NEWS

രാജസ്ഥാനില്‍ പശുക്കള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു

ജയ്പൂര്‍: രാജസ്ഥാനില്‍ പശുക്കള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു. രണ്ടാഴ്ചക്കിടെ 1,200 പശുക്കള്‍ ചത്തുവെന്നാണ് റിപ്പോര്‍ട്ട്.
പശുക്കളുടെ ശരീരത്തില്‍ വലിയ മുഴകള്‍ തടിച്ചുപൊന്തുന്നതിന് പിന്നാലെയാണ് മരണം സംഭവിക്കുന്നത്.രാജസ്ഥാനിലെ പടിഞ്ഞാറന്‍-വടക്കന്‍ മേഖലകളിലെ പശുക്കള്‍ക്കാണ് ഈ രോഗം ബാധിച്ചിരിക്കുന്നത്. മൂന്ന് മാസത്തിനിടെ ഏകദേശം 25,000 പശുക്കള്‍ക്ക് ഈ പകര്‍ച്ചവ്യാധി ബാധിച്ചതായി അനിമല്‍ ഹസ്ബന്‍ഡറി വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ജോധ്പൂര്‍ ജില്ലയില്‍ മാത്രം 254 പശുക്കള്‍ ചത്തിട്ടുണ്ട്.
ഈ രോഗം ആഫ്രിക്കയില്‍ നിന്ന് ഉത്ഭവിച്ചതാണെന്നും പാകിസ്താന്‍ വഴി ഇന്ത്യയിലെത്തിയെന്നുമാണ് അനിമല്‍ ഹസ്ബന്‍ഡറി വകുപ്പ് പറയുന്നത്. ആദ്യമായി ഏപ്രിലിലായിരുന്നു രോഗം റിപ്പോര്‍ട്ട് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: