണ്‍ മസ്‌കിന് ജന്‍മം നല്‍കിയ പിതാവ് ഇറോള്‍ മസ്‌ക് ആണ്. തന്റെ ബീജത്തിന് ഇപ്പോള്‍ ഭയങ്കര ഡിമാന്‍ഡ് ആണെന്നാണ് അദ്ദേഹം പറയുന്നത്. തന്റെ ബീജം ആവശ്യപ്പെട്ട് ഒരു തെക്കേ അമേരിക്കന്‍ കമ്പനി സമീപിച്ചതും ഇറോള്‍ മസ്‌ക് വെളിപ്പെടുത്തുന്നു. ലോകത്തിലെ ഏറ്റവും സമ്പന്നനായ ഇലോണ്‍ മസ്‌കിന് ജന്‍മം നല്‍കിയ ആളുടെ ബീജങ്ങള്‍ ഉപയോഗിച്ച് അതേ ജീനും ബുദ്ധിയുമുള്ള ആളുകളെ സൃഷ്ടിക്കുക എന്നതാണ് കമ്പനിയുടെ പദ്ധതി. ബ്രിട്ടീഷ് ടാബ്ലോയിഡായ ദ് സണ്ണിന് നല്‍കിയ അഭിമുഖത്തിലാണ് ഇറോള്‍ മസ്‌ക് തന്നെ ഇക്കാര്യം വെളിപ്പെടുത്തിയത്. തന്റെ വളര്‍ത്തു പുത്രിയില്‍ തനിക്ക് രണ്ട് കുട്ടികളുണ്ടെന്ന് 75 വയസ്സുള്ള ഇറോള്‍ മസ്‌ക് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. അതിനു പിന്നാലെയാണ്,…
Read More » -
Crime
13 കോടിയുടെ അമൂല്യ വൈന്‍ ബോട്ടിലുകള്‍ കവര്‍ന്നു; മുന്‍ സൗന്ദര്യ റാണിയും സഹായിയും അറസ്റ്റില്‍
സ്‌പെയിനിലെ പ്രമുഖ റസ്‌റ്റോറന്റില്‍നിന്ന് 1.65 മില്യന്‍ യൂറോ (13 കോടി രൂപ) വിലവരുന്ന അമൂല്യമായ വൈന്‍ ബോട്ടിലുകള്‍ കവര്‍ന്ന കേസില്‍ മുന്‍ മെക്സിക്കന്‍ സൗന്ദര്യ റാണിയും സഹായിയും അറസ്റ്റില്‍. 29-കാരിയായ മുന്‍ സൗന്ദര്യ റാണിയാണ് അറസ്റ്റിലായത്. കഴിഞ്ഞ വര്‍ഷമായിരുന്നു കവര്‍ച്ച. യൂറോപ്പിലെങ്ങുമായി ഒരു വര്‍ഷം നീണ്ട അന്വേഷണത്തിന് ഒടുവിലാണ്, ക്രൊയേഷ്യയില്‍വെച്ച് ഇവര്‍ പിടിയിലായത്. മെക്‌സിക്കോയില്‍ നടന്ന മുന്‍ മിസ് എര്‍ത്ത് സൗന്ദര്യ മല്‍സരത്തില്‍ പങ്കെടുത്ത പ്രിസില ലാറ ഗുവേരയാണ് അറസ്റ്റിലായത്. ഇവര്‍ രണ്ട് സൗന്ദര്യ മല്‍സരങ്ങളില്‍ കിരീടം ചൂടിയിരുന്നു. ഇവരുടെ സഹായിയായ കോണ്‍സ്റ്റാന്റിന്‍ ഗി്രയേല്‍ ഡുമിത്രു എന്ന റൊമാനിയന്‍ പൗരനും പിടിയിലായി. കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ 27-നാണ് സ്പാനിഷ് റസ്‌റ്റോറന്റില്‍ മോഷണം നടന്നത്. കാസെറസ് നഗരത്തിലെ പ്രശസ്തമായ എല്‍ ആട്രിയോ റസ്‌റ്റോറന്റിലാണ് കവര്‍ച്ച നടന്നത്. ഇവിടത്തെ വൈന്‍ സെല്ലാര്‍ അതിപ്രശസ്തമാണ്. ഇവിടെ വരുന്ന സഞ്ചാരികളുടെ അടക്കം ആകര്‍ഷണ കേന്ദ്രമാണ്, പതിറ്റാണ്ടുകള്‍ പഴക്കമുള്ള അമൂല്യമായ വൈനുകള്‍ അടക്കം സൂക്ഷിച്ചിരിക്കുന്ന സെല്ലാര്‍. ഇവിടേക്ക് കടന്നുകയറിയാണ്…
Read More » -
Crime
ഇന്‍ഷൂറന്‍സ് ഏജന്‍റിനെ ഹോട്ടല്‍ മുറിയില്‍ വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തു; മൂന്നുപേര്‍ പിടിയില്‍
ഗുരുഗ്രാം: ഇന്‍ഷൂറന്‍സ് ഏജന്‍റായ നാല്‍പ്പതുവയസുകാരിയെ ഹോട്ടല്‍ മുറിയില്‍ വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തതായി കേസ്. ഹരിയാനയിലെ ബോണ്ട്സിയിലാണ് സംഭവം. ചൊവ്വാഴ്ചയാണ് സംഭവം നടന്നത് എന്നാണ് പൊലീസ് പറയുന്നത്. ഇന്‍ഷൂറന്‍സ് ഏജന്‍റായ സ്ത്രീയെ അവരുടെ പഴയൊരു പോളിസി ഉടമ ബന്ധപ്പെടുകയും പരിചയത്തിലുള്ള ഒരു ഹെഡ്മാസ്റ്റര്‍ക്ക് 30 ലക്ഷത്തിന്‍റെ പോളിസി എടുക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് അറിയിക്കുകയായിരുന്നു. ഇവര്‍ പറഞ്ഞത് അനുസരിച്ച് പോളിസി കാര്യങ്ങള്‍ സംസാരിക്കാന്‍ ഹോട്ടല്‍ മുറിയില്‍ എത്തിയപ്പോള്‍ മൂന്നുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തുവെന്നാണ് പൊലീസ് പറയുന്നത്. സ്ത്രീയെ വിളിച്ചുവരുത്തിയാളും അയാളുടെ രണ്ട് സുഹൃത്തുക്കളുമാണ് കേസിലെ പ്രതികള്‍ എന്നാണ് പൊലീസ് പറയുന്നത്. വികാസ് ജന്‍ഗു എന്നയാളാണ് പ്രധാന പ്രതി, ജിതേന്ദ്ര ചൌദരി, നിതിന്‍ എന്നിവരാണ് പ്രതികള്‍ എന്നാണ് പൊലീസ് തയ്യാറാക്കിയ എഫ്ഐആറില്‍ പറയുന്നത്. ഇവര്‍ക്കായി പൊലീസ് തിരച്ചിലിലാണ്. ഇവര്‍ ഒളിവിലാണ് എന്നാണ് പൊലീസ് പറയുന്നത്. ‘വികാസാണ് എന്നെ ഹോട്ടലിലേക്ക് അയാളുടെ പരിചയത്തിലെ ഒരു ഹെഡ് മാസ്റ്റര്‍ക്ക് പോളിസി എടുക്കണം എന്ന് പറഞ്ഞ് വിളിച്ചുവരുത്തിയത്. അവിടെ അയാളും രണ്ട്…
Read More » -
India
ഇഡിക്ക് മുന്നില്‍ ഹാജരായ സോണിയ ഗാന്ധിക്ക് വീണ്ടും നോട്ടീസ്; തിങ്കളാഴ്ച്ച വീണ്ടും ഹാജരാകണം
ദില്ലി : നാഷണല്‍ ഹെറാള്‍ഡ് കേസില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിന് മുന്നിൽ ഹാജരായ സോണിയ ഗാന്ധിക്ക് വീണ്ടും നോട്ടീസ്. തിങ്കളാഴ്ച്ച ഹാജരാകണമെന്നാണ് ഇഡി നിര്‍ദ്ദേശം. രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും ഒപ്പമാണ് സോണിയ ഇന്ന് ഇഡി ഓഫീസിലേക്ക് എത്തിയത്. അനാരോഗ്യം പരിഗണിച്ച് ഇന്ന് രണ്ട് മണിക്കൂര്‍ മാത്രമാണ് ചോദ്യം ചെയ്യല്‍ നീണ്ടുള്ളൂ. പന്ത്രണ്ടേകാലിന് തുടങ്ങിയ ചോദ്യം ചെയ്യല്‍ രണ്ടേകാല്‍ വരെയാണ് നീണ്ടുനിന്നത്. കൊവിഡിനെ തുടര്‍ന്ന് ആരോഗ്യം വീണ്ടെടുത്തിട്ടില്ലാത്തതിനാല്‍ ഏറെ നേരം ഇരിക്കാനാവില്ലെന്ന് സോണിയ ഗാന്ധി അറിയിക്കുകയായിരുന്നു. രാഹുല്‍ഗാന്ധിയുടെ മൊഴിയിലെ അവ്യക്തമായ കാര്യങ്ങള്‍ സോണിയയോട് ചോദിച്ചതായാണ് വിവരം. യംഗ് ഇന്ത്യയിലെ ഓഹരി പങ്കാളിത്തം, നാഷണല്‍ ഹെറാള്‍ഡ് ഏറ്റെടുത്തതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകള്‍ എന്നിവയെ കുറിച്ചും സോണിയയോട് ഇഡി ആരാഞ്ഞു. സോണിയയുടെ മൊഴി പരിശോധിച്ച ശേഷം രാഹുല്‍ഗാന്ധിയെ വീണ്ടും ചോദ്യം ചെയ്തേക്കും.
Read More » -
Kerala
ഇന്റർനെറ്റ് തടസം: തിരുവനന്തപുരത്തെ കടലാസ് രഹിത കോടതിയുടെ പ്രവർത്തനം തടസപ്പെട്ടു
തിരുവനന്തപുരം: തലസ്ഥാന ജില്ലയിലെ കടലാസ് രഹിത കോടതിയുടെ പ്രവർത്തനം ഇന്ന് ഒരു മണിക്കൂറോളം തടസപ്പെട്ടു. ഇന്റർനെറ്റ് സംവിധാനത്തിൽ ഉണ്ടായ തകരാർ കാരണമാണ് കോടതി നടപടികൾ തടസ്സപ്പെട്ടതെന്നാണ് വിവരം. തിരുവനന്തപുരം ജില്ലയിലെ ഏക കടലാസ് രഹിത കോടതിയായ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടെ പ്രവർത്തനമാണ് തടസപ്പെട്ടത്. സാങ്കേതിക തടസം കണ്ടെത്തി പരിഹരിക്കുന്നത് വരെ കോടതിയുടെ പ്രവർത്തനം നിർത്തി വയ്ക്കേണ്ടി വന്നു. ഇതേ തുടർന്ന് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി എ സി ജെ എം കോടതിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. മജിസ്‌ട്രേറ്റ് കോടതികളുടെ അധികാരം സിജെഎം കോടതികൾക്കാണ്.
Read More » -
Food
സൂര്യപ്രകാശം പുരുഷന്മാരില്‍ വിശപ്പ് വര്‍ധിപ്പിക്കും; കണ്ടെത്തലുമായി ശാസ്ത്രലോകം
ടെല്‍ അവീവ്: സൂര്യപ്രകാശത്തെ സംബന്ധിച്ച് പുതിയൊരറിവുമായി ശാസ്ത്രലോകം. ഉഷ്ണമുളവാക്കുന്നതോടൊപ്പം പുരുഷന്‍മാരില്‍ വിശപ്പ് വര്‍ധിപ്പിക്കുന്ന ഹോര്‍മോണിന്റെ അളവ് വര്‍ധിപ്പിക്കാനും സൂര്യരശ്മികള്‍ക്ക് സാധിക്കുമെന്നാണ് പുതിയ കണ്ടെത്തല്‍. എന്നാല്‍ പുരുഷന്‍മാരില്‍ മാത്രമാണ് സൂര്യപ്രകാശത്തിന്റെ ഈ സ്വാധീനമുളവാകുന്നതെന്നും പഠനറിപ്പോര്‍ട്ടില്‍ പറയുന്നു. സൂര്യപ്രകാശത്തിന്റെ സ്വാധീനത്തെ കുറിച്ചുള്ള പഠനത്തിന് നേതൃത്വം നല്‍കിയ ടെല്‍ അവീവ് യൂണിവേഴ്സിറ്റിയിലെ ഡിപാര്‍ട്ട്മെന്റ് ഓഫ് ഹ്യൂമന്‍ ജെനിറ്റിക്സ് ആന്‍ഡ് ബയോകെമിസ്ട്രിയിലെ ഗവേഷകസംഘമാണ് കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. സൂര്യപ്രകാശത്തിലെ അള്‍ട്രാവയലറ്റ് രശ്മികള്‍ക്ക് ഉളവാക്കാന്‍ സാധിക്കുന്ന പ്രത്യേകമാറ്റങ്ങളെ കുറിച്ചുള്ള പഠനത്തിലാണ് ഗവേഷകസംഘം ഊന്നല്‍ നല്‍കിയിരുന്നത്. സൂര്യരശ്മികള്‍ക്ക് പുരുഷന്‍മാരില്‍ ശാരീരികശാസ്ത്രപരമായി സങ്കീര്‍ണമായ മാറ്റങ്ങള്‍ സൃഷ്ടിക്കാനാവുമെന്ന് അവര്‍ കണ്ടെത്തി. ഭക്ഷണം തിരഞ്ഞെടുക്കുന്നതിലും ഭക്ഷണം കഴിക്കുന്നതിന്റെ അളവിലും സൂര്യപ്രകാശത്തിന് നിര്‍ണായകസ്വാധീനം ഉണ്ടാക്കാന്‍ സാധിക്കുമെന്ന് നേച്ചര്‍ മെറ്റബോളിസം ജേണലില്‍ പ്രസിദ്ധീകരിച്ച പഠനക്കുറിപ്പില്‍ പറയുന്നു. എന്നാല്‍ സ്ത്രീകളില്‍ ഈ സ്വാധീനം ഉണ്ടാകുന്നില്ലെന്നും പഠനം പറയുന്നു. ആരോഗ്യം, പെരുമാറ്റം എന്നീ വിഷയങ്ങളില്‍ ലിംഗവ്യത്യാസം നിര്‍ണായകഘടകമാണെന്നും സംഘം വിശദീകരിച്ചു. എലികളില്‍ നടത്തിയ പഠനത്തില്‍, അള്‍ട്രാവയലറ്റ് രശ്മികള്‍ക്ക് ഭക്ഷണം തേടുന്നതിലും കഴിക്കുന്നതിലും…
Read More » -
Kerala
പൊതുമരാമത്ത് വകുപ്പിന്റെ പ്രവൃത്തികള്‍ ഇനി ജനങ്ങള്‍ക്കും നേരിട്ട് വിലയിരുത്താം; ‘തൊട്ടറിയാം പി.ഡബ്ലു.ഡി.’ സംവിധാനം തയാര്‍
തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിന്റെ പ്രവൃത്തികള്‍ ഇനി ജനങ്ങള്‍ക്കും നേരിട്ട് വിലയിരുത്താമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ‘തൊട്ടറിയാം പി.ഡബ്ലു.ഡി’ എന്ന് പേരിട്ടിരിക്കുന്ന പുതിയ സംവിധാനത്തിലൂടെയാണ് ഇത് സാധ്യമാക്കുക. ടെക്‌നോളജിയുടെ ഉപയോഗത്തിലൂടെ പ്രവൃത്തികള്‍ വേഗത്തിലും സുതാര്യമായും നടപ്പിലാക്കാനുള്ള വകുപ്പിന്റെ ശ്രമങ്ങളുടെ ഭാഗമാണ് ഈ പുതിയ സംവിധാനം. ജനങ്ങള്‍ക്ക് അവരുടെ നാട്ടിലെ പ്രവൃത്തികള്‍ വിലയിരുത്താനും പരാതികള്‍ പറയാനും, എംഎല്‍എമാര്‍ക്ക് അവരുടെ മണ്ഡലത്തിലെ പ്രവൃത്തികള്‍ ഏത് സമയത്തും ലോകത്തിന്റെ ഏത് കോണിലിരുന്നും പരിശോധിക്കാനും ഇതുവഴി സാധിക്കും. മന്ത്രി ഓഫീസില്‍ നിന്നും ഈ സോഫ്റ്റ്വെയര്‍ സംവിധാനത്തിലൂടെ കേരളത്തിലെ എല്ലാ പൊതുമരാമത്ത് പ്രവൃത്തികളും പരിശോധിക്കാനും പരാതികള്‍ പരിഹരിക്കാന്‍ ഇടപെടുവാനും കഴിയുമെന്നും മന്ത്രി അറിയിച്ചു. ഉദ്യോഗസ്ഥരില്‍ അലസന്മാരും തെറ്റായ പ്രവണതകളുള്ളവരുമുണ്ട്. അവയൊക്കെ വേഗത്തില്‍ നേരിട്ട് കണ്ടെത്തി തിരുത്താന്‍ പുതിയ സംവിധാനത്തിലൂടെ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. പുതിയ സംവിധാനത്തിന്റെ പ്രവര്‍ത്തന രീതി സംബന്ധിച്ച് നിയമസഭയില്‍ എംഎല്‍എമാര്‍ക്കായി ക്ലാസ് സംഘടിപ്പിച്ചിരുന്നു. വകുപ്പിന് ഒന്നും മറച്ചുവെക്കാനില്ല. എല്ലാം എല്ലാവരും അറിയണം. പോരായ്മകള്‍ ചൂണ്ടികാട്ടണം. തിരുത്തേണ്ടത് തിരുത്തും.…
Read More » -
Kerala
അടിസ്ഥാനസൗകര്യമൊരുക്കാൻ സർക്കാരിനായില്ല, കോന്നി മെഡിക്കൽ കോളജിൻ്റെ പ്രവർത്തനാനുമതി ദേശീയ മെഡിക്കൽ കമ്മീഷൻ നിഷേധിച്ചു
കൊട്ടും കുരവയുമായി ആരംഭിച്ച കോന്നി മെഡിക്കൽ കോളജിൽ അടിസ്ഥാനസൗകര്യങ്ങൾ പോലുമില്ല എന്ന കാരണത്താൽ പ്രവർത്തനാനുമതി നിഷേധിച്ചു. ദേശീയ മെഡിക്കൽ കമ്മീഷനാണ് ഇക്കാര്യം അറിയിച്ച് പ്രിൻസിപ്പലിന് കത്തയച്ചത്. കോളജിന് ആവശ്യമായ അടിസ്ഥാനസൗകര്യമൊരുക്കാൻ സർക്കാരിനായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. മെഡിക്കൽ കോളജ് ഇനിയും പൂർണതോതിൽ പ്രവർത്തനത്തിന് സജ്ജമാകാത്തതിൽ പ്രതിഷേധം ഉയരുന്നതിനിടെയാണ് ദേശീയ മെഡിക്കൽ കമ്മീഷന്റെ നടപടി വന്നത്. 2022-’23 അക്കാദമിക് വർഷത്തിൽ വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകി മെഡിക്കൽ കോളജ് പ്രവർത്തനം തുടങ്ങാനായിരുന്നു സംസ്ഥാന സർക്കാരും ആരോഗ്യവകുപ്പും ആലോചിച്ചത്. ഇതിനുള്ള ഒരുക്കങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി 100 വിദ്യാർത്ഥികളെ പ്രവേശിപ്പിച്ച് മെഡിക്കൽ കോളജിന്റെ പ്രവർത്തനം ആരംഭിക്കാൻ അനുവാദം നൽകണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ ദേശീയ മെഡിക്കൽ കമ്മീഷന് അപേക്ഷ നൽകിയിരുന്നു. എന്നാൽ, ആവശ്യം തള്ളിക്കൊണ്ട് മെഡിക്കൽ കമ്മീഷൻ കോളജിന്റെ പ്രവർത്തനാനുമതി തടയുകയാണുണ്ടായത്. മെഡിക്കൽ കോളജ് പ്രവർത്തിക്കാൻ വേണ്ട അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കാൻ സംസ്ഥാന സർക്കാരിന് കഴിഞ്ഞിട്ടില്ലെന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടി. വിദ്യാർത്ഥികൾക്ക് പഠിക്കാനാവശ്യമായ ക്ലാസ് മുറികളോ ലൈബ്രറിയോ മറ്റ്…
Read More » -
Crime
വിവാഹ ജീവിതത്തിലെ ദുരിതങ്ങൾ സമൂഹ മാധ്യമത്തിൽ പരസ്യപ്പെടുത്തി; പാക് വനിതാ ഫോട്ടോഗ്രാഫറെ മുൻ ഭർത്താവ് വെടിവെച്ച് കൊന്നു
ചിക്കാഗോ: പാക് വംശജയായ പ്രശസ്ത വനിതാ ഫൊട്ടോഗ്രാഫര്‍ സാനിയ ഖാനെ (29) മുൻ ഭർത്താവ് വെടിവെച്ച് കൊലപ്പെടുത്തി. വിവാഹ ജീവിതത്തിൽ നേരിട്ട ദുരിതങ്ങൾ സാനിയ ഖാൻ സമൂഹ മാധ്യമത്തിൽ പരസ്യപ്പെടുത്തിയതാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് പൊലീസ് സംശയിക്കുന്നു. 36കാരനായ മുൻഭർത്താവ് റഹീൽ അഹമ്മദാണ് സാനിയയെ വെടിവെച്ച് കൊലപ്പെടുത്തിയത്. ശേഷം ഇയാളും സ്വയം വെടിയുതിർത്തു. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇയാളും മരണത്തിനു കീഴടങ്ങി. ഇയാൾ ജോര്‍ജിയയിൽ നിന്നു യുഎസിലെത്തിയതാണെന്നും പൊലീസ് പറഞ്ഞു. റഹീൽ അഹമ്മദിനെ കാണാതായതിനെ തുടർന്ന് ജോർജിയയിലെ പൊലീസ് അന്വേഷണം നടത്തിയിരുന്നു. വിവാഹ മോചനത്തെക്കുറിച്ച് സാനിയ ടിക്ടോക്കിൽ വെളിപ്പെടുത്തിയതിന് പിന്നാലെ ഇയാൾ തിങ്കളാഴ്ച വൈകിട്ട് ഇവർ താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റില്‍ എത്തി. തുടർന്ന് സാനിയയുമായി തർക്കമുണ്ടാകുകയും വെടിയുതിർക്കുകയുമായിരുന്നു. സമീപത്തുള്ളവര്‍ ശബ്ദം കേട്ട് പൊലീസിൽ വിവരമറിയിച്ചു. പൊലീസ് എത്തിയപ്പോള്‍ ഇയാൾ സ്വയം വെടിവെച്ചു. പൊലീസ് വാതിൽ തുറക്കുമ്പോൾ ഇരുവരും വെടിയേറ്റു കിടക്കുകയായിരുന്നു. സാനിയ സംഭവ സ്ഥലത്തുതന്നെ മരിച്ചു. റഹീലിന്റെ ആത്മഹത്യാകുറിപ്പ് പൊലീസ് കണ്ടെത്തി. വിവാഹ ജീവിതത്തില്‍ തനിക്ക് നേരിട്ട…
Read More » -
Business
ഓഗസ്റ്റിൽ ചേരാനിരുന്ന ആർബിഐയുടെ പണനയ യോഗം മാറ്റിവെച്ചു
ദില്ലി: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഓഗസ്റ്റിൽ ചേരാനിരുന്ന പണനയ യോഗം മാറ്റിവെച്ചു. ഭരണ സംബന്ധമായ ആവശ്യകതകൾ കാരണമാണ് ആർബിഐ എംപിസി മീറ്റിംഗ് പുനഃ ക്രമീകരിച്ചത്. ഇത് സംബന്ധിച്ച പ്രസ്താവന ആർബിഐ ഇന്ന് പുറത്തിറക്കി. 2022 ഓഗസ്റ്റ് 2 മുതൽ 4 വരെ ആയിരുന്നു മുൻപ് പണനയ അവലോകന യോഗം നടക്കേണ്ടിയിരുന്നത്. ഇത് ഓഗസ്റ്റ് മുന്നിലേക്കാണ് മാറ്റിയത്. ഓഗസ്റ്റ് മുന്ന് മുതൽ അഞ്ച് വരെയായിരിക്കും ആർബിഐയുടെ പണനയ അവലോകന യോഗം നടക്കുക. നിലവിലുള്ള ആഭ്യന്തര-സാമ്പത്തിക സാഹചര്യങ്ങളെക്കുറിച്ചുള്ള ചർച്ചകൾക്ക് ശേഷമാണ് പണനയ അവലോകന യോഗത്തിലൂടെ ആർബിഐ ദ്വിമാസ ധനനയം പ്രഖ്യാപിക്കുന്നത്. ഓഗസ്റ്റ് മൂന്നിന് നടക്കേണ്ട മോണിറ്ററി പോളിസി മീറ്റിങ് പുനഃക്രമീകരിക്കുന്നത് 1934 ലെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആക്ടിന്റെ സെക്ഷൻ 45ZI(4) പ്രകാരമാണ് എന്ന് ആർബിഐ പ്രസ്താവനയിൽ വ്യക്തമാക്കി. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഈ പണനയ യോഗത്തിന് ശേഷവും റിപ്പോ നിരക്കുകൾ വർധിപ്പിച്ചേക്കാം. രൂപയുടെ മൂല്യം ഇടിയുന്നതും പണപ്പെരുപ്പം ആർബിഐയുടെ…
Read More »