Month: July 2022

  • India

    ചവിട്ടി നിൽക്കുന്ന മണ്ണും ഒലിച്ചു പോകുന്നു, ഉദ്ധവ് താക്കറെയെ കൈവിട്ട് അനന്തിരവനും ഷിൻഡെയോടൊപ്പം

    ശിവസേന സ്ഥാപകനേതാവ് ബാൽതാക്കറെയുടെ പേരക്കുട്ടിയും ഉദ്ധവ് താക്കറെയുടെ ജ്യേഷ്ഠസഹോദരപുത്രനുമായ നിഹാർ താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയെ സന്ദർശിച്ച് എല്ലാ വിധ പിന്തുണയും വാഗ്ദാനം ചെയ്തു. യഥാര്‍ഥ ശിവസേനയായി തങ്ങളെ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമീഷനെ സന്ദർശിക്കാനിരിക്കുന്ന ഷിന്‍ഡെക്ക് നിഹാര്‍ താക്കറെയുടെ പിന്തുണ മുതല്‍ക്കൂട്ടായി. ബാൽ താക്കറെയുടെ മൂത്തപുത്രൻ ബിന്ദുമാധവ് താക്കറെയുടെ മകനാണ് നിഹാർ താക്കറെ. ബിന്ദു മാധവ് താക്കറെയെ പോലെ തന്നെ രാഷ്ട്രീയരംഗത്ത് സജീവമല്ല നിഹാർ താക്കറെ. എന്നാൽ നിഹാറിന്റെ ഷിൻഡെ സന്ദർശനം രാഷ്ട്രീയപ്രവേശനമായാണ് രാഷ്ട്രീയ രംഗം വിലയിരുത്തുന്നത്. മുംബൈയിൽ അഭിഭാഷകനായി പ്രവർത്തിക്കുകയാണ് നിഹാർ. ബി.ജെ.പി നേതാവ് ഹർഷ് വർധൻ പാട്ടീലിന്റ മകൾ അങ്കിത പാട്ടീലാണ് നിഹാറിന്റെ ഭാര്യ. ബാൽ താക്കറെയുടെ പുത്രൻമാരിൽ ഉദ്ധവ് താക്കറെ മാത്രമാണ് രാഷ്ട്രീയനേതൃത്വത്തിലേക്കെത്തിയത്. ബിന്ദുമാധവ് താക്കറെ ഒരു സിനിമാ നിർമാതാവായിരുന്നു. മറ്റൊരു മകനായ ജയ്ദേവ് താക്കറെയും റാഷ്ട്രീയത്തിൽ തത്പരനായിരുന്നില്ല. ബിന്ദുമാധവ് താക്കറെ 1996 ൽ ഒരു റോഡപകടത്തിലാണ് മരിച്ചാണ്. താക്കറെ പുത്രൻമാരുടെ കുടുംബങ്ങൾ തമ്മിൽ അടുപ്പം…

    Read More »
  • Kerala

    കറി പൗഡര്‍ പരിശോധന വ്യാപകമാക്കും: മന്ത്രി വീണാ ജോര്‍ജ്

      തിരുവനന്തപുരം: ‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന കാമ്പയിന്റെ ഭാഗമായി കറി പൗഡറുകളില്‍ മായമുണ്ടോ എന്നറിയാനുള്ള പരിശോധന വ്യാപകമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പ്രത്യേക സ്‌ക്വാഡുകളായിരിക്കും ജില്ലകളില്‍ പരിശോധന നടത്തുക. ഏതെങ്കിലും ബാച്ചുകളില്‍ ഭക്ഷ്യയോഗ്യമല്ലാത്ത സാമ്പിളുകള്‍ കണ്ടെത്തിയാല്‍ ലഭ്യമായ ആ ബാച്ചിലെ കറിപൗഡറുകള്‍ പൂര്‍ണമായും വിപണിയില്‍ നിന്നു പിന്‍വലിക്കാന്‍ കര്‍ശന നടപടി സ്വീകരിക്കും. വില്‍പ്പനക്കാരനും കമ്പനിയ്ക്കും നോട്ടീസ് നല്‍കുന്നതാണ്. മായം കലര്‍ത്തുന്നവര്‍ക്കെതിരെ നിയമാനുസൃതമായ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കറി പൗഡറുകളിലെ മായം കണ്ടെത്താന്‍ പരിശോധന കര്‍ശനമാക്കുന്നതാണ്. കറി പൗഡറുകള്‍ പരിശോധന നടത്താന്‍ മൊബൈല്‍ ലാബുകളും ഉപയോഗിക്കും. എഫ്.എസ്.എസ്.എ.ഐ. പറയുന്ന സ്റ്റാന്‍ഡേര്‍ഡില്‍ വ്യത്യാസം കണ്ടെത്തിയാല്‍ നടപടി സ്വീകരിക്കുന്നതാണ്. സര്‍ക്കാരിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഭക്ഷ്യസുരക്ഷ വകുപ്പ് പരിശോധനകള്‍ ശക്തമായി തുടരുകയാണ്. സംസ്ഥാന വ്യാപകമായി ഇന്നലെവരെ 9,005 പരിശോധനകളാണ് നടത്തിയത്. 382 കടകള്‍ക്കെതിരെ നടപടി സ്വീകരിച്ചു. 1230 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. ഓപ്പറേഷന്‍ മത്സ്യയുടെ ഭാഗമായി…

    Read More »
  • Kerala

    ​ഗ്രാമ വണ്ടി യാഥാർത്ഥ്യമായി; ഗ്രാമങ്ങളിലും കെഎസ്ആർടിസി

    തിരുവനന്തപുരം: കെഎസ്ആർടിസി തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടപ്പാക്കുന്ന ​ഗ്രാമവണ്ടി പദ്ധതിക്ക് ഉജ്ജ്വല തുടക്കം. ഉത്സവാന്തരീക്ഷത്തിൽ തിരുവനന്തപുരം ജില്ലയിലെ പാറശ്ശാല കൊല്ലയിൽ ​ഗ്രാമ പഞ്ചായത്ത് സ്പോൺസർ ചെയ്ത ​ഗ്രാമവണ്ടിയുടെ സംസ്ഥാന തല ഉദ്ഘാടനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം. വി. ​ഗോവിന്ദൻ മാസ്റ്റർ ‌ ചെയ്തു. ഗതാഗത മന്ത്രി ആന്റണി രാജു ആദ്യ സര്‍വ്വീസ് ഫ്ലാഗ് ഓഫ് ചെയ്തു. കേരള ചരിത്രത്തിലെ ഒരു പുതിയ ആശയമാണ് ​ഗ്രാമവണ്ടി പദ്ധതിയിലൂടെ നടപ്പിലാക്കുന്നതെന്ന് ​പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ച് കൊണ്ട് മന്ത്രി ​ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ഒരു പഞ്ചായത്തില ബസ് പോകുന്ന എല്ലാ റോഡുകളിലും എത്തുന്ന രീതിയിലായിരിക്കും ​ഗ്രാമവണ്ടി സർവ്വീസ് നടത്തുക. യാത്ര വളരെ ആവശ്യമുള്ളതാണ്. ലോകത്തെ അടുപ്പിക്കുന്നത് തന്നെ യാത്രയാണ്. ചരിത്രത്തിൽ ആദ്യമായാണ് ഇത്തരത്തിൽ ജനപങ്കാളിത്തത്തോടെ ഗ്രാമവണ്ടി സർവീസ് നടപ്പാക്കുന്നത് എന്ന് മന്ത്രി പറഞ്ഞു. നാട്ടിൻ പുറങ്ങളിൽ മുഴുവൻ കെഎസ്ആർടിസി ബസുകൾ സഞ്ചരിക്കുന്നത് തന്നെ വിജയകരമാണ്. ​ഗ്രാമപഞ്ചായത്ത് പ്രതിനിധികളുടെ ഓണറേറിയം ഉൾപ്പെടെ ഇതിനായി സ്പോൺസർ…

    Read More »
  • Kerala

    കെ എം ബഷീറിന്റെ ഘാതകന്‌ നിയമനം: കെയുഡബ്ല്യുജെ പ്രതിഷേധം

      തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടറാമിനെ ആലപ്പുഴ കളക്‌ടറായി നിയമിച്ചതിൽ പ്രതിഷേധിച്ച്‌ കെയുഡബ്ല്യുജെ തിരുവനന്തപുരം ജില്ലാ കമ്മിറ്റി സെക്രട്ടറിയറ്റ്‌ ധർണ നടത്തി. സി പി ജോൺ ഉദ്‌ഘാടനം ചെയ്‌തു. ശ്രീറാം വെങ്കട്ടരാമനെ ആലപ്പുഴ കളക്‌ടറാക്കിയത്‌ തികച്ചും അധാർമിക നിയമനമാണെന്ന്‌ സി പി ജോൺ പറഞ്ഞു. ചെറുപ്പക്കാരനായ ഒരു മാധ്യമപ്രവർത്തകനെ മദ്യപിച്ചു ലക്കുകെട്ട്‌ വാഹനമിടിപ്പിച്ചു കൊലപ്പെടുത്തിയശേഷം ഒരു കുറ്റബോധവുമില്ലാതെയാണ്‌ കേസിൽനിന്ന്‌ രക്ഷപ്പെടാൻ ശ്രമിച്ചത്‌. ഈ നെറികേടിന്‌ ഉദ്യോഗസ്ഥ ലോബിയുടെ സർവപിന്തുണയുമുണ്ടായിരുന്നു. ഇത്തരം കൃത്രിമക്കാരായ ഉദ്യോഗസ്ഥർക്കുള്ള പച്ചക്കൊടിയാണ്‌ ഈ നിയമനം. ഇത്തരം ഉദ്യോഗസ്ഥർക്കെതിരായ ശക്തമായ മുന്നറിയിപ്പാണ്‌ പത്രപ്രവർത്തക യൂണിയന്റെ സമരമെന്നും ജോൺ പറഞ്ഞു. സംസ്ഥാന പ്രസിഡന്റ്‌ കെ പി റെജി അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ്‌ സാനു ജോർജ് തോമസ് , നിയുക്ത ജനറൽ സെക്രട്ടറി ആർ കിരൺബാബു, ജില്ലാ സെക്രട്ടറി അനുപമ ജി നായർ തുടങ്ങിയവർ സംസാരിച്ചു.

    Read More »
  • Kerala

    ഇരയായ പെണ്‍കുട്ടിയും ദിലീപുമൊക്കെ വലിയ ഗ്യാംങ് ആയിരുന്നു, ദിലീപിന്റെ ‘ആദ്യ കാമുകി’ ഗീതാവിജയന്‍ വെളിപ്പെടുത്തുന്നു

      ‘ദിലീപിന്റെ ആദ്യ കാമുകി ഞാനായിരുന്നു’ നടി ഗീതാവിജയന്‍ തുറന്നു പറയുന്നു, ഒരു ടിവി ചാനലിലെ അഭിമുഖത്തിലായിരുന്നു അവരുടെ പ്രതികരണം. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് ആരോപണ വിധേയന്‍ മാത്രമാണെന്ന് ഗീതാ വിജയന്‍ പറഞ്ഞു. ഇരയോട് സഹതാപമുണ്ടെന്നും ഇനി ഇങ്ങനെയൊന്നും ആര്‍ക്കും നടക്കാതിരിക്കട്ടെയെന്നും ഗീത പറഞ്ഞു. ഗീത വിജയന്റെ വാക്കുകള്‍: ‘’ദിലീപുമായി എനിക്ക് വലിയ ബന്ധമില്ല. കാക്കയ്ക്കും പൂച്ചയ്ക്കും കല്യാണം എന്ന ഒരു പടം ഒരുമിച്ച് ചെയ്തു. ആ സിനിമയില്‍ ആദ്യത്തെ കാമുകി ഞാനായിരുന്നു. പിന്നെ ദിലീപുമായി സംസാരിക്കുന്നത് വെട്ടം സിനിമയ്ക്കിടെയാണ്. അപ്പോള്‍ ഹലോ, ഹായ് പറയും. പിന്നെ അമ്മ യോഗത്തിൽ വച്ച് ഞാന്‍ കണ്ടില്ലെങ്കിലും ഇങ്ങോട്ട് വന്ന് തട്ടി ‘ഹായ് ഗീതാ സുഖം തന്നെ അല്ലേ’ എന്ന് ചോദിക്കും. ദിലീപുമായി ഇത്രയുമാണ് എനിക്കുളള അടുപ്പം. എനിക്ക് അറിയുന്ന ദിലീപ് ഇതാണ്. പക്ഷേ പലതും പറഞ്ഞ് കേള്‍ക്കുന്നുണ്ട്. ഇരയായ പെണ്‍കുട്ടിയും ദിലീപുമൊക്കെ വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു. അവരുടെ വലിയൊരു ഗ്യാംങ് തന്നെ…

    Read More »
  • LIFE

    മലയാളത്തിലെ ആദ്യത്തെ ട്രഷർ ഹണ്ട് സിനിമയായ ‘സൈമൺ ഡാനിയേൽ’ ഓഗസ്റ്റ് 19ന് തിയേറ്ററുകളിൽ എത്തുന്നു

      വിനീത്കുമാർ,ദിവ്യ പിള്ള എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പികുന്ന ചിത്രമാണിത്. മൈഗ്രെസ്സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ രാജേഷ് കുര്യാക്കോസ് രചനയും നിർമ്മാണവും നിർവഹിക്കുന്നു. സംവിധാനവും ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നത് സാജൻ ആന്റണിയാണ്. ചിത്രത്തിന്റെ ട്രെയിലർ മെഗാസ്റ്റാർ മമ്മൂട്ടിയാണ് പ്രകാശനം ചെയ്തത്. ‘ജോയിൻ ദി ഹണ്ട് ‘എന്ന ടാഗ് ലൈനോട് കൂടിയാണ് ട്രെയിലർ പുറത്തിറങ്ങിയത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ജസ്റ്റിൻ ജോസ്. വിനായക് ശശികുമാറിന്റെ വരികൾക്ക് വരുൺകൃഷ്ണ സംഗീതം നൽകിയിരിക്കുന്നു.ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് ആൻ അമിയും സച്ചിൻ വാര്യറും ആണ്. എഡിറ്റിംഗ് ദീപു ജോസഫ് നിർവഹിച്ചിരിക്കുന്നു. പ്രൊഡക്ഷൻ കൺട്രോളർ ലിജോ ലൂയിസ്. സൗണ്ട് ഡിസൈനർ രംഗനാഥ്‌ രവി. കലാ സംവിധാനം ഇന്ദുലാൽ കാവീട്. സൗണ്ട് മിക്സിങ് ഫസൽ ബക്കർ. കളറിങ് ലിജു പ്രഭാകർ. കോസ്റ്റ്യൂo & ഹെയർ സ്റ്റൈലിങ് അഖിൽ-സാം & ഷൈജി. മേക്കപ്പ് മഹേഷ് ബാലാജി. ആക്ഷൻ കൊറിയോഗ്രഫി റോബിൻ ടോം. ഓപ്പറേറ്റീവ് ക്യാമറമാൻ നിള ഉത്തമൻ. അസോസിയേറ്റ് ഡയറക്ടേഴ്സ് ജീസ് ജോസ്, ഡോൺ ജോസ്. ഡിസൈൻസ്…

    Read More »
  • Kerala

    ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് മന്ത്രിസഭാംഗങ്ങളുടെ പേഴ്സണൽ സ്റ്റാഫിന്റെ എണ്ണം 612 ആയിരുന്നെങ്കിൽ പിണറായി സർക്കാരിന്റെ കാലത്ത് സ്റ്റാഫിന്റെ അംഗബലം 489 മാത്രം

    ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് മന്ത്രിസഭാംഗങ്ങളുടെ പേഴ്സണൽ സ്റ്റാഫിന്റെ എണ്ണം 612 ആയിരുന്നെങ്കിൽ പിണറായി സർക്കാരിന്റെ കാലത്ത് സ്റ്റാഫിന്റെ അംഗബലം 489 മാത്രം. ഒന്നാം പിണറായി സർക്കാരിൽ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളുടെ എണ്ണം 448 മാത്രവുമായിരുന്നു. സ്റ്റാഫിന്റെ കാര്യത്തിൽ രണ്ടു സർക്കാരുകൾ തമ്മിലുള്ള അന്തരം ഇതായിരിക്കെ പ്രചരിക്കുന്ന വാർത്തകൾ വസ്തുതാവിരുദ്ധമാണ്. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിന്റെ എണ്ണം: http://www.niyamasabha.org/codes/13kla/session_13/ans/u00028-090315-801000000000-13-13.pdf ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിന്റെ എണ്ണം: http://www.niyamasabha.org/codes/14kla/session_7/ans/u00003-070817-848000000000-07-14.pdf നിലവിൽ എൽ ഡി എഫ് മന്ത്രിസഭയിലെ മുഖ്യമന്ത്രി ഉൾപ്പെടെ 20 മന്ത്രിമാർക്ക് 489 പേഴ്സണൽ സ്റ്റാഫംഗങ്ങളാണുള്ളത്. മന്ത്രി സജി ചെറിയാൻ രാജിവയ്ക്കുന്നതിനു മുമ്പ് മന്ത്രിസഭയുടെ അംഗബലം 21 ആയിരിക്കുമ്പോൾ ആകെ പേഴ്സണൽ സ്റ്റാഫുകളുടെ എണ്ണം 497 ആയിരുന്നു. എന്നാൽ അദ്ദേഹം രാജിവച്ചതിന് ശേഷം സജി ചെറിയാൻ കൈകാര്യം ചെയ്തിരുന്ന സാംസ്കാരികം, ഫിഷറീസ്, യുവജനക്ഷേമം എന്നീ വകുപ്പുകൾ യഥാക്രമം വി.എൻ. വാസവൻ, വി. അബ്ദുറഹ്മാൻ, പി.എ. മുഹമ്മദ്…

    Read More »
  • Kerala

    പൊലീസിന് ലഹരിക്കച്ചവടത്തെപ്പറ്റി വിവരം നല്‍കിയ യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമം, രണ്ടുപേര്‍ പിടിയില്‍

    കരുനാഗപ്പള്ളി: ലഹരിവ്യാപാരത്തെപ്പറ്റി പൊലീസിന് വിവരം നല്‍കിയ യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച രണ്ടുപേര്‍ പൊലീസ് പിടിയില്‍. തൊടിയൂര്‍ ശക്രമത്ത് നവാസിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ തൊടിയൂര്‍ നിഷാദ് മന്‍സിലില്‍ നിസാം(20) പുത്തന്‍പുരയില്‍ അജ്മല്‍(24)എന്നിവരെയാണ് പൊലീസ് പിടികൂടിയത്. പ്രതികള്‍ കരുനാഗപ്പള്ളിയിലും പരിസരപ്രദേശങ്ങളിലും ലഹരി വ്യാപാരം നടത്തുന്ന വിവരം നവാസ് സ്റ്റേഷനില്‍ അറിയിച്ചിരുന്നു. പ്രതികള്‍മുഖേന നിരവധി യുവാക്കള്‍ വഴിതെറ്റുന്നതായിരുന്നു എന്നതാണ് പരാതിക്ക് കാരണം. ഇതിന്റെ വിരോധം മൂലം ബൈക്കില്‍ വരികയായിരുന്ന നവാസിനെ ഓടയില്‍മുക്കില്‍വച്ച് തടഞ്ഞുനിര്‍ത്തി വാളുകൊണ്ട് വെട്ടുകയായിരുന്നു. കഴുത്തിന് വന്നവെട്ട് ഒഴിഞ്ഞതിനാല്‍ കൈയിലേറ്റു. തറയില്‍ വീണ നവാസിനെ വീണ്ടും ആക്രമിച്ചു. എസ്‌.ഐ ജി ഗോപകുമാറിന്റെ നേതൃത്വത്തിലാണ് അറസ്റ്റ്.

    Read More »
  • Business

    തുടർച്ചയായ മൂന്നാം ദിനവും നേട്ടത്തിൽ; നിഫ്റ്റി 17,100 ന് മുകളിൽ

    മുംബൈ: തുടർച്ചയായ മൂന്നാം ദിവസവും ഓഹരി സൂചികകൾ നേട്ടത്തിൽ അവസാനിച്ചു.  സെൻസെക്സ് 712.46 പോയിൻറ് അഥവാ 1.25 ശതമാനം ഉയർന്ന് 57,570.25 ലും നിഫ്റ്റി 228.70 പോയിൻറ് അഥവാ 1.35 ശതമാനം ഉയർന്ന് 17,158.30 ലും വ്യാപാരം അവസാനിച്ചു. വിപണിയിൽ ഏകദേശം 2037 ഓഹരികൾ മുന്നേറി, 1197 ഓഹരികൾ ഇടിഞ്ഞു, 140 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു. എസ്‌ബിഐ ലൈഫ് ഇൻഷുറൻസ്, ടാറ്റ സ്റ്റീൽ, സൺ ഫാർമ, എച്ച്‌ഡിഎഫ്‌സി ലൈഫ്, ഹിൻഡാൽകോ ഇൻഡസ്‌ട്രീസ് തുടങ്ങിയ ഓഹരികൾ നിഫ്റ്റിയിൽ നേട്ടമുണ്ടാക്കിയപ്പോൾ ഡോ.റെഡ്ഡീസ് ലാബ്‌സ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, എസ്‌ബിഐ, ദിവിസ് ലാബ്‌സ്, ആക്‌സിസ് ബാങ്ക് ഓഹരികൾ നഷ്ടത്തിലാണ്. മെറ്റൽ സൂചിക 4 ശതമാനത്തിലധികം ഉയർന്നപ്പോൾ ഫാർമ, ഓട്ടോ, ഐടി, പവർ, ഓയിൽ & ഗ്യാസ് സൂചികകൾ 1 മുതൽ 2 ശതമാനം വീതം ഉയർന്നു. അതേസമയം, പൊതുമേഖലാ ബാങ്ക് സൂചിക ഒരു ശതമാനം ഇടിഞ്ഞു. ബിഎസ്ഇ മിഡ്ക്യാപ് സൂചിക ഒരു ശതമാനവും സ്മോൾക്യാപ് സൂചിക…

    Read More »
  • India

    ഒരു വര്‍ഷത്തേക്ക് സ്വന്തം മണ്ഡലത്തില്‍ കാലുകുത്തിപ്പോകരുതെന്നു എംഎല്‍എയോട് സുപ്രീം കോടതി

    ദില്ലി: പ്രതിഷേധക്കാര്‍ക്ക് നേരെ വാഹനം ഓടിച്ചു കയറ്റിയ കേസില്‍ ഒഡീഷ എംഎല്‍എയോട് ഒരു വര്‍ഷത്തേക്ക് സ്വന്തം മണ്ഡലത്തില്‍ കാലുകുത്തിപ്പോകരുതെന്നു സുപ്രീംകോടതി. ഒരു തരത്തിലുള്ള പൊതുയോഗങ്ങളിലും ഒരു വര്‍ഷത്തേക്ക് പ്രസംഗിച്ചു പോകരുതെന്നും ബിജെഡി എംഎല്‍എ പ്രശാന്ത് കുമാര്‍ ജഗ്‌ദേവിനോട് നിര്‍ദേശിച്ചു. ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്ത, വിക്രം നാഥ് എന്നിവരുടെ ബെഞ്ചിന്റേതാണ് നടപടി. ജില്ലാ കളക്ടറുടെ അനുമതിയില്ലാതെ വിലക്കുള്ള കാലത്തോളം മണ്ഡലത്തിലേക്ക് കടക്കരുതെന്നാണ് കേസില്‍ ജാമ്യം അനുവദിച്ചു കൊണ്ടു സുപ്രീംകോടതി വ്യക്തമാക്കിയത്. നേരത്തെ പ്രശാന്ത് കുമാറിന്റെ ജാമ്യാപേക്ഷ ഒഡീഷ് ഹൈക്കോടതി തള്ളിയിരുന്നു. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത്. അഞ്ച് പേരില്‍ കൂടുതല്‍ ആളുകള്‍ ഉള്ള സംഘത്തെ അഭിസംബോധന ചെയ്തു സംസാരിക്കരുത്. രാഷ്ട്രീയ യോഗങ്ങളില്‍ പങ്കെടുത്തു സംസാരിക്കരുത്. സാക്ഷികളെ നേരിട്ടോ അല്ലാതെയോ സ്വാധീനിക്കാന്‍ ശ്രമിക്കരുത് എന്നീ വ്യവസ്ഥകളിന്‍മേലാണ് സുപ്രീംകോടതി ഇപ്പോള്‍ ജാമ്യം അനുവദിച്ചത്. വിചാരണക്കോടതിക്ക് മറ്റേതു ജാമ്യ വ്യവസ്ഥകള്‍ വേണമെങ്കിലും ഏര്‍പ്പെടുത്താമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. പ്രതിഷേധക്കാര്‍ക്കു നേരെ ആഢംബര കാര്‍ ഓടിച്ചു കയറ്റിയെന്നാണ് ജാദവിന് എതിരായ കേസ്.…

    Read More »
Back to top button
error: