Month: July 2022
-
Kerala
പ്ലസ് വണ്‍ ട്രയല്‍ അലോട്ട്‌മെന്റ: അപേക്ഷയില്‍ തിരുത്തലിന് സമയം നീട്ടി
തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷയില്‍ തിരുത്തലുകള്‍ വരുത്താന്‍ തിങ്കളാഴ്ച വൈകിട്ട് അഞ്ചുമണി വരെ സമയം നീട്ടി നല്‍കി വിദ്യാഭ്യാസ വകുപ്പ്. ട്രയല്‍ അലോട്ട്‌മെന്റ് പരിശോധിച്ച് തിരുത്തുണ്ടെങ്കില്‍ അവ പൂര്‍ത്തീകരിക്കാനും ഓപ്ഷനുകള്‍ പുനഃക്രമീകരിക്കാനും ഞായറാഴ്ച വൈകിട്ട് അഞ്ച് വരെയാണ് നേരത്തെ അനുവദിച്ചിരുന്നത്. എന്നാല്‍ ട്രയല്‍ അലോട്ട്‌മെന്റിലുണ്ടായ സാങ്കേതിക പ്രശ്നങ്ങള്‍ പരിഗണിച്ച് തിരുത്തലുകള്‍ക്ക് ഒരു ദിവസംകൂടി നീട്ടി നല്‍കുകയാണെന്ന് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. വെള്ളിയാഴ്ചയാണ് സംസ്ഥാനത്തെ വര്‍ഷത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചത്. എന്നാല്‍ ട്രയല്‍ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ച് രണ്ടാം ദിവസവും സെര്‍വര്‍ ഡൗണ്‍ ആയതിനാല്‍ അലോട്ട്‌മെന്റ് പരിശോധിക്കാനോ തിരുത്തല്‍ വരുത്താനോ കഴിഞ്ഞില്ലെന്ന് കഴിഞ്ഞ ദിവസം വ്യാപക പരാതിയുയര്‍ന്നിരുന്നു. പരീക്ഷകള്‍, സ്ഥലം മാറ്റം തുടങ്ങി ഹയര്‍ സെക്കണ്ടറിയുടെ എല്ലാ കാര്യങ്ങളും ഒരേ സെര്‍വറുമായാണ് ലിങ്ക് ചെയ്തിരുന്നത്. ഒരേ സമയത്ത് കൂടുതല്‍ പേര്‍ ലോഗിന്‍ ചെയ്തതോടെ സെര്‍വര്‍ ഡൗണാകുകയായിരുന്നു. സെര്‍വറുകള്‍ ഉപയോഗിച്ച് പ്രശ്‌നം പിന്നീട് പരിഹരിച്ചെന്ന് മന്ത്രി അറിയിച്ചെങ്കിലും വളരെയേറെ…
Read More » -
Kerala
എ എ ഹക്കീം സംസ്ഥാന വിവരാവകാശ കമ്മിഷണർ
തിരുവനന്തപുരം: സംസ്ഥാന വിവരാവകാശ കമ്മീഷണറായി ഐ ആൻ്റ് പി ആർ ഡി മുൻ അഡീഷണൽ ഡയറക്ടർ എ എ ഹക്കീമിനെ നിയമിച്ചു. ഇതു സംബസിച്ച് മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, നിയമ മന്ത്രി എന്നിവരടങ്ങിയ സ്‌ക്രീനിങ് കമ്മിറ്റിയുടെ ഏകകണ്ഠമായ ശുപാർശ ഗവര്‍ണര്‍ അംഗീകരിച്ച് ഉത്തരവായി. എഴുത്തുകാരനും പ്രഭാഷകനുമായ എ എ ഹക്കീം കായംകുളം സ്വദേശിയാണ്. ഇംഗ്ലീഷ്, അറബി സാഹിത്യങ്ങളിൽ എം എ യും ന്യൂഡൽഹി ഐ ഐ എം സി യിൽ നിന്ന് ജേണലിസം, ഐ.ഐ.എം ൽ നിന്ന് മാനേജ്മെൻറ് എന്നിവയിൽ പരിശീലനവും നേടി. കേരള യൂണിവേഴ്സിറ്റി യൂണിയൻ ജോ. സെക്രട്ടറിയായിരുന്നു. മലയാള മനോരമയിൽ ലേഖകനായും സിറാജ്, മംഗളം പത്രങ്ങളിൽ സബ് എഡിറ്റർ ആയും പ്രവർത്തിച്ചു. വിവിധ കോ ളജുകളിൽ അധ്യാപകനായി. പബ്ലിക് റിലേഷൻസ് വകുപ്പിൽ ചേർന്ന ശേഷം വിവിധ ജില്ലകളിൽ ഇൻഫർമേഷൻ ഓഫീസർ, ഡപ്യൂട്ടി ഡയറക്ടർ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാസ് കമ്മ്യുണിക്കേഷൻ സ്പെഷ്യൽ ഓഫീസർ, റൂറൽ ഇൻഫർമേഷൻ ചീഫ് ഓഫീസർ,…
Read More » -
Local
സംവിധായകൻ സനൽകുമാർ ശശിധരൻ പറയുന്നു, നടൻ ജോജു ജോർജ് ഫോണിൽ വിളിച്ച് തല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചീത്ത വിളിക്കുകയും ചെയ്തു
നടൻ ജോജു ജോർജ്ജ് ഫോണിൽ വിളിച്ച് ചീത്ത പറഞ്ഞെന്നും തല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും സംവിധായകൻ സനൽ കുമാർ ശശിധരൻ. ‘ചോല’ എന്ന സിനിമയ്ക്കുമേലുള്ള തന്റെ അവകാശങ്ങൾ വെളിപ്പെടുത്തിയതിനെ തുടർന്നായിരുന്നത്രേ സംഭവം. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് സനൽ കുമാറിന്റെ വെളിപ്പെടുത്തൽ. ഫേയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം: ‘ചോല’ എന്ന സിനിമ പൂഴ്ത്തി വെയ്ക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നു എന്ന് ഞാന്‍ പോസ്റ്റ് ഇട്ടതില്‍ പ്രകോപിതനായി ജോജു ജോര്‍ജ്ജ് എന്നെ അല്പം മുന്‍പ് ഫോണില്‍ വിളിച്ച് ചീത്ത വിളിക്കുകയും എന്റെ വീട്ടില്‍ വന്ന് തല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരിക്കുന്നു. സിനിമയുടെ കാര്യം സംസാരിക്കാന്‍ പലപ്രാവശ്യം ശ്രമിച്ചിട്ടും എന്നോട് സംസാരിക്കാന്‍ തയാറാവാതിരുന്ന അയാള്‍ എന്റെ പോസ്റ്റില്‍ പ്രകോപിതനായതു കൊണ്ട് മാത്രമാണ് വിളിച്ചത് എന്ന് തോന്നുന്നു. സിനിമയുടെ മേല്‍ എനിക്കുള്ള അവകാശം കരാറില്‍ ഉണ്ടെന്ന് പറഞ്ഞപ്പോള്‍ ആദ്യം അയാള്‍ പറഞ്ഞത് ഞാന്‍ കള്ളം പറയുന്നു എന്നാണ്. എന്നാല്‍ കരാര്‍ ഞാന്‍ പബ്ലിഷ് ചെയ്യണമോ എന്ന് ചോദിച്ചപ്പോള്‍ എന്നെ വീണ്ടും ചീത്ത പറയുകയാണ് ചെയ്തത്. ഫോണ്‍…
Read More » -
Kerala
സുരക്ഷിതവും തർക്കരഹിതവുമായ യാത്ര ഇനി അംഗീകൃത നിരക്കിൽ; കേരളസവാരി ആഗസ്റ്റ് 17നെത്തും
വൻകിട കമ്പനികൾക്ക് മാത്രം സാധ്യമായ മേഖലയെന്ന് കരുതപ്പെടുന്ന ഓൺലൈൻ ടാക്‌സി സർവീസ് മേഖലയിലേക്ക് പ്രവേശിക്കാനുള്ള സർക്കാർ തീരുമാനം തൊഴിൽരംഗത്തെ വിപ്ലവകരമായ ഇടപെടലെന്ന് തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ആഗസ്റ്റ് 17ന് കേരളത്തിന്റെ സ്വന്തം ഓൺലൈൻ ഓട്ടോ ടാക്‌സി സർവീസായ കേരള സവാരി നിരത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്താദ്യമായാണ് ഒരു സംസ്ഥാനം ഓൺലൈൻ ടാക്‌സി സംവിധാനത്തിലേക്ക് കടക്കുന്നത്. സംസ്ഥാനത്തെ ഓട്ടോ -ടാക്‌സി ശൃംഖലകളെ ബന്ധിപ്പിച്ച് കൊണ്ട് സർക്കാർ നടപ്പിലാക്കുന്ന കേരളസവാരിയിൽ സുരക്ഷിതവും തർക്കരഹിതവുമായ യാത്ര അംഗീകൃത നിരക്കിൽ പൊതുജനങ്ങൾക്ക് നൽകുന്നതിനൊപ്പം മോട്ടോർ തൊഴിലാളികൾക്കും അതേ നിരക്ക് ലഭിക്കുന്നത് ഉറപ്പാക്കും. തിരുവനന്തപുരം നഗരസഭാ പരിധിയിൽ നടപ്പിലാക്കുന്ന പദ്ധതിയുടെ പ്രവർത്തനം പഠനവിധേയമാക്കി ആവശ്യമെങ്കിൽ വേണ്ട മാറ്റങ്ങൾ വരുത്തി സംസ്ഥാനത്തൊട്ടാകെ വ്യാപകമാക്കുമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് പി ആർ ചേമ്പറിൽ നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളസവാരിയിൽ സർക്കാർ നിശ്ചയിച്ചിട്ടുള്ള ഓട്ടോ ടാക്‌സി നിരക്കിനൊപ്പം എട്ട് ശതമാനം സർവീസ് ചാർജ്ജ് മാത്രമാണ്…
Read More » -
Health
ആരോഗ്യസംരക്ഷണത്തിൽ ജിംനേഷ്യ ങ്ങൾക്കുള്ള പങ്ക്, എങ്ങനെ നല്ല ശരീരത്തിന് ഉടമയാകാം…
ജിംനേഷ്യങ്ങൾക്ക് നവകാലഘട്ടത്തിലുള്ള പ്രാധാന്യം. കഴിഞ്ഞദിവസം ബഹു:ഹൈക്കോടതി പറയുകയുണ്ടായി പ്രായഭേദമന്യേ, ആരോഗ്യം സംരക്ഷിക്കാൻ ആഗ്രഹിക്കുന്ന സമൂഹത്തിൻറെ പുണ്യ സ്ഥലമായി ജിംനേഷ്യങ്ങൾ മാറിക്കൊണ്ടിരിക്കുന്നു എന്ന്. ആരോഗ്യമുള്ള നല്ല സമൂഹം എന്ന മഹത്തായ ആശയം പ്രാവർത്തികമാക്കാൻ ജിംനേഷ്യം അല്ലെങ്കിൽ ഹെൽത്ത് ക്ലബ്ബുകൾ ചെറുതല്ലാത്ത സംഭാവനകൾ നൽകുന്നുണ്ട്. ബെൽ ബോട്ടം പാന്റും ബ്ലൗസ് പോലെ ഇറുകിയ ഷർട്ടും ധരിച്ച് മസിലും ഉരുട്ടി കയറ്റി, ശ്വാസം പിടിച്ചു നടന്നിരുന്ന എൺപതുകളിലെ ജയൻമോഡൽ സ്റ്റീൽ ബോഡി കാലഘട്ടത്തിൽ നിന്നും ജിംനേഷ്യം ഒരുപാട് പരിഷ്കൃതമായിരിക്കുന്നു. അത് കാലോചിതമായ ഒരു മാറ്റമാണ്. ശാസ്ത്രവും സമൂഹവും വലിയ കുതിച്ചുചാട്ടങ്ങളുമായി മുന്നേറുമ്പോൾ,മനുഷ്യശക്തിക്ക് അപ്രാപ്യമായ കഠിനകായിക അധ്വാനങ്ങൾക്ക് സ്വാഭാവികമായും യന്ത്രവൽക്കരണം അനിവാര്യമായി. അവയവങ്ങൾ ആഹാരം കഴിക്കാനും മൃദുവായ ജോലികൾ ചെയ്യാനും വേണ്ടിയുള്ളത് മാത്രമായി. അതോടൊപ്പം ഭക്ഷണ സംസ്കാരത്തിലും വലിയ മാറ്റങ്ങൾ സംഭവിച്ചു. സുഖലോലുപത മാത്രം മുന്നിലുള്ള ജീവിത മത്സരത്തിൽ ബുദ്ധിശക്തി മുന്നിട്ടു നിൽക്കുകയും കായികശക്തി തുലോം കുറയുകയോ വേണ്ടാതാവുകയും ചെയ്തു. പക്ഷേ ഇത്തരം അവസ്ഥാന്തരങ്ങൾ ശരീരവും…
Read More » -
Kerala
ചിന്താ ജെറോം ഡി.വൈ.എഫ്.ഐ ജാഥ നയിക്കുന്നതിൽ യൂത്ത് കോൺഗ്രസിന് കലിപ്പ്, പരാതിയുമായി ഗവർണ്ണർക്ക് മുന്നിൽ
സംസ്ഥാന യുവജന കമ്മീഷൻ ചെയർപേഴ്‌സൺ ചിന്താ ജെറോം ഡി.വൈ.എഫ്.ഐയുടെ തെക്കൻ മേഖലാ ജാഥയുടെ മാനേജരായത് ധാർമികതയ്ക്ക് നിരക്കാത്തതെന്ന് യൂത്ത് കോൺഗ്രസ്. സിവിൽ കോടതിയുടെ അധികാരങ്ങൾ ഉള്ള കമ്മീഷൻ ചെയ്തത് നിയമവിരുദ്ധ പ്രവർത്തനമാണെന്ന് കാട്ടി ഗവർണർക്ക് പരാതി നൽകി. യൂത്ത കോൺഗ്രസിന് വേണ്ടി സംസ്ഥാന ജനറൽ സെക്രട്ടറി ബിനു ചുള്ളിയിൽ ആണ് പരാതി സമർപ്പിച്ചത്. സംസ്ഥാന യുവജന കമ്മീഷൻ എന്നത് സ്വതന്ത്ര നീതി നിർവ്വഹണ സ്ഥാപനമാണെന്നും എന്നാൽ ഭരിക്കുന്ന പാർട്ടിയുടെ കൊടിയും പിടിച്ച് ജാഥ നയിക്കുന്നത് നീതി ന്യായ വ്യവസ്ഥയോടുള്ള .വെല്ലുവിളിയാണെന്നും പരാതിയിൽ പറയുന്നു. ചെയർപേഴ്‌സൺ സ്ഥാനം ചിന്ത ജെറോം രാജിവെച്ച് ഒഴിയുന്നതാണ് അഭികാമ്യമെന്നും അല്ലെങ്കിൽ അവരെ പുറത്താക്കാൻ മുഖ്യമന്ത്രി ആർജ്ജവം കാട്ടണമെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു. കഴിഞ്ഞ 28 നാണ് ഡി.വൈ.എഫ്.ഐയുടെ മേഖലാ ജാഥകൾ ആരംഭിച്ചത്. സംസ്ഥാന സെക്രട്ടറി നയിക്കുന്ന തെക്കൻ ജാഥയുടെ മാനേജരാണ് ചിന്ത ജെറോം.
Read More » -
Local
വിജിലന്‍സ് ഓഫീസറാണെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ് നടത്തിയ അന്തര്‍ സംസ്ഥാന തട്ടിപ്പ് വീരന്‍ പോലീസ് പിടിയില്‍
കൽപ്പറ്റ: അന്തര്‍ സംസ്ഥാന തട്ടിപ്പ് വീരന്‍ ഒടുവിൽ പൊലീസ് വലയിൽ കുടുങ്ങി. വിജിലന്‍സ് ഓഫീസറാണെന്ന് വിശ്വസിപ്പിച്ച് വ്യാപകമായി തട്ടിപ്പ് നടത്തിയതിനാണ് ഹര്‍ഷാദലി(33) ആണ് പൊലീസ് പിടിയിലായത്. സുല്‍ത്താന്‍ബത്തേരി പോലീസ് സ്റ്റേഷനില്‍ കുപ്പാടി സ്വദേശി അമല്‍ദേവ് നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി ഹര്‍ഷാദലിയെ പോലീസ് പിടികൂടിയത്. വിജിലന്‍സ് ഓഫീസര്‍ എന്ന വ്യാജേന കഴിഞ്ഞ ബുധനാഴ്ച അമല്‍ ദേവിനെ സമീപിച്ച പ്രതി ഹര്‍ഷാദലി 55,000 രൂപ വരുന്ന ഫോണ്‍ കൈപ്പറ്റി പണം നല്‍കാതെ കബളിപ്പിക്കുകയായിരുന്നു. കൂടുതല്‍ അന്വേഷണം നടത്തിയപ്പോള്‍ വയനാട് ജില്ലയിലും കേരളത്തിലെ മറ്റു ജില്ലകളിലും സംസ്ഥാനത്തിന് പുറത്തും ഇയാൾ സമാനമായ തട്ടിപ്പുകള്‍ നടത്തിയതായി പോലീസിനു വ്യക്തമായി. പ്രതി തന്റെ ഇരകളോട് പല ആവശ്യങ്ങളും പറഞ്ഞും വാഗ്ദാനങ്ങള്‍ നല്‍കിയും തട്ടിപ്പ് നടത്തി കബളിപ്പിക്കുകയാണ് പതിവ് . സുല്‍ത്താന്‍ബത്തേരി പോലീസ് ഇയ്യാൾക്കെതിരെ കേസെടുത്തു കൂടുതല്‍ അന്വേഷണം നടത്തി വരികയാണ്. സമാനമായ ഏറെ പരാതികളും പോലീസ് അന്വേഷിച്ച് വരുന്നു.
Read More » -
NEWS
മൂന്നു കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം
ചെങ്ങന്നൂർ :മൂന്നു കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തിരുവനന്തപുരം സ്വദേശിയായ യുവാവിന് ദാരുണാന്ത്യം.ചെങ്ങന്നൂര്‍ മുളക്കുഴയിലാണ് അപകടമുണ്ടായത്. ചിന്‍മയ യൂണിവേഴ്സിറ്റിയിലെ മീഡിയ മാനേജര്‍ ശ്രീകാന്ത് (32) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 11.30ന് എംസി റോഡില്‍ മുളക്കുഴ സിസി പ്ലാസയ്ക്കു സമീപമായിരുന്നു അപകടം. പിറവത്തുനിന്നു തിരുവനന്തപുരത്തേക്കു പോയ ശ്രീകാന്തിന്റെ കാറും എതിരെയെത്തിയ കാറും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ എതിര്‍ ദിശയിലേക്കു തിരിഞ്ഞ ശ്രീകാന്തിന്റെ കാറില്‍ പിന്നാലെ വന്ന മറ്റൊരു കാറും ഇടിച്ചു. മൂന്നു കാറുകളും സമീപത്തെ മതിലില്‍ ഇടിച്ചാണ് നിന്നത്.
Read More » -
Kerala
മഷി നോട്ടത്തിലൂടെ മോഷണക്കുറ്റം ചുമത്തി കുടുംബത്തിന് വിലക്ക്, ജോലിയും കൂലിയുമില്ലാതെ ജീവിതം വഴിമുട്ടി കുടുംബം
മഷി നോട്ടത്തിലൂടെ മോഷ്ടാവിനെ കണ്ടെത്തി മോഷണക്കുറ്റം ചുമത്തി ഒരു കുടുംബത്തിന് ഊരുവിലക്ക് ഏര്‍പ്പെടുത്തിയതായി പരാതി. പാലക്കാട് നഗരത്തിലെ കുന്നത്തൂര്‍മേട് അരുന്ധതിയാര്‍ തെരുവിലെ ഉണ്ണികൃഷ്ണനും കുടുംബത്തിനുമാണ് വിലക്ക്. രണ്ട് മാസത്തിലേറെയായി ചക്ലിയ സമുദായത്തിന്റെ ഊരുവിലക്ക് തുടങ്ങിയിട്ടെന്നും ഇതുമൂലം ഏക വരുമാന മാര്‍ഗമായ തുന്നല്‍ ജോലി പോലും ഇല്ലാതായതായെന്നും കുടുംബം പരാതിപ്പെടുന്നു. രണ്ട് മാസം മുന്‍പ് കുന്നത്തൂര്‍മേട് മാരിയമ്മന്‍ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ പ്രദേശത്തെ ഒരു കുട്ടിയുടെ മാല നഷ്ടപ്പെട്ടിരുന്നുവെന്നും കുട്ടിയുടെ ബന്ധുക്കള്‍ മഷി നോട്ടം നടത്തി ഉണ്ണികൃഷ്ണന്റെ ഭാര്യ സൗദാമിനിയെ കുറ്റക്കാരിയായി ചിത്രീകരിക്കുകയായിരുന്നു എന്നുമാണ് പരാതി. ഇതോടെ കുടുംബം തീര്‍ത്തും ഒറ്റപ്പെട്ടതായും ക്ഷേത്രത്തില്‍ പ്രവേശനമില്ലാതായെന്നും ഇവരുടെ മക്കളെ മറ്റ് കുട്ടികള്‍ കളിക്കാന്‍ പോലും കൂട്ടാതായെന്നും ഇവര്‍ ആരോപിക്കുന്നു. സംഭവത്തില്‍ നീതി തേടി ഉണ്ണികൃഷ്ണന്‍ മുഖ്യമന്ത്രിക്കും ജില്ലാ കലക്ടര്‍ക്കും പൊലീസിനും പരാതി നല്‍കി. അതേസമയം, കുടുംബത്തെ വിലക്കിയിട്ടില്ലെന്നും ക്ഷേത്ര ആചാരങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചതിന് താക്കീത് നല്‍കുക മാത്രമാണ് ചെയ്തതെന്നും സമുദായ നേതാക്കള്‍ വ്യക്തമാക്കി. പ്രശ്‌ന പരിഹാരത്തിന്…
Read More » -
NEWS
കേരളത്തിലെ ഏറ്റവും മനോഹരമായ ട്രെയിൻ റൂട്ട് ഏതാണ്?
ബസ് യാത്രകളെക്കാളും ആസ്വാദ്യകരമാണ് ട്രെയിൻ യാത്രകൾ. കൊങ്കൺ, പാമ്പൻ, നീലഗിരി, ഷിംല തുടങ്ങി ഇന്ത്യയിൽ ധാരാളം മനോഹരങ്ങളായ ട്രെയിൻ റൂട്ടുകളുണ്ട്. കേരളത്തിലെ ഏറ്റവും മനോഹരമായ ട്രെയിൻ റൂട്ട് ഏതെന്നു ചോദിച്ചാൽ അതിന് ഒരേയൊരു ഉത്തരമേയുള്ളൂ ഷൊർണ്ണൂർ – നിലമ്പൂർ റൂട്ട്. കേരളത്തിലെ ആദ്യത്തെ റെയിൽ പാതകളിലൊന്നാണ് ഷൊർണ്ണൂർ – നിലമ്പൂർ പാത.1921 ൽ ബ്രിട്ടീഷ ഭരണകാലത്താണ് ഈ പാത ആരംഭിച്ചത്. നിലമ്പൂരിലെ തേക്ക് പുറംലോകത്തേക്ക് കടത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ പാത ആരംഭിച്ചത്. ദക്ഷിണ റെയിൽവേയുടെ കീഴിലുള്ള ഷൊറണൂർ – നിലമ്പൂർ തീവണ്ടിപ്പാത ഇന്ത്യയിലെ ഏറ്റവും നീളം കുറഞ്ഞ ബ്രോഡ്ഗേജ് പാതകളിൽ ഒന്നാണ്. 66 കിലോമീറ്റർ നീളമുള്ള ഈ ഒറ്റവരി പാത പാലക്കാട് ജില്ലയിലെ ഷൊറണൂർ ജങ്ക്ഷനിൽ നിന്നും പുറപ്പെട്ടു മലപ്പുറം ജില്ലയിലെ നിലമ്പൂരിൽ അവസാനിക്കുന്നു. അഞ്ച് പാലങ്ങളുടെ നിര്‍മാണമടക്കം ഈ പാതയുടെ പണി പൂര്‍ത്തിയാക്കിയത് വെറും മൂന്ന് വര്‍ഷം കൊണ്ടാണ്. ഷൊർണ്ണൂരിനും നിലമ്പൂർ റോഡിനുമിടയിൽ പത്ത് റെയിൽവേ സ്റ്റേഷനുകളുണ്ട്. വാടാനംകുറിശ്ശി, വല്ലപ്പുഴ,…
Read More »