അബുദാബി :അബുദാബിയിലുള്ള ഇന്ത്യന്‍ സിബിഎസ്‌സി സ്‌കൂളില്‍ അധ്യാപക ഒഴിവുകൾ.
ഫിസിക്കല്‍ എഡ്യൂക്കേഷന്‍ (പ്രൈമറി & സെക്കന്‍ഡറി ലെവല്‍), ഹിന്ദി (പ്രൈമറി), മലയാളം, ഇസ്ലാമിക് എഡ്യുക്കേഷന്‍ (സെക്കന്‍ഡറി), അറബിക് (സെക്കന്‍ഡറി) വിഷയങ്ങളില്‍ ആണ് ഒഴിവുകൾ. അതത് വിഷയങ്ങളില്‍ ബിരുദം/ ബിരുദാനന്തര ബിരുദവും സിബിഎസ്‌ഇ സ്‌കൂളില്‍ കുറഞ്ഞത് രണ്ട് വര്‍ഷത്തെ അധ്യാപന പരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം.
പ്രായം 45 വയസ്. എല്ലാ തസ്തികകള്‍ക്കും ഇംഗ്ലീഷിലും ഹിന്ദിയിലുമുള്ള ആശയ വിനിമയ പാടവം നിര്‍ബന്ധം.
ആകര്‍ഷകമായ ശമ്ബളം, സൗജന്യ താമസം, എയര്‍ ടിക്കറ്റ്, മെഡിക്കല്‍ അലവന്‍സ് തുടങ്ങി യുഎഇ തൊഴില്‍ നിയമങ്ങള്‍ക്കനുസരിച്ചുള്ള ആനുകൂല്യങ്ങള്‍ ലഭിക്കും.
താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജൂലൈ 31 ന് മുമ്ബ് വിശദമായ ബയോഡേറ്റ [email protected] ല്‍ അയയ്ക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.odepc.kerala.gov.in. ഫോണ്‍: 0471-2329441/42, 7736496574.