Month: July 2022
-
NEWS
കൊതി പിടിപ്പിക്കുന്ന കാളനും ഓലനും
കേരളീയസദ്യയിലെ രണ്ട് പ്രധാന ഇനങ്ങളായ കാളനും ഓലനും ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം. കാളൻ ആവശ്യമായ സാധനങ്ങള്‍ നെയ്യ് – 1 ടേബിള്‍സ്‌പൂണ്‍ മഞ്ഞള്‍പ്പൊടി – 1 ടീസ്‌പൂണ്‍ കടുക് – 1 ടീസ്‌പൂണ്‍ ഉലുവ – 1 ടീസ്‌പൂണ്‍ വറ്റല്‍ മുളക് – 2 കുരുമുളക് പൊടി – ഒന്നര ടീസ്‌പൂണ്‍ പുളിയുളള തൈര് – 1 കപ്പ് കറിവേപ്പില ഉപ്പ് നേന്ത്രക്കായയും ചേനയും – 10 കഷണം വീതം തേങ്ങ അരപ്പ് – 1 കപ്പ് ഉണ്ടാക്കുന്ന വിധം ഒരു പാത്രത്തില്‍ വെളളമെടുത്ത് ഒരു പാത്രത്തില്‍ വെളളമെടുത്ത് കഷണങ്ങളാക്കിയ നേന്ത്രക്കായയും ചേനയും ആവശ്യത്തിന് ഉപ്പ്, മഞ്ഞള്‍പ്പൊടി, കുരുമുളകുപൊടി എന്നിവ ചേര്‍ത്ത് വേവിക്കുക. വെന്ത് വെളളം വറ്റുമ്പോള്‍ അതിലേക്ക് നെയ്യും തേങ്ങ അരച്ചതും ചേര്‍ത്ത് നന്നായി ഇളക്കുക. തൈര് ചേര്‍ത്ത് കുറുക്കി വറ്റിയ്‌ക്കണം. മറ്റൊരു പാത്രമെടുത്ത് അല്‌പം എണ്ണ ചൂടാക്കി കടുക് വറുക്കുക. ഇതിലേക്ക് വറ്റല്‍ മുളക്, ഉലുവ, കറിവേപ്പില എന്നിവയും ചേര്‍ത്ത്…
Read More » -
NEWS
ലോട്ടറി ടിക്കറ്റുകൾ കൂട്ടം ചേർന്ന് വാങ്ങുന്നവരാണോ നിങ്ങൾ ? എങ്കിൽ ഇക്കാര്യം അറിഞ്ഞിരിക്കണം
ലോട്ടറി ടിക്കറ്റുകൾ കൂട്ടം ചേർന്ന് അഥവാ പങ്കിട്ട് വാങ്ങുന്നതിന് നിയമപരമായ തടസങ്ങളൊന്നും ഇല്ല. പക്ഷേ ഒന്നിലധികം ബാങ്ക് അക്കൗണ്ടുകളിലേക്ക് സമ്മാനത്തുക കൈമാറാൻ ലോട്ടറി വകുപ്പിന് അധികാരമില്ല. അതുകൊണ്ട് തന്നെ സമ്മാനത്തുക ലോട്ടറി വകുപ്പ് വീതിച്ച് നൽകുകയില്ല. അതിനാൽ ഷെയറിട്ട് ലോട്ടറി എടുക്കുന്നവർക്ക് സമ്മാനം ലഭിക്കുകയാണെങ്കിൽ അവർ കൂട്ടത്തിലുള്ള ഒരാളെ സമ്മാനത്തുക കൈപ്പറ്റുന്നതിനായി ചുമതലപ്പെടുത്തണം. ഇത്തരത്തിൽ ഒരാളെ സമ്മാനം വാങ്ങാനായി ചുമതലപ്പെടുത്തുന്ന കാര്യം 50 രൂപയുടെ മുദ്രപത്രത്തിൽ എഴുതി സാക്ഷ്യപ്പെടുത്തിയത് ലോട്ടറി വകുപ്പിൽ ഹാജരാക്കണം. ഇത്തരത്തിൽ ചുമതലപ്പെടുത്തുന്നവരുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് പണം കൈമാറുക. ഈ വ്യക്തിയുടെ വിശദാംശം മാത്രമായിരിക്കും ലോട്ടറി വകുപ്പിന് സമർപ്പിക്കേണ്ടത്. അല്ലെങ്കിൽ സംയുക്തമായി ബാങ്ക് അക്കൗണ്ട് ആരംഭിച്ച ശേഷം സമ്മാനത്തുക കൈപ്പറ്റാൻ ഒരാളെ ചുമതലപ്പെടുത്താം. അങ്ങനെയെങ്കിൽ ബാങ്ക് അക്കൗണ്ടിൽ പേര് ചേർത്ത എല്ലാവരുടേയും വിശദാംശം ലോട്ടറി വകുപ്പിനെ അറിയിക്കണം. ഓണം ബമ്പർ ഒന്നാം സമ്മാനം അടിച്ചാൽ എത്ര രൂപ കൈയിൽ കിട്ടും ? സമ്മാനത്തുക ആദായനികുതി കുറച്ചാണ് കൈമാറുക.…
Read More » -
NEWS
നിയന്ത്രണം വിട്ട കാര്‍ ക്രാഷ് ബാരിയറിലിടിച്ച് മൂന്നുപേര്‍ക്ക് പരിക്ക്
മണിമല :പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയിൽ മണിമലക്കും മൂലേപ്ലാവിനുമിടയില്‍ നിയന്ത്രണം വിട്ട കാര്‍ ക്രാഷ് ബാരിയറിലിടിച്ച് മൂന്നുപേര്‍ക്ക് പരിക്കേറ്റു. റാന്നി ചെല്ലക്കാട്ട് വാഴക്കുന്നത്ത് സോണി (48), അയല്‍വാസി സജിനി (49), സജിനിയുടെ മകള്‍ അശ്വതി (29) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ശനിയാഴ്ച പുലര്‍ച്ചെ മൂന്നോടെയായിരുന്നു അപകടം.നെടുമ്ബാശ്ശേരി എയര്‍പോര്‍ട്ടില്‍ പോയി മടങ്ങുകയായിരുന്നു ഇവർ. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്ന് കരുതുന്നു. പരിക്കേറ്റവരെ തിരുവല്ല പുഷ്പഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മണിമല പൊലീസും അഗ്നിരക്ഷാസേനയും എത്തിയാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. അപകടത്തില്‍ കാറിന്‍റെ മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നു
Read More » -
NEWS
മലയോര മേഖലയിൽ കനത്ത മഴ; കുരുമ്പൻമൂഴിയിൽ വീണ്ടും ഉരുൾപൊട്ടി
പത്തനംതിട്ട: ജില്ലയുടെ മലയോര മേഖലയിൽ കനത്ത മഴയെ തുടർന്ന് വീണ്ടും ഉരുൾപൊട്ടൽ.നാറാണംമൂഴി പഞ്ചായത്തിലെ കുരുമ്പൻമൂഴി കുരിശുങ്കൽ ഈശോയുടെ പുരയിടത്തിലാണ് ഉരുൾപൊട്ടിയത്. വനമേഖലയാൽ ചുറ്റപ്പെട്ടതാണ് പ്രദേശം. ഇവിടെനിന്ന് സമീപ പ്രദേശങ്ങളിലേക്ക് വെള്ളം കുത്തിയൊലിച്ച് എത്തുന്നുണ്ട്. ശനിയാഴ്ച വൈകിട്ട് അഞ്ചോടെയാണ് ഉരുൾപൊട്ടിയത്. കുത്തൊഴുക്കിൽ കുരുമ്പൻമൂഴി കോസ്വേയും മുങ്ങി.പമ്പാനദിയിലും ജലനിരപ്പ് ഉയർന്നു. കഴിഞ്ഞ വർഷം രണ്ടുതവണ ഇവിടെ ഉരുൾപൊട്ടി വലിയ നാശമുണ്ടായിരുന്നു.
Read More » -
NEWS
ശക്തമായ കാറ്റും മഴയും; ഒമാനിൽ രണ്ടു പേർ മുങ്ങിമരിച്ചു
മസ്കറ്റ് :ശക്തമായ കാറ്റും മഴയും തുടരുന്ന ഒമാനില്‍ കുട്ടിയുള്‍പ്പെടെ രണ്ട് പേര്‍ മുങ്ങിമരിച്ചു. നിസ്വ വിലായത്തില്‍ മലനിരകളില്‍ നിന്ന് കുത്തിയൊലിച്ചെത്തിയ വെള്ളത്തില്‍ മുങ്ങിയാണ് കുട്ടി മരിച്ചത്. ഇബ്രി വിലായത്തിലെ വാദി അല്‍ ഹജര്‍ ഡാമില്‍ 20 വയസുകാരനും മുങ്ങിമരിച്ചു. അതേസമയം ഫുജൈറ ഉള്‍പ്പെടെയുള്ള യുഎഇയുടെ പല മേഖലകളിലും മഴ ശക്തമായി തുടരുകയാണ്.കഴിഞ്ഞ ദിവസം ആറ് ഏഷ്യന്‍ വംശജര്‍ ഇവിടെ മരിച്ചിരുന്നു. ഇവരില്‍ ഇന്ത്യക്കാരുണ്ടോയെന്ന കാര്യം വ്യക്തമല്ല. റാസല്‍ഖൈമ, ഫുജൈറ, ഷാര്‍ജ എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. രണ്ട് ദിവസത്തിനിടെ ഫുജൈറ സ്റ്റേഷനില്‍ 255.2 മില്ലിമീറ്റീര്‍ മഴ ലഭിച്ചുവെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ കാല്‍നൂറ്റാണ്ടിനിടയിലെ ശക്തമായ മഴയാണ് രാജ്യത്ത് ലഭിച്ചിരിക്കുന്നത്.
Read More » -
India
കാലുമാറിയ കാമുകന്‍, ഒളിച്ചോടാന്‍ പദ്ധതിയിട്ട് രാത്രി പാര്‍ക്കിലെത്തിയ 17കാരി പെൺകുട്ടി അകപ്പെട്ടത് പൊലീസുകാരൻ്റെ കൈകളിൽ
ബെംഗളൂരു: കാമുകനുമൊത്ത് ഒളിച്ചോടാൻ പ്ലാനിട്ടാണ് 17കാരിയായ പെൺകുട്ടി ബുധനാഴ്ചരാത്രി ബെംഗളൂരുവിലെ വിജയ്‌നഗർ പാർക്കിലെത്തിയത്. പെൺകുട്ടിയുടെ കയ്യിൽ പണമൊന്നും ഉണ്ടായിരുന്നില്ല. പാർക്കിൽ ഏറെ സമയം കാത്തു നിന്നിട്ടും കാമുകനെത്തിയില്ല. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട ചാമരാജനഗർ സ്വദേശിയാണ് പെൺകുട്ടിയുടെ കാമുകൻ. ജൂലൈ 27നായിരുന്നു സംഭവം. പെൺകുട്ടിയുടെ സന്ദേശങ്ങൾക്കോ, ഫോൺ വിളികൾക്കോ മറുപടിയുണ്ടായില്ല. പിന്നാലെ കാമുകൻ ഫോൺ സിച്ച് ഓഫ് ആക്കുകയും ചെയ്തു. എങ്ങോട്ടു പോകണമെന്നറിയാതെ പാർക്കിൽ ഒറ്റപ്പെട്ടു നിന്ന പെൺകുട്ടിയെ രാത്രി പട്രോളിങ് ഡൂട്ടിയിലുണ്ടായിരുന്ന പവൻ ദ്യാവണ്ണനവർ എന്ന പൊലീസ് കോണ്‍സ്റ്റബിൾ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അയാൾ പെൺകുട്ടിയുടെ അടുത്തു ചെന്ന് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. കാമുകനെ കണ്ടെത്താൻ സഹായിക്കാമെന്ന് പെൺകുട്ടിക്ക് പവൻ വാക്ക് നൽകുകയും ചെയ്തു. തുടർന്ന് വിജയനഗറിലെ തന്റെ വാടക വീട്ടിൽ എത്തിച്ച് അവളെ ബലാത്സംഗം ചെയ്‌തു. പിറ്റേദിവസം 500 രൂപ നൽകി പെൺകുട്ടിയെ മെജസ്റ്റിക് ബസ് ടെർമിനലിൽ കൊണ്ടുവിട്ടു. ബസിൽ കയറിയ പെൺകുട്ടി സ്വന്തം വീട്ടിൽ പോകാതെ നേരെ കാമുകന്റെ വീട്ടിലേക്കാണ് പോയത്. കാമുകന്റെ…
Read More » -
NEWS
മഴക്കാലത്ത് പതിയിരിക്കുന്നത് നിരവധി അപകടങ്ങള്‍, ജാഗ്രത വേണം; മുന്നറിയിപ്പ് നല്‍കി കെഎസ്‌ഇബി
കാലവര്‍ഷ കാലത്ത് ഉണ്ടാവാനിടയുള്ള അപകടങ്ങളും സ്വാഭാവിക വൈദ്യുതി തടസങ്ങളും പരമാവധി കുറയ്ക്കുന്നതിന് ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കെഎസ്‌ഇബി അധികൃതരുടെ മുന്നറിയിപ്പ്. വൈദ്യുതി സുരക്ഷയ്ക്കായി വീടുകളിലും സ്ഥാപനങ്ങളിലും എര്‍ത്ത് ലീക്കേജ് സര്‍ട്ട് ബ്രേക്കര്‍ (ഇഎല്‍സിബി) സ്ഥാപിക്കണം. വൈദ്യുതക്കമ്ബിക്ക് സമീപം ലോഹതോട്ടികള്‍ ഉപയോഗിക്കരുത് തുടങ്ങി നിരവധി നിര്‍ദേശങ്ങളാണ് നല്‍കിയിരിക്കുന്നത്. കെഎസ്‌ഇബിയുടെ മുന്നറിയിപ്പ് ഇങ്ങനെ പൊട്ടിക്കിടക്കുന്ന വൈദ്യുതക്കമ്ബി, എര്‍ത്തിംഗ് കമ്ബി, എര്‍ത്ത് പൈപ്പ്, സ്റ്റേ വയര്‍ എന്നിവയില്‍ സ്പര്‍ശിക്കാതിരിക്കുക. കമ്ബിവേലികളില്‍ വൈദ്യുതി പ്രവഹിപ്പിക്കരുത്. വൈദ്യുതി ലൈനുകള്‍ക്ക് സമീപം ജെസിബി പോലുള്ള യന്ത്രങ്ങള്‍ ഉപയോഗിക്കുമ്ബോള്‍ അതീവ ശ്രദ്ധ പാലിക്കുക. വൈദ്യുതിക്കമ്ബിക്ക് സമീപത്തോ കമ്ബിയില്‍ അപകടകരമായോ വീണ് കിടക്കുന്ന മരക്കൊമ്ബുകളോ മരങ്ങളോ വെട്ടിമാറ്റുന്നതിന് കെഎസ്‌ഇബി ജീവനക്കാരുമായി സഹകരിക്കണമെന്നും കെഎസ്‌ഇബി അധികൃതര്‍ അറിയിച്ചു.
Read More » -
NEWS
തമിഴ്നാട്ടില്‍ മുയലിനെ വേട്ടയാടാന്‍ പോയ അച്ഛനും രണ്ട് മക്കളും വൈദ്യുതാഘാതമേറ്റ് മരിച്ചു
ചെന്നൈ: വേട്ടയ്ക്കിടെ തമിഴ്നാട്ടില്‍ അച്ഛനും രണ്ട് മക്കളും വൈദ്യുതാഘാതമേറ്റ് മരിച്ചു. മുയലിനെ വേട്ടയാടാന്‍ പോകുന്നതിനിടെ പന്നിയെ തടയാന്‍ കെട്ടിയ വൈദ്യുതവേലിയില്‍ തട്ടിയാണ് അപകടം ഉണ്ടായത്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസും വേട്ടയ്ക്ക് വനത്തില്‍ കയറിയതിന് വനംവകുപ്പും കേസെടുത്തു. തമിഴ്നാട് വിരുദുനഗറിലെ മാനാമധുരയിലാണ് നാടിനെ ഞെട്ടിച്ച അപകടമരണങ്ങള്‍ ഉണ്ടായത്. മുകവൂര്‍ വില്ലേജ് സ്വദേശികളായ അയ്യനാര്‍, മക്കളായ അജിത്, സുഖന്ദ്രപാണ്ഡി എന്നിവരാണ് ഷോക്കേറ്റ് മരിച്ചത്. സൈനികനായ അജിത് അവധിക്ക് വന്നപ്പോള്‍ അച്ഛനും മക്കളും കൂടി മുയലിനെ പിടിക്കാന്‍ ഇറങ്ങിയതായിരുന്നു.
Read More » -
NEWS
വീടിനുള്ളിലെ പ്ലഗ് പ്രവര്‍ത്തിപ്പിക്കുന്നതിനിടെ പതിനഞ്ചുകാരന്‍ ഷോക്കേറ്റ് മരിച്ചു
മൂവാറ്റുപുഴ: വീടിനുള്ളിലെ പ്ലഗ് പ്രവര്‍ത്തിപ്പിക്കുന്നതിനിടെ പതിനഞ്ചുകാരന്‍ ഷോക്കേറ്റ് മരിച്ചു. രണ്ടാര്‍ കക്കാട്ട് ഷിഹാബിന്റെ മകന്‍ നാദിര്‍ഷാ ആണ് മരിച്ചത്. മൂവാറ്റുപുഴ നിര്‍മ്മല ഹയര്‍ സെക്കന്‍ററി സ്കൂളില്‍ നിന്ന് പത്താം ക്ലാസ് പഠനം പൂര്‍ത്തിയാക്കി നില്‍ക്കുകയായിരുന്നു.
Read More » -
Kerala
മെഡിക്കൽ ഷോപ്പ് ജീവനക്കാരിയെ ഭർത്താവ് പെട്രോൾ ഒഴിച്ച് തീകൊളുത്തി, മുഖത്തും കൈകാലുകള്‍ക്കും പൊള്ളലേറ്റ ബിനീഷ ആശുപത്രിയിൽ
കാഞ്ഞങ്ങാട്: മെഡിക്കൽ ഷോപ്പ് ജീവനക്കാരിയെ ഭർത്താവ് ഷോപ്പിലെത്തി പെട്രോൾ ഒഴിച്ച് തീകൊളുത്തി. ടൗണിലെ വി.ആർ മെഡിക്കൽ ഷോപ്പിൽ ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്കായിരുന്നു സംഭവം. മെഡിക്കല്‍ ഷോപ്പിലെത്തിയ പ്രദീപന്‍ ഭാര്യ ബിനീഷയുമായി വാക്കുതര്‍ക്കമുണ്ടായി. പിന്നാലെ കൈയിലുണ്ടായിരുന്ന പെട്രോള്‍ ഭാര്യയുടെ ദേഹത്ത് ഒഴിച്ചശേഷം തീകൊളുത്തുകയായിരുന്നു. യുവതിക്ക് കൈകാലുകള്‍ക്കും മുഖത്തും പൊള്ളലേറ്റു. ബിനീഷ(34)യെ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു സംഭവസമയം ബിനിഷ മാത്രമാണ് സ്ഥാപനത്തിലുണ്ടായിരുന്നത്. തീകൊളുത്താനുള്ള ശ്രമത്തിനിടെ ഭര്‍ത്താവ് പ്രദീപനും പൊള്ളലേറ്റു. ഇയാള്‍ പൊലീസ് കസ്റ്റഡിയിലാണ്. ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. കാര്യങ്കോട് സ്വദേശി ബിനിഷയെ ആണ് ഭര്‍ത്താവ് പ്രദീപന്‍ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയത്. യുവതി ജോലി ചെയ്യുന്ന ചെറുവത്തൂരിലെ മെഡിക്കല്‍ ഷോപ്പിലെത്തിയായിരുന്നു ആക്രമണം. തീകൊളുത്താനുള്ള ശ്രമത്തിനിടെ ഭർത്താവ് മടക്കര സ്റ്റാൻ്റിലെ ഓട്ടോറിക്ഷ ജീവനക്കാരൻ പ്രദീപൻ(40)നും പൊള്ളലേറ്റിട്ടുണ്ട്. പ്രദീപൻ ഓട്ടോയിൽ വന്നിറങ്ങി അപ്രതീക്ഷിതമായി ബീനീഷയുടെ ദേഹത്തേക്ക് പെട്രോൾ ഒഴിച്ച് തീക്കൊളുത്തുകയായിരുന്നു. മെഡിക്കൽ ഷോപ്പിന്റെ ഉൾവശം കത്തി നശിച്ചു. പ്രദീപനെ നാട്ടുകാർ തടഞ്ഞു നിർത്തി പൊലീസിൽ ഏൽപ്പിച്ചു.…
Read More »