NEWS

തമിഴ്നാട്ടില്‍ മുയലിനെ വേട്ടയാടാന്‍ പോയ അച്ഛനും രണ്ട് മക്കളും വൈദ്യുതാഘാതമേറ്റ് മരിച്ചു

ചെന്നൈ: വേട്ടയ്ക്കിടെ തമിഴ്നാട്ടില്‍ അച്ഛനും രണ്ട് മക്കളും വൈദ്യുതാഘാതമേറ്റ് മരിച്ചു. മുയലിനെ വേട്ടയാടാന്‍ പോകുന്നതിനിടെ പന്നിയെ തടയാന്‍ കെട്ടിയ വൈദ്യുതവേലിയില്‍ തട്ടിയാണ് അപകടം ഉണ്ടായത്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസും വേട്ടയ്ക്ക് വനത്തില്‍ കയറിയതിന് വനംവകുപ്പും കേസെടുത്തു.

 

 

Signature-ad

 

തമിഴ്നാട് വിരുദുനഗറിലെ മാനാമധുരയിലാണ് നാടിനെ ഞെട്ടിച്ച അപകടമരണങ്ങള്‍ ഉണ്ടായത്. മുകവൂര്‍ വില്ലേജ് സ്വദേശികളായ അയ്യനാര്‍, മക്കളായ അജിത്, സുഖന്ദ്രപാണ്ഡി എന്നിവരാണ് ഷോക്കേറ്റ് മരിച്ചത്. സൈനികനായ അജിത് അവധിക്ക് വന്നപ്പോള്‍ അച്ഛനും മക്കളും കൂടി മുയലിനെ പിടിക്കാന്‍ ഇറങ്ങിയതായിരുന്നു.

Back to top button
error: