Month: July 2022
-
Local
ബത്തേരി പൊതുമരാമത്ത് ഗസ്റ്റ് ഹൗസിനു സമീപം നിന്ന ചന്ദന മരം മോഷ്ടിച്ച രണ്ടു പേർ പിടിയിൽ
വയനാട്: ബത്തേരി പോലീസ് സേറ്റഷന്‍ പരിധിയിലെ പൊതുമരാമത്ത് ഗസ്റ്റ് ഹൗസിനു സമീപം നിന്ന ചന്ദന മരം മോഷ്ടിച്ച പ്രതികൾ പൊലീസ് പിടിയിൽ. ഇന്നലെ പുലര്‍ച്ചെ അഞ്ചരയ്ക്കാണ് ചന്ദന മരം മോഷ്ടിച്ച കേസിലെപ്രതികളെ ബത്തേരി എസ്. ഐ ഷജീമും സംഘവും പിടി കൂടിയത്. നൈറ്റ് പെട്രോളിംഗ് ഡ്യൂട്ടി ചെയ്ത് വരവെ സര്‍ക്കാര്‍ ഭൂമിയില്‍ നിന്നും മുറിച്ച ചന്ദന മരം വാഹനത്തില്‍ കയറ്റുന്നതിനിടെ പോലീസിനെ കണ്ട് രക്ഷപ്പെടാന്‍ ശ്രമിച്ച മലപ്പുറം സ്വദേശികളായ സക്കീര്‍, നാവാസ് എന്നിവരെയാണ് പോലീസ് വലയിലാക്കിയത്. പ്രതികളില്‍ നിന്നും ഒമ്പത് അടി വലുപ്പമുള്ള ചന്ദന തടിയും ചന്ദനതടി മുറിക്കാനുപയോഗിച്ച കൈവാളും കണ്ടെടുത്തിട്ടുണ്ട്. പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്തതില്‍ ബത്തേരി സേറ്റഷന്‍ പരിധിയിലെ മറ്റൊരു ചന്ദന മോഷണ കേസിലും കേണിച്ചിറ പോലീസ് സേറ്റഷന്‍ പരിധിയിലെ ചന്ദന മോഷണ കേസിലും പ്രതികളാണിവർ. പ്രതികളുടെ പേരിൽ പോലീസ് നിയമ നടപടികളെടുത്ത് കേസ് ചാർജ് ചെയ്തു.
Read More » -
NEWS
മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ക്ക് ഏറ്റവും മികച്ച പരിഹാരമാണ് ഈന്തപ്പഴം
മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ക്ക് ഏറ്റവും മികച്ച പരിഹാരമാണ് ഈന്തപ്പഴം.ഇത് ചൂടുവെള്ളത്തില്‍ കുതിർത്ത ശേഷം കഴിയ്ക്കുന്നതാണ് ഏറെ ഉത്തമം.കുതിർന്നു കഴിയുമ്പോൾ ഇതിലെ ഫൈബറുകള്‍ പെട്ടെന്നു തന്നെ വെള്ളം വലിച്ചെടുത്ത് അയയുന്നു. ഇതിലൂടെ നല്ല ദഹനവും വയറിന്റെ ആരോഗ്യവും നന്നാകുകയും ചെയ്യും. വൈറ്റമിനുകള്‍, അയേണ്‍, മഗ്നീഷ്യം, കാല്‍സ്യം, സള്‍ഫര്‍, പൊട്ടാസ്യം, ഫോസ്ഫറസ്, കോപ്പര്‍ തുടങ്ങിയ പല ഘടകങ്ങളും ഈന്തപ്പഴത്തില്‍ അടങ്ങിയിട്ടുണ്ട്.വിളര്‍ച്ച പോലുളള പ്രശ്‌നങ്ങള്‍ ഉള്ളവര്‍ വെള്ളത്തിലിട്ടു കുതിര്‍ത്ത 3 ഈന്തപ്പഴം വീതം ദിവസവും കഴിയ്ക്കുന്നത് ശരീരത്തിന് ആവശ്യമായ അയേണ്‍ ലഭിയ്ക്കുന്നതിന് ഏറെ നല്ലതാണ്. ഹീമോഗ്ലോബിന്‍ കൗണ്ട് വര്‍ദ്ധിപ്പിയ്ക്കുന്ന ഇത് അനീമിയ പോലുളള രോഗാവസ്ഥകള്‍ ഒഴിവാക്കാനും സഹായിക്കുന്നു. ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ് ഈന്തപ്പഴം ചൂടുവെള്ളത്തില്‍ ഇട്ട ശേഷം കഴിയ്ക്കുന്നത്. സ്‌ട്രോക്ക്, അറ്റാക്ക് പോലുള്ള അവസ്ഥകൾ വരാതെ തടയാൻ സഹായിക്കും.
Read More » -
Kerala
ചലച്ചിത്ര മേഖലയിലെ പ്രതിസന്ധി: സിനിമാ സംഘടനകളളുടെ യോഗം ഓഗസ്റ്റ് 3 ന്, കുറയ്ക്കുമോ താരങ്ങളുടെ കോടികളുടെ പ്രതിഫലം
മലയാള ചലച്ചിത്ര മേഖലയിലെ പ്രതിസന്ധി നേരിടാന്‍ യോഗം ചേരാനൊരുങ്ങി സിനിമാ സംഘടനകള്‍. ഓഗസ്റ്റ് മൂന്നിന് അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ നേതൃത്വത്തിലാണ് നിര്‍ണായക ചര്‍ച്ച. യോഗത്തില്‍ ഫിലിം ചേംബര്‍, ഫിയോക്ക്, ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍, നിര്‍മ്മാതാക്കളുടെ സംഘടനയായ എഎഫ്പിഎ, ഫെഫ്ക എന്നീ സംഘടനകളുടെ പ്രതിനിധികള്‍ പങ്കെടുക്കും. മോഹന്‍ലാലിന്റെ അദ്ധ്യക്ഷതയില്‍ യോഗം ചേരാന്‍ കഴിഞ്ഞ ഫിലിംചേംബര്‍ യോഗത്തില്‍ തീരുമാനമായിരുന്നു. ഇത് പ്രകാരമാണ് എല്ലാ സംഘടനയിലേയും നേതൃത്വവുമായി ചര്‍ച്ച നടക്കുന്നത്. ലഭിക്കുന്ന വിവരമനുസരിച്ചു മോഹന്‍ലാല്‍ 12 കോടി രൂപയാണ് ഒരു സിനിമയ്ക്ക് പ്രതിഫലമായി വാങ്ങുന്നത്. ശരാശരി 10 കോടി രൂപയാണ് മമ്മൂട്ടി ഒരു ചിത്രത്തിന് വാങ്ങുന്ന വേതനം. താരങ്ങളുടെ പ്രതിഫലം നിയന്ത്രിക്കലായിരിക്കും യോഗത്തിലെ പ്രധാന ചര്‍ച്ച. നടന്‍മാര്‍ നിര്‍മ്മാതാക്കളാകുന്നത് നിലവിലെ നിര്‍മ്മാതാക്കളെ പ്രതിസന്ധിയിലാക്കുന്നതായി ഫിലിം ചേംബര്‍ വിലയിരുത്തിയിരുന്നു. താരങ്ങള്‍ നിര്‍മ്മിക്കുന്ന സിനിമയുടെ നഷ്ടം മറ്റൊരു സിനിമയില്‍ നിന്ന് പ്രതിഫലം വാങ്ങി പരിഹരിക്കുന്ന പ്രവണത ചില നടന്‍മാര്‍ക്കുണ്ടെന്ന പരാതി ഉയര്‍ന്നിരുന്നു. പല സിനിമകള്‍ പരാജയപ്പെടുകയും ഒരു സിനിമ വിജയിക്കുകയും…
Read More » -
NEWS
ബിഹാറില്‍ ബിജെപി നേതാവിനെ വെടിവെച്ച് കൊലപ്പെടുത്തി
ബിഹാറില്‍ ബിജെപി നേതാവിനെ വെടിവെച്ച് കൊലപ്പെടുത്തി പാട്‌ന: ബിഹാറില്‍ ബിജെപി നേതാവിനെ വെടിവെച്ച് കൊലപ്പെടുത്തി. മധേപുര സ്വദേശിയായ ബിപിന്‍ കുമാര്‍ സിംഗ് (59) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി ഒന്‍പത് മണിയോടെ ഗോല്‍പ്പാറ-ഷഹ്പൂര്‍ റോഡിലാണ് സംഭവം നടന്നത്. ഷഹപൂരില്‍ നിന്നും കാറില്‍ വീട്ടിലേക്ക് വരികയായിരുന്ന ബിപിന്‍ കുമാറിനെ ഇരു ചക്രവാഹനത്തില്‍ എത്തിയ സംഘം തടഞ്ഞു നിര്‍ത്തി വെടിയുതിര്‍ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹം തല്‍ക്ഷണം മരണപ്പെട്ടു.സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ പിടിയിലായിട്ടുണ്ടെന്നാണ് വിവരം.
Read More » -
LIFE
“ഇനി ഉത്തരം ” ഫസ്റ്റ് ലുക്ക് പോസ്റ്റർ
ദേശീയ അവാർഡ് ഫെയിം അപർണ്ണ ബാലമുരളി,കലാഭവൻ ഷാജോൺ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുധീഷ് രാമചന്ദ്രൻ സംവിധാനം ചെയ്യുന്ന”ഇനി ഉത്തരം” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. ഹരീഷ് ഉത്തമൻ, സിദ്ധാർത്ഥ് മേനോൻ, സിദ്ദിഖ്,ജാഫർ ഇടുക്കി, ചന്തുനാഥ്,ഷാജു ശ്രീധർ,ജയൻ ചേർത്തല,ബിനീഷ് പി, ഭാഗ്യരാജ് തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങൾ. ഏ ആന്റ് വി എന്റർടെയ്ൻമെന്റിന്റെ ബാനറിൽ വരുൺ, അരുൺ എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം രവിചന്ദ്രൻ നിർവ്വഹിക്കുന്നു.രഞ്ജിത് ഉണ്ണി തിരക്കഥ സംഭാഷണമെഴുതുന്നു. വിനായക് ശശികുമാർ എഴുതിയ വരികൾക്ക് ഹിഷാം അബ്ദുൽ വഹാബ് സംഗീതം പകരുന്നു. എഡിറ്റർ-ജിതിൻ ഡി കെ. പ്രൊഡക്ഷൻ കൺട്രോളർ -റിന്നി ദിവാകർ,റിനോഷ്.
Read More » -
Careers
പൊതുമേഖലാ സ്ഥാപനമായ ടി.എച്ച്.ഡി.സിയില്‍ 109 എന്‍ജിനീയര്‍
പൊതുമേഖലാ സ്ഥാപനമായ ടി.എച്ച്.ഡി.സി. ഇന്ത്യ ലിമിറ്റഡില്‍ വിവിധ വിഭാഗങ്ങളിലായി എന്‍ജിനീയര്‍മാരുടെ 109 ഒഴിവുണ്ട്. കരാര്‍ നിയമനമാണ്. ബി.ഇ./ബി.ടെക് ബിരുദധാരികള്‍ക്ക് 102 ഉം എം.എസ്്‌സി/എം.ടെക് ബിരുദാനന്തര ബിരുദധാരികള്‍ക്ക് അഞ്ചും ഒഴിവാണുള്ളത്. ഓഗസ്റ്റ് 19 വരെ ഓണ്‍െലെനായി അപേക്ഷ സ്വീകരിക്കാം. വിഷയം തിരിച്ചുള്ള ഒഴിവുകള്‍ ചുവടെ. ബിരുദധാരികള്‍: സിവില്‍- 33, ഇലക്ട്രിക്കല്‍-38, മെക്കാനിക്കല്‍-31. ബിരുദാനന്തര ബിരുദധാരികള്‍: എന്‍വയോണ്‍മെന്റല്‍-3, സിവില്‍ (ഫ്‌ള്യൂയിഡ് മെക്കാനിക്കല്‍)-1, ഇലക്ട്രിക്കല്‍ (പവര്‍ ഇലക്‌ട്രോണിക്‌സ്)- 1, ഇലക്ട്രിക്കല്‍ (ഇലക്ട്രിക്കല്‍ മെഷീന്‍സ്)- 1, ഇലക്ട്രിക്കല്‍ (കണ്‍ട്രോള്‍ ആന്റ് ഇന്‍സ്ട്രുമെന്റേഷന്‍)- 1. യോഗ്യത ഫുള്‍െടെം കോഴ്‌സായി നേടിയതായിരിക്കണം. മാര്‍ക്ക് സംബന്ധിച്ച വിവരങ്ങള്‍ക്ക് വെബ്‌െസെറ്റിലെ വിജ്ഞാപനം കാണുക. പ്രായപരിധി: 32 വയസ്. (അര്‍ഹരായ വിഭാഗങ്ങള്‍ക്ക് ഇളവ് ബാധകം) 60,000 രൂപയാണ് കുറഞ്ഞ ശമ്പളം. ഉയര്‍ന്ന യോഗ്യതയും പ്രവൃത്തിപരിചയവുമുള്ളവര്‍ക്ക് കൂടുതല്‍ തുക ലഭിക്കും. അപേക്ഷാഫീസ്: 600 രൂപ. (എസ്.സി, എസ്.ടി, ഭിന്നശേഷി വിഭാഗക്കാര്‍ക്കും വിമുക്തഭടന്മാര്‍ക്കും ബാധകമല്ല) ഓണ്‍െലെനായാണ് ഫീസ് അടയ്‌ക്കേണ്ടത്. അപേക്ഷയും ഓണ്‍െലെനായി സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ www.thdc.co.in…
Read More » -
Crime
ബംഗാളിൽ കോൺഗ്രസ് എംഎൽഎമാരുടെ കാറിൽനിന്ന് നോട്ടുകെട്ടുകൾ പിടിച്ചെടുത്ത് പൊലീസ്
കൊൽക്കത്ത: ബംഗാളിൽ കോൺഗ്രസ് എംഎൽഎമാർ സഞ്ചരിച്ച വാഹനത്തിൽനിന്ന് പണം പിടിച്ചെടുത്തതായി റിപ്പോർട്ട്. ജാർഖണ്ഡ് എംഎൽഎമാരായ ഇർഫാൻ അൻസാരി, രാജേഷ് കച്‌ചാപ്, നമൻ ബിക്സൽ കോംഗാരി എന്നിവർ സഞ്ചരിച്ച കാറിൽനിന്നാണ് ബംഗാൾ പൊലീസ് പണം പിടിച്ചെടുത്തത്. ബംഗാളിൽ ഹൗറ ജില്ലയിൽ ശനിയാഴ്ച രാത്രിയോടെയാണ് സംഭവം. പണത്തിന്റെ ഉറവിടവും എവിടേക്കാണ് പണം കൊണ്ടുപോയതെന്നും അറിയാൻ ഇവരെ ചോദ്യം ചെയ്യുകയാണ്. ഒരു കാറിൽ വൻ തുക കടത്തുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതെന്ന് പൊലീസ് അറിയിച്ചു. നോട്ടെണ്ണൽ യന്ത്രം എത്തിച്ച് ആകെ തുക എത്രയെന്ന് എണ്ണി തിട്ടപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. സ്കൂൾ നിയമന കുംഭകോണവുമായി ബന്ധപ്പെട്ടു എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റു ചെയ്ത തൃണമൂൽ കോൺഗ്രസ് നേതാവ് പാർഥ ചാറ്റർജിയുടെ സഹായിയും നടിയുമായ അർപ്പിത മുഖർജിയും ഫ്ലാറ്റിൽനിന്ന് ഇഡി 50 കോടി രൂപയോളം കണ്ടെത്തിയിരുന്നു. ഇത് ബംഗാൾ ഭരിക്കുന്ന തൃണമൂൽ സർക്കാരിന് കനത്ത തിരിച്ചടി നൽകിയിരുന്നു. ഇതേ തുടർന്ന് പാർഥയെ തൃണമൂലിൽനിന്ന് പുറത്താക്കിയിരുന്നു. ഇതിനു പിന്നാലെയാണ്…
Read More » -
Careers
ഐടി മിഷനില്‍ ഉയര്‍ന്ന ശമ്പളത്തില്‍ നിരവധി അവസരങ്ങള്‍
സംസ്ഥാന സര്‍ക്കാരിന്റെ ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വകുപ്പിനു കീഴിലുള്ള കേരള സ്‌റ്റേറ്റ് ഐ.ടി. മിഷനില്‍ വിവിധ തസ്തികകളിലായി 11 ഒഴിവുണ്ട്. കരാര്‍ നിയമനമായിരിക്കും. പി.എച്ച്.പി. ഡെവലപ്പര്‍ (3 ഒഴിവ്) യോഗ്യത: ബി.ഇ/ബി.ടെക് (സിഎസ്./ഇ.സിഇ/ഐ.ടി) അല്ലെങ്കില്‍ എം.സി.എ. അല്ലെങ്കില്‍ എം.എസ്‌സി (സി.എസ്). ബിരുദതലത്തില്‍ 55 ശതമാനം മാര്‍ക്കുണ്ടായിരിക്കണം. രണ്ടുവര്‍ഷ പ്രവൃത്തിപരിചയം. പ്രായപരിധി: 24-40 വയസ്. ശമ്പളം: 50,000 രൂപ. െപെത്തോണ്‍ ഡെവലപ്പര്‍ (1 ഒഴിവ്) യോഗ്യത: ബി.ഇ/ബി.ടെക് (സി.എസ്./ഇ.സി.ഇ/ഐ.ടി) അല്ലെങ്കില്‍ എം.സി.എ. അല്ലെങ്കില്‍ എം.എസ്‌സി(സി.എസ്) ബിരുദതലത്തില്‍ 55 ശതമാനം മാര്‍ക്കുണ്ടായിരിക്കണം. രണ്ടുവര്‍ഷ പ്രവൃത്തിപരിചയം. പ്രായപരിധി: 40 വയസ്. ശമ്പളം: 50,000 രൂപ. സോഫ്റ്റ്‌വേര്‍ ടെസ്റ്റര്‍ (2 ഒഴിവ്) യോഗ്യത: ബി.ഇ/ബി.ടെക് (സി.എസ്/ഇ.സി.എ/ഐ.ടി) അല്ലെങ്കില്‍ എം.എസ്.സി(സി.എസ്). മൂന്നുവര്‍ഷ പ്രവൃത്തിപരിചയം. പ്രായപരിധി: 24-40 വയസ്. ശമ്പളം: 45,000 രൂപ. സോഫ്റ്റ്‌വേര്‍ ആര്‍ക്കിടെക്ട് (1 ഒഴിവ്) യോഗ്യത: ബി.ഇ/ബിടെക് (സി.എസ്./ഇ.സി.ഇ/ഐ.ടി) അല്ലെങ്കില്‍ എം.സി.എ. അല്ലെങ്കില്‍ എം.എസ്.സി(സി.എസ്). അഞ്ചുവര്‍ഷ പ്രവൃത്തിപരിചയം. പ്രായപരിധി: 30-45 വയസ്.…
Read More » -
Tech
വാട്സാപ്പിന് റഷ്യയിൽ 2.4 കോടി രൂപ പിഴ
മോസ്കോ: വാട്സാപ്പും സ്നാപ്ചാറ്റും ഉൾപ്പെടെ വിദേശ ഐടി പ്ലാറ്റ്ഫോമുകൾക്ക് റഷ്യ പിഴ ചുമത്തി. റഷ്യൻ ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങൾ റഷ്യയിൽ തന്നെയുള്ള സെർവറുകളിൽ സൂക്ഷിക്കാൻ വിസമ്മതിച്ചതിനെത്തുടർന്നാണിത്. വാട്സാപ് 1.8 കോടി റൂബിളും (ഏകദേശം 2.4 കോടി രൂപ), സ്നാപ്ചാറ്റ് 10 ലക്ഷം റൂബിളും (13.3 ലക്ഷം രൂപ) ഒടുക്കാൻ മോസ്കോയിലെ കോടതി നിർദേശിച്ചു. ഡേറ്റിങ് ആപ്പായ ടിൻഡറിന് 20 ലക്ഷം റൂബിൾ (26.6 ലക്ഷം രൂപ) പിഴയിട്ടു. വാട്സാപ്പിന് ഇതേ കാരണത്തിന് കഴിഞ്ഞ വർഷവും പിഴ ചുമത്തിയിരുന്നു. യുക്രെയ്ൻ യുദ്ധം തുടങ്ങിയ ശേഷം വാട്സാപ്പിന്റെ മാതൃകമ്പനി മെറ്റയുടെ ഉടമസ്ഥതയിലുള്ള പ്ലാറ്റ്ഫോമുകളായ ഫെയ്സ്ബുക്കിനും ഇൻസ്റ്റഗ്രാമിനും റഷ്യ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
Read More »