KeralaNEWS

ഓണം അടിച്ചുപൊളിക്കാന്‍ സര്‍ക്കാര്‍; അനുവദിച്ചത് 7.47 കോടി രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇത്തവണ ഓണം അതിഗംഭീരമായി ആഘോഷിക്കാന്‍ സര്‍ക്കാര്‍. ഓണാഘോഷങ്ങള്‍ക്കായി ഇത്തവണ 7.47 രൂപയാണ് അനുവദിച്ചിരിക്കുന്നത്. സംസ്ഥാനതല ഓണം വാരാഘോഷം സെപ്റ്റംബര്‍ ആറ് മുതല്‍ 12 വരെ സംഘടിപ്പിക്കാനാണ് തീരുമാനം. ഇതിനായാണ് 7.47 കോടി അനുവദിച്ചിരിക്കുന്നത്.

സംസ്ഥാനതല ഓണാഘോഷത്തിന് അഞ്ച് കോടിയാണ് അനുവദിച്ചിരിക്കുന്നത്. ഡിറ്റിപിസി മുഖേന നടക്കുന്ന ജില്ലാ തല ഓണാഘോഷത്തിന് 2.47 കോടിയും അനുവദിച്ചിട്ടുണ്ട്. എട്ട് ലക്ഷം മുതല്‍ 36 ലക്ഷം വരെയാണ് വിവിധ ജില്ലകള്‍ക്ക് ഓണാഘോഷത്തിനായി അനുവദിച്ചിരിക്കുന്നത്.

Signature-ad

ജില്ലകള്‍ക്ക് ഓണാഘോഷം സംഘടിപ്പിക്കാന്‍ അനുവദിച്ചിരിക്കുന്ന തുക ( ലക്ഷത്തില്‍ ): തിരുവനന്തപുരം – 27, കൊല്ലം – 27, കണ്ണൂര്‍ – 27, എറണാകുളം – 36, കോഴിക്കോട് – 36, തൃശൂര്‍ – 30, ആലപ്പുഴ – 8, പത്തനംതിട്ട – 8, കോട്ടയം – 8, ഇടുക്കി – 8, പാലക്കാട് – 8, മലപ്പുറം – 8, വയനാട് – 8, കാസര്‍ഗോഡ് – 8.

സംസ്ഥാനത്ത് 1980കളില്‍ ആണ് ഓണം വാരാഘോഷം സംഘടിപ്പിക്കാന്‍ തുടങ്ങിയത്. 2019ല്‍ ആയിരുന്നു അവസാനം ഓണം വാരാഘോഷം സംഘടിപ്പിച്ചത്. കൊവിഡിനെത്തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷവും ഓണം വാരാഘോഷം നടത്തിയിരുന്നില്ല.

Back to top button
error: