CrimeNEWS

ആറുവയസുകാരിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവര്‍ക്ക് 81 വര്‍ഷം തടവ് വിധിച്ച് ഇടുക്കി അതിവേഗ പോക്സോ കോടതി

തൊടുപുഴ: ആറുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ ഓട്ടോ ഡ്രൈവര്‍ക്ക് 81 വര്‍ഷം തടവുശിക്ഷ വിധിച്ച് ഇടുക്കി അതിവേഗ പോക്സോ കോടതി. 2019 നവംബര്‍ മുതല്‍ 2020 മാര്‍ച്ച് വരെ കുട്ടിയെ പീഡിപ്പിച്ച വിമലിനെയാണ് കോടതി ശിക്ഷിച്ചത്.

12 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കു നേരെയുള്ള ലൈംഗിക അതിക്രമം, തുടര്‍ച്ചയായ ലൈംഗിക അതിക്രമം, അശ്ലീലച്ചുവയുള്ള പദപ്രയോഗം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് വിമലിനെ ദീര്‍ഘകാല തടവിന് വിധിച്ചത്. എന്നാല്‍ ശിക്ഷകള്‍ ഒരുമിച്ച് അനുഭവിക്കുന്നതിനാല്‍ ഏറ്റവും ഉയര്‍ന്ന ശിക്ഷയായ 20 വര്‍ഷം തടവ് അനുഭവിച്ചാല്‍ മതിയാകും. ഇടുക്കി പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.

Signature-ad

2019-ല്‍ രാജാക്കാട് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത മറ്റൊരു പോക്സോ കേസിലും ഇടുക്കി പോക്സോ അതിവേഗ കോടതി ശിക്ഷ വിധിച്ചു. പത്തുവയസ്സുള്ള ആണ്‍കുട്ടിയെ ലൈംഗികചൂഷണത്തിന് വിധേയനാക്കിയ കേസില്‍ അയല്‍വാസി കൂടിയായ പ്രതിക്ക് 40 വര്‍ഷം തടവാണ് ശിക്ഷ വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിക്കുന്നതിനാല്‍ ഇയാളും 20 വര്‍ഷം ജയിലില്‍ കഴിഞ്ഞാല്‍ മതിയാകും.

15 വയസ്സുകാരിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചതിന് രാജാക്കാട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ രജിസ്റ്റര്‍ ചെയ്ത മറ്റൊരു കേസില്‍ പ്രതിക്ക് 12 വര്‍ഷം ശിക്ഷയും കോടതി വിധിച്ചു.

Back to top button
error: