ആലപ്പുഴ : കയര്‍ ഫാക്ടറികളിലെ തൊഴിലാളികളുടെ ദിവസ വേതനം വര്‍ധിപ്പിക്കുവാന്‍ തീരുമാനം. തൊഴിലാളികളായ പുരുഷന്മാരുടെ വേതനം 815 രൂപയും സ്ത്രീകളുടെ വേതനം 681 രൂപയുമായി വര്‍ധിപ്പിക്കുവാനാണ് തീരുമാനം.
ഇപ്പോഴിത് 748 രൂപയും 625 രൂപയുമാണ്. വേതനത്തില്‍ ഒന്‍പത് ശതമാനം വര്‍ധനവ് വരുത്തുവാനാണ് തീരുമാനിച്ചത്.
മന്ത്രി പി.രാജീവിന്റെ അധ്യക്ഷതയില്‍ കയറ്റുമതി പ്രതിനിധികളും ട്രേഡ് യൂണിയന്‍ നേതാക്കളും നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലായിരുന്നു തീരുമാനമായത്.