KeralaNEWS

മെഡിക്കൽ ഷോപ്പ് ജീവനക്കാരിയെ ഭർത്താവ് പെട്രോൾ ഒഴിച്ച് തീകൊളുത്തി, മുഖത്തും കൈകാലുകള്‍ക്കും പൊള്ളലേറ്റ ബിനീഷ ആശുപത്രിയിൽ

കാഞ്ഞങ്ങാട്: മെഡിക്കൽ ഷോപ്പ് ജീവനക്കാരിയെ ഭർത്താവ് ഷോപ്പിലെത്തി പെട്രോൾ ഒഴിച്ച് തീകൊളുത്തി. ടൗണിലെ വി.ആർ മെഡിക്കൽ ഷോപ്പിൽ ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്കായിരുന്നു സംഭവം.

മെഡിക്കല്‍ ഷോപ്പിലെത്തിയ പ്രദീപന്‍ ഭാര്യ ബിനീഷയുമായി വാക്കുതര്‍ക്കമുണ്ടായി. പിന്നാലെ കൈയിലുണ്ടായിരുന്ന പെട്രോള്‍ ഭാര്യയുടെ ദേഹത്ത് ഒഴിച്ചശേഷം തീകൊളുത്തുകയായിരുന്നു. യുവതിക്ക് കൈകാലുകള്‍ക്കും മുഖത്തും പൊള്ളലേറ്റു. ബിനീഷ(34)യെ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Signature-ad

സംഭവസമയം ബിനിഷ മാത്രമാണ് സ്ഥാപനത്തിലുണ്ടായിരുന്നത്.
തീകൊളുത്താനുള്ള ശ്രമത്തിനിടെ ഭര്‍ത്താവ് പ്രദീപനും പൊള്ളലേറ്റു. ഇയാള്‍ പൊലീസ് കസ്റ്റഡിയിലാണ്. ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. കാര്യങ്കോട് സ്വദേശി ബിനിഷയെ ആണ് ഭര്‍ത്താവ് പ്രദീപന്‍ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയത്. യുവതി ജോലി ചെയ്യുന്ന ചെറുവത്തൂരിലെ മെഡിക്കല്‍ ഷോപ്പിലെത്തിയായിരുന്നു ആക്രമണം.
തീകൊളുത്താനുള്ള ശ്രമത്തിനിടെ ഭർത്താവ് മടക്കര സ്റ്റാൻ്റിലെ ഓട്ടോറിക്ഷ ജീവനക്കാരൻ പ്രദീപൻ(40)നും പൊള്ളലേറ്റിട്ടുണ്ട്.

പ്രദീപൻ ഓട്ടോയിൽ വന്നിറങ്ങി അപ്രതീക്ഷിതമായി ബീനീഷയുടെ ദേഹത്തേക്ക് പെട്രോൾ ഒഴിച്ച് തീക്കൊളുത്തുകയായിരുന്നു. മെഡിക്കൽ ഷോപ്പിന്റെ ഉൾവശം കത്തി നശിച്ചു.
പ്രദീപനെ നാട്ടുകാർ തടഞ്ഞു നിർത്തി പൊലീസിൽ ഏൽപ്പിച്ചു. കുടുംബ കലഹമാണ് സംഭവത്തിനു പിന്നിലെന്ന് സംശയിക്കുന്നു.

ദാമ്പത്യപ്രശ്‌നങ്ങള്‍ മൂലം ഇരുവരും ഏതാനും നാളുകളായി അകന്നുതാമസിക്കുകയാണ്. ഇതിന്റെ തുടര്‍ച്ചയായാണ് പ്രദീപന്‍ ഭാര്യയെ ആക്രമിച്ചതെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

ഭാര്യയ്ക്ക് മറ്റൊരാളുമായി അടുപ്പമുണ്ട് എന്ന് ആരോപിച്ചാണ് ആക്രമണം. മെഡിക്കല്‍ ഷോപ്പിന് പുറകിലുള്ള വാതില്‍ വഴി യുവതി പുറത്തേക്ക് ഓടിയതിനാലാണ് കൂടുതല്‍ തീപ്പൊള്ളലേല്‍ക്കാതെ രക്ഷപ്പെട്ടത്. മെഡിക്കല്‍ ഷോപ്പിന് ഉള്ളിലേക്കും തീ പടര്‍ന്ന് നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. മെഡിക്കല്‍ ഷോപ്പില്‍ യുവതി മാത്രം ഉണ്ടായിരുന്ന സമയത്താണ് ആക്രമണം.

ഓട്ടോറിക്ഷ ഡ്രൈവറാണ് പ്രദീപന്‍. കൃത്യത്തിന് ശേഷം തന്‍റെ ഓട്ടോയില്‍ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ നാട്ടുകാര്‍ തടഞ്ഞ് വച്ച് പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ദമ്പതികള്‍ക്ക് പത്ത്, എട്ട് ക്ലാസുകളില്‍ പഠിക്കുന്ന രണ്ട് പെണ്‍മക്കളുണ്ട്.

Back to top button
error: