അപകടത്തില്‍ രണ്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈസ്റ്റ് ഗോദാവരി സ്വദേശിയായ സീനു(35), ജാര്‍ഖണ്ഡ് സ്വദേശി ഭോലോനാഥ്(40), ബിഹാര്‍ സ്വദേശികളായ പ്രവീണ്‍, കമലേഷ്, സോനു കുമാര്‍ എന്നിവരാണ് മരിച്ചത്.
കര്‍ണൂല്‍ മേഖലയിലെ യെല്ലൂരു ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന പലമുരു രംഗ റെഡി ജലവിതരണ പദ്ധതിയുടെ നിര്‍മാണ സ്ഥലത്താണ് ഇന്ന് പുലര്‍ച്ചെ അപകടം സംഭവിച്ചത്. 100 അടി താഴ്ചയുള്ള തുരങ്കത്തില്‍ നിര്‍മാണ ജോലി നടക്കുന്നതിനിടെയാണ് ഏഴ് തൊഴിലാളികളെ വഹിച്ച ക്രെയിന്‍ പൊട്ടിവീണത്. തുരങ്കത്തില്‍ അകപ്പെട്ട തൊഴിലാളികളെ മറ്റൊരു ക്രെയിനിന്റെ സഹായത്തോടെയാണ് പുറത്തെടുത്തത്. പരിക്കേറ്റവരെ രക്ഷാപ്രവര്‍ത്തകര്‍ ഹൈദരാബാദിലുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.