LocalNEWS

മൂന്നു വിദ്യാർത്ഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ വയനാട്ടിലെ അധ്യാപകനെതിരെ പോക്സോ കേസ്

 വയനാട്ടിലെ മൂപ്പൈനാട് ഗവ. സ്‌കൂള്‍ അധ്യാപകൻ  ആണ്‍കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന പരാതിയില്‍  അറസ്റ്റില്‍. മൂപ്പൈനാട് പഞ്ചായത്ത് പരിധിയിലെ ഗവ. സ്‌കൂള്‍ അധ്യാപകനായ 48കാരൻ എസ്.ആർ ജെന്നിഫറാണ് അറസ്റ്റിലായത്. തിരുവനന്തപുരം സ്വദേശിയായ ജെന്നിഫറെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കഴിഞ്ഞദിവസം കൗണ്‍സലിംഗിനിടെയാണ് മൂന്നു കുട്ടികള്‍ പീഡന വിവരം വെളിപ്പെടുത്തിയത്

മൂപ്പൈനാട് ഹൈസ്കൂൾ അധ്യാപകനും അധ്യാപക സംഘടനാ നേതാവുമായ ജെന്നിഫർ വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ വിഷയത്തിൽ അധ്യാപകനെ സർവീസിൽ നിന്നും പിരിച്ചു വിട്ട് മാതൃക പരമായി ശിക്ഷിക്കണം എന്ന് കെ എസ് യു ആവശ്യപ്പെട്ടു. അധ്യാപക സമൂഹത്തിന് തന്നെ അപമാനമായ അധ്യാപകനെ സംരക്ഷിക്കുന്ന നിലപാട് സിപിഎം അവസാനിപ്പിക്കണം. അല്ലാത്തപക്ഷം ശക്തമായ പ്രത്യക്ഷ സമര പരിപാടികൾക് കെ എസ് യു നേതൃത്വം നൽകും. ലൈഗിക അതിക്രമം നടത്തിയ അധ്യാപകൻ എസ്. ആർ ജെന്നിഫറെ സർവീസിൽ നിന്നും പിരിച്ചുവിടണമെന്നും മാതൃകാപരമായി ശിക്ഷിക്കണമെന്നും എം.എസ്.എഫും    ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് നിവേദനം ബന്ധപ്പെട്ടവർക്ക് നൽകുകയും ചെയ്തു.

Back to top button
error: