Month: July 2022

  • NEWS

    ഒരു കോടി ദിർഹവും ഒരു കിലോഗ്രാം സ്വർണ്ണവും നേടാം; അവസാന തീയതി ജൂലൈ 30

    ദുബായ്: ഇതുവരെ 25 മില്യനയര്‍മാരെ സൃഷ്ടിച്ചിട്ടുള്ള യുഎഇയിലെ പ്രമുഖ പ്രതിവാര നറുക്കെടുപ്പായ മഹ്‌സൂസ് 87-ാമത് നറുക്കെടുപ്പില്‍, ഒരു ഭാഗ്യശാലിക്ക് 2022 ജൂലൈ 30ന് നടക്കുന്ന ഗോള്‍ഡന്‍ സമ്മര്‍ ഡ്രോയിലൂടെ ഒരു കിലോഗ്രാം 22 കാരറ്റ് സ്വര്‍ണം നേടാനുള്ള സുവര്‍ണാവസരം ഒരുക്കുന്നു.     നറുക്കെടുപ്പില്‍ സാധാരണയുള്ള ഗ്രാന്‍ഡ്, റാഫിള്‍ ഡ്രോ സമ്മാനങ്ങള്‍ക്ക് പുറമെയാണിത്.     www.mahzooz.ae എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് 35 ദിര്‍ഹത്തിന്റെ ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങുന്നവര്‍ക്ക് നറുക്കെടുപ്പില്‍ പങ്കെടുക്കാം. ഓരോ ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങുമ്ബോഴും ഗ്രാന്‍ഡ് ഡ്രോയിലേക്കും റാഫിള്‍ ഡ്രോയിലേക്കും ഒരു എന്‍ട്രി വീതം ലഭിക്കുന്നു. ഇതിന് പുറമെ ഈ മാസം ഗോള്‍ഡന്‍ സമ്മര്‍ ഡ്രോയിലൂടെ ഒരു കിലോഗ്രാം സ്വര്‍ണം കൂടി സ്വന്തമാക്കാം.

    Read More »
  • India

    ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാൻ ബാക്കി രണ്ട് ദിനം; ഇനി ഓൺലൈൻ അപേക്ഷ മാത്രം

    ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള അവസാന തിയതി ഈ മാസം 31 ആണ്. അതായത് മറ്റന്നാൾ. അവസാന തിയതി വരുന്നത് ഞായറാഴ്ചയാണ്. അതിനാൽ തന്നെ ബാങ്കിൽ നേരിട്ടെത്തി ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്നവരാണെങ്കിൽ അവർക്ക് ഇന്ന് കൂടി മാത്രമേ അവസരമുണ്ടാകൂ. ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള അവസാന തിയതി നീട്ടില്ലെന്ന് ആദായ നികുതി വകുപ്പ് വ്യക്തമാക്കി കഴിഞ്ഞു. ആ സ്ഥിതിക്ക് ഇനിയും ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാത്തവർ ഇനിയും വൈകിപ്പിക്കാതിരിക്കുക. രണ്ട് ദിവസം മാത്രമാണ് ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാനായി ശേഷിക്കുന്നത്. അതിൽ അവസാന തിയതി ഞാറാഴ്ചയുമാണ്. ഓൺലൈൻ വഴി നികുതി റിട്ടേൺ സമർപ്പിക്കാൻ ആഗ്രഹിക്കുന്നവർ അവസാന ദിവസത്തേക്ക് കാത്തിരിക്കാതെ ഇരിക്കുന്നതാണ് ഉത്തമം. കാരണം ആദായ നികുതി വകുപ്പിന്റെ പോർട്ടലിൽ തകരാറുകൾ സംഭവിച്ചാൽ അവസാന തിയതിക്ക് മിൻപ് റിട്ടേൺ ഫയൽ ചെയ്യാൻ സാധിക്കുന്നതായിരിക്കില്ല. 2021-22 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ) ഫയൽ ചെയ്യാനുള്ള…

    Read More »
  • Kerala

    പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളെ മാറ്റി നിയമിച്ചതില്‍ ഗവര്‍ണര്‍ക്ക് അതൃപ്തി

    തിരുവനന്തപുരം: പെൻഷൻ ഉറപ്പാക്കാൻ മുൻ മന്ത്രി സജി ചെറിയാന്‍റെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളെ പുനർ നിയമിച്ചതിൽ അതൃപ്തി പ്രകടിപ്പിച്ച് ഗവർണ‍ർ ആരിഫ് മുഹമ്മദ് ഖാൻ. സർക്കാർ തിരുത്തുന്നില്ലെങ്കിൽ ജനം തീരുമാനിക്കട്ടേ. നിയമമാണ് പ്രധാനം, വ്യക്തിയല്ല. സ‍ക്കാർ ഇപ്പോഴും അതേ രീതിയിൽ മുന്നോട്ട് പോകുകയാണെന്നും ഗവ‍ർണർ തിരുവനന്തപുരത്ത് പറഞ്ഞു. മുഖ്യമന്ത്രിയുടേയും മൂന്ന് മന്ത്രിമാരുടേയും സ്റ്റാഫിലേക്കാണ് സജി ചെറിയാന്‍റെ സ്റ്റാഫ് അംഗങ്ങൾക്ക് മാറ്റി നിയമനം നൽകിയത്. ജുലൈ ആറിനാണ് സജി ചെറിയാന്‍റെ രാജി. മന്ത്രി മാറിയെങ്കിലും സ്റ്റാഫിനെ വിടാൻ സർക്കാർ ഒരുക്കമല്ലെന്ന് കാണിച്ചാണ് പുനർനിയമനം നടത്തിയത്. പിരിഞ്ഞുപോകാനായി സ്റ്റാഫ് അംഗങ്ങളുടെ കാലാവധി 20 വരെ ദീർഘിപ്പിച്ച് ഉത്തരവിറക്കിയിരുന്നു. പിന്നാലെ 21 മുതലാണ് വീണ്ടും നിയമനം. സജിയുടെ ക്ലർക്കിനെ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിയമിച്ചു. പ്രൈവറ്റ് സെക്രട്ടറി മനു സി പുളിക്കലടക്കം ആറു പേരെ നിയമിച്ചത് വി അബ്ദുറഹ്മാന്‍റെ സ്റ്റാഫിൽ. അസിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറി ഉൾപ്പടെ അഞ്ച് പേർക്ക് പുനർ നിയമനം മന്ത്രി മുഹമ്മദ് റിയാസിൻറെ സ്റ്റാഫിൽ…

    Read More »
  • Crime

    സ്ത്രീധനം നൽകാത്തതിന് യുവതിയെ ഭർത്താവും ബന്ധുവും ബലാത്സം​ഗം ചെയ്തു, മുത്തലാഖ് ചൊല്ലി

    ഗോണ്ട: സ്ത്രീധനം നൽകാത്തതിന്റെ പേരിൽ യുവതിയെ ഭർത്താവും ബന്ധുവും ചേർന്ന് ബലാത്സംഗം ചെയ്യുകയും പിന്നീട് മുത്തലാഖ് ചൊല്ലിയതായും പരാതി. ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഒളിവിൽ കഴിയുന്ന ബന്ധുവിനായി തിരച്ചിൽ തുടങ്ങിയെന്ന് പൊലീസ് പറഞ്ഞു. ഭർത്താവ് നിരന്തരം സ്ത്രീധനം ആവശ്യപ്പെടാറുണ്ടെന്നും അതിന്റെ പേരിൽ തന്നെ മർദ്ദിക്കാറുണ്ടെന്നും യുവതി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. മർദ്ദനത്തെത്തുടർന്ന് യുവതി മാതൃവീട്ടിലേക്ക് മാറിത്താമസിച്ചു. ചൊവ്വാഴ്ച, ഭർത്താവും ബന്ധുവും യുവതി താമസിക്കുന്ന വീട്ടിലേക്ക് പോയി ആരുമില്ലാത്ത സമയം യുവതിയെ ഇരുവരും ബലാത്സംഗം ചെയ്തെന്നും പൊലീസ് പറഞ്ഞു. തുടർന്ന് ഭർത്താവ് യുവതിയെ മർദിക്കുകയും വിവാഹ മോചനത്തിനായി ‘മുത്തലാഖ്’ ചൊല്ലുകയും ചെയ്തു. ഒളിവിൽ പോയ ബന്ധുവിനെ പിടികൂടാനുള്ള ശ്രമം തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി.

    Read More »
  • NEWS

    തെലങ്കാനയിൽ ക്രെ​യി​ന്‍ തു​ര​ങ്ക​ത്തി​ലേ​ക്ക് പൊ​ട്ടി​ വീണുണ്ടായ അപകടത്തില്‍ അ​ഞ്ച് തൊ​ഴി​ലാ​ളി​ക​ള്‍ക്ക് ദാരുണാന്ത്യം

    കര്‍​ണൂ​ല്‍: തെ​ലു​ങ്കാ​ന​യി​ല്‍ ജ​ല​വി​ത​ര​ണ പ​ദ്ധ​തി​യു​ടെ നി​ര്‍​മാ​ണ​ത്തി​നി​ടെ ക്രെ​യി​ന്‍ തു​ര​ങ്ക​ത്തി​ലേ​ക്ക് പൊ​ട്ടി​ വീണുണ്ടായ അപകടത്തില്‍ അ​ഞ്ച് തൊ​ഴി​ലാ​ളി​ക​ള്‍ക്ക് ദാരുണാന്ത്യം. അപകടത്തില്‍ രണ്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഈ​സ്റ്റ് ഗോ​ദാ​വ​രി സ്വ​ദേ​ശി​യാ​യ സീ​നു(35), ജാ​ര്‍​ഖ​ണ്ഡ് സ്വ​ദേ​ശി ഭോ​ലോ​നാ​ഥ്(40), ബി​ഹാ​ര്‍ സ്വ​ദേ​ശി​ക​ളാ​യ പ്ര​വീ​ണ്‍, ക​മ​ലേ​ഷ്, സോ​നു കു​മാ​ര്‍ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.       ​ ക​ര്‍​ണൂ​ല്‍ മേ​ഖ​ല​യി​ലെ യെ​ല്ലൂ​രു ഗ്രാ​മ​ത്തി​ല്‍ സ്ഥി​തി ചെ​യ്യു​ന്ന പ​ല​മുരു രം​ഗ റെ​ഡി ജ​ല​വി​ത​ര​ണ പ​ദ്ധ​തി​യു​ടെ നി​ര്‍​മാ​ണ സ്ഥ​ല​ത്താ​ണ് ഇ​ന്ന് പു​ല​ര്‍​ച്ചെ അ​പ​ക​ടം സം​ഭ​വി​ച്ച​ത്. 100 അ​ടി താ​ഴ്ച​യു​ള്ള തു​ര​ങ്ക​ത്തി​ല്‍ നി​ര്‍​മാ​ണ ജോ​ലി ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഏ​ഴ് തൊ​ഴി​ലാ​ളി​ക​ളെ വ​ഹി​ച്ച ക്രെ​യി​ന്‍ പൊ​ട്ടി​വീ​ണ​ത്. തു​ര​ങ്ക​ത്തി​ല്‍ അ​ക​പ്പെ​ട്ട തൊ​ഴി​ലാ​ളി​ക​ളെ മ​റ്റൊ​രു ക്രെ​യി​നി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് പു​റ​ത്തെ​ടു​ത്ത​ത്. പ​രി​ക്കേ​റ്റ​വ​രെ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ക​ര്‍ ഹൈ​ദ​രാ​ബാ​ദി​ലു​ള്ള ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

    Read More »
  • Health

    മഴക്കാലത്തെ ജലദോഷത്തിന് ചിലവില്ലാതെ വീട്ടില്‍തന്നെ പരിഹാരം

    മഴക്കാലമെത്തുന്നതോടെ സീസണലായ രോഗങ്ങളുടെ ഘോഷയാത്രയായി. ചുമ, ജലദോഷം, തുമ്മല്‍, പനി പോലുള്ള പ്രശ്നങ്ങളാണ് അധികവും മഴക്കാലത്ത് നമ്മെ വലയ്ക്കാറ്. ഇപ്പോള്‍ പകര്‍ച്ചവ്യാധികളുടെ ഈ കാലത്ത് മഴക്കാലരോഗങ്ങളെ തിരിച്ചറിയാനും നമുക്ക് ബുദ്ധിമുട്ടാണ്. നമ്മുടെ രോഗ പ്രതിരോധശേഷിയെ ഒന്ന് മെച്ചപ്പെടുത്തുന്നതിലൂടെ വലിയൊരു പരിധി വരെ സീസണലായ ഇത്തരം പ്രശ്നങ്ങളെ നമുക്ക് പരിഹരിക്കാൻ സാധിക്കും. അത്തരത്തില്‍ മഴക്കാലത്ത് പിടിപെടുന്ന അണുബാധകളെ ചെറുക്കുന്നതിനും പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിനും സഹായകമായൊരു പാനീയത്തെയും പൊടിയെയും കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. സ്പൈസുകള്‍ കൊണ്ടാണ് ഈ പാനീയവും പൊടിയും തയ്യാറാക്കുന്നത്. നമ്മുടെ വീട്ടില്‍ വച്ചുതന്നെ വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്നവയാണിവ. ആദ്യം പാനീയം എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. തക്കോലം (2 എണ്ണം), കറുവപ്പട്ട ( അരയിഞ്ച് വലിപ്പത്തിലൊരു കഷ്ണം), ഗ്രാമ്പൂ ( 4-5 ), കുരുമുളക് ഃ 6-7 എണ്ണം) എന്നിവയാണ് ഇതിനാവശ്യമായിട്ടുള്ളത്. ഇവയെല്ലാം ഒന്നിച്ച് രണ്ട് കപ്പ് വെള്ളത്തില്‍ ചേര്‍ത്ത്, വെള്ളം നല്ലതുപോലെ തിളപ്പിക്കുക. തിളപ്പിച്ച് രണ്ട് കപ്പ് വെള്ളമെന്നത് ഒരു കപ്പിലേക്ക് എത്തണം.…

    Read More »
  • NEWS

    പോലീസിനെ വിളിക്കൂ;പൊട്ടി ചിരിക്കൂ

    കുട്ടികളുമായി ബന്ധപ്പെട്ട വിഷമങ്ങൾ നിങ്ങളെ അലട്ടുന്നുണ്ടോ ? വിളിക്കാം ഈ നമ്പരിൽ കുട്ടികളിലെ മാനസികസമ്മര്‍ദ്ദം ലഘൂകരിക്കാനായി കേരള പോലീസ് ആരംഭിച്ച പദ്ധതിയാണ് ചിരി. ഇതുവരെ ചിരിയിലേക്ക് സഹായം ആവശ്യപ്പെട്ട് എത്തിയത് 31084 കോളുകൾ. ഇവയിൽ   ഫോൺ അഡിക്ഷൻ, ഗെയിം അഡിക്ഷൻ, മാനസിക സമ്മർദ്ദം താങ്ങാൻ കഴിയാത്തവ തുടങ്ങിയ  ഡിസ്ട്രസ്സ് കോളുകൾ  – 11003  കോളുകൾ ചിരി ഇടപെട്ട്   രജിസ്റ്റർ ചെയ്യപ്പെട്ടത് ആറ് പോക്സോ കേസുകൾ. ചിരിയുടെ 9497900200 എന്ന ഹെല്‍പ് ലൈന്‍ നമ്പരിലേക്ക് കുട്ടികളുടെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് വിളിക്കുന്നത് കുട്ടികള്‍ മാത്രമല്ല,  അധ്യാപകരും മാതാപിതാക്കളും മറ്റുള്ളവരും. മൊബൈല്‍ ഫോണിന്‍റെ അമിതമായ ഉപയോഗം, കുട്ടികളുടെ ആത്മഹത്യാഭീഷണി, കുട്ടികളുടെ മാനസിക പ്രശ്നങ്ങള്‍,  ഏറെ നാളത്തെ  ഓൺലൈൻ വിദ്യാഭ്യാസത്തിനായി മൊബൈൽ കൈകാര്യം ചെയ്തു ശീലിച്ച ശേഷം സ്‌കൂളിലെത്തിയ  കുട്ടികളിൽ കണ്ടു വരുന്ന സ്വഭാവ വ്യതിയാനങ്ങൾ  തുടങ്ങി കുട്ടികളുമായി ബന്ധപ്പെട്ട പലവിധ  വിഷയങ്ങളിന്മേൽ ചിരി കോള്‍ സെന്‍ററില്‍ നിന്ന് പരിചയ സമ്പന്നരായ  മന:ശാസ്ത്ര വിദഗ്ദ്ധരുടെ സേവനം അടിയന്തിരമായി…

    Read More »
  • India

    അന്തർദേശീയ കടുവദിനവും നടൻ മമ്മൂട്ടിയും

    ‘കടുവ’യും മമ്മൂട്ടിയും തമ്മിലെന്തു ബന്ധം…? ‘സ്നേഹമുള്ള സിംഹം’ എന്നൊരു സിനിമയിൽ മമ്മൂട്ടി അഭിനയിച്ചിട്ടുണ്ട്. പക്ഷേ ‘കടുവ’ പൃഥിരാജ് ചിത്രമാണ്. കടുവയാണ് സിംഹമാണ് എന്നൊക്കെയാണ് ഭാവമെങ്കിലും മമ്മൂട്ടി ശാന്തനായ ഒരു മുയൽക്കുട്ടിയാണെന്ന് അടുപ്പമുള്ളവർക്കെ അറിയാം. ലോകമെമ്പാടുമുള്ള പ്രകൃതിസ്നേഹികൾ ജൂലൈ 29 അന്തർദേശീയ കടുവ ദിനമായി ആചരിക്കുമ്പോൾ തന്റെ പുതിയ ചിത്രം പങ്കുവച്ചാണ് സമൂഹമാധ്യമങ്ങളിലൂടെ അദ്ദേഹം കടുവാദിനം ആശംസിച്ചത്. ചിത്രം നിമിഷങ്ങൾ കൊണ്ട് തന്നെ വൈറലായി. പുത്തൻ സ്റ്റൈൽ തകർത്തിട്ടുണ്ടെന്ന് ആശംസിച്ച് ആരാധകരും പോസ്റ്റിന് താഴെ എത്തി. 40 മിനിറ്റിൽ നാല്പതിനായിരത്തോളം പേരാണ് ചിത്രം ലൈക്ക് ചെയ്തത്. കരുത്തും കാന്തിയും പ്രൗഡിയും കൊണ്ടാണ് കടുവകളെ വനഭൂമിയിലെ ഏറ്റവും പ്രഗത്ഭരായ വേട്ടക്കാരെന്ന് വിശേഷിപ്പിക്കുന്നത്. ഇവർ സാമ്രാജ്യ പരിധി നിശ്ചയിച്ച് വാഴുന്നവർ ആണ്. വിശാലമായ കാട്ടിൽ പരമാവധി 70 ചതുരശ്ര കിലോമീറ്റർ പരിധി നിർണയിച്ച് ആണ് ആൺകടുവകൾ വാഴുന്നത്. എന്നാൽ പെൺകടുവകളാകട്ടെ പരമാവധി 20 ചതുരശ്ര കിലോമീറ്ററിൽ ഒതുങ്ങും എന്നതും പ്രത്യേകതയാണ്. ഓരോ കടുവകളുടെയും മുഖവരകളും ശരീര…

    Read More »
  • Crime

    പെൺകുഞ്ഞുങ്ങളെ പ്രസവിച്ചതിന്‍റെ പേരിൽ അമ്മയെ ചുട്ടുകൊന്ന അച്ഛനെതിരെ കോടതിയിൽ മൊഴി നൽകി പെൺമക്കൾ; അച്ഛന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി

    ദില്ലി: പെൺകുഞ്ഞുങ്ങളെ പ്രസവിച്ചതിന്‍റെ പേരിൽ അമ്മയെ ചുട്ടുകൊന്ന അച്ഛനെതിരെ കോടതിയിൽ മൊഴി നൽകി പെൺമക്കൾ. ഉത്തർപ്രദേശിലാണ് സംഭവം. മക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അച്ഛൻ മനോജ് ബൻസാലിനെ കോടതി ജീവപര്യന്തം ശിക്ഷിച്ചു. ബുലന്ദ്ശർ കോടതിയാണ് ഇയാളെ ശിക്ഷിച്ചത്. അമ്മയെ അച്ഛനും അച്ഛന്‍റെ ബന്ധുക്കളും ചേർന്ന് ജീവനോടെ കത്തിച്ചത് നേരിട്ട് കാണേണ്ടി വന്നവരാണ് താനിയ ബൻസാലും, ലതികാ ബൻസാലും. അന്ന് കുട്ടികളായിരുന്ന ഇരുവരെയും ഒരു മുറിയിലിട്ട് പൂട്ടിയ ശേഷമാണ് അമ്മയെ അവർ കൊലപ്പെടുത്തിയത്. അതിന് മുമ്പും ആൺകുഞ്ഞിനെ പ്രസവിച്ചില്ലെന്ന് പറഞ്ഞ് പല തവണ അമ്മയെ അച്ഛനും ബന്ധുക്കളും ക്രൂരമായി പീഡിപ്പിക്കുന്നത് ഇവർ കണ്ടിട്ടുണ്ട്. പതിനെട്ടും ഇരുപതും വയസ്സുള്ള ഈ പെൺകുട്ടികൾ കഴിഞ്ഞ ആറ് വർഷമായി അമ്മയെ കൊന്ന കേസിൽ അച്ഛനെതിരേയുള്ള നിയമ യുദ്ധത്തിലായിരുന്നു. അച്ഛൻ ഒരു ക്രൂരനായിരുന്നുവെന്നും അനിയത്തിയെ പ്രസവിച്ച ശേഷം അഞ്ച് തവണ അമ്മയെ നിർബന്ധപൂർവ്വം ഗർഭചിദ്രത്തിന് വിധേയയാക്കിയെന്നും ലതികാ ബൻസാല്‍ കോടതിയില്‍ പറഞ്ഞു. അച്ഛനെകുറിച്ചുള്ള ലതികയുടെ ഓർമ്മകൾ ഭീകരമാണ്. അറുപത് ശതമാനം പൊള്ളലേറ്റാണ്…

    Read More »
  • Crime

    വയോധികനായ ജുവലറി ഉടമയെ ബൈക്ക് കൊണ്ടിടിച്ചിട്ട് 20 പവന്റെ സ്വര്‍ണ്ണാഭരണങ്ങളും നാല് ലക്ഷത്തോളം രൂപയും കവര്‍ന്നു

    തിരുവനന്തപുരം: വിഴിഞ്ഞം ഉച്ചക്കടയില്‍ ജുവലറി ഉടമയെ ബൈക്ക് കൊണ്ടിടിച്ചിട്ട് 20 പവന്റെ സ്വര്‍ണ്ണാഭരണങ്ങളും നാല് ലക്ഷത്തോളം രൂപയും കവര്‍ന്നു. ഇടിയുടെ ആഘാതത്തില്‍ റോഡില്‍ വീണ് വയോധികനായ ജുവലറി ഉടമയുടെ ഇടത് കൈയക്ക് പരിക്കേറ്റു. ഉച്ചക്കട-ചപ്പാത്ത് റോഡില്‍ വട്ടവിള ജങ്ഷനില്‍ സുക്യതാ ഫൈനാന്‍സ് ഉടമ കോട്ടുകാല്‍ ഉദിനിന്നവിള പുത്തന്‍ വീട്ടില്‍ പദ്മകുമാറാണ് (60) കവര്‍ച്ചക്കിരയായത്. കൈയിലുണ്ടായിരുന്ന ആഭരണവും പണവുമടങ്ങിയ ബാഗാണ് ബൈക്കിലെത്തിയ കവര്‍ച്ചാസംഘം തട്ടിയെടുത്തത്. ബുധനാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം. ബാങ്ക് പൂട്ടി പോകുന്നതിന് തൊട്ട് മുമ്പ് കൈലിയും ബനിയനും ധരിച്ചിരുന്ന യുവാക്കള്‍ രണ്ടുബൈക്കുകളിലായി കടന്നുപോയിരുന്നതായും ഇവര്‍ക്ക് തൊട്ടുമുമ്പിലായി റോഡരികത്ത് ചുവന്ന നിറത്തിലുളള കാറുമുണ്ടായിരുന്നതായും പൊലീസിനോട് പദ്മകുമാര്‍ പറഞ്ഞു. ജ്വല്ലറി പൂട്ടി വീട്ടിലേക്കുള്ള വഴിയിലേക്ക് തിരിയുന്നതിന് തൊട്ടുമുമ്പ് ബൈക്കുകളിലൊന്ന് പദ്മകുമാറിന്റെ നേര്‍ക്ക് ഓടിച്ചെത്തി ഇടിച്ചിട്ടു. തറയില്‍ വീണ പദ്മകുമാറിന്റെ പക്കലുണ്ടായിരുന്ന ആഭരണവും പണവുമടങ്ങിയ ബാഗ് ബൈക്കിലെത്തിയവര്‍ തട്ടിയെടുത്ത് കടന്നുകളഞ്ഞു. ഈ സമയത്ത് റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറും മറ്റൊരു ബൈക്കും വേഗത്തില്‍ സ്ഥലം…

    Read More »
Back to top button
error: