KeralaNEWS

പ്രത്യേക കടലാക്രമണ ജാഗ്രത നിർദ്ദേശം

 

2022 ജൂലൈ 31 മുതൽ ആഗസ്റ്റ് 4 വരെ അറബിക്കടലും സമീപ പ്രദേശങ്ങളിലും കടൽ പ്രക്ഷുബ്ധമാവാനും ഉയർന്ന തിരമാലക്കും സാധ്യത ഉണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പും ദേശീയ സമുദ്ര ഗവേഷണ കേന്ദ്രവും മുന്നറിപ്പ് നൽകിയിരിക്കുന്നു. തിങ്കൾ (01/08/2022) രാവിലെ മുതൽ അറബിക്കടലിൽ 1 മീറ്ററിൽ അധികം ഉയരത്തിൽ തിരമാലക്ക് സാധ്യത ഉണ്ട്.
ഇന്ന് അർധരാത്രി മുതൽ ട്രോളിങ് നിരോധനം അവസാനിക്കുന്നതിനാലും മത്സ്യത്തൊഴിലാളികൾ കടലിൽ പോവാൻ കൂടുതൽ സാധ്യത ഉള്ളതിനാലും ഫിഷറീസ് വകുപ്പും കോസ്റ്റ് ഗാർഡും പ്രത്യേകം ശ്രദ്ധിക്കണം. അറബിക്കടലിൽ അടുത്ത 5 ദിവസങ്ങളിൽ യാതൊരു കാരണവശാലും മൽസ്യബന്ധനം നടത്താൻ പാടുള്ളതല്ല.

*ആഗസ്ത് 4 വരെയുള്ള വേലിയേറ്റ-വേലിയിറക്ക സമയവും ഉയരവും (INCOIS- based on Cochin station)*

HIGH : 31-07-2022 14:30 0.88 m
LOW : 31-07-2022 20:32 0.43 m
HIGH : 01-08-2022 01:41 0.66 m
LOW : 01-08-2022 07:50 0.21 m
HIGH : 01-08-2022 14:51 0.88 m
LOW : 01-08-2022 21:05 0.39 m
HIGH : 02-08-2022 02:44 0.68 m
LOW : 02-08-2022 08:26 0.28 m
HIGH : 02-08-2022 15:12 0.88 m
LOW : 02-08-2022 21:38 0.34 m
HIGH : 03-08-2022 03:46 0.70 m
LOW : 03-08-2022 09:02 0.35 m
HIGH : 03-08-2022 15:33 0.87 m
LOW : 03-08-2022 22:13 0.28 m
HIGH : 04-08-2022 04:44 0.71 m
LOW : 04-08-2022 09:40 0.43 m
HIGH : 04-08-2022 15:52 0.85 m
LOW : 04-08-2022 22:51 0.22 m

_വേലിയേറ്റ-വേലിയിറക്ക സമയങ്ങൾ കേരളത്തിന്റെ വടക്കും തെക്കും ചെറിയ മാറ്റങ്ങൾ ഉണ്ടായിരിക്കും._

വേലിയേറ്റത്തിന്റെ നിരക്ക് സാധാരണയിൽ കൂടുതൽ കാണിക്കുന്നു. ശക്തമായ മഴയുടെ സാഹചര്യത്തിൽ വേലിയേറ്റ സമയങ്ങളിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറാൻ സാധ്യത ഉള്ളതുകൊണ്ട് പ്രത്യേകം ജാഗ്രത പാലിക്കണം.

 

Back to top button
error: