Month: July 2022
-
Pravasi
യുഎഇയിലെ സി.ബി.എസ്.സി. സ്‌കൂളില്‍ അവസരങ്ങൾ
യുഎഇയിലെ അബുദാബിയിലുള്ള ഇന്ത്യന്‍ സി.ബി.എസ്.സി. സ്‌കൂളില്‍ നിയമനത്തിനായി ഒ.ഡി.ഇ.പി.സി അപേക്ഷ ക്ഷണിച്ചു. ഫിസിക്കല്‍ എഡ്യൂക്കേഷന്‍ (പ്രൈമറി & സെക്കന്‍ഡറി ലെവല്‍), ഹിന്ദി (പ്രൈമറി), മലയാളം, ഇസ്ലാമിക് എഡ്യുക്കേഷന്‍ (സെക്കന്‍ഡറി), അറബിക് (സെക്കന്‍ഡറി) വിഷയങ്ങളില്‍ അധ്യാപക ഒഴിവുണ്ട്. അതത് വിഷയങ്ങളില്‍ ബിരുദം/ ബിരുദാനന്തര ബിരുദവും സി.ബി.എസ്.ഇ സ്‌കൂളില്‍ കുറഞ്ഞത് രണ്ട് വര്‍ഷത്തെ അധ്യാപന പരിചയവും ഉണ്ടായിരിക്കണം. ലൈബ്രേറിയന്‍ തസ്തികയ്ക്ക് ലൈബ്രറി സയന്‍സില്‍ ബിരുദവും സി.ബി.എസ്.ഇ സ്‌കൂളില്‍ രണ്ട് വര്‍ഷത്തെ അധ്യാപന പരിചയവും അഭികാമ്യം. സപ്പോര്‍ട്ട് സ്റ്റാഫ് തസ്തികയ്ക്ക് പത്താംക്ലാസ് വിജയിച്ചിരിക്കണം. ടീച്ചര്‍ അസിസ്റ്റന്റ് ഒഴിവിലേക്ക് പന്ത്രണ്ടാം ക്ലാസ് വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം. പ്രായം 45 വയസ്. എല്ലാ തസ്തികകള്‍ക്കും ഇംഗ്ലീഷിലും ഹിന്ദിയിലുമുള്ള ആശയ വിനിമയ പാടവം നിര്‍ബന്ധം. ആകര്‍ഷകമായ ശമ്പളം, സൗജന്യ താമസം, എയര്‍ ടിക്കറ്റ്, മെഡിക്കല്‍ അലവന്‍സ് തുടങ്ങി യു.എ.ഇ തൊഴില്‍ നിയമങ്ങള്‍ക്കനുസരിച്ചുള്ള ആനുകൂല്യങ്ങള്‍ ലഭിക്കും. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ജൂലൈ 31ന് മുമ്പ് വിശദമായ ബയോഡേറ്റ [email protected] ല്‍ അയയ്ക്കണം. കൂടുതല്‍…
Read More » -
Kerala
പൊലീസിന് അപമാനമുണ്ടാക്കുന്ന ഉദ്യോഗസ്ഥരെ സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
പൊലീസിന് അപമാനമുണ്ടാക്കുന്ന ഉദ്യോഗസ്ഥരെ സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊലീസിലെ ചിലർ പഴയ ശീലത്തിൽ നിന്ന് ഇപ്പോഴും മാറിയിട്ടില്ല. ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്ന ഒറ്റപ്പെട്ട തെറ്റുകൾ പൊലീസിനെ ആകെ ബാധിക്കും. ഇത്തരം കാര്യങ്ങളെ സർക്കാർ പിന്തുണക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊലീസ് അസോസിയേഷൻ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന തെറ്റുകൾ വെച്ചുപൊറുപ്പിക്കില്ല. സംസ്ഥാനത്ത് ക്രമസമാധാന നില തകർന്നിരിക്കുകയാണെന്ന് വരുത്താൻ ആഗ്രഹിക്കുന്ന ചില ശക്തികളുണ്ട്. ഇത്തരക്കാർ ചെറിയ കാര്യം കിട്ടിയാൽ പർവതീകരിക്കുമെന്നും മുഖ്യമന്ത്രി സമ്മേളനത്തിൽ പറഞ്ഞു. ബോധപൂർവം പൊലീസിനെ പ്രകോപിപ്പിക്കാനുള്ള ഇടപെടൽ പലയിടങ്ങളിലുണ്ടായി. ഉയർന്ന ഓഫീസർമാരെ ആക്രമിക്കുന്ന സ്ഥിതി വരെ ഉണ്ടായി. നാട്ടിൽ അരാജകത്വം സൃഷ്ടിക്കാൻ ശ്രമിക്കുന്ന ശക്തികളോട് വിട്ടുവീഴ്ച പാടില്ലെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
Read More » -
Crime
എകെജി സെന്റർ ആക്രമണം:അന്വേഷണം ക്രൈംബ്രാഞ്ചിന്
തിരുവനന്തപുരം: സിപിഐഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്ററിന് നേരെയുണ്ടായ ആക്രമണക്കേസ് ക്രൈംബ്രാഞ്ചിന് വിട്ടു. ഇത് സംബന്ധിച്ച് ഡിജിപി ഉത്തരവിറക്കി. കഴിഞ്ഞ 30ന് രാത്രി 11.45ഓടെയാണ് ഇരുചക്രവാഹനത്തില്‍ എത്തിയയാള്‍ എകെജി സെന്ററിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞത്. ആക്രമണത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് അന്വേഷണം നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. 60ഓളം സിസി ടിവി ദൃശ്യങ്ങളും ആയിരത്തിലേറെ ഫോണ്‍ രേഖകളുമാണ് അന്വേഷണസംഘം പരിശോധിച്ചിരുന്നു
Read More » -
LIFE
“ബനാറസ്” ലിറിക്കൽ വീഡിയോ ഗാനം
സമീർ അഹമ്മദ് ഖാന്റെ മകൻ സെയ്ദ് ഖാൻ – സോണൽ മൊണ്ടേറോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജയതീർത്ഥ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യ സിനിമയായ “ബനാറസി”ന്റെ ലിറിക്കൽ വീഡിയോ ഗാനം റിലീസായി. അഖിൽ എം ബോസ് എഴുതിയ വരികൾക്ക് അജനീഷ് സംഗീതം പകരുന്ന് ഭദ്ര,റജിൽ എന്നിവർ ആലപിച്ച ” പെണ്ണായി പിറവിയേകാതെ,ഇരുമിഴികൾ നിറയാതെ…” എന്നാരംഭിക്കുന്ന ഗാനമാണ് റിലീസ് ചെയ്തത്. സമീര്‍ അഹമ്മദ് ഖാന്റെ മകന്‍ സായിദ് ഖാന്റെ ആദ്യ ചിത്രമാണ് “ബനാറസ് “. ബനാറസിലെ മനോഹരമായ ചുറ്റുപാടിലാണ് ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരിച്ചിരിക്കുന്നത്. ബനാറസിലെ ഘാട്ട് പ്രദേശങ്ങളുടെ ചിത്രീകരണമാണ് ബനാറസിന്റെ മറ്റൊരു പ്രത്യേകത.മലയാളം ഉൾപ്പെടെ അഞ്ച് ഭാഷകളില്‍ ഒരേ സമയം റിലീസിന് തയ്യാറെടുക്കുന്ന ബനാറസ് രാജ്യവ്യാപകമായി തരംഗം സൃഷ്ടിക്കുമെന്നാണ് അറിയുന്നത്. അടുത്തിടെ പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററിനും മോഷൻ പോസ്റ്ററിനും വൻ സ്വീകാര്യതയാണ് ലഭിച്ചത്. നാഷണൽ ഖാൻസ് പ്രൊഡക്ഷൻസിലൂടെ തിലക് രാജ്
Read More » -
Pravasi
നോര്‍ക്ക പ്രവാസി ഇന്‍ഷുറന്‍സ് തുക വിതരണം ചെയ്തു
ഗള്‍ഫില്‍ വാഹനാപകടത്തില്‍ മരിച്ച മലയാളികളുടെ കുടുംബത്തിന് നോര്‍ക്ക ഇന്‍ഷുറന്‍സ് തുക വിതരണം ചെയ്തു. തൃശൂര്‍ കണ്ടശന്‍കടവ് പുറത്തൂര്‍ കിറ്റന്‍ ഹൗസില്‍ ലിജോ ജോയ്, കൊല്ലം കൊട്ടാരക്കര റെജി ഭവനില്‍ ഫിലിപ്പോസ് റെജി എന്നിവരുടെ ബന്ധുക്കളാണ് പ്രവാസി ഐ.ഡി കാര്‍ഡ്, നോര്‍ക്ക പ്രവാസി രക്ഷാ ഇന്‍ഷുറന്‍സ് പോളിസി എന്നിവ വഴിയുള്ള തുക ഏറ്റുവാങ്ങിയത്. 2021 ഒക്ടോബറില്‍ ഒമാനിലുണ്ടായ അപകടത്തില്‍ മരിച്ച ലിജോ ജോയുടെ കുടുംബത്തിന് ആറു ലക്ഷം രൂപയും 2018 ജനുവരിയില്‍ ദുബായില്‍ മരിച്ച ഫിലിപ്പോസ് റെജിയുടെ കുടുംബത്തിന് രണ്ടു ലക്ഷം രൂപയുമാണ് ലഭിച്ചത്. പ്രവാസി ഐ.ഡി. കാര്‍ഡ് ഉടമയെന്ന നിലയില്‍ നാലു ലക്ഷം രൂപയുടെയും നോര്‍ക്ക പ്രവാസി രക്ഷാ ഇന്‍ഷുറന്‍സ് പോളിസിയുടെ രണ്ടു ലക്ഷം രൂപയുടെയും പരിരക്ഷയാണ് ലിജോ ജോയിക്ക് ഉണ്ടായിരുന്നത്. പ്രവാസി ഐ.ഡി കാര്‍ഡ് ഉടമയായിരുന്നു ഫിലിപ്പോസ് റെജി. തയ്ക്കാട് നോര്‍ക്ക സെന്ററില്‍ നടന്ന ചടങ്ങില്‍ നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി.ശ്രീരാമകൃഷ്ണന്‍ തുക വിതരണം ചെയ്തു. സി.ഇ.ഒ…
Read More » -
NEWS
മങ്കിപോക്‌സ്:ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന
മങ്കിപോക്‌സ് കേസുകള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന. ജനീവയില്‍ നടന്ന ഒരു മാധ്യമ സമ്മേളനത്തിലാണ് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ലോകത്തിന്റെ പലഭാഗങ്ങളിലും അതിവേഗം രോഗം പടരുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയുടെ ഈ തീരുമാനം.മങ്കിപോക്‌സ് വ്യാപനം ആഗോള തലത്തില്‍ വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്നതായി ലോകാരോഗ്യ സംഘടനാ തലവന്‍ ഡോ ടെഡ്രോസ് ഗബ്രിയോയൂസ് പറഞ്ഞു. ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത് ആലോചിക്കാനായി കഴിഞ്ഞ ദിവസം ലോകാരോഗ്യ സംഘടനയുടെ പ്രത്യേക സമിതി യോഗം ചേര്‍ന്നിരുന്നു. മെയ് മാസത്തിലാണ് രോഗ വ്യാപനം സ്ഥിരീകരിച്ചത്.
Read More » -
Kerala
വിഴിഞ്ഞം അന്തരാഷ്ട്ര തുറമുഖം: കരണ്‍ അദാനിയും മന്ത്രി ദേവര്‍കോവിലും കൂടിക്കാഴ്ച്ച നടത്തി
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മ്മാണ പുരോഗതി വിലയിരുത്തുന്നതിനായി അദാനി പോര്‍ട്ട് & സെസ് ലിമിറ്റഡ് സി.ഇ.ഒ, കരണ്‍ ഗൗതം അദാനിയുമായി മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ചര്‍ച്ച നടത്തി. പദ്ധതിയുടെ പ്രവര്‍ത്തന പുരോഗതി വിലയിരുത്തിയ യോഗം ഭാവി നിക്ഷേപങ്ങളെ കുറിച്ചും ചര്‍ച്ച ചെയ്തു. നേരത്തെ തയ്യാറാക്കിയ പ്രവര്‍ത്തന കലണ്ടര്‍ പ്രകാരം 2023 മാര്‍ച്ചില്‍ ആദ്യ കപ്പല്‍ വിഴിഞ്ഞത്ത് എത്തും. 2023 സെപ്തംബറില്‍ ഓണത്തോടനുബന്ധിച്ച് പദ്ധതിയുടെ ആദ്യഘട്ടം കമ്മീഷന്‍ ചെയ്യാനാണ് ധാരണയായത്. പദ്ധതി കമ്മീഷന്‍ ചെയ്യുന്നതോടെ പരിസരവാസികളായ സാധാരണക്കാര്‍ക്കും അഭ്യസ്ഥവിദ്യര്‍ക്കും പരമാവധി തൊഴിലവസരങ്ങള്‍ ഒരുക്കും. പുനരധിവാസവുമായി ബന്ധപ്പെട്ട് പദ്ധതി പ്രദേശവാസികള്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ ഭൂരിഭാഗവും സര്‍ക്കാര്‍ ഇതിനകം പരിഹരിച്ചിട്ടുണ്ട്. ശേഷിക്കുന്നത് ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്ത് ഉടന്‍ പരിഹരിക്കും. പോര്‍ട്ടിന്റെ സാധ്യതയെ പരമാവധി ഉപയോഗപ്പെടുത്താവുന്ന രൂപത്തില്‍ അനുബന്ധ നിക്ഷേപങ്ങള്‍ നടത്തുവാന്‍ അദാനി കമ്പനി മന്ത്രിയെ സന്നദ്ധത അറിയിച്ചു. പദ്ധതി പൂര്‍ത്തിയാക്കുവാനാവശ്യമായ അസംസ്‌കൃത വസ്തുക്കളുലെ ലഭ്യത ഉറപ്പുവരുത്തുവാന്‍ ആവശ്യമായ സത്വര നടപടി സ്വീകരിക്കാമെന്ന് കമ്പനി…
Read More » -
Local
ചൈല്‍ഡ് ഡെവലപ്‌മെന്റ് സെന്ററിന്റെ വികസനത്തിന് 2.8 കോടി: മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: ചൈല്‍ഡ് ഡെവലപ്‌മെന്റ് സെന്ററിന്റെ (സിഡിസി) സമഗ്ര വികസനത്തിനായി 2.8 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സിഡിസിയുടെ കെട്ടിട നവീകരണം, അവശ്യ ഉപകരണങ്ങള്‍, ഫര്‍ണിച്ചറുകള്‍, ഗവേഷണം, പരിശീലനം, സ്‌പെഷ്യാലിറ്റി ക്ലിനിക്കുകള്‍, അക്കാദമിക് പ്രവര്‍ത്തനങ്ങള്‍, മറ്റ് തുടര്‍ പ്രവര്‍ത്തനങ്ങളായ ഡിസെബിലിറ്റി പ്രീസ്‌കൂള്‍, അഡോളസന്റ് കെയര്‍, വിമന്‍സ് & യൂത്ത് വെല്‍ഫെയര്‍, ന്യൂ സ്‌പെഷ്യാലിറ്റി യൂണിറ്റ് എന്നീ പ്രോജക്ടുകള്‍ക്ക് കീഴില്‍ ക്ലിനിക്കല്‍, ട്രെയിനിംഗ്, റിസര്‍ച്ച്, കമ്മ്യൂണിറ്റി എക്സ്റ്റന്‍ഷന്‍ സേവനങ്ങള്‍ തുടങ്ങിയ പ്രധാന പ്രവര്‍ത്തനങ്ങള്‍ക്കായാണ് തുകയനുവദിച്ചത്. സിഡിസിയെ മികവിന്റെ പാതയിലെത്തിക്കാനാണ് ഇതിലൂടെ ശ്രമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. സിഡിസിയില്‍ ഈ ഹെല്‍ത്ത് പദ്ധതി ആരംഭിക്കാനായി 9.57 ലക്ഷം രൂപ വകയിരിത്തിയിട്ടുണ്ട്. ഇതുവഴി കുഞ്ഞുങ്ങള്‍ക്കായി നേരത്തെയുള്ള അപ്പോയ്ന്റ്‌മെന്റ് എടുക്കാനും അങ്ങനെ സി.ഡി.സി ക്ലിനിക്കുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും സാധിക്കും. ഇതോടൊപ്പം സി.ഡി.സിയിലെ ക്ലിനിക്കുകളിലേക്കാവശ്യമായ വിവിധ തരം സൈക്കോളജിക്കല്‍ ടെസ്റ്റുകള്‍ വാങ്ങാനും വിവിധ തരം റിസര്‍ച്ച് പ്രോജക്ടുകള്‍ ആരംഭിക്കാനും തുക വകയിരിത്തിയിട്ടുണ്ട്. ബാല്യകാല…
Read More » -
Kerala
കഠിനമായ വേദനയാൽ ജീവിതം ദുസ്സഹമായി, സാധാരണ ജീവിതം രണ്ട് വര്‍ഷം നഷ്ടമായി; തുറന്ന് പറഞ്ഞ് നടി ലിയോണ
താന്‍ കടന്നുപോയ കഠിനമായ രോഗാനുഭവം തുറന്ന് പങ്കുവയ്ക്കുകയാണ് യുവനടി ലിയോണ ലിഷോയ്. എന്‍ഡോമെട്രിയോസിസ് എന്ന സ്ത്രീകളെ ബാധിക്കുന്ന രോഗം, തന്നെ കാര്‍ന്നുതിന്നുവെന്ന് ലിയോണ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചു. ഗര്‍ഭപാത്രത്തിന്റെ അകത്തുള്ള കോശകലകള്‍ അസാധാരണമായി പുറത്തേക്ക് കൂടി വളരുന്ന അവസ്ഥയാണിത്. അണ്ഡാശയത്തിലും, അണ്ഡവാഹിനിക്കുഴലിലും, കുടലിലും വരെ ഈ കോശകലകളുടെ വളര്‍ച്ച പ്രകടമാക്കും. കഠിനമായ ആര്‍ത്തവവേദനയാണിതിന്റെ പ്രധാന ലക്ഷണം. ഗുരുതരമായൊരു രോഗമായി കണക്കാക്കപ്പെടുന്നില്ലെങ്കില്‍ പോലും ഇതിന്റെ അനുബന്ധപ്രശ്‌നങ്ങള്‍ നിത്യജീവിതത്തെ ദോഷകരമായി ബാധിക്കുന്നത് മുതല്‍ ജീവന് തന്നെ ഭീഷണിയാകുന്ന അവസ്ഥകളിലേക്ക് ക്രമേണ വളരാനും സാദ്ധ്യത ഉണ്ട്. തനിക്ക് സാധാരണജീവിതം തന്നെ വേദന മൂലം രണ്ട് വർഷത്തോളം നഷ്ടമായെന്നാണ് ലിയോണ പറയുന്നത്. ഈ രോഗവുമായി ജീവിക്കുകയെന്നത് ഒരു വെല്ലുവിളിയാണെന്നും കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും പ്രിയപ്പെട്ട ഡോക്ടറുടെയും സഹായത്തോടെയാണ് രോഗത്തെ അതിജീവിച്ചതെന്നും താരം പറയുന്നു. ഇക്കാരണം കൊണ്ട് തന്നെ സ്ത്രീകള്‍ കഠിനമായ ആര്‍ത്തവവേദനയെ അവഗണിക്കരുതെന്നാണ് ലിയോണ നല്‍കുന്ന മുന്നറിയിപ്പ്.
Read More » -
NEWS
അബുദാബിയിലുള്ള ഇന്ത്യൻ സ്‌കൂളില്‍ അധ്യാപക ഒഴിവുകൾ
അബുദാബി :അബുദാബിയിലുള്ള ഇന്ത്യന്‍ സിബിഎസ്‌സി സ്‌കൂളില്‍ അധ്യാപക ഒഴിവുകൾ. ഫിസിക്കല്‍ എഡ്യൂക്കേഷന്‍ (പ്രൈമറി & സെക്കന്‍ഡറി ലെവല്‍), ഹിന്ദി (പ്രൈമറി), മലയാളം, ഇസ്ലാമിക് എഡ്യുക്കേഷന്‍ (സെക്കന്‍ഡറി), അറബിക് (സെക്കന്‍ഡറി) വിഷയങ്ങളില്‍ ആണ് ഒഴിവുകൾ. അതത് വിഷയങ്ങളില്‍ ബിരുദം/ ബിരുദാനന്തര ബിരുദവും സിബിഎസ്‌ഇ സ്‌കൂളില്‍ കുറഞ്ഞത് രണ്ട് വര്‍ഷത്തെ അധ്യാപന പരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം. പ്രായം 45 വയസ്. എല്ലാ തസ്തികകള്‍ക്കും ഇംഗ്ലീഷിലും ഹിന്ദിയിലുമുള്ള ആശയ വിനിമയ പാടവം നിര്‍ബന്ധം. ആകര്‍ഷകമായ ശമ്ബളം, സൗജന്യ താമസം, എയര്‍ ടിക്കറ്റ്, മെഡിക്കല്‍ അലവന്‍സ് തുടങ്ങി യുഎഇ തൊഴില്‍ നിയമങ്ങള്‍ക്കനുസരിച്ചുള്ള ആനുകൂല്യങ്ങള്‍ ലഭിക്കും. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജൂലൈ 31 ന് മുമ്ബ് വിശദമായ ബയോഡേറ്റ [email protected] ല്‍ അയയ്ക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.odepc.kerala.gov.in. ഫോണ്‍: 0471-2329441/42, 7736496574.
Read More »