തിരുവനന്തപുരം: ഐഎസിന്റെ രാജ്യത്തെ സഹായിക്കായി തിരുവനന്തപുരത്ത് എന്‍.ഐ.എ. റെയ്ഡ്. ഐ.എസ്.ഐ. എസിനെ സഹായിക്കാന്‍ പ്രവര്‍ത്തിക്കുന്നു എന്ന് എന്‍ഐഎ കണ്ടെത്തിയ സാത്തിക് ബാച്ചക്ക് വേണ്ടിയാണ് തിരുവനന്തപുരത്തും വ്യാപക തെരച്ചില്‍ നടത്തിയത്.
തിരുവനന്തപുരത്തെ പരിശോധനയില്‍ ചില ഇലക്ട്രോണിക്ക് ഉപകരണങ്ങളും രേഖകളും കണ്ടെടുത്തതായി എന്‍ഐഎ വ്യക്തമാക്കി. തമിഴ്‌നാട് സ്വദേശിയായ സാത്തിക്കിന് വേണ്ടി കഴിഞ്ഞ നാല് മാസമായി എന്‍ഐഎ തെരച്ചില്‍ തുടരുകയാണ്.
ഐ.എസ്.ഐ.എസിന് വേണ്ടി ഫണ്ട് സ്വരൂപിക്കുന്നു, വിഘടനവാദ സംഘടനങ്ങള്‍ രൂപീകരിച്ച് ഐഎസ് റിക്രൂട്ടിംഗില്‍ പങ്കാളിയാകുന്നു തുടങ്ങിയ കണ്ടെത്തലാണ് സാത്തിക്ക് ബാച്ചക്ക് എതിരെയുള്ളത്.
കഴിഞ്ഞ ഫെബ്രുവരിയില്‍ മയിലാടുംതുറൈയില്‍ വച്ച് പൊലീസുകാരെ അപകടപ്പെടുത്തി സാത്തിക്കും സംഘവും രക്ഷപ്പെട്ടിരുന്നു. ഇയാളെ പിടികൂടാന്‍ ഊര്‍ജിത അന്വേഷണമാണ് എന്‍.ഐ.എ. നടത്തുന്നത്. അതിന്റെ ഭാഗമായാണ് കേരളത്തിലും തിരച്ചില്‍ നടത്തിയത്.