Month: July 2022

  • Local

    നമ്മള്‍ കാണാതെ പോകരുത് ഈ നന്മമനസുകളെ… വിദ്യാര്‍ത്ഥികളുടെ ദുരിതപൂര്‍ണമായ യാത്രയ്ക്ക് പരിഹാരം; അധ്യാപകര്‍ ഒത്തുകൂടി സ്‌കൂളിന് പുതിയ ബസ് നല്‍കി

    ചെറുതോണി: വിദ്യാര്‍ത്ഥികളുടെ ദുരിതപൂര്‍ണമായ യാത്ര ക്ലേശത്തിന് പരിഹാരം കാണാന്‍ അധ്യാപകര്‍ ഒത്തുകൂടി. തങ്ങളുടെ കുട്ടികളുടെ കഷ്ടപാടുകള്‍ അകറ്റാന്‍ അവര്‍ സ്‌കൂളിന് പുതിയ ബസ് വാങ്ങി നല്‍കി. പഴയരിക്കണ്ടം ഗവ. െഹെസ്‌കൂളിലെ അധ്യാപകരാണ് വിദ്യാര്‍ത്ഥികളുടെ യാത്ര ക്ലേശം ദുരിതമായ സാഹചര്യത്തില്‍ അത് പരിഹരിക്കുന്നതിന് വേണ്ടി ഒത്തുകൂടി സ്‌കൂളിന് പുതിയ ഒരു ബസ് കൂടി വാങ്ങി നല്‍കിയത്. 1000ത്തോളം വിദ്യാര്‍ഥികളാണ് ഇപ്പോള്‍ ഇവിടെ പഠനം നടത്തുന്നത്. സ്‌കൂള്‍ ടീച്ചേഴ്‌സ് സൊെസെറ്റിയില്‍ നിന്ന് അഞ്ചു ലക്ഷം രൂപ ലോണ്‍ എടുത്താണ് ബസ് വാങ്ങി സ്‌കൂളിന് നല്‍കിയത്. പഴയരിക്കണ്ടം ഗവ. െഹെസ്‌കൂളില്‍ പുതുതായി വാങ്ങിയ സ്‌കൂള്‍ ബസിന്റെ ഫ്‌ളാഗ് ഓഫ് നടത്തി. സ്‌കൂള്‍ എച്ച്.എം ഇന്‍ ചാര്‍ജ് കെ.റ്റി. ഉഷാകുമാരി അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ് അരുണ്‍ മാത്യു ഫ്‌ളാഗ് ഓഫ് കര്‍മം നിര്‍വഹിച്ചു. സ്റ്റാഫ് സെക്രട്ടറി ബോബന്‍ പി. മാത്യു, ഡി ക്ലിന്റ്, സുനില്‍ ടി.തോമസ് എന്നിവര്‍ പ്രസംഗിച്ചു.  

    Read More »
  • Careers

    കമ്മ്യൂണിറ്റി സോഷ്യല്‍ വര്‍ക്കര്‍ നിയമനം

    കോട്ടയം: പട്ടികജാതി വിഭാഗത്തില്‍പ്പെട്ട പ്രൊഫഷണല്‍ വിദ്യാഭ്യാസ യോഗ്യതയുളളവരെ പട്ടികജാതി വികസനവകുപ്പിന്റെ ക്ഷേമപദ്ധതികളുടെ നിര്‍വ്വഹണത്തില്‍ പങ്കാളികളാക്കുന്നതിന്റെ ഭാഗമായി സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തര ബിരുദമുളളവരെ കമ്മ്യൂണിറ്റി സോഷ്യല്‍ വര്‍ക്കര്‍മാരായി നിയമിക്കുന്നു. 21നും 35നും ഇടയില്‍ പ്രായമുള്ള എം. എസ്. ഡബ്ല്യു വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ജില്ലാതലത്തില്‍ നടത്തുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം. നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ഓഗസ്റ്റ് അഞ്ചിന് വൈകിട്ട് അഞ്ചിനകം കോട്ടയം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നല്‍കണം. വിശദവിവരവും അപേക്ഷാ ഫോറത്തിന്റെ മാതൃകയും കോട്ടയം ജില്ലാ പട്ടികജാതി വികസന ഓഫീസ്, ബ്ലോക്ക് / നഗരസഭ പട്ടികജാതി വികസന ഓഫീസുകള്‍, എന്നിവിടങ്ങളില്‍ ലഭിക്കും. വിശദവിവരത്തിന് ഫോണ്‍: 0481 2562503.

    Read More »
  • Careers

    സ്‌കൂള്‍ കൗണ്‍സിലര്‍ നിയമനം

    കോട്ടയം: വനിതാ-ശിശു വികസന ഓഫീസിനുകീഴിലുള്ള സൈക്കോ സോഷ്യല്‍ സര്‍വീസ് സ്‌കീമില്‍ സൈക്കോ സോഷ്യല്‍ സ്‌കൂള്‍ കൗണ്‍സിലര്‍ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മെഡിക്കല്‍ സൈക്കാട്രിക് സോഷ്യല്‍ വര്‍ക്കില്‍ എം.എസ്. ഡബ്ല്യു / സൈക്കോളജിയിലോ അപ്ലൈഡ് സൈക്കോളജിയിലോ എം.എ / എം.എസ്.സി/ സോഷ്യല്‍ വര്‍ക്ക് വിത്ത് മെഡിക്കല്‍ ആന്‍ഡ് സൈക്കാട്രിക് സോഷ്യല്‍ വര്‍ക്ക് സ്പെഷലൈസേഷന്‍ / ക്ലിനിക്കല്‍ സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത. പ്രായപരിധി 40 വയസ്. കൗണ്‍സിലിംഗില്‍ ആറു മാസത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം അഭികാമ്യം. അപേക്ഷ ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍, ജില്ലാ വനിതാ ശിശുവികസന ഓഫീസ്, കളക്ടറേറ്റ്, കോട്ടയം എന്ന വിലാസത്തില്‍ ഓഗസ്റ്റ് 10 നകം നല്‍കണം. വിശദവിവരത്തിന് ഫോണ്‍: 0481 2961272.

    Read More »
  • Kerala

    ഒരു വര്‍ഷം ഒരു ലക്ഷം സംരംഭം: മൂന്നു മാസത്തിനുള്ളില്‍ കോട്ടയത്ത് 2,657 പുതിയ പദ്ധതികള്‍; 145.41 കോടിയുടെ നിക്ഷേപം

    കോട്ടയം: ഒരു വര്‍ഷം ഒരു ലക്ഷം സംരംഭം എന്ന ലക്ഷ്യത്തോടെ വ്യവസായവകുപ്പ് നടപ്പാക്കുന്ന സംരംഭക വര്‍ഷത്തോടനുബന്ധിച്ചു ജില്ലയില്‍ മൂന്നു മാസത്തിനുള്ളില്‍ 2657 പുതിയ പദ്ധതികള്‍ക്ക് തുടക്കം കുറിച്ചു. ജില്ലയില്‍ 145.41 കോടി രൂപയുടെ നിക്ഷേപം സാധ്യമായി. പുതിയതായി 5266 പേര്‍ക്ക് തൊഴില്‍ ലഭിച്ചു. പദ്ധതിയിലൂടെ ജില്ലയില്‍ ഈ വര്‍ഷം 8834 സംരംഭങ്ങള്‍ ആരംഭിക്കാനാണ് വകുപ്പ് ലക്ഷ്യമിടുന്നത്. പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ആദ്യഘട്ടത്തില്‍ എല്ലാ നഗരസഭകളിലും പഞ്ചായത്തുകളിലും ഇന്റേണ്‍സിനേയും താലൂക്ക് തലത്തില്‍ റിസോഴ്സ് പേഴ്സണ്‍മാരെയും നിയമിച്ചു. സംരംഭം ആരംഭിക്കാന്‍ താത്പര്യമുള്ളവര്‍ക്ക് സര്‍ക്കാര്‍ സേവനങ്ങളെക്കുറിച്ചു ബോധവല്‍ക്കരണ സെമിനാറുകള്‍ നടത്തി. പൊതുജനങ്ങള്‍ക്ക് പദ്ധതികളെക്കുറിച്ചറിയാന്‍ തിങ്കള്‍,ബുധന്‍ ദിവസങ്ങളില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ഹെല്‍പ് ഡെസ്‌ക് സേവനം ലഭ്യമാണ്. രണ്ടാം ഘട്ടത്തില്‍ ജൂലൈ – കാഗസ്ത് മാസങ്ങളില്‍ ലോണ്‍ മേളകളും ലൈസന്‍സ് മേളകളും സംഘടിപ്പിക്കും. 50 ലക്ഷം വരെ സ്ഥിര നിക്ഷേപമുള്ള ഉല്പാദന യൂണിറ്റുകള്‍ക്കും 20 ലക്ഷം വരെ സ്ഥിരനിക്ഷേപമുള്ള സേവന യൂണിറ്റുകള്‍ക്കും പിഎംഇജിപി പദ്ധതി പ്രകാരം 25 ശതമാനം…

    Read More »
  • Crime

    സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് യുവാവിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; മൂന്നു പേര്‍ പിടിയില്‍

    കോഴിക്കോട്: സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് യുവാവിനെ തട്ടിക്കൊണ്ടു പോകാന്‍ എത്തിയ മൂന്നംഗ സംഘത്തെ കാക്കൂര്‍ പോലീസ് പിടികൂടി. പാലക്കാട് പട്ടിത്തറ തലക്കശ്ശേരി തേന്‍കുളം വീട്ടില്‍ അബുതാഹിര്‍(29), തലക്കശ്ശേരി മലയന്‍ ചാത്ത് ഷമീം(30) തലക്കശ്ശേരി തുറക്കല്‍ വീട്ടില്‍ ഷബീര്‍ (36)എന്നിവരെയാണ് ഇന്ന് പുലര്‍ച്ചെ പാലക്കാട് പടിഞ്ഞാറങ്ങാടി വെച്ച് കോഴിക്കോട് റൂറല്‍ ക്രൈം സ്‌ക്വാഡും കക്കൂര്‍ പോലീസും ചേര്‍ന്ന് പിടികൂടിയത്. ജനുവരി 28.ന് യുഎഇയില്‍ നിന്നും സ്വര്‍ണ്ണവുമായി മുംബൈ എയര്‍പോര്‍ട്ടില്‍ ഇറങ്ങിയ കോഴിക്കോട് എടക്കര സ്വദേശിയായ യുവാവ് സ്വര്‍ണ്ണം എയര്‍പോര്‍ട്ടില്‍ കാത്തുനിന്ന യഥാര്‍ത്ഥ ഉടമസ്ഥന് നല്‍കാതെ പുറത്തു കടന്നതായി മനസിലാക്കിയ സ്വര്‍ണ്ണക്കടത്തു സംഘം യുവാവിനെ തിരഞ്ഞെങ്കിലും, ഇയാള്‍ നാട്ടില്‍ വരാതെ ഒളിച്ചു കഴിയുകയും സംഘത്തിന്റെ ഭീഷണി ഭയന്ന് പിന്നീട് ബഹ്റിനിലേക്ക് കടക്കുകയും ചെയ്തു. പിന്നീട് ഏപ്രില്‍ മാസം നാട്ടിലെത്തിയ യുവാവിന്റെ വീട്ടില്‍ പല തവണ സ്വര്‍ണ്ണക്കടത്തു സംഘം വന്നെങ്കിലും മുംബൈ എയര്‍പോര്‍ട്ടില്‍ വെച്ച് സ്വര്‍ണ്ണം ആരോ വാങ്ങിക്കൊണ്ടു പോയതായി യുവാവ് അവരോട് പറഞ്ഞു. പല സംഘങ്ങളും…

    Read More »
  • Tech

    ടെക് ഭീമന്മാരുടെ അനാരോഗ്യകരമായ ഇടപെടലുകളില്‍നിന്ന് മോചനം തേടി കേന്ദ്രസര്‍ക്കാരിനെ സമീപിച്ച് ഗെയിമിങ് കമ്പനികള്‍; പ്രധാന പരാതി ഗൂഗിളിനെതിരേ

    ദില്ലി: ടെക് ഭീമന്മാരുടെ അനാരോഗ്യകരമായ ഇടപെടലുകളിൽ നിന്ന് മോചനം തേടി കേന്ദ്രസർക്കാരിനെ സമീപിച്ചിരിക്കുകയാണ് ഗെയിമിങ് കമ്പനികൾ. മേക് മൈ ട്രിപ്, സൊമാറ്റോ, ഒയോ പോലുള്ള ടെക് അധിഷ്ഠിത കമ്പനികളുടെ കൂടി പിന്തുണയോടെയാണ് പാർലമെന്റ് സമിതിയെ സമീപിച്ചിരിക്കുന്നത്. ഗൂഗിളിനെതിരായാണ് പ്രധാന പരാതി. ഇന്ത്യയിലെ സ്കിൽ – ഗെയിമിങ് പ്ലാറ്റ്ഫോമുകളോട് ഗൂഗിൾ വിവേചനം കാട്ടുന്നുവെന്നാണ് പരാതി. വിദേശ കമ്പനികൾക്ക് വേണ്ടി ഇന്ത്യൻ കമ്പനികളെ തഴയുന്നുവെന്നാണ് കുറ്റപ്പെടുത്തുന്നത്. ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ജയന്ത് സിൻഹയുടെ അധ്യക്ഷതയിലുള്ളതാണ് പാർലമെന്റിന്റെ സ്റ്റാന്റിങ് കമ്മിറ്റി. ആഗോള ടെക് ഭീമന്മാരുടെ വിപണിയിലെ ഏകാധിപത്യ പ്രവണതകളെ ഈ സമിതി നിരീക്ഷിക്കുന്നുണ്ട്. ഇന്ത്യൻ കമ്പനികളെ ഗൂഗിൾ പ്ലേ സ്റ്റോറിൽ ഇടം അനുവദിക്കാതെ തഴയുന്നുവെന്നതാണ് പരാതി. ചൈനീസ് കമ്പനികളെയും പാശ്ചാത്യ രാജ്യങ്ങളിൽ നിന്നും കമ്പനികളെയും ഗൂഗിളിന്റെ സ്വന്തം പ്ലേ പാസിനെയും പ്രോമോട്ട് ചെയ്യുമ്പോൾ ഇന്ത്യാക്കാരോട് വിവേചനം കാട്ടുന്നുവെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. ആളുകൾ തങ്ങളുടെ ആപ്പുകൾ ഡൗൺലോഡ് ചെയ്യുമ്പോൾ ഗൂഗിൾ മുന്നറിയിപ്പ് സന്ദേശം നൽകി തടയുകയാണെന്നും…

    Read More »
  • Crime

    കുട്ടികളിൽ ഗർഭധാരണം കൂടുന്നതിൽ ആശങ്ക രേഖപ്പെടുത്തി ഹൈക്കോടതി

    കൊച്ചി: കുട്ടികളിൽ ഗർഭധാരണം കൂടുന്നതിൽ ആശങ്ക രേഖപ്പെടുത്തി ഹൈക്കോടതി. സാമൂഹിക മാധ്യമങ്ങളുടെ സുരക്ഷിത ഉപയോഗത്തെക്കുറിച്ച് കുട്ടികളെ ബോധവൽക്കരിക്കണ്ടത് അത്യന്താപേക്ഷിതമാണ്. സ്കൂളുകളിൽ നൽകുന്ന ലൈംഗിക വിദ്യാഭ്യാസത്തെക്കുറിച്ച് അധികൃതർ വീണ്ടുവിചാരം നടത്താൻ സമയമായെന്നും കോടതി കുറ്റപ്പെടുത്തി. പ്രായപൂർത്തിയാകാത്ത സഹോദരനിൽനിന്ന് ഗർഭം ധരിച്ച പെൺകുട്ടിയുടെ 30 ആഴ്ച പ്രായമായ ഗർഭം അലസിപ്പിക്കാൻ അനുമതി നൽകിയുള്ള ഉത്തരവിനിടെയാണ് കോടതി കുടുത്ത ആശങ്ക രേഖപ്പെടുത്തിയത്. സമൂഹമാധ്യമങ്ങളിലൂടെ സുലഭമായി അശ്ലീല വീഡിയോകൾ കുട്ടികൾക്ക് കിട്ടുന്നുണ്ട്. ഇത് കുട്ടികളുടെ മനസ്സിനെ തെറ്റായ വഴിയിലേക്ക് എത്തിക്കുന്നുണ്ട്. ഇന്‍റർനെറ്റിന്‍റെയും സോഷ്യൽ മീഡിയയുടെയും സുരക്ഷിതമായ ഉപയോഗത്തെക്കുറിച്ച് കുട്ടികളെ ബോധവൽക്കരിക്കൽ അത്യന്താപേക്ഷിതമാണെന്ന് ജസ്റ്റിസ് വിജി അരുൺ പറഞ്ഞു. ലൈംഗികാതിക്രമങ്ങളുടെ അനനന്തര ഫലത്തെക്കുറിച്ച് കുട്ടികളിൽ ആവശ്യമായ അവബോധം ഉണ്ടാക്കുന്നതിൽ സംസ്ഥാനത്തെ വിദ്യാഭ്യാസ സംവിധാനം പരാജയപ്പെടുവെന്ന് മറ്റൊരു സിംഗിൾ ബ‌ഞ്ച് നിരീകിഷിച്ചിരുന്നതായും കോടതി ചൂണ്ടികാട്ടി. ഇത്തരത്തിൽ ഗർഭം ധരിക്കണ്ടിവരുന്ന കുട്ടികൾ അനുഭവിക്കുന്ന ശാരീരികവും മാനസീകവുമായ പ്രശ്നവും, അവളുടെ കുടുംബം അനുഭവികേണ്ടിവരുന്ന ഒറ്റപ്പെടലും പരിഗിണിച്ചാണ് സർക്കാർ ആശുപത്രിയിൽ സുരക്ഷിതമായ രീതിയിൽ ഗർഭം…

    Read More »
  • Kerala

    ‘ശ്രീറാം വെങ്കിട്ടരാമനെ ജില്ലാ കലക്ടറാക്കിയെന്ന വാര്‍ത്ത വേദനിപ്പിക്കുന്നു’, വിമര്‍ശനവുമായി സലീം മടവൂര്‍

    തിരുവനന്തപുരം: ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറിയായ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ചതില്‍ വിമര്‍ശനവുമായി ലോക് താന്ത്രിക് ജനതാദള്‍ നേതാവ് സലീം മടവൂര്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സലീം മടവൂരിന്റെ പ്രതികരണം. ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച വാഹനമിടിച്ചാണ് മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീര്‍ കൊല്ലപ്പെട്ടത്. ബഷീറിന്റെ കുടുംബത്തോട് പരസ്യമായി മാപ്പു പറയാന്‍ പോലും അഹങ്കാരം അനുവദിക്കാത്ത ശ്രീറാമിനെ ജില്ലാ കളക്ടറാക്കിയെന്ന വാര്‍ത്ത വേദനിപ്പിക്കുന്നെന്നാണ് സലീം മടവൂരിന്റെ പോസ്റ്റില്‍ പറയുന്നത്. ‘അറേബ്യയിലെ മുഴുവന്‍ സുഗന്ധദ്രവ്യങ്ങളും ഉപയോഗിച്ചാലും ഈ കൈകള്‍ മധുരതരമാകില്ല’ (ലേഡി മാക്ബത്ത്). ശ്രീറാം വെങ്കട്ടറാമിന് കൊടുക്കാന്‍ പറ്റിയ കസേരകള്‍ കേരളത്തില്‍ വേറെ ധാരാളമുണ്ട്. ചുരുങ്ങിയത് ബഷീറിന്റെ കുടുംബത്തോട് പരസ്യമായി മാപ്പു പറയാന്‍ പോലും അഹങ്കാരം അനുവദിക്കാത്ത ഇവനെ ജില്ലാ കലക്ടറാക്കിയെന്ന വാര്‍ത്ത വേദനിപ്പിക്കുന്നു’.- സലീം മടവൂരിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ആലപ്പുഴ കളക്ടറും ശ്രീറാം വെങ്കിട്ടരാമന്റെ ഭാര്യയുമായ രേണു രാജിനെ എറണാകുളത്തേക്ക് മാറ്റി. തിരുവനന്തപുരത്ത് നവ്‌ജ്യോത് ഖോസയ്ക്ക് പകരം കായികവകുപ്പ് ഡയറക്ടറായിരുന്ന ജെറോമിക് ജോര്‍ജ്ജ് കളക്ടറാകും.…

    Read More »
  • Kerala

    അമ്മ അറിയാൻ, കുഞ്ഞുങ്ങളുടെ ബുദ്ധിക്കും ആരോഗ്യത്തിനും എന്തൊക്കെ പോഷകസമൃദ്ധമായ ആഹാരങ്ങൾ നൽകണം…?

    നീണ്ട കോവിഡ് കാലം കഴിഞ്ഞാണ് കുട്ടികൾ വീണ്ടും സ്കൂളുകളിലെത്തിയത്. ഓൺലൈൻ പഠനം കുട്ടികളുടെ പഠനത്തെയും ആഹാരശീലങ്ങളെയും എല്ലാ ചിട്ടവട്ടങ്ങളെയും അപ്പാടെ മാറ്റിമറിച്ചു. ഇതിൽ ഏറ്റവുമധികം ബാധിച്ചത് ആഹാരശീലങ്ങളെയാണ്. ഏതുപ്രായത്തിലും കാലത്തിലും കുട്ടികളുടെ ഇഷ്ടഭക്ഷണമൊരുക്കലും കഴിപ്പിക്കലും രക്ഷിതാക്കൾക്ക് വലിയ വെല്ലുവിളിയാണ്. സ്കൂൾ തുറക്കുന്നതോടെ സമയക്രമമില്ലാതെ എന്തും കഴിക്കുന്നത് മാറി. ഭക്ഷണസമയങ്ങളുടെ എണ്ണം കുറഞ്ഞു. ഇടവേള കൂടി. ഭക്ഷണം മുന്നോ നാലോ നേരങ്ങളിലായി ചുരുക്കേണ്ടിവന്നു. അതുകൊണ്ടുതന്നെ കഴിക്കുന്ന ഭക്ഷണം പരമാവധി പോഷകപ്രദമാവണം. ഭക്ഷണം ക്രമീകരിക്കുമ്പോൾ ഒരു ദിവസത്തെ ഭക്ഷണം പ്രധാനമായി മൂന്നായി വിഭജിക്കാം. ഇതിൽ ഒരു ഭാഗം പ്രാതൽ, രണ്ടാമത് ഉച്ചഭക്ഷണം, അടുത്ത ഭാഗം വൈകുന്നേരം അല്ലെങ്കിൽ രാത്രി ഭക്ഷണം. മൊത്തം ഊർജത്തെയും ഈ രീതിയിൽ വിഭജിക്കാം. പ്രായത്തിനനുസരിച്ച് കുട്ടികൾക്ക് ദിവസവും 2000 മുതൽ 2100 കലോറിവരെ ഊർജം ആവശ്യമുണ്ട്. പ്രോട്ടീൻ 41 ഗ്രാം മുതൽ 63 ഗ്രാം വരെയും കൊഴുപ്പ് 25-22 ഗ്രാം വരെയും കുട്ടികൾക്ക് കിട്ടിയിരിക്കണം. കൂടാതെ കാത്സ്യം, ഇരുമ്പ്, വിറ്റാമിൻ-എ,സി,…

    Read More »
  • LIFE

    ബിജു മേനോൻ നായകനാകുന്ന ‘ഒരു തെക്കന്‍ തല്ല് കേസ്,തകർപ്പൻ പ്രകടനം ടീസർ ഉറപ്പ് നൽകുന്നു!!

      ബിജു മേനോൻ നായകനാകുന്ന പുതിയ ചിത്രം ‘ഒരു തെക്കന്‍ തല്ല് കേസി’ന്റെ ടീസർ പുറത്തിറങ്ങി. ഇ 4 എന്റർടെയ്ൻമെൻറ്സിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ടീസർ റിലീസ് ചെയ്തത്. ബിജു മേനോന്റെ തകർപ്പൻ പ്രകടനം തന്നെ ടീസർ ഉറപ്പ് നൽകുന്നുണ്ട്. ചിത്രത്തിന്റെ സംവിധാനം നവാഗതനും ‘ബ്രോ ഡാഡി’യുടെ സഹ രചയിതാവുമായ ശ്രീജിത്ത് എന്‍ ആണ്. ജി ആര്‍ ഇന്ദുഗോപന്റെ ‘അമ്മിണിപ്പിള്ള വെട്ടുകേസ്’ എന്ന കഥയെ ആസ്‍പദമാക്കിരാജേഷ് പിന്നാടനാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ഇ ഫോർ എന്റര്‍ടെയ്‍‍ന്‍‍മെന്റിന്റെ ബാനറിൽ മുകേഷ് ആര്‍ മെഹ്‍ത, സി വി സാരഥി എന്നിവരാണ് നിര്‍മ്മാണം. മധു നീലകണ്ഠൻ ആണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. മലയാളത്തിലെ പ്രശസ്‍ത പോസ്റ്റര്‍ ഡിസൈനിംഗ് സ്ഥാപനമായ ഓള്‍ഡ് മങ്ക്സിന്‍റെ സാരഥി കൂടിയാണ് ചിത്രത്തിന്റെ സംവിധായകനായ ശ്രീജിത്ത്. സംഗീതം ജസ്റ്റിന്‍ വര്‍ഗ്ഗീസ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ റോഷന്‍ ചിറ്റൂര്‍. ലൈന്‍ പ്രൊഡ്യൂസർ ഓപ്പണ്‍ ബുക്ക് പ്രൊഡക്ഷന്‍സ്, പ്രൊഡക്ഷൻ കൺട്രോളർ ഷാഫി ചെമ്മാട്, കലാസംവിധാനം ദിലീപ് നാഥ്, മേക്കപ്പ് റോണക്സ്…

    Read More »
Back to top button
error: