പത്തനംതിട്ട: ജില്ലയുടെ മലയോര മേഖലയിൽ കനത്ത മഴയെ തുടർന്ന് വീണ്ടും ഉരുൾപൊട്ടൽ.നാറാണംമൂഴി പഞ്ചായത്തിലെ കുരുമ്പൻമൂഴി കുരിശുങ്കൽ ഈശോയുടെ പുരയിടത്തിലാണ് ഉരുൾപൊട്ടിയത്.
വനമേഖലയാൽ ചുറ്റപ്പെട്ടതാണ് പ്രദേശം.
ഇവിടെനിന്ന് സമീപ പ്രദേശങ്ങളിലേക്ക് വെള്ളം കുത്തിയൊലിച്ച് എത്തുന്നുണ്ട്. ശനിയാഴ്ച വൈകിട്ട് അഞ്ചോടെയാണ് ഉരുൾപൊട്ടിയത്.
കുത്തൊഴുക്കിൽ കുരുമ്പൻമൂഴി കോസ്വേയും മുങ്ങി.പമ്പാനദിയിലും ജലനിരപ്പ് ഉയർന്നു. കഴിഞ്ഞ വർഷം രണ്ടുതവണ ഇവിടെ ഉരുൾപൊട്ടി വലിയ നാശമുണ്ടായിരുന്നു.