NEWS

നിയന്ത്രണം വിട്ട കാര്‍ ക്രാഷ് ബാരിയറിലിടിച്ച്‌ മൂന്നുപേര്‍ക്ക് പരിക്ക്

മണിമല :പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയിൽ മണിമലക്കും മൂലേപ്ലാവിനുമിടയില്‍ നിയന്ത്രണം വിട്ട കാര്‍ ക്രാഷ് ബാരിയറിലിടിച്ച്‌ മൂന്നുപേര്‍ക്ക് പരിക്കേറ്റു.

റാന്നി ചെല്ലക്കാട്ട് വാഴക്കുന്നത്ത് സോണി (48), അയല്‍വാസി സജിനി (49), സജിനിയുടെ മകള്‍ അശ്വതി (29) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ശനിയാഴ്ച പുലര്‍ച്ചെ മൂന്നോടെയായിരുന്നു അപകടം.നെടുമ്ബാശ്ശേരി എയര്‍പോര്‍ട്ടില്‍ പോയി മടങ്ങുകയായിരുന്നു ഇവർ.

 

 

ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്ന് കരുതുന്നു. പരിക്കേറ്റവരെ തിരുവല്ല പുഷ്പഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മണിമല പൊലീസും അഗ്നിരക്ഷാസേനയും എത്തിയാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. അപകടത്തില്‍ കാറിന്‍റെ മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നു

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: